ദോഫാർ ഗവർണറേറ്റ്
ദോഫാർ ഗവർണറേറ്റ് ( അറബി: مُحَافَظَة ظُفَار) വിസ്തൃതിയുടെ അടിസ്ഥാനത്തിൽ ഒമാനിലെ സുൽത്താനേറ്റിലെ 11 ഗവർണറേറ്റുകളിൽ ഏറ്റവും വലുതാണ്. യെമനിലെ അൽ മഹ്‌റ ഗവർണറേറ്റിന്റെ കിഴക്കൻ അതിർത്തിയിൽ തെക്കൻ ഒമാനിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 99,300 കി.m2 (1.069×1012 sq ft) ഉൾക്കൊള്ളുന്ന തികച്ചും പർവതപ്രദേശമാണിത് കൂടാതെ 2020 സെൻസസ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 416,458 ആണ്. [2] ഇവിടുത്തെ ഏറ്റവും വലിയ നഗരവും ഗവർണറേറ്റിന്റെ തലസ്ഥാനവും സലാലയാണ് . ചരിത്രപരമായി, ഈ പ്രദേശം കുന്തിരിക്കത്തിന്റെ ഉറവിടമായിരുന്നു. ഇവിടുത്തെ സംസാരഭാഷ അറബിയിലെ ഒരു പ്രാദേശിക ഇനമായ ദോഫാരി അറബി ആണ്, ഇത് ഒമാനിലെ മറ്റ് പ്രദേശങ്ങളിൽ നിന്നും യെമനിൽ സംസാരിക്കുന്ന അറബിയിൽ നിന്നും തികച്ചും വ്യത്യസ്തമാണ്
ദോഫാർ ഗവർണറേറ്റ് مُحَافَظَة ظُفَار | |
---|---|
Muḥāfaẓat Ẓufār | |
സലാലയിലെ തീരപ്രദേശങ്ങളിലെ തെങ്ങുകൾ | |
ദോഫാർ ഗവർണറേറ്റ് അടയാളപ്പെടുത്തപ്പെട്ട ഒമാൻ്റെ ഭൂപടം | |
Coordinates: 18°00′N 54°00′E / 18.000°N 54.000°E | |
തലസ്ഥാനം | സലാല |
Wilayat (districts) | 10 |
• ഗവർണർ | ഹിസ് ഹൈനസ്സ് മർവാൻ ബിൻ തുർക്കി അൽ സൈദ് |
• ആകെ | 99,300 ച.കി.മീ.(38,300 ച മൈ) |
(സെപ്റ്റംബർ 2021)[1] | |
• ആകെ | 408,419 |
• ജനസാന്ദ്രത | 4.1/ച.കി.മീ.(11/ച മൈ) |
ISO 3166-2 | 211 |
വെബ്സൈറ്റ് | http://www.dm.gov.om |
ചരിത്രം
തിരുത്തുകപുരാവസ്തുശാസ്ത്രം
തിരുത്തുകവാദി അയ്ബുട്ടിലെ (വെസ്റ്റ്-സെൻട്രൽ നെജ്ദ്) അയ്ബുത്ത് അൽ-ഔവ്വലിൽ ("ആദ്യത്തെ അയ്ബട്ട്") 2011-ൽ ഒരു പ്രദേശം നുബിയൻ കോംപ്ലക്‌സിൽ (മുമ്പ് വടക്കുകിഴക്കൻ ആഫ്രിക്കയിൽ മാത്രം ആണെന്ന് കരുതപ്പെട്ടിരുന്ന) ഉൾപ്പെട്ട 100-ലധികം ശിലാ ഉപകരണങ്ങൾ അടങ്ങിയ ഒരു ഇടം കണ്ടെത്തി. രണ്ട് ഒപ്റ്റിക്കലി സ്റ്റിമുലേറ്റഡ് ലുമിനസെൻസ് യുഗത്തിന്റെ കണക്കുകൾ പ്രകാരം അറേബ്യൻ നൂബിയൻ കോംപ്ലക്‌സിന് 106,000 വർഷം പഴക്കമുള്ളതായി കണക്കാക്കുന്നു. മധ്യ ശിലായുഗത്തിൻ്റെ ആദ്യ ഭാഗത്ത് (മറൈൻ ഐസോടോപ്പ് ഘട്ടം [3] 5ന്റെ ആദ്യ ഘട്ടത്തിൽ) തെക്കൻ അറേബ്യയിൽ ഒരു ടെക്‌നോകോംപ്ലക്‌സ് നിലനിന്നിരുന്നു എന്ന് ഇത് തെളിയിക്കുന്നു. വെങ്കലയുഗ സ്ഥലങ്ങളിൽ നടന്ന ദോഫാർ സർവേയിൽ ഹോഡോറിൽ (അൽ-ഹുദ്ഫിർ) കണ്ടെത്തിയ ശവകുടീര സമുച്ചയങ്ങളും ഉൾപ്പെടുന്നു. [4]
പുരാതന കാലം
തിരുത്തുകവെനീഷ്യൻ വ്യാപാരിയും സഞ്ചാരിയുമായ മാർക്കോ പോളോ, ദി ട്രാവൽസ് ഓഫ് മാർക്കോ പോളോയിൽ (c. 1300) ദോഫാറിനെ കുറിച്ച് എഴുതി: [5]
ദുഫാർ മഹത്തായതും ശ്രേഷ്ഠവും മനോഹരവുമായ ഒരു നഗരമാണ്. ജനങ്ങൾ മുസ്ലീമുകൾ ആണ്, കൂടാതെ ഏഡൻ സുൽത്താന് വിധേയനായ അവരുടെ തലവന്റെ ഒരു കണക്കുണ്ട്. ധാരാളം വെളുത്ത കുന്തിരിക്കം (അറബികുന്തിരിക്കം) ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നു, അത് എങ്ങനെ വളരുന്നുവെന്ന് ഞാൻ നിങ്ങളോട് പറയാം. മരങ്ങൾ ചെറിയ ദേവദാരു വൃക്ഷങ്ങൾ പോലെയാണ്; അവയിൽ പലയിടത്തും കത്തി ഉപയോഗിച്ച് വെട്ടുന്നു, ആ മുറിവുകളിൽ നിന്ന് കുന്തിരിക്കം പുറന്തള്ളപ്പെടുന്നു. ചിലപ്പോൾ അത് മരത്തിൽ നിന്ന് വെട്ട് ഒന്നും ഇല്ലാതെ തന്നെത്താനെ ഒഴുകുന്നു; അവിടെയുള്ള സൂര്യന്റെ വലിയ ചൂട് മൂലമാണിത്. ഈ ധാഫർ പത്താം ഉൽപത്തി പുസ്തകത്തിലെ, സെഫാർ ആയിരിക്കണം.
