പിഴല
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
പെരിയാറിനാൽ ചുറ്റപ്പെട്ട കൊച്ചി നഗരത്തിൻറെ വടക്ക് ഭാഗത്തിനോട് അടുത്ത് കിടക്കുന്ന ഒരു ദ്വീപാണ് പിഴല. കടമക്കുടി ദ്വീപുകളുടെ കേന്ദ്ര ഭാഗവും, കടമക്കുടി ഗ്രാമ പഞ്ചായത്തിൻറെ ഭരണ തലസ്ഥാനവും പിഴലയാണ്. കടമക്കുടി പഞ്ചായത്ത് ഇന്ത്യ രാജ്യത്തിലെ കേരളം എന്ന സംസ്ഥാനത്തെ ഏറണാകുളം എന്ന ജില്ലയിൽ കണയന്നൂർ താലൂക്കിലെ ഒരു പഞ്ചായത്ത് പ്രദേശം ആണ്. അതുപോലെ വൈപ്പിൻ നിയമസഭ നിയോജക മണ്ഡലത്തിലും, ഏറണാകുളം ലോകസഭ മണ്ഡലത്തിലും ഉൾപെടുന്ന പ്രദേശം ആണ്. പിഴല എന്ന നാമം "പാഷ് നാ ഈല്യ" (Paz na ilha) പോർച്ചുഗീസ് വാക്കിൽ നിന്നാണ് രൂപം കൊണ്ടത്. എഡി 1341-ലെ മഴക്കാലത്ത് ഉണ്ടായ വെള്ളപ്പൊക്കത്തിൽ പ്രകൃതി രൂപം കൊടുത്ത ദ്വീപുകളിൽ ഒന്നാണ് പിഴല. ഈ വെള്ളപ്പൊക്ക ദുരന്തത്തിൽ അന്നത്തെ തുറമുഖം ആയിരുന്ന മുസിരിസ് തുറമുഖം ക്ഷയിക്കുകയും കൊച്ചഴി എന്ന പേരിൽ പുതിയ ഒരു അഴിമുഖം രൂപം കൊള്ളുകയും ചെയ്തു. ആ അഴിമുഖം ആണ് ഇന്നത്തെ കൊച്ചി തുറമുഖം. മുസിരിസ് തുറമുഖം കൊടുങ്ങല്ലൂർ പ്രദേശത്ത് ആയിരുന്നു. കൊടുങ്ങല്ലൂരിൻറെ പഴയ നാമം ആയിരുന്നു മുസിരിസ് എന്നത്. പുരാതന കാലത്ത് [1][2] അറബികളും, ജൂതരും, ഗ്രീക്കുകാരും കേരളവുമായി വ്യാപാര ബന്ധം നടത്തിയിരുന്നത് മുസിരിസ് തുറമുഖം വഴിയായിരുന്നു.
Pizhala പിഴല | |
---|---|
ദ്വീപ് | |
Country | India |
State | Kerala |
District | എറണാകുളം |
Constituency | വൈപ്പിൻ |
parliamentary constituency | എറണാകുളം |
District Panchayath | എറണാകുളം |
Block Panchayath | ഇടപ്പള്ളി |
Talukas | കണയന്നൂർ |
• ഭരണസമിതി | കടമക്കുടി ഗ്രാമ പഞ്ചായത്ത് |
• പഞ്ചായത്ത് പ്രസിഡണ്ട് | ശ്രീമതി. ശാലിനി ബാബു |
• വാർഡ് മെംബർ | ശ്രീമതി ലിസമ്മ. ശ്രീമതി ജിയ ശ്രീമതി രജനി |
• ബ്ലോക്ക് പഞ്ചായത്ത് മെംബർ | ശ്രീമതി. സീന ഫ്രാൻസിസ് |
• ജില്ല പഞ്ചായത്ത് മെംബർ | ശ്രീമതി. സോനാ ജയരാജ് |
• എം എൽ എ | ശ്രീ കെ എൻ unnikrishnan |
• Official | Malayalam, English, |
സമയമേഖല | UTC+5:30 (IST) |
PIN | 682027(Pizhala P.O) |
Telephone code | 0484 |
Nearest city | Ernakulam/Kochi |
ചരിത്രം
തിരുത്തുക1341–1541
തിരുത്തുകഎ ഡി 1341-ലെ വെള്ളപ്പൊക്കത്തിൽ മുസിരിസ് [3] തുറമുഖം നശിക്കുകയും പുതിയ തുറമുഖം കൊച്ചിയിൽ രൂപം കൊണ്ടു. പിഴല ഉൾപെടുന്ന ദ്വീപു സമൂഹങ്ങൾ മുസിരിസ് തുറമുഖത്തിനും കൊച്ചി തുറമുഖത്തിനും ഇടയിൽ എക്കൽ അടിഞ്ഞുകൂടി രൂപികൃതമായി.
