സൂചിത്തുമ്പികളിലെ ഒരു കുടുംബമാണ് നിലത്തന്മാർ (Coenagrionidae). ഇതിൽ 1100 -ലേറെ സ്പീഷിസുകൾ ഉള്ള ഈ കുടുംബത്തിലാണ് ഏറ്റവുമേറെ സൂചിത്തുമ്പികൾ ഉള്ളത്. ഇതിന് ആറ് ഉപകുടുംബങ്ങളാണ് ഉള്ളത്: Agriocnemidinae, Argiinae, Coenagrioninae, Ischnurinae, Leptobasinae, Pseudagrioninae എന്നിവയാണ് അവ. വീതികുറഞ്ഞ ചിറകോടുകൂടിയ സൂചിത്തുമ്പികൾ അല്ലെങ്കിൽ കുള-സൂചിത്തുമ്പികൾ എന്നും ഇവ സാധാരണ അറിയപ്പെടുന്നു.[1] ലോകം മുഴുക്കെ കാണുന്ന ഇവയാണ് ഏറ്റവും സാധാരണയായി കണ്ടുവരുന്ന സൂചിത്തുമ്പികൾ. ഏറ്റവും വലിപ്പം കുറഞ്ഞ സൂചിത്തുമ്പികൾ ഈ കുടുംബത്തിലാണ് ഉള്ളത്. ഈ കുടുംബത്തിലെ 90 ശതമാനത്തിലേറെ ജനുസുകളും സ്വീകൃതമാണ്.[2]

നിലത്തന്മാർ - Coenagrionidae
Ceriagrion glabrum male panorama.jpg
Ceriagrion glabrum ആൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
ഉപനിര:
ഉപരികുടുംബം:
കുടുംബം:
Coenagrionidae
Genera

90 ശതമാനത്തിലേറെ ജനുസുകളും സ്വീകൃതമാണ്, പട്ടിക ലേഖനത്തിൽ കാണുക.

പേരു വന്ന വഴിതിരുത്തുക

ഗ്രീക്കിൽ കോഎൻ എന്നാൽ പങ്കുവച്ചത് അല്ലെങ്കിൽ സാധാരണം എന്നാണ് അർത്ഥം, അഗ്രി‌യോ എന്നാൽ വയൽ അല്ലെങ്കിൽ വന്യം എന്നും.

സവിശേഷതകൾതിരുത്തുക

 
Coenagrion pulchellum എന്നസൂചിത്തുമ്പിയുടെ മുൻചിറക്
  • സാധാരണ ഒരു കറുത്ത പാറ്റേൺ
  • ഗ്രൗണ്ട് നിറം പച്ച, നീല, മഞ്ഞ, ഓറഞ്ച് അല്ലെങ്കിൽ പർപ്പിൾ
  • വീതികുറഞ്ഞ, ബലമുള്ള, സാധാരണയായി നിറമില്ലാത്ത, തെളിഞ്ഞ ചിറകുകൾ
  • രണ്ട് ആന്റിനോഡൽ ക്രോസ്സ് ഞരമ്പുകൾ
  • ആർക്കുലസിനേക്കാൾ നോഡസിന്റെയടുത്തുള്ള M3 ഞരമ്പ്.

പ്രായപൂർത്തിയായ തുമ്പികളെ ചതുപ്പുകളുടെയും കുളങ്ങളുടെയും സമീപത്ത് അടക്കമുള്ള പലതരം ആവാസവ്യവസ്ഥകളിൽ കാണാം. വെള്ളത്തിൽ നിൽക്കുന്ന ജീവനുള്ളതോ അല്ലാത്തതോ ആയ ചെടികളുടെ ഇടയിൽ പെൺതുമ്പികൾ മുട്ടകൾ ഇടും. ചിലപ്പോൾ മുട്ടയിടാാനായി വെള്ളത്തിന്റെ അടിയിലേക്കുപോലും പോവാറുണ്ട്. ഇത്തരം സസ്യങ്ങളുടെ ഇടയിൽത്തന്നെയാണ് സാധാരണ തുമ്പികളുടെ നിംഫിനെയും കാണാറുള്ളത്.[3]

ജനുസുകൾതിരുത്തുക

ജനുസുകളുടെ സമ്പൂർണ്ണ പട്ടിക

3
The unnamed parameter 2= is no longer supported. Please see the documentation for {{columns-list}}.
 
Eastern billabong fly (Austroagrion watsoni, female)
 
Coromandel marsh dart Ceriagrion coromandelianum
 
Azure damselfly, Coenagrion puella
 
Blue-tailed damselfly, Ischnura elegans
 
Saffron-faced blue dart Pseudagrion rubriceps

അവലംബംതിരുത്തുക

  1. Borror, D.J.; White, R.E. (1970). A Field Guide to Insects. Boston: Houghton Mifflin Company. ISBN 0-395-91171-0.
  2. Integrated Taxonomic Information System (2007).
  3. John L. Capinera (2008). Encyclopedia of Entomology. Springer Science & Business Media. pp. 1244–1245. ISBN 978-1-4020-6242-1.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

ഇവയും കാണുകതിരുത്തുക

  • List of damselflies of the world (Coenagrionidae)
"https://ml.wikipedia.org/w/index.php?title=നിലത്തന്മാർ&oldid=2925515" എന്ന താളിൽനിന്ന് ശേഖരിച്ചത്