കേരളത്തിലെ കൊങ്കണി സംസാരിക്കുന്ന കാർഷിക സമൂഹമാണ് കുഡുംബികൾ. കുൻബിസ്, കുരുംബി, കുൻബി, മൂപ്പൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. ശൂദ്ര (കൃഷിക്കാർ) വർണത്തിലാണ് അവർ ഉൾപെടുന്നത്.[അവലംബം ആവശ്യമാണ്] ഭൂരിഭാഗം കുഡുംബികളും കൃഷി, കൂലിവേല തുടങ്ങിയ ജോലികളിലേർപെടുന്നു. മധ്യ കേരളത്തിലും ദക്ഷിണ കേരളത്തിലുമാണ് അവർ ഭൂരിഭാഗവും അധിവസിക്കുന്നത്. കുഡുംബികൾ കുൻബി - കുറുമി വിഭാഗത്തിന്റെ ഭാഗമാണ്. അവർ ജമ്മു-കശ്മീരൊഴിച്ച് ഇന്ത്യയിൽ കാർഷിക സമൂഹമായി പരന്നുകിടക്കപ്പെടുന്നു. ഗോവ സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് കുടിയേറിപ്പാർത്തവരാണ് കേരളത്തിലെ കുഡുംബി വിഭാഗം. ദേവിയേയും വിഷ്ണുവിനേയും ശിവനേയും ആരാധിക്കുന്ന കുടുംബികൾ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതിയെ കുലദൈവമായി കരുതുന്നു.

ഭാഷതിരുത്തുക

കുഡുംബി മലയാളം
അവൊയി അമ്മ
അജ്ജൊ അമ്മയുടെ അച്ഛൻ
ആബു അച്ഛൻ
ആക്ക ചേച്ചി


[അവലംബം ആവശ്യമാണ്]

അവലംബംതിരുത്തുക

  • The Kurmis-Kunbis of India by Pratap Singh Velip Kankar. Published by Pritam Publishers PajiFord, Margoa, Goa Year -2006
  • 1998ൽ പുറത്തിറക്കിയ കരിൻ ലാർസന്റെ ഫേസസ് ഓഫ് ഗോവ
  • 1956 An Introduction to the Study of Indian History (Popular Book Depot, Bombay)- D.D. Kosambi
  • Margdeepam, a Bi-Monthly magazine Published by Kudumbi Seva Sanghom, Kochi, Kerala in INDIA.
"https://ml.wikipedia.org/w/index.php?title=കുഡുംബി&oldid=2518513" എന്ന താളിൽനിന്ന് ശേഖരിച്ചത്