1541–1741
തിരുത്തുകഗോവയിൽ നിന്നുള്ള കുഡുംബി സമുദായത്തിൻറെ [4] [5].കുടിയേറ്റം പിഴലയുടെ തെക്ക് ഭാഗത്ത് രണ്ടു കാവുകളും, അഞ്ചു കുളങ്ങളും ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
പോര്ച്ച്ഗീസുകാരായ മിഷനറിമാരുടെ സഹായത്തോടെ ക്രിസ്ത്യൻ സമൂഹത്തിൻറെ ജനനം
1741–1941
തിരുത്തുക1859-ഇൽ വാരാപ്പുഴ വികാരിയത്ത് [6]മെത്രാപൊലീത്തയായിരുന്ന ആർച്ച് ബിഷപ്പ് ബെർണാർഡ് ബച്ചിനെല്ലിയുടെ [7] O.C.D കൽപ്പന പ്രകാരം പിഴലയിൽ കർമലീത്ത മിഷനറിമാർ[8] ആദ്യ പള്ളിക്കൂടം [9] പിഴലയിൽ നിർമിച്ചു. ഇതായിരുന്നു പിഴലയുടെ ആദ്യ വികസനം. പകൽ സമയങ്ങളിൽ കുട്ടികൾക്ക് വിദ്യഭ്യാസം കൊടുക്കുവാനും രാത്രികാലങ്ങളിൽ പ്രാർത്ഥനയ്ക്കും ഈ പള്ളിക്കൂടം ഉപയോഗിച്ച് പോന്നു. ഇംഗ്ലീഷ് അക്ഷരമാലയിലെ L ആകൃതിയായിരുന്നു ഈ പള്ളികൂടത്തിനു ഉണ്ടായിരുന്നത്. പിഴലയുടെ വടക്ക് -കിഴക്ക് ദിക്കിലുള്ള ചേന്നൂർ ദ്വീപിൻറെ അടുത്തുള്ള വഞ്ചി കടവിൻറെ അടുത്താണ് പള്ളിക്കൂടം സ്ഥിതി ചെയ്തിരുന്നത്. അത് കൊണ്ട് ഈ കടവിനെ ഇന്നും പള്ളി കടവ് എന്ന് വിളിക്കുന്നു.
1941-present
തിരുത്തുകഭൂമിശാസ്ത്രം
തിരുത്തുകഎ ഡി 1341 ലെ പെരിയാറിലെ വെള്ളപ്പൊക്കത്തിൽ ഉണ്ടായ എക്കൽ മണ്ണ് അടിഞ്ഞു കൂടി ഉണ്ടായ ഒരു ദ്വീപ് ആണ് പിഴല. പിഴല എന്ന നാമം "പാഷ് നാ ഈല്യ" (Paz na ilha) പോർച്ചുഗീസ് വാക്കിൽ നിന്നാണ് രൂപം കൊണ്ടത്. പിഴലയ്ക്ക് ഏകദേശം ഒരു കിലോമീറ്റർ നീളവും അത്രയും തന്നെ വീതിയും ഉണ്ട്. പിഴലയുടെ എൺപത് ശതമാനവും പൊക്കാളി കൃഷിപാടങ്ങൾ ആണ്. പിഴലയുടെ വടക്കു പടിഞ്ഞാറെ ഭാഗത്തിനെ പാലിയംതുരുത്ത് എന്ന് വിളിക്കുന്നു. ചേന്ദമംഗലത്തെ പാലിയത്ത് അച്ഛന്മാരുടെ വകയായിരുന്നതിനാലാണ് ഈ പ്രദേശത്തിന് പാലിയംതുരുത്ത് എന്ന് പേര് വന്നത്. പെരിയാർ കടലിനോടു ചേരുന്ന ഭാഗത്തിനോട് അടുത്തായത് കൊണ്ട് വേനൽക്കാലത്ത് ഉപ്പു വെള്ളവും മഴക്കാലത്ത് ഉപ്പ് ഇല്ലാത്ത വെള്ളവും ആയിരിക്കും പെരിയാറിൽ ഉണ്ടാവുന്നത്. അതിനാൽ പുഴയിൽ ഉപ്പു ഇല്ലാത്ത (ഓര് വെള്ളം) സമയങ്ങളിൽ പൊക്കാളി നെൽ കൃഷിയും, ഓര് വെള്ളം കയറുന്ന സമയങ്ങളിൽ ചെമ്മീൻ - മത്സ്യ കൃഷിയും ആയിരിക്കും.
