പൂനെ ജില്ല

ഇന്ത്യയിലെ മഹാരാഷ്ട്രയിലെ ജില്ല

ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിലെ ഏറ്റവും ജനസംഖ്യയുള്ള ജില്ലയാണ് പൂനെ ജില്ല (മറാഠി ഉച്ചാരണം: [puɳeː]) . 2011 ലെ സെൻസസ് പ്രകാരം ജില്ലയിലെ ജനസംഖ്യ 9,429,408 ആയിരുന്നു, ഇത് ഇന്ത്യയിലെ 640 ജില്ലകളിൽ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ ജില്ലയായി മാറി..[4] ഈ ജില്ലയുടെ മൊത്തം ജനസംഖ്യയുടെ 58.08 ശതമാനം നഗരവാസികളാണ്.[5] ഇന്ത്യയിലെ ഏറ്റവും വ്യവസായവത്കൃതമായ ജില്ലകളിൽ ഒന്നാണിത്. സമീപ ദശകങ്ങളിൽ ഇത് വിവരസാങ്കേതികവിദ്യയുടെ ഒരു കേന്ദ്രമായി മാറിയിരിക്കുന്നു.

പൂനെ ജില്ല
ബാജിറാവു ഒന്നാമന്റെ പ്രതിമ, പാതാളേശ്വർ ഗുഹകൾ, ലോണവാല കുന്നുകൾ, ചതുർശൃംഗി ക്ഷേത്രത്തിൽ നിന്നുള്ള പൂനെയുടെ ദൃശ്യം, ലോഹഗഡ്
Location in Maharashtra
Location in Maharashtra
രാജ്യം India
സംസ്ഥാനംമഹാരാഷ്ട്ര
ഡിവിഷൻപൂനെ
ആസ്ഥാനംപൂനെ
ഭരണസമ്പ്രദായം
 • ഭരണസമിതിPune Zilla Parishad
 • Guardian MinisterAjit Pawar
(Deputy Chief Minister)
 • President Zilla Parishad
  • President
    Nirmala Pansare
  • Vice President
    Mr. Ranjit Shivtare
 • District Collector
  • Dr. Rajesh Deshmukh (IAS)
 • CEO Zilla Parishad
  • Mr. Ayush Prasad (IAS)
 • MPs
വിസ്തീർണ്ണം
 • Total15,643 ച.കി.മീ.(6,040 ച മൈ)
ജനസംഖ്യ
 (2011)
 • Total9,429,408
 • ജനസാന്ദ്രത600/ച.കി.മീ.(1,600/ച മൈ)
Demographics
 • Literacy87.19%[1]
 • Sex ratio919
സമയമേഖലUTC+05:30 (IST)
Major highwaysNH-48, NH-65, NH-60
Official LanguageMarathi
Per capita income (Pune district)INR 2,69,319(2019-20)[2]
Nominal gross domestic product(Pune district)INR 3,20,695crores(2019-20) [3]
വെബ്സൈറ്റ്pune.gov.in

ചരിത്രം

തിരുത്തുക

ഒരു നീണ്ട മനുഷ്യവാസചരിത്രമുണ്ട് പൂനെ ജില്ലയ്ക്ക്. ജുന്നാർ പട്ടണവും കാർലയിലെ ഗുഹകളും രണ്ടായിരം വർഷത്തിലേറെ പഴക്കമുള്ളതാണ്. ജുന്നാറിലേക്കുള്ള സന്ദർശകർ 1400-കളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 13 മുതൽ 17-ാം നൂറ്റാണ്ട് വരെ ഈ പ്രദേശം ഇസ്ലാമിക ഭരണത്തിൻ കീഴിലായിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ ശിവാജിയുടെ കീഴിൽ മറാഠകൾ ഒരു സ്വതന്ത്ര രാജ്യത്തിന് അടിത്തറയിട്ടു. മറാഠാ സാമ്രാജ്യം ഭരിച്ചിരുന്ന പേഷ്വകൾ പൂനെ എന്ന ചെറുപട്ടണത്തിൽ തങ്ങളുടെ ആസ്ഥാനം സ്ഥാപിക്കുകയും അതിനെ ഒരു വലിയ നഗരമാക്കി വികസിപ്പിക്കുകയും ചെയ്തു. നഗരവും ജില്ലയും 19-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് രാജിന്റെ ഭാഗമായി. നിരവധി ആദ്യകാല ഇന്ത്യൻ ദേശീയവാദികളും മറാഠി സാമൂഹിക പരിഷ്കർത്താക്കളും ഈ നഗരത്തിൽ നിന്നുള്ളവരാണ്.

