പത്രസ്വാതന്ത്ര്യം ബ്രിട്ടീഷ് ഇന്ത്യയിൽ

1858 മുതൽ 1947 വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ബ്രിട്ടീഷ് ഭരണകാലത്ത് അച്ചടി മാധ്യമങ്ങൾക്ക് മേലുള്ള സെൻസർഷിപ്പിനെയാണ് ബ്രിട്ടീഷ് ഇന്ത്യയിലെ പത്രസ്വാതന്ത്ര്യം അല്ലെങ്കിൽ സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയിലെ പത്രസ്വാതന്ത്ര്യം സൂചിപ്പിക്കുന്നത്. വെർണാക്കുലർ പ്രസ് ആക്റ്റ്, സെൻസർഷിപ്പ് ഓഫ് പ്രസ്സ് ആക്റ്റ്, 1799, മെറ്റ്കാൾഫ് ആക്ട്, ഇന്ത്യൻ പ്രസ് ആക്റ്റ്, 1910 തുടങ്ങിയ നിയമങ്ങളുടെ ഒരു കൂട്ടം വഴി ബ്രിട്ടീഷ് ഇന്ത്യൻ പ്രസ്സ് നിയമപരമായി സംരക്ഷിക്കപ്പെട്ടിരുന്നു, അതേസമയം മാധ്യമ ഔട്ട്ലെറ്റുകൾ ലൈസൻസിംഗ് റെഗുലേഷൻസ്, 1823, ലൈസൻസിംഗ് ആക്റ്റ്, റെജിസ്ട്രേഷൻ ആക്റ്റ് 1867, റെജിസ്ട്രേഷൻ ആക്റ്റ് 1867 എന്നിവയാൽ നിയന്ത്രിക്കപ്പെട്ടിരുന്നു. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ (ഇന്നത്തെ റിപ്പബ്ലിക് ഓഫ് ഇന്ത്യ, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാൻ, പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ബംഗ്ലാദേശ് എന്നിവിടങ്ങളിൽ) ബ്രിട്ടീഷ് ഭരണാധികാരികൾ തെറ്റായ, മാധ്യമ പക്ഷപാതിത്വവും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് തടയാൻ രൂപകൽപ്പന ചെയ്ത ഒരു കൂട്ടം നിയമങ്ങളും നിയന്ത്രണങ്ങളും ഉപഭൂഖണ്ഡത്തിലുടനീളം പ്രാബല്യത്തിൽ കൊണ്ടുവന്നു.

1781-ലെ ബംഗാൾ ഗസറ്റ്, ഇന്ത്യയിലെ ആദ്യത്തെ പത്രം
1908-ലെ അമൃത ബസാർ പത്രിക, ഇന്ത്യയിലെ ആദ്യത്തെ ഗുജറാത്തി ഭാഷ പത്രവും ഏറ്റവും പഴയ ദ്വിഭാഷാ പത്രവും ആയ ഇത് 1868-ൽ ആരംഭിച്ചു.

സ്വാതന്ത്ര്യത്തിന് മുൻപ്, മാധ്യമ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും, പാത്രങ്ങളും വാർത്തകളും പ്രസിദ്ധീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഗഗ്ഗിംഗ് ആക്ട് ഉൾപ്പെടെ നിരവധി നിയമങ്ങൾ സർക്കാർ രൂപീകരിച്ചു. ഈ നിയമങ്ങൾ, തിരഞ്ഞെടുത്ത വ്യവസ്ഥകൾക്ക് കീഴിൽ തങ്ങളുടെ ആശങ്കകൾ പ്രകടിപ്പിക്കാൻ പ്രാദേശിക, ഇംഗ്ലീഷ് ഭാഷാ പത്രങ്ങളെ നിർബന്ധിതരാക്കി. എന്നിരുന്നാലും ആദ്യകാലത്ത് സർക്കാർ ഒരു പത്രപ്രവർത്തകനെയോ മാധ്യമ വ്യവസായങ്ങളെയോ ഏത് വാർത്തയും കവർ ചെയ്യാനും അത് ഉപഭൂഖണ്ഡത്തിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കാതെ വായനക്കാരിലേക്ക് എത്തിക്കാനും അനുവദിച്ചിരുന്നു.[1][2]

