പന്തലായിനി ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്
(പന്തലായനി ബ്ലോക്ക് പഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലാണ് 91.11 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പന്തലായിനി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പണ്ടുകാലത്തു് കൊയിലാണ്ടി പ്രദേശങ്ങൾ അറിയപ്പെട്ടതു് പന്തലായനി എന്ന പേരിലായിരുന്നു. പന്തലുപോലുള്ള വലിയ അയനിമരം ഇവിടെ സ്ഥിതി ചെയ്തിരുന്നതിനാലാണു് പന്തലായനി എന്ന പേര് വന്നതെന്നാണു് ഐതിഹ്യം.[അവലംബം ആവശ്യമാണ്] അതോടൊപ്പം പടയോട്ടക്കാലത്ത് ടിപ്പു സുൽത്താൻ ഇവിടെ താവളമടിച്ചതായും ചരിത്രകാരന്മാർ പറയുന്നുണ്ടു്.[അവലംബം ആവശ്യമാണ്]

അതിരുകൾ

തിരുത്തുക

ഗ്രാമപഞ്ചായത്തുകൾ

തിരുത്തുക

പന്തലായിനി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്
  2. അരിക്കുളം ഗ്രാമപഞ്ചായത്ത്
  3. മൂടാടി ഗ്രാമപഞ്ചായത്ത്
  4. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കോഴിക്കോട്
താലൂക്ക് കൊയിലാണ്ടി
വിസ്തീര്ണ്ണം 91.11 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 165,065
പുരുഷന്മാർ 79,811
സ്ത്രീകൾ 85,254
ജനസാന്ദ്രത 1812
സ്ത്രീ : പുരുഷ അനുപാതം 1068
സാക്ഷരത 90.91%

പന്തലായനി ബ്ലോക്ക് പഞ്ചായത്ത്
കൊയിലാണ്ടി - 673305
ഫോൺ‍‍ : 0496 2620305
ഇമെയിൽ‍‍‍ : bdoplykkd@rediffmail.com