അസ്ട്രോണമിക്കൽ യൂണിറ്റ്

(ആസ്ട്രോണമിക്കൽ യൂണിറ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അസ്‌ട്രോണൊമിക്കൽ യൂണിറ്റ് (AU) അഥവാ സൗരദൂരം ജ്യോതിശാസ്ത്രത്തിൽ ദൂരത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ഏകകമാണ്. ഇതിനെ ജ്യോതിർമാത്ര എന്നും വീളിക്കാറുണ്ട്‌. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരത്തെ ആണ് ഇതിന്റെ അടിസ്ഥാനമാക്കി എടുത്തിരിക്കുന്നത്. ഒരു അസ്‌ട്രോണൊമിക്കൽ യൂണിറ്റ് 149,597,870 കിലോമീറ്ററാണ്. സാധാരണ സൗരയൂഥത്തിലെ വസ്തുക്കൾ തമ്മിലുമുള്ള ദൂരം അളക്കാനാണ് ഈ ഏകകം ജ്യോതിശാസ്ത്രജ്ഞർ ഉപയോഗിക്കുന്നത്‌ .

1 astronomical unit =
SI units
149.60×10^6 km 149.60×10^9 m
Astronomical units
4.8481×106 pc 15.813×10^−6 ly
US customary / Imperial units
92.956×10^6 mi 490.81×10^9 ft

ഈ ഏകക പ്രകാരം സൂര്യനിൽ നിന്ന്‌:

വ്യാഴത്തെയും മറ്റ്‌ ഗ്രഹങ്ങളേയും പഠിക്കാൻ മനുഷ്യൻ വിക്ഷേപിച്ച വോയേജർ 1 എന്ന ബഹിരാകാശ പേടകം ഇപ്പോൾ സൂര്യനിൽ നിന്ന്‌ 100 AU ദൂരത്താണെന്ന്‌ പറയപ്പെടുന്നു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക