താനെ ജില്ല

ഇന്ത്യയിലെ മഹാരാഷ്ട്രയിലെ ജില്ല

മഹാരാഷ്ട്രയിലെ കൊങ്കൺ ഡിവിഷനിലെ ഒരു ജില്ലയാണ് താനെ ജില്ല (ഉച്ചാരണം: [ʈʰaːɳe]). മുമ്പ് താന എന്നായിരുന്നു വിളിക്കപ്പെട്ടിരുന്നത്. 2011 ലെ സെൻസസ് പ്രകാരം 11,060,148 നിവാസികളുള്ള രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലയായിരുന്നു ഇത്.[1] താനെ നഗരമാണ് ജില്ലയുടെ ആസ്ഥാനം.നവി മുംബൈ, കല്യാൺ-ഡോംബിവ്‌ലി, മീരാ-ഭയാന്ദർ, ഭീവണ്ടി, ഉല്ലാസ്‌നഗർ, അംബർനാഥ്, ബദ്‌ലാപൂർ, മുർബാദ്, ഷഹാപൂർ എന്നിവയാണ് ജില്ലയിലെ മറ്റ് പ്രധാന നഗരങ്ങൾ.[2]

താനെ ജില്ല
മുകളിൽ ഇടതു നിന്നും ഘടികാരദിശയിൽ: ദുർഗാതി കോട്ട(കല്ല്യാൺ), ടിറ്റ്‌വാലാ ക്ഷേത്രം,ഐ.ഐ.ടി. ബോംബേ, യേവൂർ ഹിൽസ്, അംബർനാഥ്
Location in Maharashtra
Location in Maharashtra
Coordinates: 19°12′N 72°58′E / 19.2°N 72.97°E / 19.2; 72.97
രാജ്യം India
സംസ്ഥാനംമഹാരാഷ്ട്ര
ഡിവിഷൻകൊങ്കൺ
ആസ്ഥാനംതാനെ
ഭരണസമ്പ്രദായം
 • ഭരണസമിതിതാനെ ജില്ലാ പരിഷദ്
 • Guardian MinisterSubhash Desai
Additional charge
(Cabinet Minister Mha)
 • President Z. P. ThaneNA
 • District CollectorMr. Rajesh J. Narvekar (IAS)
 • CEO Z. P. ThaneNA
 • MPsRajan Vichare
(Thane)

Shrikant Shinde
(Kalyan)

Kapil Patil
(Bhiwandi)
വിസ്തീർണ്ണം
 • ആകെ4,214 ച.കി.മീ.(1,627 ച മൈ)
ഉയരം
11 മീ(36 അടി)
ജനസംഖ്യ
 (2011)
 • ആകെ80,70,032
 • റാങ്ക്16th:Maharashtra
 • ജനസാന്ദ്രത1,900/ച.കി.മീ.(5,000/ച മൈ)
Demonym(s)Thanekar
Languages
സമയമേഖലUTC+5:30 (IST)
PIN CODE
400601
വാഹന റെജിസ്ട്രേഷൻMH-04, MH-05, MH-43
വെബ്സൈറ്റ്thane.nic.in

ഭൂമിശാസ്ത്രം തിരുത്തുക

18°42' നും 20°20' വടക്കൻ അക്ഷാംശങ്ങൾക്കും 72°45', 73°48' കിഴക്കൻ രേഖാംശങ്ങൾക്കും ഇടയിലാണ് ജില്ല സ്ഥിതി ചെയ്യുന്നത്. ജില്ലയുടെ പുതുക്കിയ വിസ്തീർണ്ണം 4,214 ചതുരശ്ര കി.മീ. ആണ്. വടക്ക് കിഴക്ക് നാസിക് ജില്ലയും കിഴക്ക് പൂനെ, അഹമ്മദ് നഗർ ജില്ലകളും വടക്ക് പാൽഘർ ജില്ലയുമാണ് ജില്ലയുടെ അതിരുകൾ. പടിഞ്ഞാറൻ അതിർത്തി അറബിക്കടലാണ്. തെക്ക് പടിഞ്ഞാറ് മുംബൈ സബർബൻ ജില്ലയും തെക്ക് റായ്ഗഡ് ജില്ലയുമാണ് അതിർത്തി.

ചരിത്രം തിരുത്തുക

1817-ൽ, ഇപ്പോൾ താനെ ജില്ല ഉൾപ്പെടുന്ന പ്രദേശം പേഷ്വയിൽ നിന്ന് ബ്രിട്ടീഷുകാർ ഏറ്റെടുക്കുകയും താന ആസ്ഥാനമായി വടക്കൻ കൊങ്കൺ ജില്ലയുടെ ഭാഗമായി മാറുകയും ചെയ്തു. 1830-ൽ, ദക്ഷിണ കൊങ്കൺ ജില്ലയുടെ ഭാഗങ്ങൾ ചേർത്ത് വടക്കൻ കൊങ്കൺ ജില്ല വികസിപ്പിച്ച് 1833-ൽ താനെ ജില്ല എന്ന് പുനർനാമകരണം ചെയ്തു. ഇപ്പോൾ റായ്ഗഡ് ജില്ലയിൽ വരുന്ന പ്രദേശങ്ങൾ 1869-ൽ താനെയിൽ നിന്നു ഒരു കൊളാബ എന്ന പേരിൽ മറ്റൊരു ജില്ലയായി മാറ്റി.

