തയ്യിൽ

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ചെറിയ തീരദേശ ഗ്രാമമാണ് തയ്യിൽ. ഇന്ന് നഗരവൽക്കരണം കാരണം ഈ ഗ്രാമം നഗരാതിർത്തിക്കുള്ളിലാണ്.

തയ്യിൽ കുടുംബം എന്ന പ്രശസ്തമായ കുടുംബം ഇവിടെ നിന്നാണ് ഉൽഭവിച്ചത്. ഈ കുടുംബം പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രവുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. പാരമ്പര്യമായി പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെ വാർഷികോത്സവം തുടങ്ങുന്നത് ഈ കുടുംബത്തിന്റെ തറവാട്ടിൽ നിന്ന് ഒരു പുരുഷൻ ജാഥയായി വന്ന് ക്ഷേത്രനടയിലെത്തി ദൈവങ്ങൾക്ക് പൂജകൾ അർപ്പിക്കുന്നതിൽ നിന്നാണ്. ഈ പാരമ്പര്യം ഇന്നും നിലനിൽക്കുന്നു.

തയ്യിൽ എന്ന കുടുംബപ്പേര് കേരളത്തിൽ പല സ്ഥലങ്ങളിലും ഉണ്ട്. മങ്കടയിൽ മാത്രം തയ്യിൽ കുടുംബങ്ങളായി 50-100 കുടുംബങ്ങളുണ്ട്. തിരൂരങ്ങാടി, തിരൂർ, പൊന്നാനി, അരീക്കോട്, വളമ്പൂർ [കോഴിക്കോട് റഹിമാൻ ബസാർ] എന്നിവിടങ്ങളിലും, തൃശ്ശൂർ ജില്ലയിലെ ചെങ്ങാലൂർ പ്രദേശത്തും തയ്യിൽ കുടുംബങ്ങൾ ഉണ്ട്. മലപ്പുറവും കോഴിക്കോടും തയ്യിൽ കുടുംബത്തിലെ എല്ലാ അംഗങ്ങളും മുസ്ലീം സമുദായത്തിൽ പെട്ടവരാണ്.[അവലംബം ആവശ്യമാണ്] ഈ കുടുംബ ചരിത്രം 1921-ലെ മലബാർ ലഹളയ്ക്കു ശേഷം കുടുംബാംഗങ്ങൾ മലപ്പുറത്ത് പല സ്ഥലങ്ങളിലേക്കും കുടിയേറി പാർത്തതിൽ നിന്നു തുടങ്ങുന്നു. തിരൂരിൽ ഏകദേശം 100-ഓളം തയ്യിൽ കുടുംബങ്ങൾ ഉണ്ട്.


"https://ml.wikipedia.org/w/index.php?title=തയ്യിൽ&oldid=3919960" എന്ന താളിൽനിന്ന് ശേഖരിച്ചത്