സംസ്ക്കാരം
തിരുത്തുകപിഴലയിൽ ഒരു കാർഷിക സംസ്ക്കാരം ആണ് ഉള്ളത്. പെരിയാറിൽ നിന്നുള്ള മത്സ്യബന്ധനവും, പിഴല പൊക്കാളി പാടങ്ങളിലെ നെൽ കൃഷിയും, ചെമ്മീൻ കൃഷിയും ചേർന്നുള്ള ഒരു ജീവിത രീതിയാണ് പിഴലയുടെത്. മറ്റുള്ള എല്ലാ കാര്യത്തിനും കൊച്ചി നഗരത്തെ ആശ്രയിച്ചാണ് പിഴലയുടെ ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.
വിദ്യാഭ്യാസം
തിരുത്തുകഒരു വിദ്യാഭ്യാസ സ്ഥാപനം ഔപചാരികമായി ഇവിടെ പ്രവർത്തനം ആരംഭിക്കുന്നത് കൊല്ലവർഷം 1095 ഇടവം 25നു ആണ്.( 1920 May 31 തിങ്കളാഴ്ച). അന്ന് പിഴലയിൽ സെന്റ്. ഫ്രാൻസിസ് ലോവർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. അന്ന് പിഴല കാതോലിക്ക പള്ളി കോതാട് ഇടവകയുടെ ഭരണത്തിൻ കീഴിലായിരുന്നു. സെന്റ്. ഫ്രാൻസിസ് ലോവർ പ്രൈമറി സ്കൂൾനു വേണ്ടി സ്ഥലം വാങ്ങി കെട്ടിടം നിർമ്മിച്ചത് റവ. ഫാ: ജോസഫ് നൊറൊഞ്ഞ നെൽക്കുന്നശ്ശേരി എന്ന വൈദിക ശ്രേഷ്ഠൻ ആയിരുന്നു. വിദ്യാലയത്തിൻറെ ആരംഭ കാലത്ത് പ്രഥമ അധ്യാപകൻ ആയി സേവനം അനുഷ്ഠിച്ചതു എഴുപുന്നയിൽ ഉള്ള കുമാര മേനോൻ മാസ്റ്റർ ആയിരുന്നു.
മതങ്ങളും സമുദായങ്ങളും
തിരുത്തുകശ്രീബാലാ ഭദ്ര ക്ഷേത്രം
തിരുത്തുകപിഴലയിൽ ആദ്യമായി സ്ഥാപിക്കപെട്ട ക്ഷേത്രം ശ്രീബാലാ ഭദ്ര ക്ഷേത്രം ആണ്. പിഴല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം ഇത് നിലകൊള്ളുന്നു. പുലയ സമുദായത്തിൻറെതാണ് ഈ ക്ഷേത്രം. അഞ്ചു സെന്റ്റ് ഭൂമിയിൽ ഇത് സ്ഥിതി ചെയ്യുന്നു. നൂറു വർഷത്തിലേറെ പഴക്കം ഉണ്ട് ശ്രീബാലാ ഭദ്ര ക്ഷേത്രത്തിനു. മാസത്തിൽ രണ്ടു ദിവസം മാത്രമേ ഇവിടെ പൂജ ഉണ്ടാകാറുള്ളൂ.
