ഹൈപ്പർ ടെക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോകോൾ
ഇന്റർനെറ്റിലൂടെ വിവരങ്ങൾ കൈമാറാനുള്ള ഒരു നയമാണ് ഹൈപ്പർ ടെക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോകോൾ അഥവാ എച്ച്.ടി.ടി.പി(HTTP). വേൾഡ് വൈഡ് വെബ്ബുമായി പ്രധാനമായും വിവരങ്ങൾ കൈ മാറുന്നത് എച്ച്.ടി.ടി.പി. ഉപയോഗിച്ചാണ്. ഇന്റർനെറ്റ് വഴി എച്ച്.ടി.എം.എൽ. താളുകൾ പ്രസിദ്ധീകരിക്കാനും സ്വീകരിക്കാനുമാണ് ഈ പ്രോട്ടോകോൾ ഉപയോഗിക്കുന്നത്.
എച്ച്.ടി.ടി.പി യുടെ സ്റ്റാൻഡേർഡ് നിർണയവും വികസനവും നടത്തിയത് ഇന്റെർനെറ്റ് എൻജിനീയറിംഗ് ടാസ്ക് ഫോഴ്‌സ് (IETF) ഉം വേൾഡ് വൈഡ് വെബ് കൺസോർഷ്യം (W3C) ഉം ചേർന്നാണ്. ഇതിന്റെ ഫലമായി HTTP/1.1 1999-ൽ RFC 2616 ലൂടെ നിർണയിക്കപ്പെട്ടു.