പുരാതന കാലത്ത് കുന്തിരിക്കത്തിന്റെ ഒരു പ്രധാന കയറ്റുമതിക്കാരായിരുന്നു ദോഫാർ. ചൈനയിൽ വരെ അത് വ്യാപാരം ചെയ്യപ്പെട്ടിരുന്നു. [6]
നിരവധി പുരാവസ്തു കണ്ടെത്തലുകൾ ഉൾക്കൊള്ളുന്ന സലാലയ്ക്ക് സമീപമുള്ള അൽ-ബലീദ് ( അൽ ബ്ലെയ്ഡ് എന്നും അറിയപ്പെടുന്നു) എന്ന സ്ഥലം, 12 മുതൽ 16 വരെ നൂറ്റാണ്ടുകളിൽ മഞ്ചാവി നാഗരികതയുടെ ആസ്ഥാനമായി പ്രവർത്തിച്ചിരുന്നു. [7]
ഒമാനി ഭരണത്തിന് മുമ്പ്, ദോഫാറിന്റെ ഒരു ഭാഗം ഭാഗികമായി കതിരി സുൽത്താനേറ്റിന്റെ ഭാഗമായിരുന്നു, പിന്നീട് കൂടുതലും അവിടം അൽ-ഹക്ലി (ഖാറ) ഗോത്രങ്ങളാൽ നിയന്ത്രിക്കപ്പെട്ടു, അതിനാൽ അതിന് " ഖാറ പർവതനിര " എന്ന പേര് ലഭിച്ചു. ദോഫാറിലെ ആദിമ നിവാസികൾ അൽ-ഷഹ്‌രികൾ ആണെന്നാണ് കരുതപ്പെടുന്നത്.
19-ആം നൂറ്റാണ്ട്
തിരുത്തുക1875 ഓഗസ്റ്റിൽ മക്കയിൽ നിന്ന് ദോഫാറിലെത്തിയ സയ്യിദ് ഫദ്ൽ ബിൻ അലവി എന്ന വ്യക്തി 1876-ൽ ദോഫാറിന്റെ യഥാർത്ഥ ഭരണാധികാരിയായി സ്വയം സ്ഥാപിച്ചതായി ബ്രിട്ടീഷ് ഗവൺമെന്റ് തയാറാക്കിയ ദോഫാറിനെക്കുറിച്ചുള്ള ചരിത്രപരമായ ഒരു രേഖ സൂചിപ്പിക്കുന്നു. ഓട്ടോമൻ വംശജരോട് കൂറുപുലർത്തുന്നതായി അദ്ദേഹം അവകാശപ്പെട്ടു, എന്നിരുന്നാലും, അവൻ അവരുടെ നിർദ്ദേശപ്രകാരമാണോ പ്രവർത്തിച്ചിരുന്നതെന്ന് അറിവില്ല. ദോഫാരി ഗോത്രങ്ങളുടെ സഹായത്തോടെ അദ്ദേഹം അറേബ്യൻ മരുഭൂമികളിലെ ഒരു നാടോടി ഗോത്രക്കാരായ ബദുക്കൾക്കെതിരെ യുദ്ധം നടത്തി. 1879ൽ [8] പ്രാദേശിക ഷെയ്‌ക്കന്മാർ അദ്ദേഹത്തെ പുറത്താക്കി.
20-ാം നൂറ്റാണ്ട്
തിരുത്തുകബ്രിട്ടീഷ് ഇന്ത്യൻ ഗവൺമെന്റ് തയാറാക്കി പ്രസിദ്ധീകരിച്ച 1917- ലെ ഗസറ്റിയർ ഓഫ് അറേബ്യ എന്ന പ്രസിദ്ധീകരണത്തിൽ ദോഫാറിനെ കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അതിൽ, ദോഫാറിന്റെ അതിരുകൾ സംഹാൻ കുന്നുകൾക്കും (ജെബൽ സംഹാൻ) കടലിനും ഇടയിൽ, റാസ് റിസുട്ട് മുതൽ കിഴക്കോട്ട് 30 മൈൽ വരെ ഖോർ റോറി വരെ ആണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. അക്കാലത്ത് ദോഫാറിന്റെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും താമസിച്ചിരുന്ന അൽ ഹഫ, സലാല എന്നീ ഗ്രാമങ്ങളെ വിവരിക്കാൻ ദോഫാർ എന്ന പദം ഉപയോഗിച്ചിരുന്നു. എന്നിരുന്നാലും, ഒരു ഔദ്യോഗികമായി, ഈ പദം ആധുനിക അർത്ഥത്തിൽ ദോഫാറിന്റെ മുഴുവൻ പ്രദേശത്തെയും പരാമർശിക്കുന്നതായി കാണപ്പെടുന്നു. പ്രധാനമായും തരിശായ സമതലങ്ങളും പർവതനിരകളും നിരവധി താഴ്‌വരകളും അടങ്ങുന്നതായിരുന്നു ദോഫാറിന്റെ ഭൗതിക ഭൂമിശാസ്ത്രം, അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വാദി റൈകുത്ത് ആയിരുന്നു. [9]
ദുർഘടമായ ഭൂപ്രകൃതിയും തീരത്ത് വലിയ തുറമുഖങ്ങളൊന്നും നിലവിലില്ലാത്തതിനാലും ദോഫാറിന് പുറത്തേയ്ക്ക്കുള്ള ആശയവിനിമയം ദുഷ്‌കരമായിരുന്നു, എന്നാൽ മിർബത്തിലും രിസുത്തിലും ചെറിയ കപ്പലുകൾ നങ്കൂരം ഇട്ടിരുന്നു എന്ന് പറയപ്പെടുന്നു. മഴക്കാലത്ത് മലയോര പാതകൾ എല്ലാ ആവശ്യങ്ങൾക്കും അപ്രാപ്യമായിരുന്നു. ഒട്ടകങ്ങൾ ഒഴികെ, ഗതാഗത ആവശ്യങ്ങൾക്കായി മറ്റ് മൃഗങ്ങളെ ഒന്നും വ്യാപകമായി ഉപയോഗിച്ചിരുന്നില്ല. വർഷം തോറും മുംബൈയിലേക്ക് അയച്ചിരുന്ന 9,000 ക്വിൻ്റൽ (1 ക്വിൻ്റൽ = 112 പൗണ്ട് അല്ലെങ്കിൽ 50.802 35 കിലോഗ്രാമിന് തുല്യമായ ഭാരം) ചരക്ക് ഉള്ള സാമ്പത്തിക വ്യാപാരത്തിന്റെ ഭൂരിഭാഗവും കുന്തിരിക്കമാണെന്ന് പറയപ്പെടുന്നു. മൃഗത്തോൽ, ആട്ടിൻ തോൽ, പശ, മെഴുക് എന്നിവയായിരുന്നു മറ്റ് കയറ്റുമതി ഉൽപ്പന്നങ്ങൾ. മുകല്ലയിൽ നിന്നുള്ള ഖാത്തും (ഒരു തരം ലഖുവായ ലഹരി മരുന്ന്) (അത് പുകയിലയാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു) മുംബൈയിൽ നിന്നുള്ള അരി, പഞ്ചസാര, ഈത്തപ്പഴം, തുണിത്തരങ്ങൾ എന്നിവയായിരുന്നു പ്രധാന ഇറക്കുമതി. [10]