1920-ൽ സാൽസെറ്റിനെ നോർത്ത് സൽസെറ്റ്, സൗത്ത് സാൽസെറ്റ് എന്നിങ്ങനെ രണ്ട് താലൂക്കുകളായി വിഭജിച്ചു . 84 ഗ്രാമങ്ങൾ അടങ്ങുന്ന സൗത്ത് സാൽസെറ്റ് താനാ ജില്ലയിൽ നിന്ന് വേർപെടുത്തി, പുതുതായി സൃഷ്ടിച്ച ബോംബെ സബർബൻ ജില്ലയിൽ (ഇപ്പോഴത്തെ മുംബൈ സബർബൻ ജില്ല) ഉൾപ്പെടുത്തി.1945-ൽ ബോംബെ സബർബൻ ജില്ലയിലെ 33 വില്ലേജുകൾ താനാ ജില്ലയിലേക്ക് മാറ്റുകയും 1946-ൽ ആരെ മിൽക്ക് കോളനി രൂപീകരിച്ചപ്പോൾ അവയിൽ 14 എണ്ണം ബോംബെ സബർബൻ ജില്ലയിലേക്ക് മാറ്റുകയും ചെയ്തു.

സ്വാതന്ത്ര്യാനന്തരം, 1949-ൽ, കോലി[3] നാട്ടുരാജ്യമായ ജോഹർ താനാ ജില്ലയിൽ ലയിപ്പിച്ച് ഒരു പ്രത്യേക താലൂക്കായി മാറി. 1956-ൽ സാൽസെറ്റിൽ ഗ്രേറ്റർ ബോംബെയുടെ പരിധി വടക്കോട്ട് വ്യാപിപ്പിച്ചപ്പോൾ ബോറിവലി താലൂക്കിൽ നിന്നുള്ള ഇരുപത്തിയേഴ് ഗ്രാമങ്ങളും എട്ട് പട്ടണങ്ങളും താനാ താലൂക്കിൽ നിന്നുള്ള ഒരു പട്ടണവും ഒരു ഗ്രാമവും ബോംബെ സബർബൻ ജില്ലയിലേക്ക് മാറ്റി. 1960-ൽ, ദ്വിഭാഷാ ബോംബെ സംസ്ഥാനത്തിന്റെ വിഭജനത്തെത്തുടർന്ന്, ഉംബർഗാവ് താലൂക്കിലെ 47 ഗ്രാമങ്ങളും മൂന്ന് പട്ടണങ്ങളും ഗുജറാത്തിലെ സൂറത്ത് ജില്ലയിലേക്ക് മാറ്റുകയും ബാക്കിയുള്ള ഇരുപത്തിയേഴ് ഗ്രാമങ്ങൾ ആദ്യം ദഹാനുവിൽ ഉൾപ്പെടുത്തുകയും പിന്നീട് 1961-ൽ തലസാരി എന്ന പേരിൽ ഒരു മഹൽ പ്രത്യേകമായി രൂപീകരിക്കുകയും ചെയ്തു. 1969-ൽ കല്യാൺ താലൂക്കിനെ കല്യാൺ, ഉല്ലാസ്നഗർ എന്നിങ്ങനെ രണ്ട് താലൂക്കുകളായി വിഭജിച്ചു.[4]

താലൂക്കുകൾ തിരുത്തുക

താലൂക്ക് ജനസംഖ്യ
സെൻസസ് 2001
ജനസംഖ്യ
സെൻസസ് 2011
താനെ 2,486,941 3,787,036
കല്ല്യാൺ 1,276,614 1,565,417
മുർബാദ് 170,267 190,652
ഭീവണ്ടി 945,582 1,141,386
ഷഹാപ്പൂർ 273,304 314,103
ഉല്ലാസ് നഗർ 473,731 506,098
അംബർനാഥ് 366,501 565,340
Totals 5,992,940 8,070,032

അവലംബം തിരുത്തുക

  1. "District Census 2011 - Thane" (PDF). Census2011.co.in. 2011. Retrieved 2011-09-30.
  2. Muller, Jean-Claude (2006), "Chapitre VII. Le dilemme des Dìì", Les chefferies dìì de l'Adamaoua (Nord-Cameroun), Éditions de la Maison des sciences de l’homme, pp. 159–177, doi:10.4000/books.editionsmsh.9654, ISBN 978-2-7351-1094-0, retrieved 2021-01-20
  3. Hunter, Sir William Wilson (1881). The Imperial Gazetteer of India (in ഇംഗ്ലീഷ്). Trübner & Company. p. 53. Jawhar State Koli.
  4. "Thane district e-gazetteer - geography, administrative evolution". Maharashtra.gov.in. Retrieved 2021-03-13.
"https://ml.wikipedia.org/w/index.php?title=താനെ_ജില്ല&oldid=4045271" എന്ന താളിൽനിന്ന് ശേഖരിച്ചത്