ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്‌സ്
ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്‌സ് എൽഡിഎസ് സഭ അല്ലെങ്കിൽ മോർമോൺ സഭ എന്നിങ്ങനെയും അനൗപചാരികമായി അറിയപ്പെടുന്ന, ത്രിത്വാശയ (ദൈവം, പുത്രനായ ദൈവം, പരിശുദ്ധാത്മാവ്) വിരുദ്ധമായ ക്രിസ്തീയ പുനരുദ്ധാരണവാദ സഭയാണ്. ഇത് യേശുക്രിസ്തുവിനാൽ സ്ഥാപിക്കപ്പെട്ട യഥാർത്ഥ പള്ളിയുടെ പുനരുദ്ധാരണമാണെന്ന് സ്വയം വിശ്വസിക്കുന്നു. അമേരിക്കൻ ഐക്യനാടുകളിലെ യുറ്റായിലെ സാൾട്ട് ലേക്ക് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കൃസ്തീയ സഭാ വിഭാഗം ലോകമെമ്പാടും മത സമ്മേളനങ്ങൾ നടത്തുകയും ദേവാലയങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. സഭയുടെ കണക്കനുസരിച്ച്, ഇതിന് ഏകദേശം 16.8 ദശലക്ഷത്തിലധികം അംഗങ്ങളും 54,539 മുഴുവൻ സമയ സന്നദ്ധ മിഷനറിമാരുമുണ്ട്. 2021-ലെ കണക്കുകൾ പ്രകാരം (സ്വയം റിപ്പോർട്ട് ചെയ്തത്) 6.7 ദശലക്ഷത്തിലധികം അംഗങ്ങളുള്ള ഇത് അമേരിക്കൻ ഐക്യനാടുകളിലെ നാലാമത്തെ വലിയ ക്രിസ്ത്യൻ സഭാവിഭാഗമാണ്.[7][8] പത്തൊൻപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ രണ്ടാം മഹത്തായ ഉണർവ് എന്നറിയപ്പെടുന്ന മതപരമായ നവോത്ഥാന കാലഘട്ടത്തിൽ ജോസഫ് സ്മിത്ത് സ്ഥാപിച്ച ലാറ്റർ ഡേ സെയിന്റ് പ്രസ്ഥാനത്തിലെ ഏറ്റവും വലിയ വിഭാഗമാണിത്.
ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്‌സ് | |
---|---|
ദ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്‌സ് | |
വിഭാഗം | ക്രിസ്തീയസഭാപുനരുദ്ധാരണവാദം |
വീക്ഷണം | ലാറ്റർ ഡേ സെയിന്റ് മൂവ്മെൻറ് |
മതഗ്രന്ഥം | Bible Book of Mormon Doctrine and Covenants Pearl of Great Price |
ദൈവശാസ്ത്രം | |
സഭാ സംവിധാനം | എപ്പിസ്കോപ്പൽ സഭകൾ |
President[a] | റസ്സൽ എം. നെൽസൺ |
പ്രദേശം | 176 രാജ്യങ്ങളും പ്രദേശങ്ങളും |
മുഖ്യകാര്യാലയം | സാൾട്ട് ലേക്ക് സിറ്റി, യുറ്റാ, യു.എസ്. |
സ്ഥാപകൻ | ജോസഫ് സ്മിത്ത്[1] |
ഉത്ഭവം | ഏപ്രിൽ 6, 1830[2] as Church of Christ Fayette, New York, United States |
പിളർപ്പുകൾ | LDS denominations |
Congregations | 31,315 (2021)[3] |
അംഗങ്ങൾ | 16,805,400 (2021)[3] |
മിഷനറി സംഘടനകൾ | 54,539 (2021)[3] |
സഹായ സംഘടന | Philanthropies |
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ | 4 |
മറ്റ് പേരുകൾ | |
വെബ്സൈറ്റ് | churchofjesuschrist |
ചരിത്രം
തിരുത്തുകസഭയുടെ ചരിത്രത്തെ സാധാരണയായി മൂന്ന് വിശാലമായ കാലഘട്ടങ്ങളായി തിരിച്ചിരിക്കുന്നു: (1) ജോസഫ് സ്മിത്ത് ജീവിച്ചിരുന്ന കാലത്തെ ലാറ്റർ ഡേ സെയിന്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട എല്ലാ പള്ളികൾക്കും പൊതുവായുള്ള ആദ്യകാല ചരിത്രം (2) ബ്രിഗാം യങ്ങിന്റെയും 19-ാം നൂറ്റാണ്ടിലെ അദ്ദേഹത്തിൻറെ പിൻഗാമികളുടെയും നേതൃത്വത്തിന് കീഴിലുള്ള ഒരു പയനിയർ യുഗം (3) 20-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ യൂറ്റാ സംസ്ഥാന പദവി നേടിയതോടെ ആരംഭിച്ച ഒരു ആധുനിക യുഗം.[9][10]
അവലംബം
തിരുത്തുക- ↑ often referred to as "the Prophet"
- ↑ "American Prophet:Joseph Smith". PBS Utah. Archived from the original on May 3, 2021. Retrieved May 26, 2021.
On April 6, 1830, Joseph Smith organized The Church of Jesus Christ of Latter-day Saints and became its first president.
- ↑ Green, Doyle L. (January 1971). "April 6, 1830: The Day the Church Was Organized". Ensign. Intellectual Reserve, Inc. Archived from the original on October 24, 2021. Retrieved April 3, 2017.
- ↑ 3.0 3.1 3.2 "2021 Statistical Report for the April 2022 Conference". April 2, 2022. Archived from the original on April 3, 2022. Retrieved April 6, 2022.
- ↑ "Church of Jesus Christ of Latter-day Saints | Description, History, & Beliefs". Encyclopedia Britannica. Archived from the original on April 20, 2021. Retrieved June 2, 2021.
- ↑ "The Church of Jesus Christ of Latter-day Saints established". History.com. A&E Television Networks. February 9, 2010. Archived from the original on September 22, 2021. Retrieved October 11, 2021.
- ↑ Nelson, President Russell M. (October 2018). "The Correct Name of the Church". ChurchofJesusChrist.org. Archived from the original on October 7, 2021. Retrieved October 11, 2021.
- ↑ "25 Largest Christian Denominations in the United States, 2012". Unitarian Universalist Association. Archived from the original on September 29, 2021. Retrieved September 29, 2021.
- ↑ "LDS Statistics and Church Facts | Total Church Membership". MormonNewsroom.org. Intellectual Reserve, Inc. Archived from the original on June 28, 2019. Retrieved July 18, 2019.
- ↑ Embry, Jesse L. "Mormons". Gale Encyclopedia of Multicultural America. Encyclopedia.com. Archived from the original on April 25, 2021. Retrieved April 13, 2021.
- ↑ Hansen, Klaus. "Mormonism". Encyclopedia of Religion. Encyclopedia.com. Archived from the original on April 25, 2021. Retrieved April 13, 2021.