ഗോർഡൻ നോയൽ ജാക്‌സന്റെ 1943-ലെ ദോഫാറിനെക്കുറിച്ചുള്ള ഉപന്യാസം ഈ പ്രദേശത്തിന്റെ ഭരണത്തെക്കുറിച്ചുള്ള ചരിത്രപരമായ ഒരു കാഴ്ച നൽകുന്നു: [11]
ദുഫർ പ്രവിശ്യയുടെ ഭരണം മസ്‌കറ്റ് സുൽത്താന്റെ കൈകളിലാണ്. തന്റെ സുൽത്താനേറ്റിന്റെ ഒരു പ്രവിശ്യ എന്നതിലുപരി ഒരു സ്വകാര്യ എസ്റ്റേറ്റ് എന്ന നിലയിലാണ് അദ്ദേഹം ദുഫാറിനെ കാണുന്നത്, കൂടാതെ ഒരു പ്രത്യേക ട്രഷറി പരിപാലിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ മികച്ച അറബി മാസികയായ നെഹ്‌ലയിൽ ഏകദേശം 65 വർഷം മുമ്പ് പ്രസിദ്ധീകരിച്ച ഒരു ലേഖനമനുസരിച്ച്, തുർക്കി ബിൻ സെയ്ദ്, മസ്‌കറ്റിന്റെയും ഒമാനിന്റെയും സുൽത്താൻ - ഇന്നത്തെ സുൽത്താന്റെ മുത്തച്ഛൻ, അവിടെ തന്റെ ഭരണം സ്ഥാപിച്ചത് തുർക്കികളുടെ ദുഫാറിലേക്കുള്ള താൽപ്പര്യം തടയാൻ സലാലയിലെ സയ്യിദുകളുടെ ക്ഷണം സ്വീകരിച്ച് വന്നായിരുന്നു. മുൻ അടിമയായിരുന്ന സുലൈമാൻ ബിൻ സുവൈലിമിന് മസ്‌കറ്റിൽ അധികാരം സ്ഥാപിക്കാനുള്ള ചുമതല അദ്ദേഹം ഏൽപ്പിക്കുകയും ഗോത്രവർഗക്കാരിൽ നിന്ന് പട്ടണങ്ങൾ സുരക്ഷിതമാക്കാൻ ഒരു ചെറിയ സംഘം സൈനികരെ അദ്ദേഹത്തിന് നൽകുകയും ചെയ്തു. ഇന്നത്തെ കൊട്ടാരം സ്ഥിതിചെയ്യുന്ന സ്ഥലത്ത് സുലൈമാൻ ബിൻ സുവൈലിം ഒരു കോട്ട നിർമ്മിച്ചു, അത് പിന്നീട് അൽ കതിരി പിടിച്ചെടുക്കുകയും കൊള്ളയടിക്കുകയും ചെയ്തു, എന്നാൽ മസ്‌കറ്റിൻ്റെ അധികാരം
വൈകാതെ തന്നെ അവിടെ പുനഃസ്ഥാപിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പിതാവിന് പ്രവിശ്യയിൽ വലിയ താൽപ്പര്യമില്ലായിരുന്നു, എന്നാൽ ഇപ്പോഴത്തെ സുൽത്താൻ സയ്യിദ് ബിൻ തൈമൂർ ഇപ്പോൾ ഒരു വർഷത്തിലേറെയായി അവിടെ താമസിക്കുന്നു, പരിശീലനം സിദ്ധിച്ച ഒരു കാർഷിക ഉപദേഷ്ടാവും ഒരു എഞ്ചിനീയറും അദ്ദേഹത്തോടൊപ്പം ഉണ്ട്, കാർഷിക വിഭവ വികസനത്തിൽ അവർ വലിയ പുരോഗതി കൈവരിക്കുന്നു.
ഒന്നാം ലോകമഹായുദ്ധസമയത്ത് മെസൊപ്പൊട്ടേമിയയിൽ യുദ്ധം ചെയ്ത ബ്രിട്ടീഷ് സൈന്യത്തിന്റെ ആവശ്യത്തിന്റെ വലിയൊരു ഭാഗം വിതരണം ചെയ്യുന്നതിനായി ഭക്ഷ്യധാന്യവും ധാന്യവും ഉത്പാദിപ്പിക്കാൻ പാകത്തിന് അവിടം വളക്കൂറുള്ളതായിരുന്നു.
സുൽത്താനെ സ്ഥാനഭ്രഷ്ടനാക്കുക എന്ന ലക്ഷ്യത്തോടെ ഇവിടെ നടന്ന ഒമാനി ആഭ്യന്തരയുദ്ധം (1963-76) കിഴക്കൻ ജർമ്മനിയുടെയും കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പിന്തുടർന്ന ദക്ഷിണ യെമന്റെയും മറ്റ് നിരവധി സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും സഹായത്താൽ നയിച്ചത് നാഷണലിസ്റ്റ് ദോഫാർ ലിബറേഷൻ ഫ്രണ്ടിന്റെയും പിന്നീട് മാർക്‌സിസ്റ്റ് പോപ്പുലർ ഫ്രണ്ട് ഫോർ ലിബറെഷൻ ഓഫ് ഒമാൻ ആൻ്റ് പേർഷ്യൻ ഗൾഫിൻ്റെയും (PFLOAG) ഗറില്ലാ പോരാളികൾ ആയിരുന്നു. അവർക്കെതിരെ 1965-1975 കാലഘട്ടത്തിൽ ഒമാന്റെ സുൽത്താൻ്റെ സായുധ സേന ഇവിടെ നടത്തിയ ഒരു കലാപ വിരുദ്ധ കാമ്പെയ്‌ൻ നടത്തി. യുണൈറ്റഡ് കിംഗ്ഡം, ഇറാൻ എന്നിവയുടെ സഹായത്തോടെയും സുൽത്താന്റെ സേന പാകിസ്ഥാനിൽ നിന്നും ഇന്ത്യയിൽ നിന്നും യുദ്ധാവശ്യങ്ങൾക്ക് വേണ്ടി വരുത്തിയ ഉദ്യോഗസ്ഥരുടെയും ഡോക്ടർമാരുടെയും സഹായത്തോടെയും സുൽത്താൻ്റെ സേന ആഭ്യന്തരയുദ്ധം അടിച്ചമർത്തി, [12] ഡിസംബറിൽ ആഭ്യന്തരയുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ചപ്പോൾ, PFLOAG സേനയുടെ അംഗങ്ങൾ കീഴടങ്ങി.
