രാഷ്ട്രീയ പ്രതിഷേധം എന്ന നിലയിലോ മറ്റുള്ളവരിൽ കുറ്റബോധം ജനിപ്പിക്കുക എന്ന ഉദ്ദേശത്തോടെയോ ഒരു പ്രത്യേക ലക്ഷ്യം സാധിക്കുക എന്ന ലക്ഷ്യത്തോടെ ആഹാരം ഉപേക്ഷിച്ചു ചെയ്യുന്ന സമാധാനപരമായ ഒരു സമരമുറയാണ് നിരാഹാര സമരം. നയത്തിലെയോ നിയമത്തിലെ മാറ്റം പോലെയുള്ള ലക്ഷ്യങ്ങൾക്കുവേണ്ടിയാണ് സാധാരണഗതിയിൽ ഈ സമരമുറ സ്വീകരിക്കപ്പെടുന്നത് ആഹാരത്തെ നിരാകരിക്കുക (വെടിയുക) എന്നതാണ് ഈ പദംകൊണ്ടുദ്ദേശിക്കുന്നത്. മഹാത്മാ ഗാന്ധി ഈ സമരമുറ ഉപയോഗിച്ചിരുന്നു.

നിരാഹാരം നടത്തുന്നവ്യക്തിയെ നിർബന്ധപൂർവ്വം ഭക്ഷണം നൽകി സമരം അവസാനിപ്പിക്കുക എന്ന നയം ഭരണകൂടങ്ങൾ സ്വീകരിക്കാറുണ്ട്.

ആദ്യകാല ചരിത്രം തിരുത്തുക

ക്രിസ്തുമതമെത്തുന്നതിന് മുൻപുള്ള കാലഘട്ടത്തിൽ അയർലന്റിൽ അനീതിയ്ക്കെതിരേ പ്രതിഷേധിയ്ക്കാനുള്ള ഒരു മാർഗ്ഗമായി നിരാഹാരം പരിഗണിക്കപ്പെട്ടിരുന്നു. കടം തിരികെ വാങ്ങാനോ അനീതിയ്ക്ക് പരിഹാരം കാണാനോ ആയിരുന്നു ഇത് നടത്തപ്പെട്ടിരുന്നത്. പാട്രിക് പുണ്യാളൻ ഈ മാർഗ്ഗം സ്വീകരിച്ചിരുന്നു.[1]

കടം നൽകുകയോ മറ്റോ ചെയ്തിട്ടുള്ള വ്യക്തിയുടെ വീട്ടുവാതിൽക്കൽ നിരാഹാരമിരിക്കുക എന്ന രീതി ഇന്ത്യയിൽ നിലവിലുണ്ടായിരുന്നു. 1861-ൽ ഇത് നിയമം മൂലം നിരോധിയ്ക്കപ്പെട്ടു.[1] രാമായണത്തിലെ അയോദ്ധ്യാകാണ്ഡത്തിൽ നിരാഹാരത്തെപ്പറ്റി പ്രതിപാദിയ്ക്കുന്നുണ്ട്.

വൈദ്യശാസ്ത്ര കാഴ്ച്പ്പാട് തിരുത്തുക

ആദ്യത്തെ രണ്ട് മൂന്ന് ദിവസം ശരീരം ഗ്ലൂക്കോസിൽ നിന്നുതന്നെയാണ് ഊർജ്ജം കണ്ടെത്തുന്നത്. ഇതിനുശേഷം കരൾ ശരീരത്തിലെ കൊഴുപ്പ് ഉപയോഗിക്കാൻ ആരംഭിക്കും. 3 ആഴ്ചകൾ കൊണ്ട് ശരീരം "സ്റ്റാർവേഷൻ മോഡ്" എന്ന സ്ഥിതിയിലെത്തുകയും പേശികളിൽ നിന്നും ശരീരാവയവങ്ങളിൽ നിന്നും ഊർജ്ജം സ്വീകരിയ്ക്കാനാരംഭിയ്ക്കുകയും ചെയ്യും. നിരാഹാരമിരിക്കുന്നവർ 52 മുതൽ 74 ദിവസം വരെ പട്ടിണി കിടന്നിട്ടുണ്ട്.[2]

ഇതും കാണുക തിരുത്തുക

  1. 1.0 1.1 Beresford, David (1987). Ten Men Dead. New York: Atlantic Press. ISBN 0-87113-702-X.
  2. See, e.g., the 1981 Irish hunger strike.
"https://ml.wikipedia.org/w/index.php?title=നിരാഹാര_സമരം&oldid=2302661" എന്ന താളിൽനിന്ന് ശേഖരിച്ചത്