ചരിത്രം തിരുത്തുക

ഉപഭൂഖണ്ഡത്തിൽ " ഇൻഡിപെൻ്റൻ്റ്‌ ജേണലിസം " (ഇംഗ്ലീഷ് പ്രസ്സ്) അവതരിപ്പിച്ചതിന് ബ്രിട്ടീഷ് ഭരണാധികാരികൾ ഉത്തരവാദികളാണ്. നേതാക്കളുടെയും പ്രവർത്തകരുടെയും സർക്കാരിന്റെയും ഉപകരണമായി പത്രങ്ങൾ അക്കാലത്ത് മാറി. "ഇന്ത്യൻ പത്രങ്ങളുടെ പിതാവ്" എന്നും അറിയപ്പെടുന്ന ജെയിംസ് അഗസ്റ്റസ് ഹിക്കി, ഭരണകാലത്ത് ആദ്യത്തെ പത്രം അവതരിപ്പിച്ചതിന് പേരുകേട്ട ഒരു ബ്രിട്ടീഷ് പൗരനാണ്, അതിനാൽ സാമ്രാജ്യത്വത്തിന്റെ സ്വയം സെൻസർഷിപ്പ് ഉണ്ടായിരുന്നിട്ടും ഇന്ത്യയുടെ പ്രസ് ഫൗണ്ടേഷൻ യഥാർത്ഥത്തിൽ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നേതൃത്വത്തിലായിരുന്നു. [3] [4] അഴിമതിയെക്കുറിച്ചും മറ്റും ഉദ്യോഗസ്ഥരെ പേരെടുത്ത് പറയാതെ ഹിക്കി സ്വതന്ത്രമായി ലേഖനങ്ങൾ എഴുതി. വ്യവഹാരങ്ങൾ ഒഴിവാക്കാൻ, തന്റെ ലേഖനങ്ങളിലുടനീളം അധികാരികളെ പരാമർശിക്കുമ്പോൾ അദ്ദേഹം ഒന്നിലധികം വിളിപ്പേരുകൾ ഉപയോഗിച്ചു. [5] 1807-ൽ, സർക്കാർ വിരുദ്ധ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിന് ബംഗാൾ ഗസറ്റ് അധികാരികൾ പിടിച്ചെടുത്തു. [2]

വാർ ഓവർ വേഡ്‌സ്: സെൻസർഷിപ്പ് ഇൻ ഇന്ത്യ, 1930-1960 എന്ന പേരിൽ ദേവിക സേത്തി എഴുതിയ ഒരു പുസ്തകത്തിൽ ആധുനിക ഇന്ത്യയിലെ പ്രസ് ചരിത്രം പ്രതിപാദിച്ചിട്ടുണ്ട്. ഇത് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ് 2019 ൽ പ്രസിദ്ധീകരിച്ചു [6]

