കമ്പ്യൂട്ടറോ മൈക്രോപ്രോസസ്സർ അടിസ്ഥാനമാക്കിയുള്ള മറ്റുപകരണങ്ങളോ ഉപയോഗിച്ച്‌, വിവരങ്ങൾ ശേഖരിക്കുക, സൂക്ഷിച്ചു വക്കുക, അയക്കുക എന്നിങ്ങനെ പല വിധത്തിൽ പാകപ്പെടുത്തുന്ന ശാസ്ത്രസാങ്കേതിക വിദ്യയെ ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) അഥവാ വിവരസാങ്കേതിക വിദ്യ എന്നു വിളിക്കുന്നു. ഇൻഫൊർമേഷൻ ടെക്നൊളജി അസ്സോസിയേഷൻ ഓഫ് അമേരിക്ക അഥവാ ITAA യുടെ നിർവചനമനുസരിച്ച്, കംപ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള ഇൻഫൊർമേഷൻ സിസ്റ്റംസിന്റെ പഠനം, രൂപകല്പന (Design), നിർമ്മാണം, അതിന്റെ ഇംപ്ലിമെന്റേഷൻ, നിയന്ത്രണം എന്നിവക്കു പൊതുവെ പറയുന്ന പേരാണ് ഐ ടി അഥവാ ഇൻഫൊർമേഷൻ ടെക്നൊളജി.

കംപ്യൂട്ടർ ഉപയോഗിച്ച് പഠനം നടത്തുന്ന വിദ്യാർത്ഥികൾ - വിവരസാങ്കേതിക വിദ്യ നിത്യജീവിതത്തിൽ

വിവരസാങ്കേതികവിദ്യയുടെ ചരിത്രംതിരുത്തുക

റ്റാലി സ്റ്റിക്ക് എന്നതിന്റെ രൂപത്തിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ആയിരക്കണക്കിനു വർഷങ്ങളോളം കണക്കു കൂട്ടലിൽ സഹായിക്കാനായി ഉപയോഗിക്കപ്പെട്ടു. ആന്റി കൈത്തെറ സാങ്കേതികവിദ്യയായിരുന്നു ബി. സി. ഇ. ഒന്നാം നൂറ്റാണ്ടിൽപ്പോലും ഉപയോഗിച്ചിരുന്ന ആദ്യ അനലോഗ് കമ്പ്യൂട്ടർ. ഇത്, ഏറ്റവും ആദ്യം അറിയപ്പെട്ട ഗിയർ പ്രവർത്തക സംവിധാനമായിരുന്നു. വാൽ വുകളും സ്വുച്ചുകളും ഉപയോഗിച്ചുള്ള ഇലക്ട്രോണിക് കമ്പ്യൂട്ടറുകൾ 1940കളിൽ ആണു പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.

പൊതു വിവരങ്ങൾതിരുത്തുക

വിവരസാങ്കേതികവിദ്യാ ലോകം വളരെ വിശാലമാണ്. അതിൽ ധാരാളം മേഖലകൾ ഉൾപ്പെടുന്നു. പ്രക്രിയകൾ, കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, പ്രോഗ്രാമിങ്ങ് ഭാഷകൾ, ഡാറ്റ കൺസ്ട്രക്ടുകൾ മുതലായവ ഇതിൽപ്പെടും. എന്നാൽ ആ ലോകം ഇതിൽ മാത്രം പരിമിതമല്ല. ചുരുക്കത്തിൽ ഡാറ്റയെ സംബന്ധിക്കുന്നതെല്ലാം, വിവരങ്ങളോ (Information) അറിവോ (Knowledge), ദൃഷ്ടിഗോചരമായതോ (Visual), ശബ്ദ-ചിത്ര-ചലച്ചിത്ര മിശ്രിതമായതോ (Multimedia) എല്ലാം തന്നെ വിവരസാങ്കേതികവിദ്യയെന്ന പ്രവൃത്തിമണ്ഡലത്തിൽ (Domain) ഉൾപ്പെടുന്നു. ഇതാണ് വിവരസാങ്കേതിക വിദ്യ

ശാഖകൾതിരുത്തുക

വളരെ വിശാലമായ ഈ ശാസ്ത്രത്തിന്റെ ചില പ്രധാനപ്പെട്ട ശാഖകൾ ചുവടെ ചേർത്തിരിക്കുന്നു :

ഈ പട്ടിക അവസാനിക്കുന്നില്ല. ദിനം പ്രതി വളരുന്ന ഈ ശാസ്ത്രശാഖയുടെ സാദ്ധ്യതകൾ അനന്തമാണ്‌.

ഇതുകൂടി കാണുകതിരുത്തുക

  കവാടം:സ്വതന്ത്ര സോഫ്റ്റ്‌വെയർ"https://ml.wikipedia.org/w/index.php?title=വിവരസാങ്കേതികവിദ്യ&oldid=3461952" എന്ന താളിൽനിന്ന് ശേഖരിച്ചത്