നിറക്കൂട്ട്

മലയാള ചലച്ചിത്രം
(നിറക്കൂട്ട്‌ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി, ബാബു നമ്പൂതിരി, ഉർവശി, സുമലത, ലിസി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1985-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നിറക്കൂട്ട്. ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് നിർമ്മാണം ചെയ്ത ഈ ചിത്രം ജൂബിലി പിക്ചേർസ് വിതരണം ചെയ്തിരിക്കുന്നു. ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ഡെന്നീസ് ജോസഫ് ആണ്. 1985-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണിത്.

നിറക്കൂട്ട്
ഡി.വി.ഡി. പുറംചട്ട
സംവിധാനംജോഷി
നിർമ്മാണംജോയ് തോമസ്
രചനഡെന്നീസ് ജോസഫ്
അഭിനേതാക്കൾമമ്മൂട്ടി
ബാബു നമ്പൂതിരി
ഉർവശി
സുമലത
ലിസി
സംഗീതംശ്യാം
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംജയeനൻ വിൻസെന്റ്
വിപിൻ മോഹൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോജൂബിലി പ്രൊഡക്ഷൻസ്
വിതരണംജൂബിലി പിൿചേഴ്‌സ്
റിലീസിങ് തീയതി1985 സെപ്റ്റംബർ 12
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാവ് കഥാപാത്രം
മമ്മൂട്ടി രവിവർമ്മ
ബാബു നമ്പൂതിരി അജിത്ത്
അസീസ് ജെയിലർ
പ്രതാപചന്ദ്രൻ പോൾ മാത്യു
ജോസ് പ്രകാശ് എം.കെ. എബ്രഹാം
ഉർവശി ശശികല വർഗ്ഗീസ്
സുമലത മേഴ്‌സി
ലിസി ഡോ. സുമ
തൊടുപുഴ വാസന്തി

പൂവച്ചൽ ഖാദർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ശ്യാം ആണ്.

ഗാനങ്ങൾ
  1. പൂമാനമേ ഒരു രാഗമേഘം താ – കെ.എസ്. ചിത്ര
  2. പൂമാനമേ ഒരു രാഗമേഘം താ – ജി. വേണുഗോപാൽ
  3. പ്രണയ സങ്കൽപ്പമേ – വാണി ജയറാം
  4. പൂമാനമേ ഒരു രാഗമേഘം താ – കെ.ജി. മാർക്കോസ്

അണിയറ പ്രവർത്തകർ

തിരുത്തുക
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ജയാനൻ വിൻസെന്റ്, വിപിൻ മോഹൻ
ചിത്രസം‌യോജനം കെ. ശങ്കുണ്ണി
കല ഹരി
ചമയം സുധാകരൻ
വസ്ത്രാലങ്കാരം മണി
നൃത്തം വസന്ത് കുമാർ
സംഘട്ടനം എ.ആർ. പാഷ
പരസ്യകല ഗായത്രി
ലാബ് ജെമിനി കളർ ലാബ്
നിശ്ചല ഛായാഗ്രഹണം മൊണാലിസ, അമ്പിളി
വാർത്താപ്രചരണം ജെലിറ്റ പബ്ലിസിറ്റി
നിർമ്മാണ നിയന്ത്രണം രഞ്ജി
നിർമ്മാണ നിർവ്വഹണം കെ.ആർ. ഷണ്മുഖം
വാതിൽ‌പുറ ചിത്രീകരണം സുദർശൻ സിനി യൂണിറ്റ്
അസോസിയേറ്റ് കാമറമാൻ ശേഖർ, പ്രതാപൻ
ടൈറ്റിത്സ് സിതാര
അസോസിയേറ്റ് ഡയറക്ടർ കെ.സി. രവി

പുരസ്കാരങ്ങൾ

തിരുത്തുക
  • 1986 കേരളസംസ്ഥാന ചലച്ചിത്ര സ്പെഷ്യൽ ജൂറി പുരസ്കാരം – മമ്മൂട്ടി
  • 1986 കേരള ഫിലിം ക്രിടിക്സ് പുരസ്കാരം – മികച്ച നടൻ – മമ്മൂട്ടി
  • 1985 ഫിലിംഫെയർ അവാർഡ് – മികച്ച നടൻ – മമ്മൂട്ടി

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=നിറക്കൂട്ട്&oldid=3966254" എന്ന താളിൽനിന്ന് ശേഖരിച്ചത്