മൂർത്തിങ്കൽ ശ്രീ വൈഷ്ണവ ക്ഷേത്രം
തിരുത്തുകപിഴലയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണിത്. 1924 -ഇൽ സ്ഥാപിതമായ ഈ ക്ഷേത്രം കുഡുംബി സമുദായത്തിൻറെതാണ്. ഏകദേശം ഒരേക്കർ ഭൂമിയിൽ ഇത് സ്ഥിതി ചെയ്യുന്നു. പ്രധാന പ്രതിഷ്ട മഹാവിഷ്ണുവാണ്. ഭഗവതി, ബ്രഹ്മരക്ഷസ്സ്, നാഗയക്ഷി, നാഗരാജാവ് എന്നിവർ ഉപദൈവങ്ങൾ ആണ്. എല്ലാ ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും ക്ഷേത്രത്തിൽ നടതുറപ്പ് ഉണ്ട്.
- ഉത്സവം
ശക വർഷത്തിൻറെ മാഘ മാസത്തിൽ രോഹിണി നക്ഷത്രത്തിൽ കൊടി കയറുന്നു. ഇത് മൂന്നു കൊല്ലം കൂടുമ്പോൾ മകരത്തിലും, മൂന്നു കൊല്ലം കൂടുമ്പോൾ കുംഭത്തിലും ആയിരിക്കും.
- ഹോളി അല്ലെങ്കിൽ മഞ്ഞക്കുളി.
വടക്കേ ഇന്ത്യയിൽ ഹോളി ആരംഭിച്ചു ഏഴാം ദിവസം മൂർത്തിങ്കൽ ശ്രീ വൈഷ്ണവ ക്ഷേത്രത്തിൽ മഞ്ഞക്കുളി നടക്കും. ഉത്സവം കഴിഞ്ഞു ഒരു മാസത്തിനു ശേഷമുള്ള വെളുത്ത വാവ് ദിനത്തിൽ വൈകുന്നേരം ആണ് മഞ്ഞക്കുളി. മഞ്ഞൾ, കരിക്കിൻ വെള്ളം, ശുദ്ധ ജലം എന്നിവ കലർത്തി വലിയ ചെമ്പിൽ നിറച്ചു വയ്ക്കും. പിഴലയിലെ ഭക്തരായ എല്ലാ പുരുഷൻമ്മാരും വെള്ളം കോരി പ്രാർത്ഥന മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ട് നിവർന്നു നിന്ന് ശിരസിൽ ഒഴിക്കും. കുളിക്കുന്നവർക്ക് അപ്പോൾ മഞ്ഞ നിറമായിരിക്കും. മഞ്ഞൾ കലർത്തിയ വെള്ളം ഉപയോഗിച്ച് കുളിക്കുന്നതിനാൽ ഇതിനെ മഞ്ഞക്കുളി എന്ന് വിളിക്കുന്നു. പുരാണ കാലത്ത് നടന്ന ദരുഘ വധമാണ് ഇതിൻറെ പിന്നിലുള്ള കഥ.
- നിറപൂത്തിരി
ചിങ്ങ മാസത്തിൽ ഈ അമ്പലത്തിൽ നടക്കുന്ന മറ്റൊരു ചടങ്ങാണ് നിറപൂത്തിരി. കുടുംബനാഥൻ അല്ലെങ്കിൽ കുടുംബ നാഥ രാവിലെ അമ്പലത്തിൽ പോകും. കയ്യിൽ ഒരു നാളികേരം, ഒരു വെറ്റില, ഒരു അടയ്ക്ക, ഒരു ഒറ്റ രൂപ നാണയം, പുഷ്പം, തുളസി എന്നിവ തൂശനിലയിൽ പൊതിഞ്ഞെടുത്തിട്ടുണ്ടാകും. ശാന്തിക്കാരൻ ഇവ ദേവന് സമർപ്പിക്കും. പകരം ഒരു നെൽക്കതിർ പൂജിച്ചു ശാന്തിക്കാരൻ കുടുംബങ്ങങ്ങൾക്ക് കൊടുക്കും. കുടുംബങ്ങങ്ങൾ ഇതുമായി വീട്ടിൽ വരും. നിലവിളക്ക് കത്തിക്കും. തേങ്ങ ഉടയ്ക്കും. തേങ്ങ വെള്ളം തുളസി തറയിൽ ഒഴിക്കും. അമ്പലത്തിൽ നിന്ന് പൂജിച്ചു കൊണ്ട് വന്ന നെൽക്കതിർ ദേവിദേവന്മ്മാരുടെ രൂപങ്ങൾക്ക് മുൻപിൽ വച്ച് പ്രാർത്ഥിച്ചാൽ വർഷം മുഴുവം ഐശ്വര്യം ഉണ്ടാകും എന്നാണ് വിശ്വാസം
വി. ഫ്രാൻസീസ് സേവ്യർ ദേവാലയം
തിരുത്തുക1859 ലെ വരാപ്പുഴ വികാരിയത്ത് മെത്രാപൊലീത്ത ആയിരുന്ന ആർച്ച് ബിഷപ്പ് ബെർണാഡ് ബെല്ലനോച്ചി ഒ സിഡി യുടെ പള്ളിക്കൂടം വേണം എന്ന കൽപ്പനയാണ് പിഴല കാതോലിക്ക ദേവാലയത്തിൻറെ മൂലക്കല്ല്. പിഴലയിൽ ആദ്യമായി മിഷണറിമാരുടെ നേത്രത്വത്തിൽ ഉള്ള കത്തോലിക്കാ ഒരു സ്ഥാപനം ആരംഭിക്കുന്നത് ഇവിടെ നിന്നാണ്.
