വടക്കേക്കര ഗ്രാമപഞ്ചായത്ത്

ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

എറണാകുളം ജില്ലയുടെ വടക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് വടക്കേക്കര. ദേശീയപാത പതിനേഴിനു ഇരുവശവുമായി പരന്നു കിടക്കുന്ന ഒരു പഞ്ചായത്താണ് വടക്കേക്കര ഗ്രാമപഞ്ചായത്ത്. എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ പറവൂർ ബ്ളോക്കിലാണ് വടക്കേക്കര പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മുത്തകുന്നം, വടക്കേക്കര എന്നീ വില്ലേജുകളിലായി ആണ് വടക്കേക്കര പഞ്ചായത്ത് വിഭജിച്ച് കിടക്കുന്നത്. പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് പുത്തൻ വേലിക്കര, തൃശ്ശൂർ ജില്ലയിലെ എറിയാട്, മേത്തല പഞ്ചായത്തുകളും, തെക്കുഭാഗത്ത് ചിറ്റാറ്റുകര, പള്ളിപ്പുറം പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ചേന്ദമംഗലം, പുത്തൻ വേലിക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പള്ളിപ്പുറം, എറിയാട് (തൃശ്ശൂർ) പഞ്ചായത്തുകളുമാണ്. വടക്കേക്കര പഞ്ചായത്ത് കൊടുങ്ങല്ലൂർ അഴിമുഖത്തോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ്. എറണാകുളം ജില്ലയുടെ വടക്കേ അതിർത്തി കൂടിയാണ് ഈ പഞ്ചായത്ത്. പെരിയാറിന്റെ കൈവഴിയായ തോടിന്റെ വടക്കേക്കരയിൽ സ്ഥിതിചെയ്യുന്ന പ്രദേശം എന്ന നിലയിലാണ് വടക്കേക്കര എന്ന പേര് ഉത്ഭവിച്ചത് . [1]

വടക്കേക്കര
Map of India showing location of Kerala
Location of വടക്കേക്കര
വടക്കേക്കര
Location of വടക്കേക്കര
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
ഏറ്റവും അടുത്ത നഗരം എറണാകുളം
ലോകസഭാ മണ്ഡലം എറണാകുളം
നിയമസഭാ മണ്ഡലം പറവൂർ
ജനസംഖ്യ 31,266 (2001)
സ്ത്രീപുരുഷ അനുപാതം 1081 /
സാക്ഷരത 93.25%
സമയമേഖല IST (UTC+5:30)
കോഡുകൾ
വെബ്‌സൈറ്റ് http://lsgkerala.in/vadakkekkarapanchayat/

Coordinates: 10°05′44″N 76°19′13″E / 10.095440°N 76.320380°E / 10.095440; 76.320380

ചരിത്രംതിരുത്തുക

വടക്കേക്കര എന്ന സ്ഥലവുമായി ബന്ധപ്പെട്ട ഒന്നാണ് സെയ്ന്റ് തോമസ് മാല്യങ്കരയിൽ കപ്പലിറങ്ങിയ ഐതിഹ്യം. ആദ്യകാലത്ത് ഇന്നത്തെ പറവൂർ തോട് കുറച്ചുകൂടി വടക്കോട്ട് മാറിയാണ് ഒഴുകിയിരുന്നതെന്ന് പറയപ്പെടുന്നു. ഇന്ന് മുറവൻതുരുത്ത്, ഒറവൻതുരുത്ത്, കട്ടത്തുരുത്ത്, മടപ്ളാത്തുരുത്ത്, ഗോതുരുത്ത്, തെക്കേതുരുത്ത്, തുരുത്തിപ്പുറം, പാല്ല്യത്തുരുത്ത്, വാവക്കാട്,[പാല്ല്യത്തുരുത്ത് 1]പാല്ല്യത്തുരുത്ത് ചെട്ടിക്കാട്, കൊട്ടുവള്ളിക്കാട്, മുത്തകുന്നം, മാല്യങ്കര, കുഞ്ഞിതൈ എന്ന പേരുകളിൽ അറിയപ്പെടുന്ന കുറേയേറെ തുരുത്തുകൾ ആദ്യകാലത്ത് വടക്കേക്കരകൾ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്നു. എറണാകുളം ജില്ലയുടെ വടക്കേ അറ്റത്തു സ്ഥിതി ചെയ്യുന്നത് കൊണ്ടും പണ്ടത്തെ കൊച്ചി തിരുവിതാം കൂർ രാജ്യങ്ങളുടെ വടക്കേ അതിർത്തി ആയതു കൊണ്ടും കൂടിയായിരിക്കും ഈ പ്രദേശത്തിന് ഈ പേര് വരാൻ കാരണം......

