നവാബ് ചിത്രശലഭം

(നവാബ് (ചിത്രശലഭം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏഷ്യയിലെ ഉഷ്ണമേഖലാ കാടുകളിൽ കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് നവാബ് (Charaxes athamas). ഇന്ത്യയിൽ പ്രധാനമായും പശ്ചിമഘട്ടത്തിലും പൂർവ്വഘട്ടത്തിലും ഹിമാലയൻ പ്രദേശങ്ങളിലുമായിട്ടാണ് ഇവ വിതരണം ചെയ്തിരിക്കുന്നത്. ഇവക്ക് പുള്ളി നവാബുമായി വളരെ സാമ്യമുണ്ട്.[2][3][4][5][6][7]

നവാബ് (Common Nawab)
Charaxes athamas Dorsal side
Charaxes athamas Ventral side
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Tribe:
Genus:
Species:
C. athamas
Binomial name
Charaxes athamas[1]
(Drury) 1773
Synonyms
  • Polyura samatha Moore, [1879]
  • Charaxes bharata Felder & Felder, 1867

കാടിനോട് ചേർന്ന ഗ്രാമപ്രദേശങ്ങളിലും ഇവയെ കാണാനുണ്ട്. മനോഹരമായ ഈ ശലഭത്തിന്റെ മുകൾഭാഗം കറുപ്പുനിറമാണ്. ഇരു ചിറകിലും മഞ്ഞയും പച്ചയും കലർന്ന് കാണാവുന്നതാണ്. പിൻചിറകിൽ ഓരോ ജോടി മുനയുള്ള ചെറുവാലുകൾ ഉണ്ടാവും. നനവാർന്നനിലത്തും ഇലകളിലും ഇരുന്ന് ഇവ വെയിൽ കായാറുണ്ട്. വളരെ വേഗത്തിലാണ് ഇവയുടെ പറക്കൽ.

മഞ്ചാടി, വാക, ചപ്പങ്ങം, കരിങ്ങാലി തുടങ്ങിയവയുടെ ഇലകളിലാണ് മുട്ടയിടുന്നത്. മുട്ടയ്ക്ക് മഞ്ഞനിറമാണ്. ഏതാനും ദിവസം കഴിയുമ്പോൾ മുട്ടയുടെ നിറം മാറും. ശലഭപ്പുഴുവിന് ഇരുണ്ട പച്ചനിറമാണ്.

ചിത്രശാല

തിരുത്തുക
  1. Savela, Markku. "Polyura Billberg, 1820 - Nawabs". Tree of life - insecta - lepidoptera. Retrieved 2018-03-14. {{cite web}}: Cite has empty unknown parameter: |dead-url= (help)
  2.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1907). Fauna of British India. Butterflies Vol. 2. pp. 220–222.
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1893–1896). Lepidoptera Indica. Vol. II. London: Lovell Reeve and Co. pp. 252–256.{{cite book}}: CS1 maint: date format (link)
  4. Felder, Baron Cajetan von (1867). Reise der österreichischen Fregatte Novara um die Erde in den Jahren (Lepidoptera. Rhopalocera Reise Fregatte Novara). p. 438.
  5. Smiles (1982). The taxonomy and phylogeny of the genus Polyura Billberg (Lepidoptera; Nymphalidae). p. 166.
  6. Toussaint, Emmanuel F.A.Toussaint (2015). "Comparative molecular species delimitation in the charismatic Nawab butterflies (Nymphalidae, Charaxinae, Polyura)". Molecular Phylogenetics and Evolution. 91: 194–209. doi:10.1016/j.ympev.2015.05.015 – via ScienceDirect.
  7. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 155. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=നവാബ്_ചിത്രശലഭം&oldid=2835124" എന്ന താളിൽനിന്ന് ശേഖരിച്ചത്