അൽ ജസീറ (ടെലിവിഷൻ)

(അൽ ജസീറ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അൽ ജസീറ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അൽ ജസീറ (വിവക്ഷകൾ) എന്ന താൾ കാണുക. അൽ ജസീറ (വിവക്ഷകൾ)

ഖത്തർ സർക്കാരിന്റെ ഉടമസ്ഥതയിൽ ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന അറബി, ഇംഗ്ലീഷ് ഭാഷയിലുള്ള അന്താരാഷ്ട്ര റേഡിയോ, ടെലിവിഷൻ പ്രക്ഷേപണ മാധ്യമമാണ് അൽ ജസീറ (അറബി: الجزيرة, IPA: [æl (d)ʒæˈziːrɐ], "The Peninsula")[3]. ലണ്ടൻ, മലേഷ്യ, വാഷിങ്ടൺ, ദുബായ്, തുടങ്ങിയ ഇടങ്ങളിലെ സ്റ്റുഡിയോകളിൽ‍ നിന്ന് പ്രാദേശിക വാർത്തകളും സംപ്രേഷണം ചെയ്യുന്നു. ഇരുനൂറ്റി അമ്പതോളം രാജ്യങ്ങളിൽ ബ്യൂറോകൾ പ്രവർത്തിക്കുന്നു[4].

  • Al Jazeera Channel
  • Al Jazeera Arabic ("The Peninsula")
Aljazeera.svg
TypeBroadcasting news, speech, discussions, state media
CountryQatar
Broadcast areaWorldwide
Programming
Language(s)
  • Arabic
  • English
Picture format
Ownership
ParentAl Jazeera Media Network[1][2]
Sister channels
History
Launched1 നവംബർ 1996; 25 വർഷങ്ങൾക്ക് മുമ്പ് (1996-11-01)
Former namesJazeera Satellite Channel
Links
Website
Availability
Streaming media
AlJazeera.netLive Stream
YouTubeLive Stream

ചരിത്രംതിരുത്തുക

 
അൽ ജസീറയുടെ മുദ്ര, അറബി കലിഗ്രാഫി രൂപം

അൽ ജസീറ സൌദിയിൽ ഒരു അറബി പത്രം എന്ന നിലക്കാണ് ആരംഭിക്കുന്നത്. ശേഷം ഉപഗ്രഹ ടെലിവിഷനായി പുതിയ വിഭാഗം തുടങ്ങി. 1996-ൽ ഖത്തർ കേന്ദ്രമാക്കി അറബി ടെലിവിഷൻ ചാനലും 2006-ൽ ഇംഗ്ലീഷ് ചാനലും തുടങ്ങി[4]. ഉസാമ ബിൻ ലാദനുമായുള്ള അഭിമുഖം, അൽ ഖാഇദയുടെ വീഡിയോ ക്ലിപ്പിങ്ങുകളുടെ സം‌പ്രേക്ഷണം എന്നിവ കൊണ്ട് മധ്യ പൂർവേഷ്യയിലും പാശ്ചാത്യ നാടുകളിലും പ്രശസ്തമായി. 2001 ലെ അഫ്ഘാൻ യുദ്ധത്തിലെ മനുഷ്യാവകാശധ്വംസനങ്ങളും ക്രൂരതകളും പുറത്ത് കൊണ്ട് വന്നതോടെ അൽ ജസീറ ശ്രദ്ധിക്കപ്പെട്ടു. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന്റെ ചിത്രങ്ങൾ അൽ ജസീറ യുദ്ധഭൂമിയിൽ നിന്ന് സംപ്രേഷണം ചെയ്തു. അൽ ജസീറയുടെ നിരവധി പ്രതിനിധികൾക്ക് ഇറാഖ് യുദ്ധത്തിൽ ജീവൻ തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്.

അവലംബംതിരുത്തുക

  1. Habib Toumi (13 July 2011). "Al Jazeera turning into private media organisation". Gulf News. ശേഖരിച്ചത് 14 February 2021.
  2. Bridges, Scott (2012-10-19). "How Al Jazeera took on the (English-speaking) world". ശേഖരിച്ചത് 2021-01-13.
  3. "FAQ". ശേഖരിച്ചത് 10 October 2015. The name "Al Jazeera" means "peninsula."
  4. 4.0 4.1 "എഴുതാപ്പുറം" (PDF). മലയാളം വാരിക. 2012 ജൂൺ 08. മൂലതാളിൽ (PDF) നിന്നും 2016-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഫെബ്രുവരി 28. Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അൽ_ജസീറ_(ടെലിവിഷൻ)&oldid=3769827" എന്ന താളിൽനിന്ന് ശേഖരിച്ചത്