മലയാള സാഹിത്യകാരനായിരുന്നു നൂറനാട് ഹനീഫ് (20 ഫെബ്രുവരി 1935 - 5 ഓഗസ്റ്റ് 2006) . നോവലുകൾ, ചെറുകഥകൾ, യാത്രാവിവരണങ്ങൾ, ബാലസാഹിത്യങ്ങൾ തുടങ്ങി 32 ഓളം കൃതികൾ ഹനീഫ് പ്രസിദ്ധീകരിച്ചു.

നൂറനാട് ഹനീഫ്
ജനനം(1935-02-20)20 ഫെബ്രുവരി 1935
നൂറനാട്, ആലപ്പുഴ, തിരുവിതാംകൂർ
മരണം5 ഓഗസ്റ്റ് 2006(2006-08-05) (പ്രായം 71)
കൊല്ലം, കേരളം, ഇന്ത്യ
തൊഴിൽഎഴുത്തുകാരൻ, അധ്യാപകൻ
ഭാഷമലയാളം

ജീവിതരേഖ

തിരുത്തുക

ആലപ്പുഴ ജില്ലയിലെ നൂറനാട് എന്ന സ്ഥലത്ത് തമ്പി റാവുത്തറിൻ്റെയും സുലേഖയുടെയും മകനായി 1935 ഫെബ്രുവരി 20 നാണ് ഹനീഫ് ജനിച്ചത് .[1] ആദിക്കാട്ടുകുളങ്ങര ലോവർ പ്രൈമറി സ്കൂൾ, നൂറനാട് അപ്പർ പ്രൈമറി സ്കൂൾ, അടൂർ ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പന്തളം എൻഎസ്എസ് കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദം നേടി . 35 വർഷത്തിലേറെയായി കൊല്ലത്തെ വെസ്റ്റ് കൊല്ലം ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ മലയാളം പഠിപ്പിച്ചു.[2] ആദ്യ നോവൽ തീരം കാണാത്ത തിരമാലകൾ 1967-ൽ പ്രസിദ്ധീകരിച്ചു. 24 നോവലുകളും രണ്ട് യാത്രാവിവരണങ്ങളും ഉൾപ്പെടെ 32 ഓളം കൃതികൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. കൃഷ്ണ ചൈതന്യ തന്റെ ഹിസ്റ്ററി ഓഫ് മലയാളം ലിറ്ററേച്ചർ എന്ന ഗ്രന്ഥത്തിൽ പരാമർശിച്ചിട്ടുണ്ട്.[3]


കേരള സാഹിത്യ അക്കാദമി , സമസ്ത കേരള സാഹിത്യ പരിഷത്ത്, സാഹിത്യ പ്രവർത്തക സഹകരണ സംഘം, ഓതേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ തുടങ്ങി നിരവധി സാഹിത്യ സംഘടനകളിൽ അംഗമായി പ്രവർത്തിച്ചു . തിരുവനന്തപുരത്തെ ആകാശവാണിയുടെ ഉപദേശക സമിതി അംഗവും ക്വയിലോൺ പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിന്റെ ഗവേണിംഗ് ബോഡി അംഗവുമായിരുന്നു.[4] 2006 ഓഗസ്റ്റ് 5-ന് കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. അർബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.[5]

നൂറനാട് ഹനീഫ അനുസ്മരണം

തിരുത്തുക
കൊല്ലത്തു നടന്ന നൂറനാട് ഹനീഫ അനുസ്മരണത്തിൽ സംസാരിക്കുന്നു 2024

പതിനെട്ട് വർഷമായി തുടർച്ചയായി ഓഗസ്റ്റ് 5ന് കൊല്ലത്ത് ഈ എഴുത്തുകാരന്റെ അനുസ്മരണ പ്രഭാഷണം നടന്നു വരുന്നു. 2024 ൽ എൻ.എസ്. മാധവനായിരുന്നു പ്രഭാഷണം നിർവഹിച്ചത്. 14-ാമത് നൂറനാട് ഹനീഫ് നോവൽ പുരസ്‌കാരവും നൽകി വരുന്നു. 45 വയസ്സിൽ താഴെയുള്ള നേവലിസ്റ്റുകൾക്കാണ് പുരസ്കാരം നൽകുന്നത്. 25,052 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം 2024 ലെ പുരസ്കാരം എം.പി.ലിപിൻ രാജ് രചിച്ച മാർഗരീറ്റ എന്ന നേവലിനായിരുന്നു.[6]

