ഗോളാഭം
oblate spheroid | prolate spheroid |
ഒരു ദീർഘവൃത്തത്തെ അതിന്റെ ഏതെങ്കിലും അക്ഷത്തെ ആധാരമാക്കി ഭ്രമണം ചെയ്യിക്കുമ്പോഴുണ്ടാകുന്ന ജ്യാമിതീയരൂപമാണ് ഗോളാഭം (ദീർഘഗോളം) അഥവാ സ്‌ഫെറോയ്‌ഡ്(Spheroid).
അളവുകൾ
തിരുത്തുകസ്ഫെറോയ്ഡിനെ വിശദീകരിക്കുന്നതിന് അതിന്റെ അർദ്ധദീർഘാക്ഷം (സെമീ മേജർ ആക്സിസ്) ( ), അർദ്ധലഘ്വക്ഷം (സെമീ മൈനർ ആക്സിസ്) ( ) എന്നിവയോ സെമീ മേജർ ആക്സിസ് ( ), പരപ്പ് (flattening) ( ) എന്നീ അളവുകളോ ആണ് ഉപയോഗിക്കുന്നത്.
-ന്റെ വില പൂജ്യത്തിനും ഒന്നിനും ഇടക്കായിരിക്കും. പൂജ്യമാണെങ്കിൽ രണ്ട് അക്ഷങ്ങളുടേയും നീളം തുല്യമായിരിക്കുകയും രൂപം ഒരു ഗോളമായിരിക്കുകയും ചെയ്യും. പരപ്പ് ( ) പോലെത്തന്നെ സ്‌ഫെറോയ്‌ഡിന്റെ ആകൃതിയെ സൂചിപ്പിക്കാനുപയോഗിക്കുന്ന മറ്റൊരു അളവാണ് വികേന്ദ്രത അഥവാ എസ്സെണ്ട്രിസിറ്റി (eccentricity), ( )[1].
ഭൂമി
തിരുത്തുകഭൂമിയുടെ ആകൃതി ഒരു സ്‌ഫെറോയ്‌ഡിനോടാണ് ഏറ്റവും സാദൃശ്യം പുലർത്തുന്നത്. അതിന്റെ പരപ്പ്, ആണ്. വളരെച്ചെറിയ ഒരു സംഖ്യയായതിനാൽ അതിന്റെ വ്യുൽക്രമമാണ് ( ) പൊതുവേ ഇത്തരം മേഖലകളിൽ ഉപയോഗിച്ചുവരുന്നത്. വ്യാപകമായി ഉപയോഗിച്ചുവരുന്ന വേൾഡ് ജിയോഡെറ്റിക് സിസ്റ്റം 1984 (WGS 84) രീതിയിൽ ഭൂമിയെ താഴെക്കാണുന്ന അളവുകളുള്ള ഒരു സ്‌ഫെറോയ്‌ഡ് ആയാണ് കണക്കാക്കുന്നത്[1].
മീറ്റർ മീറ്റർ