പത്രമാധ്യമ സെൻസർഷിപ്പ് തിരുത്തുക

ഭരണകാലത്ത്, ഭരണകൂടം നേരിട്ടും സ്വയം സെൻസർഷിപ്പിലും ഉൾപ്പെട്ടിട്ടുണ്ട്. ലൈസൻസുകൾ റദ്ദാക്കിയതിന് ശേഷം ചില പത്രങ്ങൾ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നത് നിർത്താൻ കാരണമായി. 1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് മുമ്പ്, മാധ്യമങ്ങൾ സ്വാതന്ത്ര്യ സമരത്തിലും അതിൻ്റെ കവറേജുകളിലും സജീവമായി ഇടപെട്ടിരുന്നു, ഇത് പത്രസ്വാതന്ത്ര്യത്തിന്മേൽ സ്വയം സെൻസർഷിപ്പിൽ ഏർപ്പെടാൻ സർക്കാരിനെ നയിച്ചു. പിന്നീട്, ഉപഭൂഖണ്ഡത്തിലെ പ്രസിദ്ധീകരണങ്ങളെ നിയന്ത്രിക്കാൻ ലിറ്റൺ പ്രഭു ഗഗ്ഗിംഗ് ആക്റ്റ് നടപ്പിലാക്കി, അത് എല്ലാ പത്രങ്ങളെയും, പ്രത്യേകിച്ച് ഇംഗ്ലീഷ് ഭാഷാ പ്രസിദ്ധീകരണങ്ങളെ നിയന്ത്രിച്ചു. അതു പ്രകാരം, "സർക്കാരിനെതിരെ ഒന്നും എഴുതിയിട്ടില്ല" എന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാധ്യമ സ്ഥാപനങ്ങൾക്ക് ലൈസൻസിന് അപേക്ഷിക്കേണ്ടി വന്നു. ഗാഗിംഗ് നിയമം മാധ്യമങ്ങളെ ബാധിച്ചില്ല, പുതിയ നടപടികൾ കൈക്കൊള്ളുന്നത് വരെ അത് പ്രവർത്തിച്ചുകൊണ്ടിരുന്നു. 1870-കളിൽ, അമൃതബസാർ പത്രിക ഉൾപ്പെടെയുള്ള പ്രാദേശിക പത്രങ്ങൾ പ്രാദേശിക ഭാഷയിൽ വാർത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുകയും ഭരണത്തിനെതിരെ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ ഏർപ്പെടുകയും ചെയ്തിരുന്നു. 1868-ലെ ബംഗാളി വാരികയായ അമൃതബസാർ പത്രിക ഇൻഡിഗോ കലാപത്തെക്കുറിച്ച് പ്രസിദ്ധീകരിച്ചതിന് ശേഷം സർക്കാർ ശ്രദ്ധ പിടിച്ചുപറ്റി.

1880-കളിൽ, സ്വാതന്ത്ര്യ സമരത്തിലെ പത്രങ്ങളുടെ പങ്കിനെ തുടർന്ന് സർക്കാർ നിരവധി പുതിയ നിയമങ്ങൾ രൂപീകരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണത്തിനുശേഷം, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 565, 124A, 153A എന്നിങ്ങനെ നിരവധി വകുപ്പുകൾ സർക്കാർ 1898-ൽ നടപ്പിലാക്കി. മാധ്യമ സ്ഥാപനങ്ങൾക്കായി സമഗ്രമായ ഒരു കൂട്ടം നിയമങ്ങൾ ഉൾക്കൊള്ളുന്ന നാല് പുതിയ നിയമങ്ങൾ സർക്കാർ പിന്നീട് നടപ്പിലാക്കി. അവയിൽ ന്യൂസ്‌പേപ്പർ (കുറ്റകൃത്യങ്ങൾക്കുള്ള പ്രേരണ) നിയമം 1908, രാജ്യദ്രോഹ യോഗങ്ങൾ തടയൽ നിയമം 1911, ഇന്ത്യൻ പ്രസ് ആക്റ്റ്, 1910, ക്രിമിനൽ നിയമ ഭേദഗതി നിയമം 1908, രഹസ്യ നിയമം 1903 എന്നിവ ഉൾപ്പെടുന്നു.

1910ലെ പ്രസ് ആക്റ്റ് മിക്കവാറും എല്ലാ പത്രങ്ങളെയും ബാധിച്ചു. ഏകദേശം 1,000 പ്രസിദ്ധീകരണങ്ങൾ ഈ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു, കൂടാതെ നിയമം നടപ്പിലാക്കിയ ആദ്യ അഞ്ച് വർഷങ്ങളിൽ സർക്കാർ 500,000 രൂപ സെക്യൂരിറ്റികളായും ജപ്തികളായും പേപ്പറുകളിൽ നിന്ന് ശേഖരിച്ചു. സർക്കാർ വിരുദ്ധ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിന് നിരവധി മാധ്യമപ്രവർത്തകർക്കും അമൃതബസാർ പത്രിക ഉൾപ്പെടെ പ്രസിദ്ധീകരണങ്ങൾക്കും എതിരെ രാജ്യദ്രോഹ നിയമപ്രകാരം കേസെടുത്തു. പിന്നീടുള്ള കാലഘട്ടത്തിൽ, ബ്രിട്ടീഷ് ഭരണത്തിനെതിരായ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ പ്രസ് എമർജൻസി ആക്ട് 1931 നടപ്പിലാക്കി.