 
എൻ.എസ്. മാധവൻ കൊല്ലത്തു നടന്ന നൂറനാട് ഹനീഫ അനുസ്മരണത്തിൽ സംസാരിക്കുന്നു 2024

നൂറനാട് ഹനീഫ് പുരസ്കാര ജേതാക്കൾ

തിരുത്തുക
1 2011 വി.എം. ദേവദാസ് പന്നിവേട്ട
2 2012 ഇ. സന്തോഷ് കുമാർ അന്ധകാരനഴി
3 2013 കെ.ആർ. മീര ആരാച്ചാർ
4 2014 ബെന്യാമിൻ മഞ്ഞ വെയിൽ മരണങ്ങൾ
5 2015 സുസ്മേഷ് ചന്ദ്രോത്ത് പേപ്പർ ലോഡ്ജ്
6 2016 ഷെമി നടവഴിയിലെ നേരുകൾ
7 2017 സംഗീത ശ്രീനിവാസൻ ആസിഡ്
8 2018 സോണിയ റഫീക്ക് ഹെർബേറിയം
9 2019 ജി.ആർ. ഇന്ദുഗോപൻ പടിഞ്ഞാറെ കൊല്ലം ചോരക്കാലം
10 2020 വി. ഷിനിലാൽ സമ്പർക്കക്രാന്ത്രി
11 2021 യാസർ അറഫാത്ത് മുതാർക്കുന്നിലെ മുസല്ലുകൾ
12 2022 നിഷ അനിൽകുമാർ അവധൂതരുടെ അടയാളങ്ങൾ
13 2023 കെ.എൻ. പ്രശാന്ത് പൊനം
14 2024 എം.പി. ലിപിൻ രാജ് മാർഗരീറ്റ
  • തീരം കാണാത്ത തിരമാലകൾ
  • ഗോദ
  • കിഴക്കോട്ട് ഒഴുകുന്ന പുഴ
  • ഇവിടെ ജനിച്ചവർ
  • കിരീടമില്ലതെ ചെങ്കൊല്ലാതെ
  • അതിരാത്രം
  • അടിമകളുടെ അടിമ
  • ചമ്പലിൻ്റെ പുത്രി
  • അഗ്നിമേഘം
  • അഗ്നിവർഷം
  • ഉർവ്വശി
  • കാലാപാനി
  • അതിരുക്കൾക്കപ്പുറം

യാത്രാവിവരണം

തിരുത്തുക
  • തലസ്ഥാനം മുതൽ തലസ്ഥാനം വരെ
  • നിസാമിൻ്റെ നാട്ടിൽ

കുട്ടികളുടെ സാഹിത്യം

തിരുത്തുക
  • ചെല്ലക്കിളി ചെമ്മനക്കിളി
  1. "നൂറനാട്‌ ഹനീഫ്". Puzha.com. Archived from the original on 22 April 2016. Retrieved 18 December 2020.
  2. "203. Nooranad Haneef". Indianmuslimlegends.blogspot.com. 2011. Retrieved 17 December 2020.
  3. Haroon Kakkad "നൂറനാട് ഹനീഫ് സാഹിത്യ നഭസ്സിലെ വിസ്മൃത നക്ഷത്രം". Shabab Weekly (in Malayalam). Retrieved 2 April 2024.
  4. "Nooranad Haneef commemoration today". The Hindu. 5 August 2016. Retrieved 17 December 2020.
  5. "എഴുത്തുകാരൻ നൂറനാട് ഹനീഫ് അന്തരിച്ചു". 5 August 2006. Retrieved 17 December 2020.
  6. https://newspaper.mathrubhumi.com/kollam/news/kollam-1.9788661
"https://ml.wikipedia.org/w/index.php?title=നൂറനാട്_ഹനീഫ്&oldid=4105737" എന്ന താളിൽനിന്ന് ശേഖരിച്ചത്