പള്ളിമണ്ണ ശിവക്ഷേത്രം
തൃശൂർ ജില്ലയിൽ കുമ്പളങ്ങാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് പള്ളിമണ്ണ ശിവക്ഷേത്രം. കുമ്പളങ്ങാട് കാഞ്ഞിരക്കോട് റോഡിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരമശിവനാണ് ഇവിടത്തെ പ്രതിഷ്ഠ. ഇത് ഒരു പരമ്പരാഗത ദ്രാവിഡക്ഷേത്രമാതൃകയ്ക്കുദാഹരണമാണ്. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ അധീനതയിലാണ് കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഈ ക്ഷേത്രം[1]. ഇവിടത്തെ ചുമർ ചിത്രങ്ങൾ ചരിത്രപ്രാധാന്യമുള്ളതാണ്. 1983 ൽ ഇവ ദേശീയ സംരക്ഷിതസ്മാരകമായി കേന്ദ്ര പുരാവസ്തുവകുപ്പ് പ്രഖ്യാപിക്കുകയുണ്ടായി[2][3]. വാഴാനി അണക്കെട്ടിൽ നിന്നൊഴുകുന്ന ആളൂർ പുഴയുടെ കരയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നത് കേന്ദ്ര പുരാവസ്തുവകുപ്പാണ്.
പള്ളിമണ്ണ ശിവക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 10°40′22.67″N 76°13′38.83″E / 10.6729639°N 76.2274528°E |
പേരുകൾ | |
ശരിയായ പേര്: | Siva Temple |
ദേവനാഗിരി: | പള്ളിമണ്ണ ശിവക്ഷേത്രം |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
ജില്ല: | തൃശ്ശൂർ |
സ്ഥാനം: | കുമ്പളങ്ങാട്, വടക്കാഞ്ചേരി, തൃശ്ശൂർ |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ശിവൻ |
വാസ്തുശൈലി: | കേരള വാസ്തുവിദ്യ |
ക്ഷേത്രമാതൃക
തിരുത്തുകചതുരാകൃതിയിലാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. നാലമ്പലവും തിടപ്പള്ളിയുമടങ്ങുന്ന പരമ്പരാഗത ദ്രാവിഡക്ഷേത്രമാതൃകയ്ക്കുദാഹരണമാണ് ഈ ക്ഷേത്രം. പ്രധാന ക്ഷേത്രത്തിന്റെ മേൽക്കൂര ഓട് മേഞ്ഞതാണ്.
ക്ഷേത്രത്തിലെ ചുമർചിത്രങ്ങൾ
തിരുത്തുകക്ഷേത്രത്തിലെ ചുമർചിത്രങ്ങൾ 17-18 നൂറ്റാണ്ടിൽ വരച്ചതാണെന്ന് കരുതപ്പെടുന്നു[4]. ചുമർചിത്രങ്ങളിൽ ശിവൻ, മോഹിനി, കിരാതാർജ്ജുനീയം, മഹാലക്ഷ്മി, ശിവനും കിരാതനും, സരസ്വതി, ദക്ഷിണാമൂർത്തി, ശങ്കരനാരായണൻ, ശ്രീരാമപട്ടാഭിഷേകം, അനേകം കണ്ണുള്ള ഇന്ദ്രൻ, ഗോപാലകൃഷ്ണൻ, കാളിയമർദ്ദനം, ഗോവർദ്ധനപർവ്വതം ഉയർത്തുന്ന കൃഷ്ണൻ തുടങ്ങിയവ ഉൾപ്പെടുന്നു. ചില ചിത്രങ്ങളിൽ പഴയ മലയാളം ലിപികളും കാണപ്പെടുന്നു.
Gallery
തിരുത്തുക-
പ്രധാന കവാടം
-
ആളൂർ പുഴ
-
ഊട്ടുപുര
References
തിരുത്തുക- ↑ http://m.dailyhunt.in/news/india/malayalam/kerala+kaumudi-epaper-kaumudi/pallimanna+shivakshethrathil+ashdadhravya+mahaganapathi+homavum+aanayuttum+nale-newsid-56374868
- ↑ "ASI Monuments in Thrissur". ASI. Archived from the original on 2013-06-04. Retrieved 2014-09-30.
- ↑ "Pallimanna Siva Temple". Ishtadevatha. Archived from the original on 2014-08-17. Retrieved 2016-09-30.
- ↑ "Pallimanna Siva Temple". The Hindu. Retrieved 2016-09-30.