 [1] .

ഭരണചരിത്രംതിരുത്തുക

1947-ലാണ് ഈ പ്രദേശത്തിന്റെ വികസനം ലക്ഷ്യമാക്കി വില്ലേജ് അപ്ലിഫ്റ്റ് കമ്മിറ്റി രൂപീകൃതമായി പ്രവർത്തനം ആരംഭിക്കുന്നത്. അതൊരു നോമിനേറ്റഡ് കമ്മിറ്റി ആയിരുന്നു. അന്ന് എട്ടര ചതുരശ്രമൈൽ വിസ്തീർണ്ണവും മുപ്പത്തയ്യായിരത്തിലേറെ ജനസംഖ്യയുമുള്ള, മുനമ്പം, പള്ളിപ്പുറം പ്രദേശങ്ങളടക്കം പറവൂർ പാലത്തിന്റെ വടക്കേ ഭാഗത്തുള്ള മുഴുവൻ കരകളുമടങ്ങിയതായിരുന്നു ഈ കമ്മിറ്റിയുടെ ഭരണാധിപത്യത്തിലുണ്ടായിരുന്ന പ്രദേശങ്ങൾ. രാജ്യത്താകെ 18 അപ്ലിഫ്റ്റ് സെന്ററുകളുണ്ടായിരുന്നതിൽ ഒന്നായിരുന്നു ഈ കമ്മിറ്റിയുടെ കീഴിലുള്ള വടക്കേക്കര സെന്റർ. ഈ വലിയ പ്രദേശത്തിന്റെ വികസനാവശ്യങ്ങൾ വില്ലേജ് അപ്ലിഫ്റ്റ് ഓഫീസറുടെ ശ്രദ്ധയിൽ കൊണ്ടുവരിക എന്നതുമാത്രമായിരുന്നു കമ്മിറ്റിയുടെ പ്രവർത്തനം. എന്നാൽ നടപടിക്കുള്ള അധികാരം ആ ഓഫീസർക്കായിരുന്നു. കമ്മിറ്റി ഓഫീസ് ഇല്ലാത്തതുകൊണ്ട് ആദ്യത്തെ അഞ്ചു കമ്മിറ്റികളും സ്ഥിരം പ്രസിഡന്റായിരുന്ന ഡോ.ടി.അനന്തൻ പിള്ളയുടെ വീടായ ശ്രീവിലാസത്തുവച്ചാണ് കൂടിക്കാണുന്നത്. 1953 അവസാനകാലത്ത് പഞ്ചായത്തിനെ രണ്ടാക്കി ചിറ്റാറ്റുകര പഞ്ചായത്ത് പുതുതായി ഉണ്ടാക്കി. പള്ളിപ്പുറം പഞ്ചായത്ത് നിലവിൽ വന്നതോടെ മുനമ്പം-പള്ളിപ്പുറം പ്രദേശങ്ങൾ വടക്കേക്കര പഞ്ചായത്തിൽ നിന്നും മാറ്റപ്പെട്ടു. ഇപ്പോൾ മുറവൻതുരുത്ത്, തുരുത്തിപ്പുറം, കട്ടത്തുരുത്ത്, മടപ്ളാത്തുരുത്ത്, മുത്തകുന്നം, കൊട്ടുവള്ളിക്കാട്, മാല്യങ്കര, ചെട്ടിക്കാട്, കുഞ്ഞിതൈ, വാവക്കാട് പാല്ല്യത്തുരുത്ത് എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശങ്ങളാണ് പഞ്ചായത്തിലുള്ളത്.

