ഗ്രാമത്തിന്റെ താളിലെ വിവരണങ്ങൾ തിരുത്തുക

ആരാധനാലയങ്ങളുടെ വിവരണം പുതിയ ലേഖനമായി സൃഷ്ടിക്കാവുന്നതാണ്. അതിൽ വൈദികരുടേയും മറ്റും പേരു നൽകുന്നത് പരിഗണിക്കുക. ഗ്രാമത്തിന്റെ താളിൽ ഇടവക വൈദികരുടെ ലിസ്റ്റ് നൽകുന്നത് ശരിയെന്നു കരുതുന്നില്ല. അതുപോലെ തന്നെ സ്കൂളിന്റെയും കാര്യം അതിൽ അദ്ധ്യാപകരുടേയും മറ്റും പേരും പരാമർശിച്ചിരിക്കുന്നു. പിഴല ഇടവകയിൽ നിന്നുള്ള സന്ന്യാസിനികൾ, പിഴല ഇടവകയിൽ നിന്നും സഭ സേവനത്തിനു വേണ്ടി വൈദീകരായവർ എന്നൊക്കെ നൽകിയിരിക്കുന്നത് മതപരമായ തലക്കെട്ടുള്ള താളിൽ മതിയാകുമെന്ന് അഭിപ്രായപ്പെടുന്നു.

വി. ഫ്രാൻസീസ് സേവ്യർ ദേവാലയം എന്ന പേരിൽ ഒരു പുതിയ താൾ തുടങ്ങി ഈ വിവരങ്ങളെല്ലാം അങ്ങോട്ട് മാറ്റിയാൽ നന്നാകും. (അറിയിപ്പ്:ഉ:Francisdianish) --റോജി പാലാ (സംവാദം) 08:15, 2 നവംബർ 2014 (UTC)Reply

  - ഓരോന്നും പ്രധാനലേഖനം എന്ന ലിങ്ക്കൊടുത്ത് ഈ ലേഖനത്തിൽ ഉൾപ്പെടുത്തുകയും ചെയ്യാം. --Adv.tksujith (സംവാദം) 17:51, 2 നവംബർ 2014 (UTC)Reply

പ്രിയപ്പെട്ട സുഹൃത്തുക്കളെ നിങ്ങളുടെ വിലയേറിയ നിർദേശങ്ങൾക്ക് നന്ദി. അതിനുള്ള ചെറിയ ചെറിയ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. സെന്റ്‌ ഫ്രാൻസിസ് സേവ്യർ ദേവാലയം പിഴല എന്ന പേരിൽ ഒരു പേജ് നിർമിക്കുകയാണ്‌. നിങ്ങളുടെ നിർദേശങ്ങൾ അനുസരിച്ച് പല മാറ്റങ്ങളും നടത്തുന്നുണ്ട്. പക്ഷെ അതിനെ കുറിച്ച് പറയാനുള്ള ത്രാണി പോരാത്തത് കൊണ്ട് പറയുന്ന മാറ്റങ്ങൾ ചെയ്യുന്നു... ഉ:Francisdianish

"https://ml.wikipedia.org/w/index.php?title=സംവാദം:പിഴല&oldid=2095647" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പിഴല" താളിലേക്ക് മടങ്ങുക.