പെരിങ്ങോം

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം

12°13′25″N 75°18′50″E / 12.22361°N 75.31389°E / 12.22361; 75.31389 കണ്ണൂർ ജില്ലയിലുള്ള ഒരു ചെറിയ ഗ്രാമമാണ് പെരിങ്ങോം. ഇത് പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.

പെരിങ്ങോം
Location of പെരിങ്ങോം
പെരിങ്ങോം
Location of പെരിങ്ങോം
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ
ഏറ്റവും അടുത്ത നഗരം പയ്യന്നൂർ (21 കി.മീ)
ലോകസഭാ മണ്ഡലം കാസർഗോഡ്
നിയമസഭാ മണ്ഡലം പയ്യന്നൂർ
ജനസംഖ്യ 13,261 (2001)
സമയമേഖല IST (UTC+5:30)

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക

2001-ലെ കാനേഷുമാരി പ്രകാരം, 13261 ആണ് പെരിങ്ങോമിന്റെ ജനസംഖ്യ. ഇതിൽ 6388 പുരുഷന്മാരും 6873 സ്ത്രീകളും ഉൾപ്പെടുന്നു.[1] ഏഷ്യയിലെ 2മത്തെ സ്ഥാനം ഇവിടുത്തെ സി ആർ പി എഫ് ക്യാമ്പിനാണ്.

മിക്കവാറും എല്ലാ സർക്കാർ സ്ഥാപനങ്ങലും ഇവിടെയുണ്ട്.

സർക്കാർ സ്ഥാപനങ്ങൾ

തിരുത്തുക
  • താലൂക്ക് ആശുപത്രി
  • ഗവൺമെന്റ് കോളേജ്
  • പോലീസ് സ്റ്റേഷൻ
  • ഫയർ സ്റ്റേഷൻ
  • പഞ്ചായത്ത് ഓഫീസ്
  • സബ് രജിസ്ട്രാർ ഓഫീസ്
  • സി ആർ പി എഫ് ക്യാംപ്
  • കൃഷിഭവൻ
  • പോസ്റ്റ് ഓഫീസ്
  • വില്ലേജ് ഓഫീസ്
  • ശിശു വികസന കാര്യാലയം

എത്തിച്ചേരാൻ

തിരുത്തുക

പെരിങ്ങോത്ത് നിന്ന് 22 കിലോമീറ്റർ പടിഞ്ഞാറായി ചെറുവത്തൂരും 24 കി.മീ തെക്ക് പടിഞ്ഞാറുള്ള പയ്യന്നൂരുമാണ് ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷനുകൾ. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുള്ള വിമാനത്താവളം.

  1. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.


"https://ml.wikipedia.org/w/index.php?title=പെരിങ്ങോം&oldid=4112037" എന്ന താളിൽനിന്ന് ശേഖരിച്ചത്