ഉപ്പുസത്യാഗ്രഹത്തെത്തുടർന്ന്, ബോംബെ, ഉത്തർപ്രദേശ്, ബംഗാൾ, മദ്രാസ്, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ ബ്രിട്ടീഷ് ഭരണകൂടം ഈ ആക്ട് കാര്യമായി പ്രയോഗിച്ചു. 1939 നവംബറിൽ, രാജ്യത്തുടനീളമുള്ള തടവുകാർ നടത്തിയ നിരാഹാര സമരങ്ങളെക്കുറിച്ച് എഴുതുന്നതിൽ നിന്ന് അധികാരികൾ പത്രങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.

അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും മാധ്യമങ്ങളുടെ സംരക്ഷണത്തെക്കുറിച്ചും എഡിറ്റർമാർ പിന്നീട് ആശങ്കകൾ ഉന്നയിച്ചു. ഓൾ-ഇന്ത്യ ന്യൂസ്‌പേപ്പേഴ്‌സ് എഡിറ്റേഴ്‌സ് കോൺഫറൻസ് ഈ കാലയളവിൽ ഉയർന്നുവന്നു. മാധ്യമങ്ങൾക്കുമേലുള്ള നിയന്ത്രണങ്ങൾ നീക്കണമെന്ന് ഇത് സർക്കാരിനോട് ആവശ്യപ്പെട്ടു. 1941-ൽ മഹാത്മാ ഗാന്ധി മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് അധികാരികളെ വിമർശിച്ചു. പലതരത്തിലുള്ള വിമർശനങ്ങൾക്കിടയിലും സർക്കാർ മാധ്യമങ്ങളെ നിരോധിക്കുന്നതു തുടരുകയായിരുന്നു. തുടർന്ന് ഹിതവാദ ദിനപത്രത്തോട് അതിന്റെ റിപ്പോർട്ടറുടെ പേര് വെളിപ്പെടുത്താൻ സർക്കാർ ആവശ്യപ്പെട്ടു. ഹിന്ദുസ്ഥാൻ ടൈംസിന്റെ ഓഫീസിലും അധികൃതർ അന്വേഷണം നടത്തി. 1915ലെ ഡിഫൻസ് ഓഫ് ഇന്ത്യ ആക്‌ട് ഉപയോഗിച്ച് പത്രപ്രവർത്തനങ്ങളെയും നിയന്ത്രിച്ചു. സർക്കാർ വിരുദ്ധ എഡിറ്റോറിയലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വധശിക്ഷ നൽകാൻ ഔദ്യോഗിക രഹസ്യ നിയമം പാസാക്കിയതിനൊപ്പം തടവ് അഞ്ച് വർഷമായി നീട്ടി.

1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തെത്തുടർന്ന് രാഷ്ട്രീയ പാർട്ടികളെക്കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യരുതെന്ന് പത്രങ്ങൾക്ക് നിർദ്ദേശം നൽകി. ക്വിറ്റ് ഇന്ത്യാ സമരത്തെക്കുറിച്ച് പത്രങ്ങൾ ജാഗ്രത പാലിക്കണമെന്നും വാർത്ത പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും പ്രസ്താവിക്കുന്ന സർക്കാർ ഉത്തരവ് ഓൾ-ഇന്ത്യ ന്യൂസ്പേപ്പർ എഡിറ്റേഴ്‌സ് കോൺഫറൻസ് പിന്നീട് സമാഹരിച്ചു. [7]

പ്രതിഷേധങ്ങൾ തിരുത്തുക

പ്രധാന ലേഖനം: റൗലറ്റ് നിയമം

സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളെ വിചാരണ കൂടാതെ അനിശ്ചിതകാലത്തേക്ക് തടങ്കലിൽ വയ്ക്കാൻ 1919-ൽ സർക്കാർ റൗലറ്റ് നിയമം കൊണ്ടുവന്നു. എഴുത്ത്, സംസാരം, ചലനങ്ങൾ എന്നിവ നിയന്ത്രിക്കാനും ഈ നിയമം ഉപയോഗിച്ചിരുന്നു. റൗലറ്റ് നിയമം നൂറുകണക്കിന് കൊലപാതകങ്ങളിൽ കലാശിച്ചു. [8]

