കിലോമീറ്റർ

ആയിരം മീറ്റർ, നീളത്തിന്റെ അളവ്
(Kilometre എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മെട്രിക് അളവ് സമ്പ്രദായമനുസരിച്ച് നീളവും ദൂരവുമൊക്കെ കണക്കാക്കാനുള്ള അളവാണ് കിലോമീറ്റർ. ആയിരം മീറ്ററാണ് ഒരു കിലോമീറ്റർ. ശൂന്യതയിൽ പ്രകാശം ഒരു സെക്കന്റിൽ സഞ്ചരിക്കുന്നതിന്റെ 1⁄ 299,792.458 ഭാഗത്തിനു തുല്യമാണിത്. മെട്രിക് സമ്പ്രദായം ഉപയോഗിക്കുന്ന രാജ്യങ്ങളിൽ സ്ഥലങ്ങൾ തമ്മിലുള്ള ദൂരവും മറ്റും അളക്കാൻ കിലോമീറ്റർ ഉപയോഗിക്കുന്നു.

നീളത്തിന്റെ മറ്റു ഏകകങ്ങളും കിലോമീറ്ററും

തിരുത്തുക
1 കിലോമീറ്റർ = 1,000 മീറ്റർ
≈ 0.621 സ്റ്റാറ്റ്യൂട്ട് മൈൽ[ക]
≈ 1,094 വാര[ഖ]
≈ 3,281 അടി[ഗ]
≈ 0.540 നോട്ടിക്കൽ മൈൽ[ഘ]
≈ 6.68 x 10-9 ആസ്ട്രോണമിക്കൽ യൂനിറ്റ്[ങ]
≈ 1.057 x 10-13 പ്രകാശ വർഷം[ച]
≈ 3.24 x 10-14 പാർസെക്

കുറിപ്പുകൾ

തിരുത്തുക
  • .^ ഒരു ഇന്റർനാഷണൽ സ്റ്റാച്യൂട്ട് മൈൽ കൃത്യമായി 1.609344 കിലോമീറ്ററാണ്.
    the rule-of-thumb "multiply by 8 and divide by 5" gives a conversion of 1.6, which is approximately 0.6% too low.
  • .^ ഒരു ഇന്റർനാഷൺ യാർഡ്, കൃത്യമായി 0.0009144 കിലോമീറ്ററാണ്.
  • .^ ഒരു അടി കൃത്യമായി 0.0003048 കിലോമീറ്ററാണ്.
  • .^ ഒരു നോട്ടിക്കൽ മൈൽ കൃത്യമായി 1.852 കിലോമീറ്ററിനു തുല്യമാണ്.
  • .^ ഒരു ആസ്ട്രോണമിക്കൽ യൂണിറ്റ് 149,597,870,691 ± 30 മീറ്ററിന് തുല്യമായാണ് ഇന്ന് പരക്കെ അംഗീകരിക്കുന്നത്.
  • .^ ഒരു പ്രകാശവർഷം എന്നത് 9,460,730,472,580.8 കിലോമീറ്ററാണ്. അതായത് 365.25 ദിവസമുള്ള ഒരു വർഷം സമയം കൊണ്ട് പ്രകാശം ശൂന്യതയിലൂടെ സഞ്ചരിക്കുന്ന ദൂരമാണിത്.



"https://ml.wikipedia.org/w/index.php?title=കിലോമീറ്റർ&oldid=3476268" എന്ന താളിൽനിന്ന് ശേഖരിച്ചത്