കരിവെള്ളൂർ
12°10′30″N 75°11′30″E / 12.17500°N 75.19167°E കരിവെള്ളൂർ കേരള സംസ്ഥാനത്തെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം.
കരിവെള്ളൂർ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ |
ഏറ്റവും അടുത്ത നഗരം | പയ്യന്നൂർ |
ലോകസഭാ മണ്ഡലം | കാസർഗോഡ് |
നിയമസഭാ മണ്ഡലം | പയ്യന്നൂർ |
ജനസംഖ്യ | 12,501 (2001[update]) |
സമയമേഖല | IST (UTC+5:30) |
ജില്ലാ ആസ്ഥാനമായ കണ്ണൂരിൽ നിന്ന് 45 കിലോമീറ്റർ വടക്കോട്ട് സ്ഥിതിചെയ്യുന്നു. പയ്യന്നൂരിൽ നിന്ന് 9 കി.മീ. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 529 കി.മീ.
കരിവെള്ളൂരിൽ ഉൾപെട്ട പ്രദേശങ്ങൾ
പള്ളി കൊവ്വൽ, നിടുവപ്പുറം, മണക്കാട്, തെരു, കുതിര്, പലിയേരി, വെള്ളവയൽ,തെക്ക മണക്കാട്, കൂക്കാനം, പുത്തൂർ, ഓണക്കുന്ന്, പെരളം,പാലത്തര,കുണിയൻ
സമീപപ്രദേശങ്ങൾ
മാണിയാട്ട്, കാലിക്കടവ്, വെള്ളൂർ, തൃക്കരിപ്പൂർ
കരിവെള്ളൂരിന് ചുറ്റും വടക്ക് നിലേശ്വരം ബ്ലോക്ക്, വടക്ക് കാഞ്ഞങ്ങാട് ബ്ലോക്ക്, കിഴക്ക് തളിപ്പറമ്പ ബ്ലോക്ക്, തെക്ക് കണ്ണൂർ ബ്ലോക്ക്.
പയ്യന്നൂർ, കാഞ്ഞങ്ങാട് എന്നിവയാണ് സമീപ നഗരങ്ങൾ.
റെയിൽവേ സ്റ്റേഷനുകൾ സമീപം
ചെറുവത്തൂർ (7.8 കി.മീ)
പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ (12.3 കി.മീ) . പുത്തൂർ മഹാദേവക്ഷേത്രവും, കരിവെള്ളൂർ മഹാദേവക്ഷേത്രവും കൂക്കാനം ശ്രീ മുത്തപ്പൻ ക്ഷേത്രവും സ്ഥിതിചെയ്യുന്നത് കരിവെള്ളൂരാണ്. ശങ്കരനാഥ ജ്യോത്സ്യർ ഇവിടെയാണ് ജനിച്ചത്.ആദിമുച്ചിലോട് കരിവെള്ളൂർ ശ്രീ മുച്ചിലോട്ട് ഭഗവതീക്ഷേത്രം ഓണക്കുന്നിലാണ് സ്ഥിതി ചെയ്യുന്നത്
സാംസ്കാരിക പാരമ്പര്യം
തിരുത്തുകമുച്ചിലോട്ട് ഭഗവതി തെയ്യത്തിന്റെ ആസ്ഥാനം കരിവെള്ളൂരിലാണെന്ന് കരുതപ്പെടുന്നു[1]. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സ്വാധീനമുള്ള പ്രദേശമാണിത്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപവത്കരിക്കപ്പെടുന്നതിനു മുൻപേ തന്നെ ഇവിടെ എ.വി. കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ അഭിനവ ഭാരത് യുവക് സംഘം എന്ന പേരിൽ ഒരു സംഘടന രൂപവത്കരിക്കുകയും അത് ജനങ്ങൾക്കിടയിൽ പ്രചരിക്കുകയും ചെയ്തിരുന്നു [1] 1948ലെ കീനേരി കുഞ്ഞമ്പു, തിടിൽ കണ്ണൻ എന്നിവർ രക്തസാക്ഷികളായ ഐതിഹാസികമായ കരിവെള്ളൂർ സമരമാണ് കരിവെള്ളൂരിനെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത്