ഡൊമെയിൻ നെയിം സിസ്റ്റം
ഡൊമൈൻ നെയിം സിസ്റ്റം എന്നതിന്റെ ചുരുക്കരൂപമാണ് ഡി.എൻ.എസ്. ഇന്റർനെറ്റിന്റെയും ഇമെയിൽ സംവിധാനാങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമായ ഡൊമയിൻ നെയിം പ്രവർത്തിക്കുന്നത് ഡി എൻ എസ് ആധാരമാക്കിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന വിവര സ്രോതസ്സുകളെ എളുപ്പത്തിൽ കണ്ടെത്താനുള്ള മേൽവിലാസങ്ങളാണ് ഡൊമൈൻ നെയിമുകൾ. സംഖ്യകൾ മാത്രം ഉൾക്കൊള്ളുന്നതും അസ്ഥിരങ്ങളുമായ ഐ.പി. വിലാസ (I P address) ങ്ങളെ മനുഷ്യർക്ക് കൈകാര്യം ചെയ്യുവാനും ഓർത്തു വയ്ക്കുവാനും എളുപ്പവും ലളിതവുമായ സ്ഥിരനാമങ്ങൾ (ഡൊമൈൻ നെയിമുകൾ) ആക്കി പരിവർത്തനം ചെയ്യുന്ന സുപ്രധാന ധർമ്മം നിർവഹിക്കുന്നത് ഡി എൻ എസ് ആണ്. ഡൊമയിൻ നെയിം സംവിധാനമില്ലാതെ ഇമെയിൽ വിലാസങ്ങൾ രൂപപ്പെടുത്തുവാൻ സാധിക്കുകയില്ല.
അവലംബംതിരുത്തുക
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- Acmqueue.com, DNS Complexity, Paul Vixie, ACM Queue
- Zytrax.com, Open Source Guide - DNS for Rocket Scientists, an on-line technical.
- A listing of some DNS tools Archived 2006-09-02 at the Wayback Machine.