ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്
11°25′44″N 75°42′09″E / 11.428950°N 75.702560°E കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലുക്കിലും പന്തലായനി ബ്ലോക്കിലുമായി കടലോരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിനു 13.60 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 23702 ഉം സാക്ഷരത 91.96 ശതമാനവും ആണ്.
Chengottukavu | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | Kozhikode | ||
ജനസംഖ്യ | 25,293 (2001[update]) | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
അതിരുകൾ
തിരുത്തുകവടക്കുഭാഗത്ത് കൊയിലാണ്ടി മുനിസിപ്പാലിറ്റിയും, ഉള്ളിയേരി പഞ്ചായത്തും, കിഴക്കുഭാഗത്ത് ഉള്ളിയേരി, അത്തോളി, ചേമഞ്ചേരി പഞ്ചായത്തുകളും, തെക്കുഭാഗത്ത് ചേമഞ്ചരി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കൊയിലാണ്ടി മുനിസിപ്പാലിറ്റിയും, അറബിക്കടലുമാണ്.
ഭൂമിശാസ്ത്രം
തിരുത്തുകകിഴക്കൻ അതിർത്തിയിൽ ഉള്ളുർ പുഴയോരത്ത് വ്യാപിച്ചു കിടക്കുന്ന അമൂല്യജൈവസമ്പത്തുള്ള കണ്ടൽ വനപ്രദേശം, പടിഞ്ഞാറ് പൊയിൽക്കാവിൽ, കടലോടടുത്ത് സ്ഥിതി ചെയ്യുന്ന പതിനഞ്ച് ഏക്കറോളം വിസ്‌തൃതയുള്ള കാവ് എന്നിവ ഇവിടുത്തെ ജൈവവൈവിദ്ധ്യത്തെ സംരക്ഷിച്ചുപോരുന്നു. റെയിൽപാത, എൻ.എച്ച്. 17 എന്നിവ ഈ പഞ്ചായത്തിലുടെ കടന്നു പോവുന്നു. 13.60 ചതുരശ്ര കിലോമീറ്റിർ ഭുവിസ്‌തീർണ്ണമുള്ള ഇവിടെ 3.5 കിലോമീറ്ററോളം കടലോരവും ചെറിയ ചെറിയ കുന്നുകളും ചരിവു പ്രദേശങ്ങളം പാടങ്ങളും സമതലപ്രദേശങ്ങളും അടങ്ങുന്നതാണ്.
ജനങ്ങൾ
തിരുത്തുകഏകദേശം 4700-ഓളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു. പകുതിയിലധികം കുടുംബങ്ങൾക്കും 25 സെന്റിന് താഴെ മാത്രമെ ഭുമിയുള്ളു[1]. ചെറുകിടകർഷകരും, കർഷകതൊഴിലാളികളും, മൽസ്യതൊഴിലാളികളും, നിർമ്മാണതൊഴിലാളികളും, ചെറുകിടകച്ചവടക്കാരും, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും, ഖാദി, കയർ, തുന്നൽ, മോട്ടോർ വാഹനമേഖലയിൽ പണിയെടുക്കുന്നവരും അന്യസംസ്ഥാനങ്ങളിലും വിദേശങ്ങളിലും ജോലി ചെയ്യുന്നവരുമാണ് ഇവിടുത്തെ ജനങ്ങൾ. കാലി വളർത്തൽ ഉപജീവനമാർഗ്ഗമായി കരുതുന്ന അനേകം കുടുംബങ്ങൾ ഇവിടെയുണ്ട്. 1987-ലെ കന്നുകാലി സെൻസസ് പ്രകാരം കോഴിക്കോട് ജില്ലയിൽ ഏറ്റവും അധികം കന്നുകാലികൾ ഈ പഞ്ചായത്തിലെ മൂന്നാം വാർഡിലാണെന്ന് കണ്ടെത്തിയിരുന്നു[1].
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുകഒരു ഹൈസ്‌കൂളും അഞ്ച് യു.പി. സ്‌കൂളുകളും അഞ്ച് എൽ.പി. സ്‌കുളുകളും ഈ പഞ്ചായത്തിലുണ്ട്.
എത്തിച്ചേരാനുള്ള വഴി
തിരുത്തുക- ഏറ്റവും അടുത്തുള്ള നഗരം: കോഴിക്കോട് - 25 കിലോമീറ്റർ അകലെ.
