നെപ്റ്റ്യൂൺ

സൗരയൂഥത്തിലെ എട്ടാമത്തെ ഗ്രഹം
(നെപ്‌റ്റ്യൂൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൗരയൂഥത്തിൽ, സൂര്യനിൽ നിന്നുള്ള ദൂരംകൊണ്ട് എട്ടാമത്തേതും ഏറ്റവും അകലെയുളളതും, വലിപ്പം കൊണ്ട്‌ നാലാമത്തേതും, പിണ്ഡം കൊണ്ട്‌ മൂന്നാമത്തേതുമായ ഗ്രഹമാണ് നെപ്റ്റ്യൂൺ.

നെപ്റ്റ്യൂൺ ♆
Neptune from Voyager 2
Neptune from Voyager 2
കണ്ടെത്തൽ
കണ്ടെത്തിയത്Urbain Le Verrier
John Couch Adams
Johann Galle
കണ്ടെത്തിയ തിയതിSeptember 23, 1846[1]
വിശേഷണങ്ങൾ
AdjectivesNeptunian
ഭ്രമണപഥത്തിന്റെ സവിശേഷതകൾ[6][7]
ഇപ്പോക്ക് J2000
അപസൗരത്തിലെ ദൂരം4,553,946,490 km
30.44125206 AU
ഉപസൗരത്തിലെ ദൂരം4,452,940,833 km
29.76607095 AU
4,503,443,661 km
30.10366151 AU
എക്സൻട്രിസിറ്റി0.011214269
60,190[2][3][4] days
164.79 years
367.49 day[5]
5.43 km/s[5]
267.767281°
ചെരിവ്1.767975°
6.43° to Sun's equator
131.794310°
265.646853°
Known satellites13
ഭൗതിക സവിശേഷതകൾ
24,764 ± 15 km[8][9]
3.883 Earths
24,341 ± 30 km[8][9]
3.829 Earths
Flattening0.0171 ± 0.0013
7.6408×109 km²[2][9]
14.98 Earths
വ്യാപ്തം6.254×1013 km³[5][9]
57.74 Earths
പിണ്ഡം1.0243×1026 kg[5]
17.147 Earths
ശരാശരി സാന്ദ്രത
1.638 g/cm³[5][9]
11.15 m/s²[5][9]
1.14 g
23.5 km/s[5][9]
0.6713 day[5]
16 h 6 min 36 s
Equatorial rotation velocity
2.68 km/s
9,660 km/h
28.32°[5]
North pole right ascension
19h 57m 20s[8]
North pole declination
42.950°[8]
അൽബിഡോ0.290 (bond)
0.41 (geom.)[5]
ഉപരിതല താപനില min mean max
1 bar level 72 K[5]
0.1 bar 55 K[5]
8.0 to 7.78[5][10]
2.2—2.4″[5][10]
അന്തരീക്ഷം
19.7 ± 0.6 km
ഘടന (വ്യാപ്തമനുസരിച്ച്)
80±3.2%Hydrogen (H2)
19±3.2%Helium
1.5±0.5%Methane
~0.019%Hydrogen deuteride (HD)
~0.00015%Ethane
Ices:
Ammonia
Water
Ammonium hydrosulfide(NH4SH)
Methane (?)

ഈ വാതകഭീമന് ഭൂമിയെ അപേക്ഷിച്ച് 17 മടങ്ങധികം പിണ്ഡമുണ്ട്. റോമൻ പുരാണങ്ങളിലെ സമുദ്രത്തിന്റെ ദേവനായ നെപ്റ്റ്യൂണിന്റെ പേരാണ് ജ്യോതിശാസ്ത്രജ്ഞർ ഇതിന് കൊടുത്തിരിക്കുന്നത്‌. ഗ്രഹത്തിന്റെ 80 ശതമാനം ഹൈഡ്രജനും, 19 ശതമാനം ഹീലിയവും ബാക്കി ഒരു ശതമാനം മീതെയ്‌നുമാണ്. -235 ഡിഗ്രി സെന്റിഗ്രേഡാണ് ഗ്രഹതാപനില.

