കൊരട്ടി

കേരളത്തിലെ തൃശൂർ ജില്ലയിലെ ചെറിയ പട്ടണം

കേരളത്തിലെ തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ,[1]ചാലക്കുടിയിൽ നിന്ന് അഞ്ച് കിലോമീറ്റർ തെക്ക് മാറി ദേശീയപാതക്കരുകിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ്‌ കൊരട്ടി. കൊരട്ടി ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണിത്.

കൊരട്ടി
പട്ടണം
Country India
StateKerala
DistrictThrissur
ജനസംഖ്യ
 (2001)
 • ആകെ17,463
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
680308
Telephone code+91480
വാഹന റെജിസ്ട്രേഷൻKL -08/ KL-45 / KL-64
കൊരട്ടി പള്ളി

കൊരട്ടി അങ്ങാടി റെയിൽവെ സ്റ്റേഷൻ ഈ പട്ടണത്തിലാണ്‌.

പേരിനു പിന്നിൽ

തിരുത്തുക

പ്രാചീന കാലത്ത് ഇത് ഒരു ബുദ്ധസാംസ്കാരിക കേന്ദ്രമായിരുന്നു. ചേര രാജാക്കന്മാർ ശ്രമണമതം സ്വീകരിച്ച് അവർ അർഹതപദം സ്വീകരിക്കുന്നതോടെ അവരുടെ പേരിൽ സാസ്ംകാരിക കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെട്ടിരുന്നു, ചേര രാജാക്കന്മാർ കുറവർ( പുലയർ) വംശത്തിൽ പെട്ടവരുണ്ടായിരുന്നെന്നും ചേര രാജ്ഞിയെ കുറത്തി, കുരത്തി എന്നും വിളിച്ചിരുന്നു എന്നും രേഖകൾ ഉണ്ട്. ബൗദ്ധ-ജൈന സന്യാസിമാരെ പൊതുവായും കുരത്തികൾ എന്നു വിളിച്ചിരുന്നു. കുരത്തി ഇംഗ്ലീഷ് ലിപിയാകുമ്പോൾ കുരട്ടി എന്നും കൊരട്ടി എന്നും ശബ്ദഭേദം വന്നതാവാം എന്നും സ്ഥലനാമചരിത്രകാരൻ വിവികെ വാലത്ത് സൂചിപ്പിക്കുന്നു. ചേന്ദമംഗലത്ത് കൊരട്ടിപ്പറമ്പ് എന്ന സ്ഥലത്ത് ബുദ്ധക്ഷേത്രത്തിന്റെ അവശീഷ്ടങ്ങൾ കണ്ടെടുത്തത് ഇതിനെ ശരിവക്കുന്നു. ^

ചരിത്രം

തിരുത്തുക

പുരാതനകാലത്ത് ബുദ്ധമതഭക്തനായ ആയ് രാജാവ് വിക്രമാദിത്യവരഗുണന്റെ ചെപ്പേട് കൊരട്ടിനിലനിന്നിരുന്ന ചേന്ദമംഗലത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. അക്കാലത്തെ പ്രമുഖ ബുദ്ധകേന്ദ്രമായിരുന്നു കൊരട്ടി. ബൗദ്ധ സന്യാസിമാരെ കുരത്തികൾ എന്നാണ് വിളിച്ചിരുന്നത്

ഭൂമിശാസ്ത്രം

തിരുത്തുക

അധികാര പരിധികൾ

തിരുത്തുക
  • പോലിസ് സ്റ്റേഷൻ - കൊരട്ടി പോലിസ് സ്റ്റേഷൻ

പ്രധാന വിദ്യഭ്യാസസ്ഥാപനങ്ങൾ

തിരുത്തുക
 
എം.എ.എം.എച്ച്.എസ്.
  1. ഗവണ്മെന്റ് പോളിടെൿനിക് കൊരട്ടി
  2. എം.എ.എം.എച്ച്.എസ്.
  3. എൽ.എഫ്.സി.എച്ച്.എസ്സ്. കൊരട്ടി.
  4. പഞ്ചായത്ത് എൽ.പി. സ്കൂൾ, കൊരട്ടി
  5. എം.എസ്‌.യു.പി.സ്കൂൾ, കൊരട്ടി

വ്യവസായം

തിരുത്തുക
  • ഇൻഫൊ പാർക്ക്, കൊരട്ടി - കേരളത്തിൽ മൂന്നാമതായി ആരംഭിച്ച വിവര സാങ്കേതിക കേന്ദ്രമാണിത്.
  • കിൻഫ്രയുടെ മിനി വ്യവസായ പാർക്ക് ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
  • വൈഗൈ ത്രെഡ്സ്
  • കാർബൊറണ്ടം യൂണിവേർസൽ ലിമിറ്റഡ് (നാലുകെട്ട്)

ദേവാലയങ്ങൾ

തിരുത്തുക

കൊരട്ടി പള്ളി

തിരുത്തുക
 
സെന്റ് മേരീസ് ഫൊറോന പള്ളി, കൊരട്ടി

മദ്ധ്യകേരളത്തിലെ പ്രശസ്തമായ ഒരു മരിയൻ തീർത്ഥാടന കേന്ദ്രമാണു സെന്റ് മേരീസ് ഫൊറോന പള്ളി, കൊരട്ടി. എറണാകുളം-അങ്കമാലി അതിരൂപതക്കു കീഴിലുള്ള ഒരു ഫൊറോന പള്ളിയാണു ഇത്. കൊരട്ടി പെരുന്നാൾ എന്നു പ്രാദേശികമായി അറിയപ്പെടുന്ന കൊരട്ടിമുത്തിയുടെ തിരുന്നാൾ എല്ലാ വർഷവും ഒക്ടോബർ പത്തു കഴിഞ്ഞു വരുന്ന ഞായറാഴച ദിവസം ആഘോഷിച്ചു വരുന്നു. തിരുന്നാളിനോടനുന്ധിച്ചുള്ള പൂവൻകുല നേർച്ച, അങ്ങാടി പ്രദക്ഷിണം എന്നിവ വളരെ പ്രസിദ്ധമാണു.

ഹോളി ഫാമിലി ചർച്ച്, കട്ടപ്പുറം

തിരുത്തുക

മദ്ധ്യകേരളത്തിലെ പ്രശസ്തമായ മരിയൻ തീർത്ഥാടന കേന്ദ്രമായ കൊരട്ടി പള്ളിക്കു കീഴിലുള്ള ഒരു കുരിശുപള്ളിയാണു ഇത്

സമീപ ഗ്രാമങ്ങൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക
  • ^ ബുദ്ധ ജൈനസന്യാസിമാരെ കുരത്തികൾ എന്നു വിളിച്ചിരുന്നു. "സ്വസ്തി ശ്രീ വിക്കിരമാതിത്തവരകുണർക്കു ചെല്ലാനിന്റെ യാണ്ടുയിരുപത്തെട്ടുയിവ്വാണ്ടു പേരങ്കുടി അട്ടനേമി പടാാമണാക്കികൾ കുണന്താങ്കി കുരത്തികൾ തിരുച്ചാരണത്തു പടാരിയാകു എന്നു തുടങ്ങുന്ന രേഖ- TAS No. 12, 1912, p 194, 195
  1. http://www.lsg.kerala.gov.in/htm/inner.asp?ID=800&intID=5
"https://ml.wikipedia.org/w/index.php?title=കൊരട്ടി&oldid=3825521" എന്ന താളിൽനിന്ന് ശേഖരിച്ചത്