ബ്രെതറൻ പ്രാർത്ഥനാലയം
തിരുത്തുകപിഴലയിലെ കുടുംബ ക്ഷേത്രങ്ങൾ
തിരുത്തുകപിഴലയിൽ എട്ടു കുടുംബ ക്ഷേത്രങ്ങൾ ആണ് ഉള്ളത്. ക്ഷേത്ര മേൽനോട്ടം നിർവഹിക്കുന്നത് വലിയവീട്ടിൽ കുടുംബം, ദേവസ്വംപറമ്പിൽ , പനക്കപറമ്പിൽ , തെരുവിപറമ്പിൽ , അരിശ്ശേരി പറമ്പിൽ എന്നീ കുടുംബങ്ങൾ ആണ്.
നമ്പർ | ക്ഷേത്രത്തിൻറെ പേര് | ആരാധനാമൂർത്തി | കുടുംബം | ക്ഷേത്ര നിർമ്മാണ വർഷം |
---|---|---|---|---|
1 | ശ്രീ വനദുർഗ്ഗ ക്ഷേത്രം | ദേവി വനദുർഗ്ഗ | വലിയവീട്ടിൽ കുടുംബം (പാലിയം തുരുത്ത്) | - |
2 | ശ്രീ. മറവൻ ക്ഷേത്രം | ചിറമല്ലൻ | ദേവസ്വംപറമ്പിൽ കുടുംബം (പാലിയം തുരുത്ത്) | - |
3 | ശ്രീ. ഹനുമാൻ ക്ഷേത്രം | ശ്രീ. ഹനുമാൻ | പനക്കപറമ്പിൽ കുടുംബം | - |
4 | ശ്രീ വനദുർഗ്ഗ ക്ഷേത്രം | ദേവി വനദുർഗ്ഗ | തെരുവിപറമ്പിൽ കുടുംബം -ഒന്നാം ക്ഷേത്രം | |
5 | ശ്രീ. രാമ ക്ഷേത്രം | ശ്രീരാമൻ | തെരുവിപറമ്പിൽ കുടുംബം -രണ്ടാം ക്ഷേത്രം | - |
6 | തെക്കൻ ചൊവ്വ ഭഗവതി ക്ഷേത്രം | തെക്കൻ ചൊവ്വ ഭഗവതി | അരിശ്ശേരി പറമ്പിൽ കുടുംബം | - |
7 | നാഗദേവത ക്ഷേത്രം | നാഗദേവത | തെരുവിപറമ്പിൽ കുടുംബം -മൂന്നാം ക്ഷേത്രം | - |
8 | ശ്രീ. രാമ ക്ഷേത്രം | ശ്രീരാമൻ | തെരുവിപറമ്പിൽ കുടുംബം - നാലാം ക്ഷേത്രം | - |
കാർഷിക രംഗം
തിരുത്തുകപിഴല ഒരു കാർഷിക ഗ്രാമം ആണ്. വർഷക്കാലത്ത് പൊക്കാളി നെല്ലും, വേനൽക്കാലത്ത് ചെമ്മീൻ വളർത്തലുമാണ് പ്രധാന കൃഷി. വെള്ളപൊക്കം, പ്രാണികളുടെ ആക്രമണം ചുറ്റുമുള്ള സ്ഥലങ്ങളിൽ കൃഷികൾ നശിച്ചു പോകാറുണ്ട് . എന്നാൽ പിഴലയിൽ ഇത് കൂടുതലായി സംഭവിക്കാറില്ല. പൊതുവേ നല്ല വിളവാണ് ഇപ്പോഴും കിട്ടുക. കൃഷി പൊതുവേ പിഴയ്ക്കാത്തതിനാൽ പിഴയില്ല സ്ഥലം എന്ന അർത്ഥത്തിൽ പിഴല എന്ന വാക്ക് ഉത്ഭവിച്ചു എന്നാണ് പണ്ഡിത മതം പറയുന്നത്. [അവലംബം ആവശ്യമാണ്] പിഴലയിൽ പാഴില്ല എന്നൊരു ചൊല്ല് ഇവിടത്തെ കർഷകരുടെ ഇടയിൽ പ്രചാരത്തിൽ ഉണ്ട്.
