മാർഗരീറ്റ(നോവൽ)
2024 ൽ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച എം പി ലിപിൻ രാജിന്റെ നോവലാണ് മാർഗരീറ്റ. 2024 ലെ നൂറനാട് ഹനീഫ് നോവൽ അവാർഡ് ഈ കൃതി നേടി. ഇതേ വർഷം പദ്മരാജൻ ട്രസ്റ്റ് ഏർപ്പെടുത്തിയ യുവനോവൽ അവാർഡിനും ഈ നോവൽ അർഹമായി.[1]
ഇന്ത്യയുടെ രണ്ടറ്റങ്ങളിൽ കിടക്കുന്ന രണ്ട് സംസ്ഥാനങ്ങളുടെ സംസ്‌കാരം കാലാതരത്തിൽ എങ്ങനെ തകിടം മറിക്കപ്പെട്ടെന്ന ചരിത്രം തിരയുകയാണ് 'മാർഗരീറ്റ'. 'മാർഗരീറ്റ'യെന്ന ഭൂപ്രദേശത്തിന് വന്ന മാറ്റങ്ങൾമാത്രമല്ല, എങ്ങനെയാണ് അതിന്റെ ചരിത്രം നിരന്തരം മാറ്റിയെഴുതപ്പെട്ടതെന്നു തത്ത്വചിന്ത - ഗണിതശാസ്ത്രങ്ങളിലൂടെ സഞ്ചരിച്ചു വേരുകളിലേക്കും ഓർമ്മകളിലേക്കുമുള്ള മടക്ക യാത്ര നടത്തുകയാണീ നോവലിൽ.
"മെറ്റവേഴ്സിന്റെ അദ്ഭുതലോകത്തേക്ക് മലയാളത്തെ നയിക്കുന്ന എം.പി. ലിപിൻ രാജിന്റെ മാർഗരീറ്റ അക്ഷരാർഥത്തിൽ മനസ്സും മെഷീനും തമ്മിലുള്ള മത്സരവും സഹകരണവും ആശ്രിതത്വവും നിറഞ്ഞ പുതിയൊരു കാലത്തേക്കാണു കണ്ണു തുറക്കുന്നത്. ഗണിതശാസ്ത്രവും തത്ത്വചിന്തയും തോളോടു തോൾ ചേർന്നു നിൽക്കുന്ന ലോകം. ഗണിതശാസ്ത്രം ഉപയോഗിച്ച് ഭാഷയ്ക്ക് പുതിയൊരു സൗന്ദര്യ സമവാക്യം രചിക്കുകയെന്ന ദൗത്യത്തിനൊപ്പം ഫിക്‌ഷനിലെ ഏറ്റവും പുതിയ പ്രവണതകളോടും ചേർന്നുനിൽക്കുന്നു" എന്നാണ് മനോരമ ഈ പുസ്തകത്തെ വിലയിരുത്തിയത്.