പ്രധാന പത്രങ്ങൾ തിരുത്തുക

ജെയിംസ് അഗസ്റ്റസ് ഹിക്കി കൊൽക്കത്തയിൽ 1780-ൽ, ബംഗാൾ ഗസറ്റ് പുറത്തിറക്കി, അത് പിന്നീട് സർക്കാർ വിരുദ്ധ എഡിറ്റോറിയലുകളെത്തുടർന്ന് 1872-ൽ നിരോധിക്കപ്പെട്ടു. പിന്നീടുള്ള കാലഘട്ടത്തിൽ, ബംഗാൾ ജേർണൽ, ബോംബെ ഹെറാൾഡ്, ദി കൽക്കട്ട ക്രോണിക്കിൾ, ജനറൽ അഡ്വർടൈസർ, മദ്രാസ് കൊറിയർ തുടങ്ങിയ കൂടുതൽ പത്രങ്ങളും ജേണലുകളും ആരംഭിച്ചു.[1] സമാചാർ സുധാ വരാശൻ, പയം-ഇ-ആസാദി, സുൽത്താൻ-ഉൽ- അഖ്ബർ, ദൂർബീൻ തുടങ്ങിയ നിരവധി പ്രസിദ്ധീകരണങ്ങളും ഉപഭൂഖണ്ഡത്തിൽ അക്കാലത്ത് പുറത്തിറങ്ങി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ എല്ലാ പത്രങ്ങളും പ്രധാന പങ്കുവഹിച്ചു, അതേസമയം പയം-ഇ-ആസാദി ഉൾപ്പെടെയുള്ള നിരവധി പ്രസിദ്ധീകരണങ്ങൾ "ആക്ഷേപകരം" എന്ന് കരുതുന്ന വിവരങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിൽ സർക്കാർ നിരോധിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തു.[9]

അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമപ്രവർത്തകർ തിരുത്തുക

സമഗ്രമായ നിയമങ്ങൾ കാരണം ബ്രിട്ടീഷ് ഇന്ത്യൻ പത്രപ്രവർത്തകർക്ക് ധാരാളം ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കേസരി, മഹ്രത്ത തുടങ്ങിയ രണ്ട് പത്രങ്ങളുടെ സ്ഥാപകനായിരുന്നു ബാലഗംഗാധര തിലക്. ഭരണത്തെ വിമർശിക്കാൻ അദ്ദേഹം രണ്ടും പ്രവർത്തിപ്പിക്കുകയും, ശിവാജി ആറാമനെ സർക്കാർ "ഭ്രാന്തൻ" ആയി പ്രഖ്യാപിച്ചപ്പോൾ അതിനെ പ്രതിരോധിക്കുകയും ചെയ്തു. പിന്നീട് സർക്കാർ തിലകിനെ അറസ്റ്റ് ചെയ്യുകയും രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്തു. സാമൂഹ്യ പരിഷ്കർത്താവും പത്രപ്രവർത്തകനുമായ ജി. സുബ്രഹ്മണ്യ അയ്യർ ദ ഹിന്ദു, സ്വദേശമിത്രൻ തുടങ്ങിയ രണ്ട് പത്രങ്ങൾ ആരംഭിച്ചു. ചെറുത്തുനിൽപ്പ് പ്രസ്ഥാനത്തിൽ പങ്കെടുക്കാൻ അദ്ദേഹം തന്റെ രചനകളിലൂടെ തമിഴരെ പ്രോത്സാഹിപ്പിച്ചു. ഗവൺമെന്റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും അപകീർത്തിപ്പെടുത്തൽ നിയമം ചുമത്തി ജയിലിലടക്കുകയും ചെയ്തു .

1910 കളിൽ, മലയാളിയായ പത്രപ്രവർത്തകൻ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള വക്കം മൗലവിയുടെ ഉടമസ്ഥതയിലുള്ള ഒരു പ്രസിദ്ധീകരണത്തിൽ എഴുതുമായിരുന്നു. പി. രാജഗോപാലാചാരിക്ക് എതിരെ എഴുതുന്നതിൽ സജീവമായിരുന്ന അദ്ദേഹത്തെ സർക്കാർ അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്തു, അദ്ദേഹത്തിന്റെ അവസാന നാളുകൾ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ചിലവഴിച്ചു. [10]