ജനസംഖ്യ
തിരുത്തുകദോഫാറിലെ രണ്ട് പ്രധാന ഗോത്രങ്ങൾ പർവതങ്ങളിൽ വസിക്കുന്ന അൽ ഖരാ ഗോത്രവും (അതിന് ഖാറ പർവതനിരയുടെ പേര് ലഭിച്ചത്) അൽ കത്തിരി ഗോത്രങ്ങളുമാണെന്ന് (അൽ-ഷൻഫാരി, അൽ-റവാസ്, അൽ-മർഹൂൻ, ബൈത്ത് ഫാദിൽ, അൽ-മർദൂഫ്, അൽ-ഹദ്രി) ബ്രിട്ടീഷ് നയതന്ത്രജ്ഞനും, ചരിത്രകാരനും, കൊളോണിയൽ ഭരണാധികാരിയും ആയിരുന്ന ജോൺ ഗോർഡൻ ലോറിമർ തന്റെ 1908-ലെ കൈയെഴുത്തുപ്രതിയായ പേർഷ്യൻ ഗൾഫ്, ഒമാൻ, സെൻട്രൽ അറേബ്യ എന്നിവയുടെ ഗസറ്റിയറിൽ സൂചിപ്പിച്ചു. അവർ കുന്നുകളിലും ഗ്രാമങ്ങളിലും ഒരുപോലെ ജീവിച്ചിരുന്നവരാണ്. അറേബ്യൻ പെനിൻസുലയുടെ മറ്റ് ഭാഗങ്ങളിൽ അറിയപ്പെടാത്ത അറബി ഭാഷകൾ ഇരു കൂട്ടരും സംസാരിക്കുന്നതായി അതിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവിടുത്തെ മറ്റ് പ്രാധാന്യമുള്ള ഗോത്രങ്ങളിൽ ജാഫർ ഗോത്രം, ബൈത്ത് അൽ ഖലം ഗോത്രം, സയ്യിദ് (അല്ലെങ്കിൽ സാദത്ത്) ഗോത്രം, ഹസരിത് ഗോത്രം, ഹരാസിസ് ഗോത്രം എന്നിവ ഉൾപ്പെടുന്നു എന്ന് ലോറിമർ രേഖപ്പെടുത്തി. ദോഫാറിലെ നിവാസികളെ പ്രാഥമികമായി കൃഷിക്കാർ എന്നാണ് വിശേഷിപ്പിച്ചത്, അവർ 'പുകയില'യോടുള്ള (ഒരുപക്ഷേ കാഴ്ചയിൽ പുകയിലയോട് സമാനമായ ഖാത്തിനെ പരാമർശിച്ചാകും) അടുപ്പത്തിന് പേരുകേട്ടവരായിരുന്നു എന്ന് അതിൽ രേഖപ്പെടുത്തിയിരിക്കുന്നു. [13] ലോറിമറിന്റെ സർവേ സമയത്ത്, ദോഫാറിൽ ഏകദേശം 11,000 ഓളം നിവാസികൾ ഉണ്ടായിരുന്നു. അവരിൽ ഭൂരിഭാഗവും ബദുക്കൾ ആയിരുന്നു. [14]
ഗോർഡൻ നോയൽ ജാക്‌സന്റെ 1943-ലെ ദോഫാർ ഗവർണറേറ്റിനെക്കുറിച്ചുള്ള ഒരു പ്രബന്ധത്തിൽ, "പ്രവിശ്യയിലെ ജനങ്ങൾ ഭൂപ്രകൃതി പോലെ തന്നെ വ്യത്യസ്തരാണ്" എന്ന് അദ്ദേഹം എഴുതി. [15] മലനിരകളിലെ അറബികൾ, വളരെ നാടോടികളാണെന്നും അവർ പ്രമാണികമായ അറബിയിൽ പ്രാവീണ്യമുള്ളവരല്ലെന്നും അദ്ദേഹം പ്രസ്താവിക്കുന്നു. കൂടാതെ, അവർ ഇസ്‌ലാമിക ആചാരങ്ങൾ പരസ്യമായി പാലിച്ചിരുന്നില്ല, അത്യധികം അന്ധവിശ്വാസികളായിരുന്നു, ഒമാൻ സുൽത്താനെ രോഷാകുലരാക്കുന്ന തരത്തിൽ അവർ ഇസ്‌ലാമിന് മുമ്പുള്ള ആചാരങ്ങൾ അനുഷ്ഠിച്ചു . വരണ്ട ഭൂപ്രകൃതി കാരണം അവർ വളരെ കുറച്ചേ കൃഷിയിൽ ഏർപ്പെട്ടിരുന്നുള്ളു, പകരം അവർ കുന്തിരിക്കം വ്യാപാരം ചെയ്യാനും വളർത്തുമൃഗങ്ങളെ വളർത്താനും മുൻഗണന നൽകി. [16]
മുൻകാലങ്ങളിൽ, ഒമാനി മുസ്ലീങ്ങളും അമുസ്‌ലിംകളും ഒരുപോലെ ഹിന്ദു ഉത്സവമായ ദീപാവലി ആഘോഷിച്ചിരുന്നു. പ്രാദേശിക പാരമ്പര്യമനുസരിച്ച്, ദോഫാറിന്റെ തീരത്ത് കപ്പൽ തകർന്ന ഒരു ബ്രാഹ്മണനാണ് ഈ ആചാരം കൊണ്ടുവന്നത്. ദോഫാറിലെ താഴ്ന്ന വിഭാഗങ്ങൾക്കിടയിൽ ദീപാവലി ഉത്സവത്തിന് സ്വീകാര്യത ലഭിച്ചു. ജാക്‌സൺ (1943) പറയുന്നത് 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒമാൻ ഭരണാധികാരി മുസ്‌ലിംകളെ ഈ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു എന്നാണ്. [17]
ഒമാനിലെ പ്രബല സംസ്കാരത്തിൽ നിന്നുള്ള അറബി സംസാരിക്കുന്നവർ ദോഫാർ പ്രവിശ്യയിൽ, പ്രത്യേകിച്ച് അവിടുത്തെ വലിയ നഗരങ്ങളിലും പട്ടണങ്ങളിലും താമസിക്കാൻ വേണ്ടി വന്നപ്പോൾ, ആധുനിക ദക്ഷിണ അറേബ്യൻ ഭാഷകൾ സംസാരിക്കുന്ന നിരവധി ഗോത്രവർഗ്ഗക്കാരുടെ പരമ്പരാഗത മാതൃഭൂമിയായിരുന്നു ദോഫാർ. അൽ-ഹക്ലി (ഖാറ), അൽ-ഷാഹ്‌രി, അൽ-ബറാമി, അൽ-മഷൈക്കി, അൽ-ബത്താരി എന്നീ മലകളിൽ താമസിക്കുന്ന ഗോത്രങ്ങൾ സാധാരണയായി സംസാരിക്കുന്ന ഭാഷകളിലൊന്നാണ് ഷെഹ്‌രി ഭാഷ ( അതിനെ ജിബ്ബാലി അല്ലെങ്കിൽ "കുന്നുകളിൽ നിന്നുള്ളത്" എന്ന് വിളിക്കപ്പെടുന്നു). യെമനി ഭാഷയായ മെഹ്‌രി ജിബ്ബാലിയുമായി ഒരു പരിധിവരെ ബന്ധമുള്ളതാണ്.