ഭൂമിശാസ്ത്രം

തിരുത്തുക

പൂനെ ജില്ലയുടെ വടക്ക് പടിഞ്ഞാറ് താനെ ജില്ലയും പടിഞ്ഞാറ് റായ്ഗഡ് ജില്ലയും തെക്ക് സത്താറ ജില്ലയും തെക്കുകിഴക്ക് സോലാപൂർ ജില്ലയും വടക്കും വടക്കുകിഴക്കും അഹമ്മദ്‌നഗർ ജില്ലയും അതിരുകളാണ്. പശ്ചിമഘട്ടത്തിന്റെ പിൻഭാഗത്ത്, കിഴക്ക് ഡെക്കാൻ പീഠഭൂമി വരെ ഈ ജില്ല വ്യാപിച്ചിരിക്കുന്നു. സമുദ്രനിരപ്പിൽ നിന്നും 559 മീറ്റർ (1,863 അടി) ഉയരത്തിലാണ് പൂനെ നഗരം. 17.5° മുതൽ 19.2° വരെ വടക്കൻ അക്ഷാംശത്തിനും 73.2° മുതൽ 75.1° വരെ കിഴക്കൻ രേഖാംശത്തിനും ഇടയിലാണ് ജില്ല സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ പതിനഞ്ച് താലൂക്കുകളിൽ ഒമ്പതും വരൾച്ച ബാധിത പ്രദേശമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. മൊത്തം വിസ്തീർണ്ണം 1,562,000 ഹെക്ടർ (6,030 ചതുരശ്ര മൈൽ) ആണ്. ഇതിൽ 1,095,000 ഹെക്ടറും (4,230 ചതുരശ്ര മൈൽ) കൃഷിഭൂമിയാണ്. 116,000 ഹെക്ടർ (450 ചതുരശ്ര മൈൽ) പ്രദേശത്ത് മാത്രമേ ജലസേചനമുള്ളൂ. ഇതിൽ ഏതാണ്ട് പകുതിയോളം ഭാഗത്ത് കിണറുകളും ടാങ്കുകളും വഴിയും, കൂടാതെ 40 ശതമാനം സർക്കാർ കനാലുകൾ വഴിയും. 1991-ൽ ജില്ലയിലെ ജനസംഖ്യ 4.2 ദശലക്ഷം ആയിരുന്നു. ജില്ലയിൽ ആകെ 1,530 ഗ്രാമങ്ങൾ ഉണ്ടായിരുന്നു.[6]

  1. "Pune District Population Census 2011-2019, Maharashtra literacy sex ratio and density". www.census2011.co.in.
  2. Records, Official. "Per capita income of Maharashtra 2019-20". economy Department, Government of Maharashtra, India. Maharashtra Vidhanmanda. Archived from the original on 2022-08-08. Retrieved 2022-08-12. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  3. Records, Official. "nominal gross district Domestic Product of Maharashtra 2019-20". economy Department, Government of Maharashtra, India. Maharashtra Vidhanmanda. Archived from the original on 2022-08-08. Retrieved 2022-08-12. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  4. "District Census 2011". Census2011.co.in. 2011. Retrieved 30 September 2011.
  5. Census data Archived 11 January 2010 at the Wayback Machine.
  6. Pastala, V.A., 1991. Water for the people--promoting equity and sustainability through watershed developments in rural Maharashtra (Doctoral dissertation, Massachusetts Institute of Technology)
"https://ml.wikipedia.org/w/index.php?title=പൂനെ_ജില്ല&oldid=4084667" എന്ന താളിൽനിന്ന് ശേഖരിച്ചത്