ശരാശരി, സൂര്യനിൽ നിന്നും 30 .1 AU ദൂരത്തുള്ള പാതയിലൂടെയാണ് നെപ്റ്റ്യൂൺ സൂര്യനെ ചുറ്റുന്നത്‌. 165 ഭൂവർഷം കൊണ്ട്‌ സൂര്യനെ ഒരു തവണ വലം വയ്ക്കുന്ന ഇത് 16 മണിക്കൂർ കൊണ്ട്‌ അതിന്റെ അച്ചുതണ്ടിൽ ഒരു പ്രാവശ്യം തിരിയും‌. നെപ്റ്റ്യൂണിന്റെ ജ്യോതിശാസ്ത്ര ചിഹ്നമാണ് ♆ . ഈ ചിഹ്നം 'നെപ്റ്റ്യൂൺ ദേവന്റെ' ശൂലത്തിന്റെ ഒരു ആധുനിക രൂപമാണ്‌. മാന്ത്രികന്റെ കണ്ണ് എന്ന ചുഴലി കൊടുങ്കാറ്റ് മേഖല ദൃശ്യമായ ഗ്രഹം നെപ്റ്റ്യൂൺ ആണ്.

1846 സെപ്റ്റംബർ 23 നു[1] കണ്ടെത്തിയ നെപ്റ്റ്യൂൺ, നേത്ര ഗോചരമായ ഗവേഷണത്തിലൂടെ അല്ലാതെ ഗണിതശാസ്ത്രപരമായ പ്രവചനത്തിലൂടെ കണ്ടെത്തിയ ആദ്യ ഗ്രഹമാണ്. നെപ്റ്റ്യൂണിനെ ശാസ്ത്രജ്ഞർ കണ്ടെത്തിയ ശേഷം ആദ്യമായി സൂര്യനെ ഒരു തവണ വലം വച്ചത് 2011 ജൂലൈ 13-നാണ്. ഗ്രഹത്തെ ആദ്യം കണ്ടുമുട്ടിയ അതേ രേഖാംശത്തിൽ ഈ ദിവസം പുലർച്ചെ 3.06 നാണ് വീണ്ടും കണ്ടു മുട്ടിയത്.[11] ഈ സമയത്ത് ഇടത്തരം ടെലിസ്കോപ്പിലൂടെ ഗ്രഹത്തെ കാണുവാൻ സാധിക്കും. വോയേജർ 2 എന്ന ബഹിരാകാകാശ വാഹനമാണ് നെപ്റ്റ്യൂണിനെ സമീപിച്ച്‌ ആദ്യമായി പഠനം നടത്തിയത്.

ഉപഗ്രഹങ്ങൾ

തിരുത്തുക
 
ഭൂമിയും നെപ്റ്റ്യൂണും തമ്മിലുള്ള താരതമ്യം

നെപ്റ്റ്യൂണിന് അറിയപ്പെട്ട 14 ഉപഗ്രഹങ്ങളാണുള്ളത്. അവയിൽ 1846 ൽ വില്യം ലാസൽ കണ്ടുപിടിച്ച ട്രിറ്റോൺ 1949 ൽ ജെറാർഡ് കുയിപ്പർ കണ്ടു പിടിച്ച നെരീദ് മാത്രമാണ് ഭൂമിയിൽ നിന്നു കാണാൻ കഴിയുന്ന ഉപഗ്രഹങ്ങൾ. 1981ൽ ചന്ദ്രൻ ഒരു നക്ഷത്രത്തെ മറച്ച സന്ദർഭത്തിലാണ് മൂന്നാമത്തെ ഉപഗ്രഹത്തെ കാണാൻ കഴിഞ്ഞത്. 1989 ൽ വോയേജർ-2 ലഭ്യമാക്കിയ ചിത്രങ്ങളിൽ നിന്നാണ് അഞ്ച് ഉപഗ്രഹങ്ങളെ കണ്ടു പിടിച്ചത്. പ്രോതിയസ്, ലാരിസ്സ, ഗാലത്തിയ, ഡെസ്പിന, തലാസ, നെയാദ് എന്നിവയാണ് യഥാക്രമം ആറ് ഉപഗ്രഹങ്ങൾ. ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് കണ്ടെത്തിയ ഹിപ്പോകാമ്പ്, മാത്യൂ ജെ. ഹോൾമാൻ, ജോൺ ജെ കാവെലാർസ്, ടോമി ഗ്രാവ് എന്നിവർ ചേർന്ന് കണ്ടെത്തിയ ഹാലിമീഡ്, മാത്യു ജെ ഹോൾമാൻ കണ്ടെത്തിയ സെയ്‍വോ, ലാവോമീഡിയേ, സ്കോട്ട് എസ് ഷെപ്പേർഡ്, ഡേവിഡ് സി ജെവിറ്റ് എന്നിവർ കണ്ടെത്തിയ സേമെത്തി, മാത്യു ജെ ഹോൾമാൻ, ബ്രെറ്റ് ജെ ഗ്ലാഡ്മാൻ എന്നിവർ കണ്ടെത്തിയ നെസോ എന്നിവയാണ് മറ്റ് ഉപഗ്രഹങ്ങൾ.