സാമ്പത്തിക രംഗം
തിരുത്തുകപിഴലയുടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു കാർഷിക ഗ്രാമം ആണ്. പിഴലയിൽ പൊക്കാളി കൃഷിയും ചെമ്മീൻ കൃഷിയും ഉണ്ടെങ്കിലും, അതിനു വേണ്ടിയുള്ള ഭാരിച്ച ചെലവ് അതിൽ നിന്ന് ഗ്രാമവാസികളെ പിന്തിരിപ്പിച്ചു കൊണ്ടിരിക്കുന്നു.
അടിസ്ഥാന സൗകര്യങ്ങൾ
തിരുത്തുകദേവസ്സിയാശൻറെ കുടിപള്ളിക്കൂടത്തിൽ നിന്നും തുടങ്ങിയ വികസനപ്രക്രീയ ഇപ്പോഴും തുടരുകയാണ്. പിഴലയുടെ കിഴക്ക് ബോട്ട്ജെട്ടി ഉണ്ടായിരുന്നില്ല. യാത്രസൗകര്യം വർദ്ധിപ്പിക്കുക എന്ന ലക്‌ഷ്യം വച്ച് കൊണ്ട് പുഴ നികത്തി ബോട്ട് ജെട്ടി നിർമ്മിച്ചത് റവ. ഫാ. ജോസഫ് മൂഞ്ഞപ്പിള്ളിയുടെ നേതൃത്വത്തിൽ ആണ്.
സ്കൂൾ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള കെട്ടിടം നിർമ്മിച്ചത് റവ. ഫാ. ജോസഫ് മൂഞ്ഞപ്പിള്ളി ആയിരുന്നു.
പിഴല തെക്കേ അറ്റം മുതൽ വടക്കേ ബോട്ട് ജെട്ടി വരെയുള്ള ജനകീയ റോഡ് വികസിപ്പിക്കാൻ നേതൃത്വം നൽകിയത് റവ. ഫാ. പോൾ അട്ടിപേറ്റിയും ബി ഡി എസ് ചെയർമാനും, ചേരാനല്ലൂർ പഞ്ചായത്ത് അംഗവും ആയിരുന്ന ശ്രീ. പി ആർ ലക്ഷ്മണനും കൂടിയായിരുന്നു.