സാമൂഹ്യചരിത്രംതിരുത്തുക

ഏതാണ്ട് രണ്ടു നൂറ്റാണ്ടുകൾക്കകം മാത്രം ആണ് ഇവിടെ ജനവാസം ആരംഭിച്ചത്. ഇവിടുത്തെ ഏറ്റവും പഴക്കമുള്ള സ്ഥാപനം 1882 ലാണ് സ്ഥാപിക്കപ്പെട്ടതെന്നു സൂചനയുണ്ട്. പഞ്ചായത്തിനു ചുറ്റുമുള്ള പ്രദേശങ്ങളായ കൊടുങ്ങല്ലൂർ, പറവൂർ, പട്ടണം, ചേന്ദമംഗലം, പള്ളിപ്പുറം എന്നീ പ്രദേശങ്ങൾ ചരിത്രപ്രസിദ്ധങ്ങളാണുതാനും. 1788-നും 1805-നും ഇടയ്ക്കു് ടിപ്പുവിന്റെ പടയോട്ടകാലത്ത് തന്നെ ഇവിടെ ജനവാസം തുടങ്ങിക്കാണും എന്നു കരുതുന്നു. ഇവിടുത്തെ ഒരു സ്ഥലമാണ് കുര്യാപ്പിള്ളി (കറിയ പള്ളി-വാലത്ത്) ഇത് ഒരു പ്രധാന യുദ്ധകേന്ദ്രമായിരുന്നു. ഇവിടെ കുര്യാപ്പിള്ളിക്കോട്ടയും ഒരു ഗുഹയും ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. മറ്റെല്ലാ പ്രദേശങ്ങളിലുമെന്നപോലെ ഓലകൊണ്ടും ചെറ്റ കൊണ്ടും ഉണ്ടാക്കിയെടുത്ത വീടുകളായിരുന്നു. പുരുഷൻമാർ വശത്തേക്കു ചരിച്ചിട്ട കുടുമയുള്ളവരായിരുന്നു. അവർ കടുക്കൻ ധരിച്ചിരുന്നു (ഒരു ചെവി ആഭരണമാണ് കടുക്കൻ). സ്ത്രീകൾക്കും കാതിലും, കഴുത്തിലും ആഭരണങ്ങളുണ്ടായിരുന്നു.

ഭൂപ്രകൃതിതിരുത്തുക

വടക്കേക്കര പഞ്ചായത്തിന്റെ ഒരതിരിലൂടെയാണ് പറവൂർ പുഴ ഒഴുകി കടലിൽ ചെന്നു ചേരുന്നത്. പൊതുവെ ചതുപ്പ് പ്രദേശമാണ് ഇത്. ഈ പഞ്ചായത്തിന്റെ നടുവിലൂടെ ദേശീയപാത പതിനേഴ് കടന്നുപോകുന്നു. വടക്കേക്കര പഞ്ചായത്തിന്റെ മൂന്നതിരിലും പുഴയാണ്.

ജീവിതോപാധിതിരുത്തുക

ഒരുകാലത്ത് വൻതോതിൽ ചെമ്മീൻപരിപ്പു കയറ്റുമതി, ഉണക്കമീൻ കയറ്റുമതി എന്നിവ ഇവിടങ്ങളിൽ നിന്നുണ്ടായിരുന്നു. കുറെ നാൾ മുമ്പ് വരെ ചകിരി പിരിച്ച് കയറാക്കി വിപണനം നടത്തിയിരുന്നു. സഹകരണസംഘങ്ങൾ വഴി ആയിരുന്നു ഈ വിപണനം നടത്തിയിരുന്നത്. പിന്നീട് ഇത് നിന്നു പോകുകയായിരുന്നു. ചില വീടുകളിൽ ഇപ്പോഴും കയറു റാട്ടും മറ്റും ഒരു ചരിത്രത്തിന്റെ അവശേഷിപ്പുപോലെ കാണാനാവും. ചില കുടുംബങ്ങളെങ്കിലും മത്സ്യബന്ധനം ഒരു ഉപജീവനമായി കാണുന്നുണ്ട്. ധാരാളമായുള്ള തോടുകളും മറ്റും ഇതിനവരെ സഹായിക്കുന്നു. നടത്തിയിരുന്നവരാണ്. കൊപ്ര കയർ എന്നിവ വ്യാവസായിക അടിസ്ഥാനത്തിൽ ഇവിടെ ഉത്പാദിപ്പിച്ചിരുന്നു. ഇതു കൂടാതെ ചക്കരയുത്പാദനം, കള്ളുല്പാദനം എന്നിവ വിപുലമായി നടത്തിയിരുന്നു. കള്ള് കുടങ്ങളിലാക്കി വഞ്ചിയിലാക്കി തോടുകളിലൂടെ നടന്ന് വില്പന നടത്തിയിരുന്നു. ചാരായത്തിനു താവറം എന്നു പേരുണ്ടായിരുന്നു.

