കടമക്കുടി ഗ്രാമപഞ്ചായത്ത്

ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

10°24′54″N 76°06′50″E / 10.415°N 76.114°E / 10.415; 76.114 എറണാകുളം ജില്ലയിലെ ഇടപ്പള്ളി ബ്ലോക്കിലെ ഒരു പഞ്ചായത്താണ് കടമക്കുടി. വടക്ക്-ഏഴിക്കര, വരാപ്പുഴ പഞ്ചായത്തുകൾ, കിഴക്ക്-ചേരാനല്ലൂർ പഞ്ചായത്ത്, തെക്ക്-മുളവുകാട്പഞ്ചായത്ത്, കൊച്ചി കോർപ്പറേഷൻ, പടിഞ്ഞാറ്-ഞാറയ്ക്കൽ, നായരമ്പലം പഞ്ചായത്തുകൾ എന്നിവയാണ് കടമക്കുടി പഞ്ചായത്തിന്റെ അതിരുകൾ. വലിയ കടമക്കുടി, മുറിക്കൽ, പാല്യംതുരുത്ത്, പിഴല, ചെറിയ കടമക്കുടി, പുളിക്കപ്പുറം, മൂലമ്പിള്ളി, പുതുശ്ശേരി, ചരിയംതുരുത്ത്, ചേന്നൂർ, കോതാട്, കോരാമ്പാടം, കണ്ടനാട്, കാരിക്കാട് തുരുത്ത് എന്നീ ചെറിയ തുരുത്തുകൾ ഉൾപ്പെട്ടതാണ് കടമക്കുടി പഞ്ചായത്ത്.

കടമക്കുടി ഗ്രാമപഞ്ചായത്ത്
Map of India showing location of Kerala
Location of കടമക്കുടി ഗ്രാമപഞ്ചായത്ത്
കടമക്കുടി ഗ്രാമപഞ്ചായത്ത്
Location of കടമക്കുടി ഗ്രാമപഞ്ചായത്ത്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
ഏറ്റവും അടുത്ത നഗരം എറണാകുളം
ലോകസഭാ മണ്ഡലം എറണാകുളം
ജനസംഖ്യ 16,295 (2011—ലെ കണക്കുപ്രകാരം)
സ്ത്രീപുരുഷ അനുപാതം 996 /
സാക്ഷരത 97.17%
സമയമേഖല IST (UTC+5:30)
കോഡുകൾ
വെബ്‌സൈറ്റ് http://lsgkerala.in/kadamakudypanchayat/

ചരിത്രം

തിരുത്തുക

1341 ലെ വെള്ളപ്പൊക്കത്തിൽ കൊച്ചി അഴിമുഖം രൂപപ്പെട്ടപ്പോൾ ഉടലെടുത്ത ദ്വീപുകളില് ഒന്നാണ് കടമക്കുടി എന്നു കരുതപ്പെടുന്നു [1] . 1963 വരെ ചേരാനല്ലൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്നു കടമക്കുടി.[2] വെള്ളത്താൽ ചുറ്റപ്പെട്ടതുകൊണ്ട് നാട്ടുകാർക്ക് പുറംലോകവുമായി ബന്ധപ്പെടാനായി ബോട്ടുകളും , വഞ്ചികളും , വള്ളങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ കടമക്കുടിയുടെ വർദ്ധിച്ചുവരുന്ന വിനോദസഞ്ചാര സാധ്യതകൾ കണ്ട് അവിടേക്ക് റോഡുമാർഗ്ഗം നിർമ്മിക്കപ്പെടാനുള്ള സാധ്യത വിദൂരമല്ല. പഞ്ചായത്തിന്റെ മൊത്തം വിസ്തീർണ്ണത്തിന്റെ 15.84 % മാത്രമാണ് കരഭാഗമുള്ളത് , ബാക്കി പഞ്ചായത്തിന്റെ അതിരിൽ പെട്ട പുഴകളും തോടുകളുമാണ്.

ജീവിതോപാധി

തിരുത്തുക

ഉപജീവനം പ്രധാനമായും മത്സ്യബന്ധനം തന്നെയാണ്. മത്സ്യസമ്പത്ത് ധാരാളമായുള്ള പ്രദേശമായതുകൊണ്ട് ചെറിയ രീതിയിലുള്ള മത്സ്യ കയറ്റുമതിയും ഇവിടെനിന്നുണ്ട്. എന്നാൽ പൊക്കാളി നെൽ കൃഷിയും ധാരാളമായി ഇവിടെ ചെയ്തുവരുന്നു. മഴകാലത്ത് ഓരുവെള്ളം കയറുമ്പോൾ പരമ്പരാഗതമായ ചെമ്മീൻ കൃഷിയും ഇവിടെ ചെയ്തുവരുന്നു. കൂടാതെ കള്ളുചെത്ത് ഇവിടുത്തെ മറ്റൊരു ഉപജീവനമാർഗ്ഗം കൂടിയാണ് . ദൂരെയുള്ള ഗ്രാമങ്ങളിൽ നിന്നുപോലും ആളുകൾ ഇവിടേക്ക് കള്ളുചെത്താനായി വരാറുണ്ട്.

വിദ്യാഭ്യാസസ്ഥാപനങ്ങൾ

തിരുത്തുക
  • കടമക്കുടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ.
  • സെന്റ്‌ ഫ്രാൻസിസ് യു പി സ്കൂൾ പിഴല
  • ഹയർ സെക്കന്ററി സ്കൂൾ ഓഫ് ജീസസ് കോതാട്

വാർഡുകൾ

തിരുത്തുക
  1. വലിയകടമക്കുടി
  2. ചരിയംതുരുത്ത്
  3. ചേന്നൂർ
  4. കാരിക്കാട്ടുതുരുത്ത്
  5. കണ്ടനാട്
  6. കോരാമ്പാടം
  7. കോതാട്
  8. മൂലമ്പിള്ളി ഈസ്റ്റ്
  9. മൂലമ്പിള്ളി വെസ്റ്റ്
  10. പിഴല സൌത്ത്
  11. പിഴല നോർത്ത്
  12. പാല്യംതുരുത്ത്
  13. കടമക്കുടി മുറിക്കൽ

സ്ഥിതിവിവരകണക്കുകൾ

തിരുത്തുക
സ്ഥിതിവിവരകണക്കുകൾ
ജില്ല എറണാകുളം
ബ്ലോക്ക് ഇടപ്പള്ളി
വിസ്തീർണ്ണം 12.92
വാർഡുകൾ 13
ജനസംഖ്യ 16295
പുരുഷൻമാർ 8185
സ്ത്രീകൾ 8110
  1. തദ്ദേശസ്വംഭരണ വെബ്സൈറ്റ് Archived 2014-04-17 at the Wayback Machine. കടമക്കുടി പൊതുവിവരങ്ങൾ.
  2. തദ്ദേശസ്വംഭരണ വെബ്സൈറ്റ് Archived 2014-04-17 at the Wayback Machine. കടമക്കുടി പൊതുവിവരങ്ങൾ.

കടമക്കുടി ഗ്രാമപഞ്ചായത്ത് Archived 2010-09-24 at the Wayback Machine.