  1. 1.0 1.1 Hamilton, Calvin J. (August 4, 2001). "Neptune". Views of the Solar System. Retrieved 2007-08-13. {{cite web}}: Check date values in: |date= (help)
  2. 2.0 2.1 Munsell, K. (13 November 2007). "Neptune: Facts & Figures". NASA. Archived from the original on 2015-11-07. Retrieved 14 August 2007. {{cite web}}: Unknown parameter |coauthors= ignored (|author= suggested) (help)
  3. Nancy Atkinson (26 August 2010). "Clearing the Confusion on Neptune's Orbit". Universe Today. Retrieved 2011-07-10. (Bill Folkner at JPL)
  4. Anonymous (16 November 2007). "Horizons Output for Neptune 2010–2011". Retrieved 25 February 2008.—Numbers generated using the Solar System Dynamics Group, Horizons On-Line Ephemeris System.
  5. 5.00 5.01 5.02 5.03 5.04 5.05 5.06 5.07 5.08 5.09 5.10 5.11 5.12 5.13 Williams, David R. (September 1, 2004). "Neptune Fact Sheet". NASA. Retrieved 2007-08-14. {{cite web}}: Check date values in: |date= (help)
  6. Yeomans, Donald K. (July 13, 2006). "HORIZONS System". NASA JPL. Retrieved 2007-08-08. {{cite web}}: Check date values in: |date= (help)—At the site, go to the "web interface" then select "Ephemeris Type: ELEMENTS", "Target Body: Neptune Barycenter" and "Center: Sun".
  7. Orbital elements refer to the barycentre of the Neptune system, and are the instantaneous osculating values at the precise J2000 epoch. Barycentre quantities are given because, in contrast to the planetary centre, they do not experience appreciable changes on a day-to-day basis from to the motion of the moons.
  8. 8.0 8.1 8.2 8.3 P. Kenneth, Seidelmann (2007). "Report of the IAU/IAGWorking Group on cartographic coordinates and rotational elements". Celestial Mechanics and Dynamical Astronomy. 90. Springer Netherlands: 155–180. doi:10.1007/s10569-007-9072-y. ISSN (Print) 0923-2958 (Print). Retrieved 2008-03-07. {{cite journal}}: Check |issn= value (help); Unknown parameter |coauthors= ignored (|author= suggested) (help)
  9. 9.0 9.1 9.2 9.3 9.4 9.5 9.6 Refers to the level of 1 bar atmospheric pressure
  10. 10.0 10.1 Espenak, Fred (20 July 2005). "Twelve Year Planetary Ephemeris: 1995–2006". NASA. Retrieved 1 March 2008.
  11. "മനോരമ ദിനപത്രം ജൂലൈ 11". {{cite news}}: |access-date= requires |url= (help)

ഗ്രന്ഥസൂചി

തിരുത്തുക

കൂടുതൽ വായനയ്ക്ക്

തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
സൗരയൂഥം
 സൂര്യൻബുധൻശുക്രൻചന്ദ്രൻഭൂമിഫോബോസും ഡെയ്മോസുംചൊവ്വസെറെസ്ഛിന്നഗ്രഹവലയംവ്യാഴംവ്യാഴത്തിന്റെ ഉപഗ്രഹങ്ങൾശനിശനിയുടെ ഉപഗ്രഹങ്ങൾയുറാനസ്യുറാനസിന്റെ ഉപഗ്രഹങ്ങൾനെപ്റ്റ്യൂൺറ്റെ ഉപഗ്രഹങ്ങൾനെപ്റ്റ്യൂൺകാരോൺപ്ലൂട്ടോകുയ്പർ വലയംഡിസ്നോമിയഈറിസ്The scattered discഊർട്ട് മേഘം
നക്ഷത്രം: സൂര്യൻ
ഗ്രഹങ്ങൾ: ബുധൻ - ശുക്രൻ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂൺ
കുള്ളൻ ഗ്രഹങ്ങൾ: സീറീസ് - പ്ലൂട്ടോ - ഈറിസ്
മറ്റുള്ളവ: ചന്ദ്രൻ - ഛിന്നഗ്രഹങ്ങൾ - ധൂമകേതുക്കൾ - ഉൽക്കകൾ - കൈപ്പർ വലയം
"https://ml.wikipedia.org/w/index.php?title=നെപ്റ്റ്യൂൺ&oldid=4015721" എന്ന താളിൽനിന്ന് ശേഖരിച്ചത്