ഗതാഗതം
തിരുത്തുകകേരളത്തിലെ എറണാകുളം ജില്ലയിലുള്ള ഒരു ദ്വീപും ഗ്രാമവുമാണ് പിഴല. കടമക്കുടി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലാണ് പഞ്ചായത്തിന്റെ ഭരണസിരാകേന്ദ്രവും വില്ലേജിന്റെ ആസ്ഥാനവും സ്ഥിതി ചെയ്യുന്നത്. വള്ളത്തിലും ബോട്ടിലുമാണ് പ്രദേശവാസികൾ നഗരവുമായി ബന്ധപ്പെട്ടിരുന്നത്. 2020 ജൂൺ മാസം 22ന് കണ്ടെയ്നർറോഡിൽ നിന്നും പിഴലയിലേക്കുള്ള പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു.പിഴലയിൽ ആറു ബോട്ട് ജെട്ടികൾ ആണ് ഉള്ളത് രണ്ടെണ്ണം പാലിയം തുരുത്തും, രണ്ടെണ്ണം പിഴലയുടെ വടക്കു ഭാഗത്തും ബാക്കിയുള്ള രണ്ടെണ്ണം പിഴല തെക്ക് ഭാഗത്തും. പിഴല നിന്നും കോതാടേക്കും, മൂലമ്പിള്ളിയിലേക്കും, ചങ്ങാടസർവീസുകൾ ഉണ്ടായിരുന്നു.ഇപ്പോൾവലിയ കടമക്കുടിയിലേക്കും ചേന്നൂർ -ചരിയം തുരുത്ത് ചങ്ങാട സർവീസുകൾ ലഭ്യമാണ്. കൂടാതെ പിഴലയിൽ നിന്ന് ചിറ്റൂർ ഫെറിയിലേക്കും, എറണാകുളത്തേയ്ക്കും, വരാപ്പുഴയിലേക്കും ഞാറക്കലിലേക്കും ബോട്ട് സർവീസ് ഉണ്ടായിരുന്നതാണ്. മൂലമ്പള്ളിയിൽ കണ്ടെയ്നർ റോഡിൽ നിന്നും പിഴലയിലേക്ക് നിർമ്മിച്ച പാലത്തിൽ കൂടി കടന്നു വരാവുന്നതാണ്.ഗതാഗതസൗകര്വത്തിനായി വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായി. എന്നാലും നിസാൻ പോലുള്ള ഹെവി വെഹിക്കിൾ കടന്നു വരുവാനുള്ള റോഡ് സൗകര്യമില്ല. ഈ പാലത്തിലൂടെയുള്ള യാത്രയിൽ വിശാലമായ പൊക്കാളി പാടങ്ങളുടെ നയനാനന്ദകരമായ കാഴ്ചയാണ്.
പ്രസ്തുത സ്ഥലം
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-09. Retrieved 2014-10-24.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-09. Retrieved 2014-10-24.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ http://www.journalofromanarch.com/v17_first%20pages/lo-res%20PDFs/v17_14_Shajan.pdf[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://ibnlive.in.com/news/an-initiative-to-script-a-new-chapter-for-kudumbi-women/298897-60-122.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://eci.nic.in/eci_main/eci_publications/books/elr/ELR-LXXXVIII-III.pdf
- ↑ http://www.newadvent.org/cathen/15345a.htm
- ↑ http://www.catholic-hierarchy.org/bishop/bbaccinb.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-05. Retrieved 2014-10-24.
- ↑ http://www.newindianexpress.com/states/kerala/Sparks-Fly-over-a-Revolutionary-Concept-in-Education/2014/08/12/article2375824.ece
പുറംകണ്ണികൾ
തിരുത്തുക- പാലത്തിനു വേണ്ടിയുള്ള പിഴലയുടെ കാത്തിരിപ്പ്
- പിഴല മോഡൽ പൊക്കാളി ടൂറിസം പാടങ്ങൾ Archived 2014-10-31 at the Wayback Machine.
- പിഴല പാലത്തിൻറെ നിർമ്മാണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു Archived 2014-02-21 at the Wayback Machine.
- പിഴലയിലെ ബോട്ട് ആംബുലൻസ്
- മുഖ്യമന്ത്രിക്ക് ഉണ്ടായ അപകടവും മാറ്റിവച്ച പിഴല പാലത്തിൻറെ നിർമ്മാണവും
- കടമക്കുടി പഞ്ചായത്ത് വെബ്സൈറ്റ് Archived 2019-02-28 at the Wayback Machine.
- ലഹരി മരുന്ന് തട്ടിപ്പിന് ഇരയായ പിഴല സ്വദേശി
- ലഹരി മരുന്ന് തട്ടിപ്പിന് ഇരയായ പിഴല സ്വദേശിയുടെ മോചനം
- ലഹരി മരുന്ന് തട്ടിപ്പിന് ഇരയായ പിഴല സ്വദേശിയുടെ മോചനം
- വണ്ടികൾ പാലത്തിലിടാം, നടന്ന് വീട്ടിൽ പോകാം; ഇത് പിഴലയുടെ ദുർഗതി
- ലഹരി മരുന്ന് തട്ടിപ്പിന് ഇരയായ പിഴല സ്വദേശിയുടെ മോചനത്തിൻറെ വഴികളിലൂടെ Archived 2014-10-23 at the Wayback Machine.