സി.എ. കുര്യൻ
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
കേരളത്തിലെ പ്രമുഖ സി.പി.ഐ നേതാവും ട്രേഡ് യൂണിയൻ സംഘാടകനും നിയമ സഭാംഗവുമായിരുന്നുസി.എ. കുര്യൻ(1933 - ). പത്താം കേരള നിയമ സഭയിലെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു.
സി.എ. കുര്യൻ | |
---|---|
മുൻഡെപ്യൂട്ടി സ്പീക്കർ | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കോട്ടയം, കേരളം, ഇൻഡ്യ |
രാഷ്ട്രീയ കക്ഷി | CPI |
പങ്കാളി | തങ്കമ്മ |
ജീവിതരേഖ
തിരുത്തുകകോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ ജനിച്ചു. അച്ഛൻ എബ്രഹാം. ബിരുദ കോഴ്സിനു പഠിക്കവെ ബാങ്കുദ്യോഗസ്ഥനായി. 1960 മുതൽ ജോലി രാജി വച്ച് ട്രേഡ് യൂണിയൻ രംഗത്ത് സജീവമായി. 27 മാസത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1965 66 കാലത്ത് വിയ്യൂർ ജയിലിലായിരുന്നു.അഞ്ചാം കേരള നിയമ സഭയിലേക്ക് 1977 ൽ പീരുമേട് മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.1980 - 82 ലും 1996 - 2010 ലെ പത്താം നിയമസഭയിലും പീരുമേടിനെ പ്രതിനിധീകരിച്ചു. ജൂലൈ 1996 ന് പത്താം സഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.[1]
എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.[2]
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
1984 | ഇടുക്കി ലോകസഭാമണ്ഡലം | പി.ജെ. കുര്യൻ | കോൺഗ്രസ് (ഐ.) യു.ഡി.എഫ്. | സി.എ. കുര്യൻ | സി.പി.ഐ., എൽ.ഡി.എഫ്. |
അവലംബം
തിരുത്തുക- ↑ http://www.niyamasabha.org/codes/members/m364.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-05. Retrieved 2012-02-10.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-29.
- ↑ http://www.keralaassembly.org