മറ്റ് തദ്ദേശീയ വിഭാഗങ്ങൾ തീരദേശ പട്ടണങ്ങളായ ഷുവൈമിയ, ഷർബിത്തത്ത് എന്നിവിടങ്ങളിൽ താമസിക്കുന്ന ബത്ഹാരി പോലുള്ള ചെറിയ ഭാഷകൾ സംസാരിക്കുന്നവരായിരുന്നു . ഹർസൂസി ഭാഷ സംസാരിക്കുന്ന 2000 പേരോളം വരുന്ന ഹരാസികൾ ജിദ്ദത്ത് അൽ ഹരാസിസിൽ താമസിക്കുന്നു. ദിഷിഷെ, സിവാക്രോൺ എന്നിവിടങ്ങളിൽ ന്യൂനപക്ഷമായി ദരോദ് എന്ന അറബ്-സൊമാലിയൻ ഗോത്രങ്ങളും ഉണ്ട്.
Census year | Pop. | ±% p.a. |
---|---|---|
1993 | 1,89,094 | — |
2003 | 2,15,960 | +1.34% |
2010 | 2,49,729 | +2.10% |
2020 | 4,16,458 | +5.25% |
Source: Citypopulation[18] |
ഭൂമിശാസ്ത്രം
തിരുത്തുകഭൂപ്രകൃതി
തിരുത്തുകഒമാന്റെ പടിഞ്ഞാറൻ അറ്റത്ത് സ്ഥിതി ചെയ്യുന്ന ദോഫാർ ഗവർണറേറ്റ് അതിന്റെ തെക്ക് വശത്ത് ഇന്ത്യൻ മഹാസമുദ്രത്താലും റാസ് ഹമറിലും മിർബത്തിലും കടലിലേക്ക് ഉന്തി നിൽക്കുന്ന പർവതങ്ങളുടെ അർദ്ധവൃത്താകൃതിയിലുള്ള ക്വാറ പർവതനിരകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. മലകളിൽ നിന്നും മരുഭൂമികളിൽ നിന്നും വടക്ക്, കിഴക്ക്, പടിഞ്ഞാറ്. ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് ഉയർന്നുവരുന്ന തെക്ക്-പടിഞ്ഞാറൻ മൺസൂൺ (പ്രാദേശികമായി ഖരീഫ് എന്നറിയപ്പെടുന്നു) മേഘങ്ങൾ വടക്ക്, കിഴക്ക് ഭാഗങ്ങളിൽ നിന്നുള്ള കാറ്റിനെ ഇവിടെ കണ്ടുമുട്ടുകയും ദോഫാർ സമതലത്തിന് മുകളിലുള്ള പർവതങ്ങൾക്കിടയിൽ കുടുങ്ങിപ്പോകുകയും ചെയ്യുന്നു. അങ്ങനെ, വർഷത്തിൽ ഏകദേശം മൂന്ന് മാസക്കാലം മൺസൂൺ മഴ ആസ്വദിക്കുന്ന ദോഫാർ തെക്കൻ അറേബ്യൻ തീരത്ത് തീർത്തും അസാധാരണമായ ഒന്നാണ്. [19]
ദോഫാർ പ്രവിശ്യയിൽ മൂന്ന് വ്യത്യസ്‌ത ഭൌതിക ഭൂഭാഗങ്ങൾ അടങ്ങിയിരിക്കുന്നു - കൃഷി ചെയ്യപ്പെടുന്ന ഒരു തീരദേശ ബെൽറ്റ്, അൽ ഹഫ, മലകളിൽ നിന്ന് ഏകദേശം 40 മൈൽ നീളവും 9 മൈൽ വരെ ആഴവുമുള്ള ഒരു മരുഭൂമി സമതലത്താൽ വിഭജിച്ചിരിക്കുന്നു. സമതലത്തിന്റെ പടിഞ്ഞാറേ അറ്റം ഉൾക്കൊള്ളുന്ന പർവതങ്ങൾ കുത്തനെയുള്ളതും ദുഷ്‌പ്രാപ്യവും ആണ്, കിഴക്ക് കുത്തനെ ഉയർന്ന പാറക്കെട്ടുകളും ആഴത്തിലുള്ള മലയിടുക്കുകളും ഉണ്ട്, പക്ഷേ അവിടം പുൽമേടുകളാൽ മൂടപ്പെട്ടിരിക്കുന്നു . പുളി, അക്കേഷ്യ എന്നീ മരങ്ങളും മലയിടുക്കുകളിൽ ഉണ്ട്. അവിടെയുള്ള നിത്യഹരിത വനം, പ്രിവെറ്റ്‌സ്, ബാബുൾസ്, കാട്ടു ഒലിവ്, മുല്ല, കരിവേലം, പിചുലവൃക്ഷം, എന്നീ തരം ചെടികളും, ധാരാളം കാട്ടുപൂക്കളും പുല്ലുകളും വേനൽക്കാലത്ത് അവിടെ ഉള്ള നൂറുകണക്കിന് കറവയുള്ള കന്നുകാലികൾക്കും ഒട്ടകങ്ങൾക്കും ആടുകൾക്കും ധാരാളം മേയാൻ കാരണമാകുന്നു. [20] തേങ്ങാ, പയറുവർഗ്ഗങ്ങൾ, ചേമ്പ്, വാഴ, പച്ചക്കറികൾ എന്നിവയാണ് ദോഫാറിലെ പ്രധാന വിളകൾ. ഒമാനിലെ കന്നുകാലികളെ വളർത്തുന്ന പ്രദേശമാണ് ദോഫാർ, പ്രധാനമായും പാലിനായി.