അണ്ടർഗ്രൌണ്ട് പ്രസ്സ് തിരുത്തുക

ബ്രിട്ടീഷ് ഭരണ കാലഘട്ടത്തിൽ, സ്വാതന്ത്ര്യസമര പ്രവർത്തകരും നേതാക്കളും രഹസ്യ റേഡിയോ സന്ദേശങ്ങളിലൂടെയും സൈക്ലോസ്റ്റൈൽ ഷീറ്റുകളിലൂടെയും നിയമവിരുദ്ധമായി വിവരങ്ങൾ പങ്കുവെക്കുകയും ചുവരുകളിൽ ചുവരെഴുത്തു നടത്തുകയും ചെയ്തുവന്നിരുന്നു. പ്രധാന പ്രസിദ്ധീകരണങ്ങൾക്ക് അധികാരികൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് അക്കാലത്ത് ചില അണ്ടർഗ്രൗണ്ട് പ്രസിദ്ധീകരണങ്ങൾ രഹസ്യമായി പ്രവർത്തിച്ചിരുന്നു.[7]

പ്രധാന കവറേജുകൾ തിരുത്തുക

ബ്രിട്ടീഷ് ഭരണകാലത്ത് പ്രാദേശിക മാധ്യമങ്ങൾ പത്രങ്ങളിലും മാസികകളിലും പ്രധാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തുവന്നിരുന്നു. പ്രാദേശിക ഭാഷാ പത്രങ്ങൾ ഗാന്ധിജിയുടെ പ്രസംഗങ്ങൾ, സ്വാതന്ത്ര്യ സമര പ്രവർത്തകർ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാക്കൾ ഉൾപ്പടെയുള്ളവരുടെ പ്രസംഗങ്ങൾ, ഭഗത് സിംഗിന്റെ വിചാരണ തുടങ്ങിയ നിരവധി വിഷയങ്ങളിൽ എഴുതിയിരുന്നു. ക്വിറ്റ് ഇന്ത്യാ സമരം, പൂർണ്ണ സ്വരാജ്, ഉപ്പ് സത്യാഗ്രഹം എന്നിവയെ തുടർന്ന് പ്രധാന പത്രങ്ങളും മാസികകളും നിരോധിക്കപ്പെട്ടു. ശിവറാം രാജ്ഗുരുവും ഭഗത്സിംഗും പാർലമെന്റ് മന്ദിരത്തിനുനേരെ ലഘുലേഖയും ബോംബും എറിഞ്ഞപ്പോൾ, ഹിന്ദുസ്ഥാൻ ടൈംസ് ഈ വിഷയത്തിൽ വിപുലമായി എഴുതിയയത്, ഭഗത്സിംഗിന്റെയും രാജ്ഗുരുവിന്റെയും ഫോട്ടോകൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് സർക്കാർ നിരോധിക്കുന്നതിനുള്ള പ്രധാന കാരണമായി.

