തുറവൂർ ഗ്രാമപഞ്ചായത്ത് (എറണാകുളം ജില്ല)
എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് തുറവൂർ ഗ്രാമപഞ്ചായത്ത്. വടക്കുഭാഗത്ത് മൂക്കന്നൂർ, മഞ്ഞപ്ര പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് മഞ്ഞപ്ര, മലയാറ്റൂർ-നീലേശ്വരം പഞ്ചായത്തുകളും, തെക്കുഭാഗത്ത് കാലടി പഞ്ചായത്തും, അങ്കമാലി മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത് അങ്കമാലി മുനിസിപ്പാലിറ്റിയും, കറുകുറ്റി, മൂക്കന്നൂർ പഞ്ചായത്തുകളുമാണ് തുറവൂർ പഞ്ചായത്തിന്റെ അതിരുകൾ.
തുറവൂർ ഗ്രാമപഞ്ചായത്ത് | |
തുറവൂർ കവല | |
10°12′04″N 76°25′06″E / 10.2012059°N 76.4183128°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | അങ്കമാലി |
ലോകസഭാ മണ്ഡലം | ചാലക്കുടി |
ഭരണസ്ഥാപനങ്ങൾ | പഞ്ചായത്ത് |
പ്രസിഡന്റ് | കെ. വൈ വർഗ്ഗീസ് |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 12.13ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 14 എണ്ണം |
ജനസംഖ്യ | 17498 |
ജനസാന്ദ്രത | 1419/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
683572 +0484 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
ചരിത്രം
തിരുത്തുകവളരെ പുരാതനകാലം മുതൽക്കു തന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നു. എന്നാൽ കനത്ത പ്രകൃതിക്ഷോഭമോ , യുദ്ധമോ മറ്റു കെടുതികളോ കൊണ്ട് ഇവിടെ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകുകയും, വളരെക്കാലം ഈ പ്രദേശം വനമേഖലയായി കിടന്നിരുന്നു. എന്നാൽ കാലം പോകെ ഇവിടെ വീണ്ടും ജനങ്ങൾ താമസത്തിനായി തെരഞ്ഞെടുക്കുകയും ചെയ്തു. 930-ൽ ചീനംചിറയിൽ പുരാതന കൽപടവുകളും കൽക്കെട്ടുകളും കണ്ടെത്തുകയുണ്ടായി. അതുപോലെ നാടിന്റെ പലഭാഗങ്ങളിലും കണ്ടെത്തിയ മുനിയറകളും , മൺഭരണികളും , പുരാതനമായ കൂട്ടാല ദേവീക്ഷേത്രവും , തേവർക്ഷേത്രവുമായി ബന്ധപ്പെട്ട ആറാട്ടും ആറാട്ടുപുഴയും മറ്റും ഈ കണ്ടെത്തലുകൾക്ക് ആക്കം നൽകുന്നു.[1]
പേരിനു പിന്നിൽ
തിരുത്തുകതുറകളുടെ ഊര് എന്നതിൽ നിന്നുമാണ് ഈ സ്ഥലത്തിന് തുറവൂർ എന്ന പേരു ലഭിച്ചെതെന്ന് പറയപ്പെടുന്നു.[1]
ജീവിതോപാധി
തിരുത്തുകകൃഷി ആണ് പ്രധാന ജീവിതോപാധി. ആദ്യകാലങ്ങളിൽ ജന്മികളുടെയും , മൂതലാളിമാരുടെയും കയ്യിലിരുന്ന ഭൂമി ഭൂപരിഷ്കരണനിയമം വന്നതോടെ കുടിയാൻമാരുടെ കയ്യിലേക്കെത്തുകയായിരുന്നു. നെൽകൃഷിക്കു കൂടാതെ ഇഞ്ചിപ്പുല്ല് (പുൽതൈലം), മരച്ചീനി, റബ്ബർ, കുരുമുളക്, അടയ്ക്ക തുടങ്ങിയവയായിരുന്നു പ്രധാന വിളകൾ. ചാലക്കുടിയുടെ ഇടതുകരകനാൽ ഈ നാടിന്റെ കാർഷികപുരോഗതിയുടെ ആക്കം കൂട്ടി. പരമ്പരാഗത വ്യവസായങ്ങളായ പനമ്പുനെയ്ത്ത് , കുട്ടനെയ്ത്ത് എന്നിവ ഇപ്പോഴും ഇവിടെ ആളുകൾ ചെയ്തുപോരുന്നുണ്ട്.
ആരാധനാലയങ്ങൾ
തിരുത്തുക- കുമരക്കുളം സുബ്രഹ്മണ്യസ്വാമിക്ഷേത്രം
- കുളപ്പുരക്കാവ് ഭഗവതീ ക്ഷേത്രം
- സെന്റ് അഗസ്റ്റിൻസ് പള്ളി
- സെന്റ് സെബാസ്റ്റ്യൻ പള്ളി
- കിടങ്ങൂർ മഹാവിഷ്ണുക്ഷേത്രം
- കിടങ്ങൂർ സുബ്രഹ്മണ്യക്ഷേത്രം
- ഇൻഫന്റ് ജീസസ് ചർച്ച്
വിദ്യാഭ്യാസസ്ഥാപനങ്ങൾ
തിരുത്തുക- സെന്റ് അഗസ്റ്റിൻസ് യു.പി.സ്കൂൾ തുറവൂർ
- മാർ അഗസ്റ്റിൻ ഹയർ സെക്കന്ററി സ്കൂൾ തുറവൂർ
- ഇൻഫാന്റ് ജീസസ് എൽ പി സ്കൂൾ കിടങ്ങൂർ
- സെന്റ്‍ ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ കിടങ്ങൂർ
- സെന്റ് മേരീസ് എൽ.പി.എസ് തുറവൂർ
- ഫാത്തിമമാത എൽ.പി.എസ്. ആനപ്പാറ
- ലിറ്റിൽ ഫ്ലവർ എൽ പി സ്ക്കൂൾ വാതക്കാട്
- ശ്രീ ഭദ്ര എൽ.പി.എസ് കിടങ്ങൂർ
ബഹുമതികൾ
തിരുത്തുകകേന്ദ്ര സർക്കാർ ഈ പഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വ ഗ്രാമമായി പ്രഖ്യാപിച്ചു. അതിനോടനുബന്ധിച്ച് നിർമ്മൽ പുരസ്കാരം നൽകുകയും ചെയ്തു. [2]
വാർഡുകൾ
തിരുത്തുകസ്ഥിതിവിവരകണക്കുകൾ
തിരുത്തുകജില്ല | എറണാകുളം |
ബ്ലോക്ക് | അങ്കമാലി |
വിസ്തീർണ്ണം | 12.13 |
വാർഡുകൾ | 14 |
ജനസംഖ്യ | 17498 |
പുരുഷൻമാർ | 8847 |
സ്ത്രീകൾ | 8651 |
അവലംബം
തിരുത്തുക- ↑ 1.0 1.1 തദ്ദേശസ്വയംഭരണ വെബ്സൈറ്റ് Archived 2016-03-04 at the Wayback Machine. തുറവൂർ പ്രാചീന ചരിത്രം ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "തുറവൂർ" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ തദ്ദേശസ്വയംഭരണ വെബ്സൈറ്റ് Archived 2016-03-04 at the Wayback Machine. നിർമ്മൽ പുരസ്കാരം
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകOfficial Website Archived 2011-07-17 at the Wayback Machine.