നീർത്തടത്തിന്റെ മുകൾഭാഗത്ത് 3,000 മുതൽ 4,000 അടി വരെ ഉയരത്തിൽ ഉയർന്ന പ്രദേശങ്ങൾ സാവധാനത്തിൽ ഉയർന്ന്, തുടർന്ന് വടക്കോട്ട് ചരിഞ്ഞ് റൂബ് അൽ ഖാലിയുടെ (ശൂന്യമായ ക്വാർട്ടർ) തെക്കേ അറ്റത്തുള്ള വാദി മുഖ്ഷിനിലേക്ക് പോകുന്നതു പോലെ കാണുന്നു. ചുറ്റപ്പെട്ട സമതലത്തിലും പർവതങ്ങളുടെ തെക്കൻ ചരിവുകളിലും മേഘ രൂപങ്ങൾ കുടുങ്ങിക്കിടക്കുന്നതായി കാണാം. വടക്കോട്ട് ഒഴുകുന്ന പോലെ കാണപ്പെടുന്ന വിപരീത ചരിവുകൾ പ്രായോഗികമായി മേഘങ്ങളില്ലാത്തതും ഈർപ്പം ഇല്ലാത്തതുമാണ്. കാലങ്ങളായി പ്രസിദ്ധമായ കുന്തിരിക്കം ഈ വാടികളിലെ കാടുകളിൽ വളരുന്നു . വായുവിന്റെ വരൾച്ച കുന്തുരുക്കത്തിന്റെ ഗുണനിലവാരം നിർണ്ണയിക്കുന്നു, അവിടുത്തെ തെക്കൻ ചരിവുകളിൽ വളരുന്ന സമാനമായ മരങ്ങളുടെ മരക്കറ മഴയാൽ നശിപ്പിക്കപ്പെടുന്നു. [21]
തെക്കൻ ചരിവുകളിൽ നല്ല മഴ ലഭിക്കുന്നുണ്ടെങ്കിലും ഭൂഗർഭ മണ്ണിന് അതിൽ വെള്ളം നിലനിർത്താൻ കഴിയില്ല. ഭൂഗർഭ നദികൾ ജബൽ അരാമിലെ ജലം വാദി ദർബത്തിലേക്ക് ഒഴുക്കുന്നു. അതിന്റെ വായ 500 അടി ഉയരമുള്ള ചുണ്ണാമ്പുകല്ല് കൊണ്ട് അടച്ചിരിക്കുന്നു. അടിഞ്ഞുകൂടിയ ജലം 1,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന രണ്ട് മൈൽ നീളമുള്ള ഒരു തടാകം നിറയ്ക്കുകയും മഴക്കാലത്ത് കവിഞ്ഞൊഴുകുകയും മനോഹരമായ ഒരു വെള്ളച്ചാട്ടമായി മാറുകയും ചെയ്യുന്നു. മറ്റ് ഭൂഗർഭ നദികൾ കുന്നുകളുടെ അടിവാരത്ത് വറ്റാത്ത നീരുറവകൾ പോഷിപ്പിക്കുന്നു. ഇതിൽ ആറ് നീരുറവകളുണ്ട്; അവരിൽ ഏറ്റവും മികച്ച ജർസിസ്, ഒരു മണിക്കൂറിൽ 40,000 ഗാലൻ വെള്ളം ഉത്പാദിപ്പിക്കുന്നു. ഈ ജലം, തടഞ്ഞ് നിർത്തപ്പെടാത്തതുകൊണ്ട്, അടിവാരങ്ങളിൽ വീണ്ടും മണ്ണിനടിയിൽ അപ്രത്യക്ഷമാവുകയും കടലിൽ നിന്ന് ഇടുങ്ങിയ മണൽപ്പാറകളാൽ വിഭജിക്കപ്പെട്ട തീരപ്രദേശത്തെ വിശാലമായ ശുദ്ധജല അരുവികളിൽ വെള്ളം നിറയ്ക്കുവാനായി വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഉയർന്ന ജലരേഖയിൽ നിന്ന് നൂറ് മീറ്റർ അകലെയുള്ള ആഴം കുറഞ്ഞ കിണറുകളിൽ നിന്ന് ശുദ്ധജലം എളുപ്പത്തിൽ ലഭിക്കും, അതിനപ്പുറം ജലത്തിന്റെ ആഴം വർദ്ധിക്കുന്നത് ഭാവി കർഷകരെ നിരുത്സാഹപ്പെടുത്തുന്നു. [22]
1989-ൽ 53,000 ഹെക്ടറായിരുന്നു ദോഫാറിന്റെ വനവിസ്തൃതി . എന്നിരുന്നാലും, മനുഷ്യരുടെ പ്രവർത്തനങ്ങളും വനനശീകരണവും കാരണം 2020-ൽ ഇത് [23] 10000 ഹെക്ടറായി കുറഞ്ഞു. ഒമാനിലെ ജൈവവൈവിധ്യത്തിന്റെ 75 ശതമാനത്തിലധികം വരുന്ന 50 തദ്ദേശീയ ഇനങ്ങളുൾപ്പെടെ 750-ലധികം സസ്യജാലങ്ങളുടെ ആവാസകേന്ദ്രമാണ് ഈ വനങ്ങൾ. [24] [25]
കാലാവസ്ഥ
തിരുത്തുകഉഷ്ണമേഖലാ കാലാവസ്ഥയാണ് ദോഫാറിൽ. ദോഫാറും യെമന്റെ വടക്കേ അറ്റത്തിന്റെ ഒരു ചെറിയ ഭാഗവും ജൂൺ പകുതി മുതൽ സെപ്റ്റംബർ പകുതി വരെ തെക്ക് കിഴക്കൻ മൺസൂണിന് നേരിട്ട് വിധേയമാകുന്നു; [26] ഇത് ഖരീഫ് എന്നറിയപ്പെടുന്നു. മൺസൂൺ മേഘങ്ങൾ വേനൽക്കാലത്തെ തണുപ്പും ഈർപ്പവും നിലനിർത്തുന്നു, അതേസമയം വടക്കൻ മരുഭൂമികളിൽ നിന്നുള്ള തണുത്ത കാറ്റ് കനത്തതും നീണ്ടുനിൽക്കുന്നതുമായ പൊടിക്കാറ്റുകൾക്കും താപനിലയിൽ കുത്തനെയുള്ള ഇടിവിനും കാരണമാകുന്ന കാലഘട്ടങ്ങൾ ഒഴികെയുള്ള ശൈത്യകാലത്ത് ചൂടാണ്. [27] ദോഫാറിന്റെ കനത്ത സീസണൽ മഴ തൊട്ട് അയൽപക്കത്തെ വെറും തരിശായ റുബഉൽ ഖാലി മരുഭൂമിയുമായി വളരെയേറെ വ്യത്യാസമുള്ളതാണ് . സലാല സമതലം ഒരുകാലത്ത് അത്യാധുനിക ജലസേചന സംവിധാനമുള്ള ഒരു നല്ല കൃഷിയിടമായിരുന്നു.