പത്രപ്രവർത്തനത്തിന്റെ ഉദയം തിരുത്തുക

18-ആം നൂറ്റാണ്ടിൽ ജെയിംസ് അഗസ്റ്റസ് ഹിക്കി ആദ്യമായി ബംഗാൾ ഗസറ്റ് എന്ന പത്രം പുറത്തിറക്കിയപ്പോഴാണ് ആദ്യത്തെ പ്രിന്റിംഗ് പ്രസ്സ് സ്ഥാപിച്ചത്, അത് പിന്നീട് ഹിക്കീസ് ഗസറ്റ് എന്നറിയപ്പെട്ടു. ഇതിനുമുമ്പ്, ഉപഭൂഖണ്ഡത്തിലെ ബ്രിട്ടീഷ് നിവാസികൾ തുടക്കത്തിൽ ആഴ്ചപ്പതിപ്പുകളും പിന്നീട് ദിനപത്രങ്ങളും ആരംഭിച്ചിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, ഏതാനും നഗരങ്ങളിൽ പത്രങ്ങൾ പ്രചരിക്കാൻ തുടങ്ങി, പിന്നീട് അവ മദ്രാസ്, ബോംബെ, ഡൽഹി തുടങ്ങിയ പ്രധാന പ്രവിശ്യകളിൽ പ്രസിദ്ധീകരിക്കാൻ തുടങ്ങി, അത് പിന്നീട് പ്രസിദ്ധീകരണ കേന്ദ്രങ്ങളായി മാറി. തുടക്കത്തിൽ, മാധ്യമങ്ങൾ ഇംഗ്ലീഷ് ഭാഷയിൽ മാത്രമാണ് എഴുതിയിരുന്നത്, എന്നാൽ പ്രാദേശിക ഭാഷാ എഡിറ്റോറിയലുകളും ക്രമേണ വർദ്ധിച്ചു. 1818-ൽ ആരംഭിച്ച ബംഗാളി ഭാഷാ പത്രമായ സമാചാർ ദർപൺ ആണ് ഒരു ഇന്ത്യൻ ഭാഷയിൽ ആദ്യമായി പ്രസിദ്ധീകരിച്ച പത്രം. പിന്നീട്, തുടർന്ന് 1822-ൽ ആരംഭിച്ച ആദ്യത്തെ ഗുജറാത്തി ഭാഷാ പത്രമായ ബോംബെ സമാചാർ ഉൾപ്പെടെ നിരവധി പത്രങ്ങൾ ഉപഭൂഖണ്ഡത്തിൽ ഉദായംകൊണ്ടു. 1854-ൽ ആദ്യത്തെ ഹിന്ദി പത്രമായ സമാചാർ സുധാ വർഷം നിലവിൽ വരുന്നതുവരെ അക്കാലത്ത് ഹിന്ദി ഭാഷാ പത്രങ്ങൾ പ്രവർത്തിച്ചിരുന്നില്ല. പിന്നീട്, മലയാളം, മറാത്തി, തമിഴ്, ഉറുദു, തെലുങ്ക് തുടങ്ങിയ വിവിധ പ്രാദേശിക ഭാഷകളിൽ കൂടുതൽ പത്രങ്ങളും മാസികകളും മറ്റ് ജേണലുകളോടൊപ്പം പുറത്തിറക്കി. ബ്രിട്ടീഷ് ഭരണത്തെ വിമർശിക്കുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും ബ്രിട്ടീഷ് ഇന്ത്യൻ സർക്കാർ നിരോധിച്ചു. 1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ തുടർന്ന് രാഷ്ട്രീയ നേതാക്കളും പരിഷ്‌കർത്താക്കളും രഹസ്യമായി പ്രവർത്തിച്ചിരുന്ന പ്രതിരോധ ഗ്രൂപ്പുകളും നിരവധി പത്രങ്ങളും മാസികകളും നിർമ്മിച്ചതായി വിശ്വസിക്കപ്പെടുന്നു. ലഘുലേഖകൾ, അച്ചടിച്ച പുസ്തകങ്ങൾ, ജേണലുകൾ, വാർത്താക്കുറിപ്പുകൾ എന്നിവയിലൂടെ അവർ തങ്ങളുടെ അഭിപ്രായങ്ങൾ പ്രചരിപ്പിച്ചു. പ്രാദേശിക ഭാഷാ എഡിറ്റോറിയലുകളെ ഗവൺമെന്റ് "ആശങ്ക"യായി കണക്കാക്കി, അതിനാൽ പ്രാദേശിക ഭാഷാ എഡിറ്റോറിയലുകൾ നിർത്താനുള്ള ശ്രമത്തിൽ അവർ വെർണാക്കുലർ പ്രസ് ആക്റ്റ് 1878 നടപ്പിലാക്കി, അത് പിന്നീട് "ഗാഗിംഗ് ആക്റ്റ്" എന്നറിയപ്പെട്ടു. 1909-ൽ, ഇന്ത്യൻ പ്രസ് ആക്റ്റ് 1910 പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ന്യൂസ്‌പേപ്പർ ആക്‌ട് അവതരിപ്പിച്ചു, 1878-ലെ വെർണാക്കുലർ പ്രസ് ആക്‌റ്റിന്റെ എല്ലാ സവിശേഷതകളും ഉൾപ്പെടുത്താൻ രൂപകൽപ്പന ചെയ്‌തതായിരുന്നു ഇത്. [11]

പുസ്തകങ്ങൾ തിരുത്തുക

  • Sethi, Devika (2019). വാർ ഓവർ വേഡ്‌സ്: സെൻസർഷിപ്പ് ഇൻ ഇന്ത്യ, 1930-1960. Cambridge University Press. p. 325. ISBN 978-1-1084-8424-4. Retrieved 2020-07-20.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക