വലിയ ഭൂപ്രദേശങ്ങളിൽ പോലും കമ്പിയില്ലാകമ്പി രീതിയിൽ ഉയർന്ന വേഗത്തിലുള്ള ഇന്റർനെറ്റ്‌ സേവനം ലഭ്യമാക്കുന്ന വാർത്താവിനിമയ സാങ്കേതിക വിദ്യയാണ് വൈമാക്സ് എന്ന വേൾഡ് വൈഡ് ഇന്റർഓപ്പറബിലിറ്റി ഫോർ മൈക്രോവേവ് ആക്‌സസ്. 2005 ലെ വൈമാക്സ് പതിപ്പ് 40 Mbit/s [1][2] വരെയുള്ള ഡാറ്റാ നിരക്ക് ലഭ്യമാക്കിയെങ്കിൽ 2011 ലെ പുതിയ പതിപ്പിനു 1 Gbit/s വരെയുള്ള ഡാറ്റാ നിരക്ക് നൽകും. ഫോർ.ജി എന്നറിയപ്പെടുന്ന നാലാം തലമുറയിൽപ്പെട്ട ഒരു കമ്പിയില്ലാകമ്പി വാർത്താവിനിമയ സാങ്കേതിക വിദ്യയായ വൈമാക്സ്, 30 മീറ്റർ (100 അടി)മാത്രം പരിധിയുള്ള സാധാരണ വൈ-ഫൈ സേവനത്തെ മറി കടക്കുന്നു. കേബിൾ മോഡം, ഡി.എസ്.എൽ എന്നിവയേക്കാൾ പതിന്മടങ്ങ് വേഗതയുള്ള വൈമാക്സ് നിലവിൽ 75 Mbit/s വേഗത്തിലുള്ള ഡാറ്റ നിരക്ക് വാഗ്ദാനം ചെയുന്നു.

ഇതും കൂടി കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. "Mobile WiMAX Speed Test Results in Perth, Australia - 1 to 37 Mbps, 12mbps Average". ശേഖരിച്ചത് 2010-04-14.
  2. Carl Weinschenk (April 16, 2010). "Speeding Up WiMax". IT Business Edge. മൂലതാളിൽ നിന്നും 2011-09-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 31, 2011. Today the initial WiMax system is designed to provide 30 to 40 megabit per second data rates.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=വൈമാക്സ്&oldid=3645768" എന്ന താളിൽനിന്ന് ശേഖരിച്ചത്