സംസ്കാരവും അടയാളങ്ങളും
തിരുത്തുകദോഫാറിൽ ഒരു ഗോത്ര സമൂഹമുണ്ട്, കൂടാതെ നിരവധി പുരാതന ഗോത്രങ്ങളുടെ ആവാസ കേന്ദ്രവുമാണ്. ഗോത്രങ്ങളിൽ ഉൾപ്പെടുന്നു, അൽ-ഹക്ലി (ഖറ), ഹാഷിമി, അൽ-യഫീ, അൽ-മഷൈഖി, അൽ-ഷഹ്‌രി, അൽ-മഹ്‌രി, അൽ-ബത്'ഹാരി, ദറൂദ്, അൽ-ബറാമി. നിരവധി പ്രവാസികളും ഇവിടെ താമസിക്കുന്നു.വാസ്തവത്തിൽ ദോഫാർ ഒരു ഗ്രാമീണ മേഖലയല്ല, അത് സംസ്കാരങ്ങളുടെ സംയോജനമാണ്. പരമ്പരാഗത ഒമാനി പൈതൃകത്തിന്റെയും അന്തർദേശീയ ജീവിതരീതിയുടെയും മിശ്രിതമാണ് ദോഫാർ.
സലാല നഗരം പ്രദേശത്തിൻ്റെ തലസ്ഥാനമായി പ്രവർത്തിക്കുന്നു. ദോഫാറിൽ മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്നു. അന്താരാഷ്ട്ര വിമാനത്താവളം, മാരിയറ്റ്, ക്രൗൺ പ്ലാസ എന്നിവയുൾപ്പെടെ നിരവധി റിസോർട്ടുകൾ, നന്നായി പരിപാലിക്കപ്പെടുന്ന തെരുവുകൾ, അന്താരാഷ്ട്ര റീട്ടെയിൽ ശൃംഖലകളുടെ വിൽപനകേന്ദ്രങ്ങൾ, നിർമ്മാണത്തിലിരിക്കുന്ന അഞ്ചിലധികം 3D സിനിമാശാലകൾ, ഒരു സർവകലാശാല, കോളേജുകൾ, സ്കൂളുകൾ (ഇംഗ്ലീഷ് മീഡിയം, അറബിക് മീഡിയം എന്നിവ) എന്നിവയൊക്കെ ദോഫാറിൽ ഉണ്ട്.
ഈ പ്രദേശത്തിന്റെ പ്രധാന ആകർഷണം അതിന്റെ വ്യവസായങ്ങൾക്കിടയിലും സംരക്ഷിക്കപ്പെട്ടിരിക്കുന്ന അവിടുത്തെ പ്രകൃതിദത്ത പരിസ്ഥിതിയാണ്. ഉൽക്കാശിലകളാൽ സമ്പന്നമാണ് ദോഫാർ മേഖല.
ബുർജ്-അൽ-നാദ ക്ലോക്ക്-ടവർ ഒരു പ്രാദേശിക നാഴികക്കല്ലാണ്, ഇത് ദോഫാർ മുനിസിപ്പാലിറ്റിയുടെ കുലചിഹ്നറത്തിൽ ചിത്രീകരിച്ചിരിക്കുന്നു.
ദി ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സിന്റെ അഭിപ്രായത്തിൽ, ദോഫാറിന്റെ തീരങ്ങൾ, ഒരുപക്ഷേ വാദി സായ്ഖ്, ബുക്ക് ഓഫ് മോർമോൺ ലാൻഡ് ഓഫ് ബൗണ്ടിഫുളിന്റെ ഏറ്റവും സാധ്യതയുള്ള സ്ഥലമായി കണക്കാക്കപ്പെടുന്നു, അതിൽ നിന്ന് ലേഹിയിലെ നാടോടി കുടുംബം അദ്ദേഹത്തിന്റെ മകൻ നെഫി നിർമ്മിച്ച കപ്പലിൽ, പുതിയ ലോകത്തേക്ക് ബിസി 600 ന് ശേഷം കപ്പൽ കയറി. . [28]
ഭരണകൂടം
തിരുത്തുകപ്രവിശ്യകൾ
തിരുത്തുകദോഫാർ ഗവർണറേറ്റിൽ പത്ത് വിലായറ്റുകൾ (അധവാ "പ്രവിശ്യകൾ") അടങ്ങിയിരിക്കുന്നു. ഇതിൽ അൽ-മസിയോണ എന്ന വിലായത്ത് , ഖാബൂസ് ബിൻ സെയ്ദ് അൽ സൈദിന്റെ അമ്മ മസൂൺ അൽ-മഷാനിയുടെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടു. ഇത് രഖ്യുത് വിലായത്തിൽ നിന്ന് വേർപെടുത്തിയതാണ്. ഇതാണ് ഏറ്റവും പുതിയ വിലായത്ത് . ഓരോ വിലായത്തും നിരവധി ഗ്രാമങ്ങളും പട്ടണങ്ങളും ഉൾക്കൊള്ളുന്നു.
താഴെ പറയുന്നവയാണ് ദോഫാറിന്റെ പത്ത് വിലായറ്റുകൾ: [29]
- അൽ-മസ്യുന ( അറബി: ٱلْمَزْيُوْنَة ), ജനസംഖ്യ (2017): 9,261
- Ḍalkūt ( അറബി: ضَلْكُوْت ), ജനസംഖ്യ (2017): 2,988
- മിർബത്ത് ( അറബി: مرباط ), ജനസംഖ്യ (2017): 16,307
- മുഖ്ഷിൻ ( അറബി: مُقْشِن ), ജനസംഖ്യ (2017): 857
- Rakhyūt ( അറബി: رَخْيُوْت ), ജനസംഖ്യ (2017): 5,049
- സദാ ( അറബി: سدح ), ജനസംഖ്യ (2017): 5,944
- സലാല (ഗവർണറേറ്റിന്റെ തലസ്ഥാനം) ( അറബി: صَلَالَة ), ജനസംഖ്യ (2017): 374,582
- ഷാലിമും ഹല്ലാനിയത്ത് ദ്വീപുകളും ( അറബി: جزر خوريا موري ), ജനസംഖ്യ (2017): 4,792
- തഖഹ് ( അറബി: طاقة ), ജനസംഖ്യ (2017): 20,876
- തുംറൈത്ത് ( അറബി: ثمريت ), ജനസംഖ്യ (2017): 16,966
ഗ്രാമങ്ങൾ
തിരുത്തുകഡസൻ കണക്കിന് ഗ്രാമങ്ങൾ ഗവർണറേറ്റിൽ കാണപ്പെടുന്നു, പ്രത്യേകിച്ച് തീരപ്രദേശത്തും പ്രധാന പട്ടണങ്ങൾക്ക് സമീപവും. ബ്രിട്ടീഷ് ഇന്ത്യയിലെ സർക്കാർ ജെ.ജി. ലോറിമറിന്റെ മുൻ ഗസറ്റീറിനെ അടിസ്ഥാനമാക്കി 1917-ലെ ഗസറ്റിയർ ഓഫ് അറേബ്യ യിൽ, ഈ ഗ്രാമങ്ങളിൽ പലതിന്റെയും സ്ഥലങ്ങളും ഭൂമിശാസ്ത്രവും ചരിത്രവും രേഖപ്പെടുത്തുന്നു. [30]
റഫറൻസുകൾ
തിരുത്തുക- ↑ https://data.gov.om/OMPOP2016/population%7Ctitle=Population – DATA PORTAL
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-23. Retrieved 2022-11-21.
