മുന്നൂറോളം[1]മലയാള സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച പ്രശസ്ത സിനിമാറ്റോഗ്രാഫറാണ് സി. രാമചന്ദ്രമേനോൻ. ഉറൂബിന്റെ പ്രശസ്ത നോവലായ ഉമ്മാച്ചു സിനിമയാക്കിയപ്പോൾ ക്യാമറ രാമചന്ദ്രമേനോന്റെ ആയിരുന്നു. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, ഈറ്റ പോലുള്ള സിനിമകളൂം മേനോന്റെ ക്യാമറ ആണ്. പി.ഭാസ്കരൻ, കുഞ്ചാക്കോ പോലുള്ളവർ അടങ്ങുന്ന ഒരു സംഘത്തിൽ മേനോനും സജീവാംഗമായിരുന്നു. തമിഴിലും മേനോൻ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

സി രാമചന്ദ്രമേനോൻ
ജനനം(1929-08-01)ഓഗസ്റ്റ് 1, 1929
മരണം2017 മേയ് 09
തൊഴിൽഛായാഗ്രാഹകൻ
ജീവിതപങ്കാളി(കൾ)മാലതി രാമചന്ദ്രൻ
കുട്ടികൾഗൗതം മേനോൻ, മായ ഹരിഗോവിന്ദ്
മാതാപിതാക്ക(ൾ)പി. കെ എം രാജ,ചാങ്ങലത്ത് ജാനകിയമ്മ

ജീവിതരേഖ

തിരുത്തുക

1929ൽ തിരുവണ്ണൂർ കോവിലകത്ത് പി. കെ എം രാജയുടെയും ചെങ്കളത്ത് ജാനകിയമ്മയുടെയും മകനായി കോഴിക്കോട്ട് ജനിച്ചു. വാഹിനി സ്റ്റുഡിയോയിൽ മാർക്കസ് ബർട്ടലി യുടേ ശിഷ്യനായി ഫോട്ടോഗ്രഫി പഠിച്ചു. 1956ൽ സംഗപ്പൂരിൽ പോയി. അവിടെ ആറുവർഷത്തോളം ഫോട്ടോഗ്രാഫറായി ജോലിചെയ്തു. 1970ൽ കേരളത്തിൽ മടങ്ങിയെത്തി ഉദയാസ്റ്റുഡിയോയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. [2] ഭാര്യ മാലതി, മായ ഹരിഗോവിന്ദ്, ഗൗതം മേനോൻ എന്നീ രണ്ട് മക്കളുണ്ട്. 2017 മേയ് 9 ചാലപ്പുറത്ത് വച്ച 88ആം വയസ്സിൽ അന്തരിച്ചു.

  1. http://www.newindianexpress.com/states/kerala/2017/may/10/cameraman-ramachandra-menon-passes-away-1603123.html
  2. http://timesofindia.indiatimes.com/articleshow/58599948.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst
"https://ml.wikipedia.org/w/index.php?title=സി._രാമചന്ദ്രമേനോൻ&oldid=3319121" എന്ന താളിൽനിന്ന് ശേഖരിച്ചത്