ആരാധനാലയങ്ങൾതിരുത്തുക

 • ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ അപൂർവ്വം ചില ക്ഷേത്രങ്ങളിൽ ഒന്നായ മൂത്തകുന്നം ക്ഷേത്രം ഇവിടെയാണ്. വർഷം തോറും പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഉത്സവമഹാമഹം നടക്കുന്നു.
 • കൊട്ടുവള്ളിക്കാട് ദേവീ ക്ഷേത്രം
 • വിശുദ്ധ അന്തോണീസിന്റെ പള്ളി

വിദ്യാഭ്യാസസ്ഥാപനങ്ങൾതിരുത്തുക

 • എച്ച്.എം.ഡി.പി. സഭയൂടെ ഉടമസ്ഥതയിലുള്ള മാല്ല്യങ്കരയിലുള്ള ഇൻസ്റ്റിട്യൂറ്റ് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി.
 • എച്ച്.എം.ഡി.പി. സഭയൂടെ ഉടമസ്ഥതയിലുള്ള അധ്യാപക പരിശീലന സ്ഥാപനം. ശ്രീ സുകുമാർ അഴീക്കോട് ഇവിടുത്തെ പ്രിൻസിപ്പലായിരുന്നു.
 • എച്ച്.എം.ഡി.പി. സഭയൂടെ ഉടമസ്ഥതയിലുള്ള ഹയർ സെക്കന്ററി സ്കൂൾ

വാർഡുകൾതിരുത്തുക

 1. മാല്യങ്കര വടക്ക്
 2. കൊട്ടുവള്ളിക്കാട് പടിഞ്ഞാറ്
 3. കൊട്ടുവള്ളിക്കാട്
 4. തറയിൽക്കവല
 5. മൂത്തകുന്നം
 6. മടപ്ലാതുരുത്ത് പടിഞ്ഞാറ്
 7. മടപ്ലാതുരുത്ത് തെക്ക്
 8. അണ്ടിപ്പിള്ളിക്കാവ്
 9. മടപ്ലാതുരുത്ത് കിഴക്ക്
 10. തുരുത്തിപ്പുറം
 11. മുറവൻ തുരുത്ത്
 12. ഒറവന്തുരുത്ത്
 13. കട്ടത്തുരുത്ത്
 14. പാല്ല്യത്തുരുത്ത്
 15. വാവക്കാട് കിഴക്ക്
 16. വാവക്കാട്
 17. കുഞ്ഞിത്തൈ കിഴക്ക്
 18. കുഞ്ഞിത്തൈ പടിഞ്ഞാറ്
 19. ചെട്ടിക്കാട്
 20. മാല്യങ്കര തെക്ക്

സ്ഥിതിവിവരകണക്കുകൾതിരുത്തുക

സ്ഥിതിവിവരകണക്കുകൾ
ജില്ല എറണാകുളം
ബ്ലോക്ക് പറവൂർ
വിസ്തീർണ്ണം 9.32
വാർഡുകൾ 19
ജനസംഖ്യ 31266
പുരുഷൻമാർ 15004
സ്ത്രീകൾ 16262

അവലംബംതിരുത്തുക

 • 1.0 1.1 "തദ്ദേശസ്വയംഭരണ വെബ്സൈറ്റ്". മൂലതാളിൽ നിന്നും 2010-09-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-07-09. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "വടക്കേക്കര" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു


 • ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "പാല്ല്യത്തുരുത്ത്" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="പാല്ല്യത്തുരുത്ത്"/> റ്റാഗ് കണ്ടെത്താനായില്ല