- ↑ Roberts, Richard G.; Morley, Mike W.; Černý, Viktor; Geiling, Jean Marie; Parton, Ash; Galletti, Christopher S.; Hilbert, Yamandu H.; Marks, Anthony E.; Usik, Vitaly I. (30 November 2011). "The Nubian Complex of Dhofar, Oman: An African Middle Stone Age Industry in Southern Arabia". PLOS ONE. 6 (11): e28239. Bibcode:2011PLoSO...628239R. doi:10.1371/journal.pone.0028239. PMC 3227647. PMID 22140561.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ Proceedings of the Seminar for Arabian Studies Volume 40 2010 p253 "The most outstanding Bronze Age sites of the Dhofar Survey are the tomb/ceremonial complexes found at Hodor (al-Hudfir).
- ↑ Sirhān-bīn Sa'īd-bin Sirhān; Translated by Edward Charles Ross (1874). Annals of 'Omān. Journal, Asiatic Society of Bengal. p. 83.
- ↑ Ralph Kauz (2010). Ralph Kauz (ed.). Aspects of the Maritime Silk Road: From the Persian Gulf to the East China Sea. Vol. 10 of East Asian Economic and Socio-cultural Studies – East Asian Maritime History. Otto Harrassowitz Verlag. p. 130. ISBN 978-3-447-06103-2. Retrieved 26 December 2011.
- ↑ "Dhofar". al-hakawati.net. Retrieved 10 February 2019.
- ↑ East India Company, the Board of Control, the India Office, or other British Government Department (1903). "Persian Gulf Gazetteer, Historical and Political Materials, Maskat Territory, 1872–1903". Simla: G C Press. p. 31.
{{cite web}}
: CS1 maint: multiple names: authors list (link) - ↑ General Staff, India (1917). "Gazetteer of Arabia". Simla: East India Company, the Board of Control, the India Office, or other British Government Department. p. 535.
- ↑ General Staff, India (1917). "Gazetteer of Arabia". Simla: East India Company, the Board of Control, the India Office, or other British Government Department. p. 535.General Staff, India (1917).
- ↑ Gordon Noel Jackson (23 June 1943). "A note on the Dhufar Province, Southern Arabia". qdl.qa. Kuwait: East India Company, the Board of Control, the India Office, or other British Government Department. p. 6. Retrieved 10 February 2019.
- ↑ In the service of the Sultan – Ian Gardiner
- ↑ General Staff, India (1917). "Gazetteer of Arabia". Simla: East India Company, the Board of Control, the India Office, or other British Government Department. p. 535.General Staff, India (1917).
- ↑ General Staff, India (1917). "Gazetteer of Arabia". Simla: East India Company, the Board of Control, the India Office, or other British Government Department. p. 536.
- ↑ Gordon Noel Jackson (23 June 1943). "A note on the Dhufar Province, Southern Arabia". qdl.qa. Kuwait: East India Company, the Board of Control, the India Office, or other British Government Department. p. 2. Retrieved 10 February 2019.
- ↑ Gordon Noel Jackson (23 June 1943). "A note on the Dhufar Province, Southern Arabia". qdl.qa. Kuwait: East India Company, the Board of Control, the India Office, or other British Government Department. p. 3. Retrieved 10 February 2019.
- ↑ Gordon Noel Jackson (23 June 1943). "A note on the Dhufar Province, Southern Arabia". qdl.qa. Kuwait: East India Company, the Board of Control, the India Office, or other British Government Department. p. 3. Retrieved 10 February 2019.Gordon Noel Jackson (23 June 1943).
- ↑ "Oman: Governorates". citypopulation.de (in ഇംഗ്ലീഷ്).
- ↑ Gordon Noel Jackson (23 June 1943). "A note on the Dhufar Province, Southern Arabia". qdl.qa. Kuwait: East India Company, the Board of Control, the India Office, or other British Government Department. p. 1. Retrieved 10 February 2019.
- ↑ Gordon Noel Jackson (23 June 1943). "A note on the Dhufar Province, Southern Arabia". qdl.qa. Kuwait: East India Company, the Board of Control, the India Office, or other British Government Department. p. 1. Retrieved 10 February 2019.Gordon Noel Jackson (23 June 1943).
- ↑ Zerboni, Andrea; Perego, Alessandro; Mariani, Guido S.; Brandolini, Filippo; Kindi, Mohammed Al; Regattieri, Eleonora; Zanchetta, Giovanni; Borgi, Federico; Charpentier, Vincent (9 December 2020). "Geomorphology of the Jebel Qara and coastal plain of Salalah (Dhofar, southern Sultanate of Oman)". Journal of Maps. 16 (2): 187–198. doi:10.1080/17445647.2019.1708488.
- ↑ Gordon Noel Jackson (23 June 1943). "A note on the Dhufar Province, Southern Arabia". qdl.qa. Kuwait: East India Company, the Board of Control, the India Office, or other British Government Department. p. 2. Retrieved 10 February 2019.Gordon Noel Jackson (23 June 1943).
- ↑ "مساحة الغابات في جبال محافظة ظفار تناقصت من 53 ألف هكتار إلى 10 آلاف هكتار خلال 23 عامًا". maf.gov.om (in അറബിക്). Archived from the original on 15 October 2021. Retrieved 3 July 2021.
- ↑ "هل تُستعاد غابات ظفار؟" [Can Dhofar forests be restored?] (in അറബിക്). Environment and Development Magazine. Retrieved 16 October 2021.
- ↑ "محافظة ظفار تكثف جهودها لاستقبال موسم الخريف.. وتوقعات ببدء الموسم مبكرا هذا العام". جريدة الرؤية العمانية (in അറബിക്). 7 June 2015. Retrieved 3 July 2021.
- ↑ "World Weather Information Service – Salalah". Worldweather.wmo.int. 5 October 2006. Archived from the original on 22 July 2014. Retrieved 19 October 2012.
- ↑ Gordon Noel Jackson (23 June 1943). "A note on the Dhufar Province, Southern Arabia". qdl.qa. Kuwait: East India Company, the Board of Control, the India Office, or other British Government Department. p. 2. Retrieved 10 February 2019.Gordon Noel Jackson (23 June 1943).
- ↑ Hilton, Lynn M; Hilton, Hope A (1996). Discovering Lehi : New evidence of Lehi and Nephi in Arabia. Springville, UT: Cedar Fort, Inc. ISBN 1555172768.
- ↑ "Total Population". National Centre for Statistics & Information, Sultanate of Oman. Retrieved 10 February 2019.
- ↑ General Staff, India (1917). "Gazetteer of Arabia". Simla: East India Company, the Board of Control, the India Office, or other British Government Department. p. 537.