- ഏറ്റവും അടുത്തുള്ള വിമാനത്താവളം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, കരിപ്പൂർ
- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: കൊയിലാണ്ടി
ചെങ്ങോട്ടുകാവിലെ ആരാധനാ കേന്ദ്രങ്ങൾ
തിരുത്തുക- ഹൈന്ദവം
- പൊയിൽക്കാവ് ക്ഷേത്രം
- കപ്പറമ്പിൽ ഭവഗതി ക്ഷേത്രം
- മുതുകൂറ്റിൽ പരദേവതാ ക്ഷേത്രം
- കോളൂർ ശ്രീ സുബ്രഹ്മണ്യക്ഷേത്രം
- വനന്തപുരം മഹാവിഷ്‌ണുക്ഷേത്രം
- പുനത്തുംപടിക്കൽ ക്ഷേത്രം
- കൊണ്ടംവള്ളി അയ്യപ്പക്ഷേത്രം
- മേലൂർ ശിവക്ഷേത്രം
- ആന്തട്ട ഭവഗതി ക്ഷേത്രം
- ആലങ്ങാട്ട് ക്ഷേത്രം
- തെക്കയിൽ ഭഗവതി ക്ഷേത്രം
- മനയടത്തുപറമ്പിൽ അന്നപൂർണ്ണേശ്വരി ക്ഷേത്രം
- മണലിൽ തൃക്കോവിൽ ശ്രീകൃഷ്‌ണക്ഷേത്രം
- പിലാച്ചേരി കരിയാത്തൻ ക്ഷേത്രം
- ആവിക്കരപുളിയേരി തലച്ചില്ലോൻ ക്ഷേത്രം
- എടവന പരദേവത ക്ഷേത്രം
- ഏഴുകുടിക്കൽ പുളിയിന്റെ ചുവട്ടിൽ അന്നപൂർണ്ണേശ്വരി ക്ഷേത്രം
- ഏഴുകുടിക്കൽ അറയിൽ കുറുമ്പ ഭഗവതി ക്ഷേത്രം
- ഏഴുകുടിക്കൽ ശിശുവാണി ഭഗവതി ക്ഷേത്രം
- കൂളത്താംവീട് കുട്ടിച്ചാത്തൻ ക്ഷേത്രം
- നല്ലൂളിക്കുന്ന് മതിരോളി ക്ഷേത്രം
- ചേലിയ കരിനെറ്റിക്കൽ ക്ഷേത്രം
- മേലൂർ മണ്ണാത്തിപ്പറമ്പിൽ ക്ഷേത്രം
- എളാട്ടേരി ഉണിച്ചിരാംവീട് നാഗക്ഷേത്രം
- ചേലിയ കിണറ്റുംകര ജലദേവതാ ക്ഷേത്രം
- മീത്തലെ പുനത്തിൽ ശിവക്ഷേത്രം
- ചീനംവീട്ടിൽ ക്ഷേത്രം
- മേലൂർ ശ്രീ രാമകൃഷ്‌ണാശ്രമം
- ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദാശ്രമം
- പുനത്തുംകണ്ടി മഠം
- ചേലിയ ആലങ്ങാട്ട് ശ്രീ പരദേവത ക്ഷേ
ത്രം
- ചേലിയ എടവന ക്ഷേത്രം
- ഇസ്‌ലാമികം
- ചെങ്ങോട്ടുകാവ് ടൗൺ ജുമാഅത്ത്‌പള്ളി
- ചെങ്ങോട്ടുകാവ് മുജാഹിദ് പള്ളി
- മാടാക്കര ജുമാഅത്ത് പള്ളി
- പൊയിൽക്കാവ് ജുമാഅത്ത് പള്ളി
- ചേലിയ ജുമാഅത്ത് പള്ളി
- മായിൻവീട് പുതിയ ജുമാഅത്ത് പള്ളി
- മായിൻവീട് മഖാം
- എടക്കുളം ജുമാഅത്ത് പള്ളി
- ചേലിയ ടൗൺ സ്രാമ്പി
- ക്രൈസ്തവം
- സെന്റ് മേരീസ് ചർച്ച് അരങ്ങാടത്ത്
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് 1998 സെപ്‌്‌തബർ 19-ന് ഇറക്കിയ കരടു പദ്ധതി രേഖ