നാടകകൃത്ത്, സിനിമ സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ കെ.ടി. മുഹമ്മദിന്റെ പ്രമുഖ നാടകമാണ് ഇത് ഭുമിയാണ് . 1953 - ൽ അദ്ദേഹം രചിച്ച ഈ നാടകം കോഴിക്കോട് ബ്രദേഴ്‌സ് മ്യൂസിക് ക്ലബാണ് രംഗത്തവതരിപ്പിച്ചത്. നാടകത്തിലെ പാട്ടുകളും അദ്ദേഹമാണ് രചിച്ചത്. [1]

ഇസ്ലാം മതത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും നിശിത വിമർശനത്തിന് വിധേയമാക്കുന്ന ഈ നാടകം "മുസ്ലീം സാമുദായിക നാടകമാണ്" എന്നാണ് കെ.ടി. യുടെ അഭിപ്രായം. [1] നാടകം അരങ്ങേറിയപ്പോൾ വലിയ കോലാഹലമുണ്ടായി. മുസ്ലിം സമുദായത്തിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ ആഞ്ഞടിച്ച നാടകമായിരുന്നു അത്. [2] സ്ത്രീവിദ്യാഭ്യാസമാണ് ഈ നാടകത്തിലെ മുഖ്യപ്രമേയം. ഇന്നും മുസ്ലിംസ്ത്രീകൾ നേരിടുന്ന പല പ്രശ്നങ്ങളും ഈ നാടകം ചർച്ചചെയ്യുന്നുണ്ട് - ബഹുഭാര്യാത്വം, പുരുഷന് ഭാര്യയെ ഏകപക്ഷീയമായി മൊഴിചൊല്ലാനുള്ള സൗകര്യം, സ്ത്രീകളുടെ സ്വത്തുടമസ്ഥതയുടെ പ്രശ്നം - എല്ലാം. [3]

ഇതു ഭൂമിയാണ് എന്ന നാടകത്തിലെ 'മുടിനാരേഴായ്‌ചീന്തീട്ട് നേരിയപാലം കെട്ടീട്ട്', 'കയിലുകൾ പിടിക്ക്ണ കൈകളുണ്ടുയര്ണ്' എന്നിവയടക്കമുള്ള ഗാനങ്ങൾ വിഖ്യാതഗാനങ്ങളായിരുന്നു.[2]

"https://ml.wikipedia.org/w/index.php?title=ഇത്_ഭൂമിയാണ്&oldid=3624811" എന്ന താളിൽനിന്ന് ശേഖരിച്ചത്