അരിക്കുളം ഗ്രാമപഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ പന്തലായനി ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത്. വിസ്തീർണം 16.25 ചതുരശ്ര കിലോമീറ്റർ അതിരുകൾ: വടക്ക് നൊച്ചാട്, മേപ്പയൂർ പഞ്ചായത്തുകൾ, തെക്ക് ഉള്ളിയേരി പഞ്ചായത്ത്, കൊയിലാണ്ടി മുനിസിപ്പാലിറ്റി, പടിഞ്ഞാറ് കീഴരിയൂർ, മേപ്പയൂർ പഞ്ചായത്തുകൾ, കൊയിലാണ്ടി മുനിസിപ്പാലിറ്റി, കിഴക്ക് നടുവണ്ണൂർ, നൊച്ചാട് പഞ്ചായത്തുകൾ എന്നിവയാണ്. പത്മശ്രീ മാണിമാധവചാക്യാരുടെ ജന്മസ്ഥലം എന്ന രീതിയിലും ഈ ഗ്രാമം പ്രശസ്തമാണ്.
അരിക്കുളം | |
---|---|
ഗ്രാമം | |
Coordinates: 11°28′12″N 75°43′19″E / 11.469929°N 75.721925°E, | |
Country | India |
State | കേരളം |
District | കോഴിക്കോട് |
(2001) | |
• ആകെ | 24,587 |
• Official | മലയാളം, ആംഗലം |
സമയമേഖല | UTC+5:30 (IST) |
PIN | 673620 |
വാഹന റെജിസ്ട്രേഷൻ | KL-56, KL-77 |
2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 24587 ഉം സാക്ഷരത 88.99 ശതമാനവും ആണ്.