സോലാപ്പൂർ ജില്ല
മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഒരു ജില്ലയാണ് സോലാപൂർ ജില്ല (മറാഠി ഉച്ചാരണം: [solaːpuːɾ]). സോലാപൂർ നഗരമാണ് ജില്ലാ ആസ്ഥാനം.
ഭൂമിശാസ്ത്രം
തിരുത്തുകമഹാരാഷ്ട്ര സംസ്ഥാനത്തിന്റെ തെക്ക് കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ ജില്ല പൂർണ്ണമായും ഭീമ, സീന എന്നീ നദികളുടെ തടങ്ങളിൽ സ്ഥിതിചെയ്യുന്നു.[1] ജില്ലയിലെ ഒരു മുഖ്യ ജലശ്രോതസ്സാണ് ഭീമാ നദി.[2]
ജനസംഖ്യ
തിരുത്തുക2011 ലെ സെൻസസ് പ്രകാരം സോലാപൂർ ജില്ലയിലെ ജനസംഖ്യ 4,317,756 ആയിരുന്നു. ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലെ 43-ാമത്തെ വലിയ ജില്ലയാണ് സോലാപ്പൂർ. ഇവിടെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 290 നിവാസികൾ (750/sq mi) എന്ന നിരക്കിലാണ്. 2001-2011 ദശകത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് 12.1% ആയിരുന്നു. 1000 പുരുഷന്മാർക്ക് 932 സ്ത്രീകൾ എന്നതാണ് ജില്ലയിലെ ലിംഗാനുപാതം. സാക്ഷരതാ നിരക്ക് 77.72% ആണ്. യഥാക്രമം 15.05%, 1.80% എന്നിങ്ങനെയാണ് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ.[3]
താലൂക്കുകൾ
തിരുത്തുകസോലാപൂർ ജില്ലയെ ഭരണപരമായ ആവശ്യങ്ങൾക്കായി പതിനൊന്ന് താലൂക്കുകളായി വിഭജിച്ചിരിക്കുന്നു. നോർത്ത് സോലാപ്പൂർ, സൗത്ത് സോലാപ്പൂർ, അക്കൽകോട്ട്, ബർഷി, മംഗൾവേധ, പണ്ഡർപൂർ, സംഗോള, മൽഷിറാസ്, മോഹോൾ, മാധ, കർമ്മല എന്നിവയാണ് താലൂക്കുകൾ.
അവലംബം
തിരുത്തുക- ↑ Shri Mahadev Dada Tonpe, Mahavir Shah. "सोलापूर जिल्हा" [Solapur Jilha]. Solapur Pune Pravasi Sanghatna (in മറാത്തി). Solapur. Retrieved 28 July 2015.
- ↑ "Solapur District Geographical Information". Archived from the original on 23 February 2007. Retrieved 11 December 2006.
- ↑ "District Census 2011 - Solapur" (PDF). Office of the Registrar General, India. 2011. Retrieved 2011-09-30.
{{cite web}}
: CS1 maint: url-status (link)