ഡൊമെയിൻ നെയിം സിസ്റ്റം

(ഡി.എൻ.എസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡൊമൈൻ നെയിം സിസ്റ്റം എന്നതിന്റെ ചുരുക്കരൂപമാണ് ഡി.എൻ.എസ്. ഇന്റർനെറ്റിന്റെയും ഇമെയിൽ സംവിധാനാങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമായ ഡൊമയിൻ നെയിം പ്രവർത്തിക്കുന്നത് ഡി എൻ എസ് ആധാരമാക്കിയാണ്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന വിവര സ്രോതസ്സുകളെ എളുപ്പത്തിൽ കണ്ടെത്താനുള്ള മേൽവിലാസങ്ങളാണ്‌ ഡൊമൈൻ നെയിമുകൾ. സംഖ്യകൾ മാത്രം ഉൾക്കൊള്ളുന്നതും അസ്ഥിരങ്ങളുമായ ഐ.പി. വിലാസ (I P address) ങ്ങളെ മനുഷ്യർക്ക് കൈകാര്യം ചെയ്യുവാനും ഓർത്തു വയ്ക്കുവാനും എളുപ്പവും ലളിതവുമായ സ്ഥിരനാമങ്ങൾ (ഡൊമൈൻ നെയിമുകൾ) ആക്കി പരിവർത്തനം ചെയ്യുന്ന സുപ്രധാന ധർമ്മം നിർവഹിക്കുന്നത് ഡി എൻ എസ് ആണ്‌. ഡൊമയിൻ നെയിം സംവിധാനമില്ലാതെ ഇമെയിൽ വിലാസങ്ങൾ രൂപപ്പെടുത്തുവാൻ സാധിക്കുകയില്ല. 1985 മുതൽ ഇന്റർനെറ്റിന്റെ അനിവാര്യ ഘടകമാണ് ഡൊമെയ്ൻ നെയിം സിസ്റ്റം.

ഡൊമയിൽ നെയിം സിസ്റ്റത്തിന്റെ ഘടന
റ്റിസിപി/ഐപി യുടെ 5 പാളി മാതൃക
5. ആപ്ലിക്കേഷൻ ലെയർ

ഡീ‌എച്ച്‌സി‌പി · ഡി‌എൻ‌എസ് · എഫ്‌റ്റി‌പി · ഗോഫർ · എച്ച്‌ടിടിപി · ഐ‌മാപ്പ് · ഐആർ‌സി ·എം ജി സി പി ·എൻ‌എൻ‌ടിപി · എക്സ്‌എം‌പി‌പി · പോപ്പ്3 · സിപ്പ് · എസ്‌എം‌ടി‌പി · എസ്‌എൻ‌എം‌പി · എസ്‌‌എസ്‌എച്ച് · ടെൽനെറ്റ് · ആർ‌പിസി · ആർ‌ടി‌പി‌സി · ആർ‌ടി‌എസ്‌പി · റ്റി‌എൽ‌എസ് · എസ്‌ഡി‌പി · സോപ്പ് · ജി‌റ്റി‌പി · എസ്‌റ്റി‌യു‌എൻ · എൻ‌ടി‌പി · റിപ്പ് · ...

4. ട്രാൻസ്‌പോർട്ട് ലെയർ

റ്റിസിപി · യൂ‌ഡി‌പി · ഡി‌സി‌സി‌പി · എസ്‌സി‌ടി‌പി · ആർ‌ടി‌പി · ആർ‌എസ്‌വി‌പി · ഐ‌ജി‌എം‌പി · ഐ‌സി‌എം‌പി · ഐ‌സി‌എം‌പി വെർഷൻ 6 ·പി‌പി‌ടി‌പി · ...

3. നെറ്റ്‌വർക്ക്/ഇന്റർനെറ്റ് ലെയർ

ഐ‌പി (ഐ‌പി വെർഷൻ 4 · ഐ.പി. വിലാസം വി6) · ഒ‌എസ്‌പി‌എഫ് · ഐ‌എസ്-ഐ‌എസ് · ബിജിപി · ഐപിസെക്ക് · എ‌ആർ‌പി · ആർഎ‌ആർ‌പി · ...

2. ഡാറ്റാ ലിങ്ക് ലെയർ

802.11 · വൈ‌-ഫൈ · വൈമാക്സ് · എ‌റ്റി‌എം · ഡി‌റ്റി‌എം ·റ്റോക്കൺ റിംഗ് · ഈതർനെറ്റ് · എഫ്‌ഡി‌ഡി‌ഐ · ഫ്രെയിം റിലേ · ജിപിആർ‌എസ് · ഇ‌വിഡിഒ · എച്ച്‌എസ്‌പി‌എ · എച്ച്‌ഡി‌എൽ‌സി · പിപിപി · എൽ2റ്റിപി · ഐഎസ്‌ഡി‌എൻ · ...

1. ഫിസിക്കൽ ലെയർ

ഇതർനെറ്റ് ഫിസിക്കൽ ലെയർ · മോഡം · പി‌എൽ‌സി · സോനറ്റ്/എസ്‌ഡി‌എച്ച് · ജി.709 · ഒഎഫ്‌ഡി‌എം · ഒപ്റ്റിക്കൽ ഫൈബർ · കൊ‌ആക്സിയൽ കേബിൾ · ട്വിസ്റ്റഡ് പെയർ · ...

ഡൊമെയ്ൻ നെയിം സിസ്റ്റം വിശദീകരിക്കാൻ പലപ്പോഴും ഉപയോഗിക്കുന്ന ഒരു സാമ്യം, മനുഷ്യസൗഹൃദ കമ്പ്യൂട്ടർ ഹോസ്റ്റ്നാമങ്ങൾ ഐപി അഡ്രസ്സിലേക്ക് വിവർത്തനം ചെയ്യുന്നതിലൂടെ ഇന്റർനെറ്റിന്റെ ഫോൺ ബുക്കായി അത് പ്രവർത്തിക്കുന്നു എന്നതാണ്. ഉദാഹരണത്തിന്, www.example.com എന്ന ഡൊമെയ്ൻ നാമം 93.184.216.34 (IPv4), 2606:2800:220:1:248:1893:25c8:1946 (IPv6) എന്നീ വിലാസങ്ങളിലേക്ക് വിവർത്തനം ചെയ്യുന്നു. ഡിഎൻഎസ്(DNS) വേഗത്തിലും സുതാര്യമായും അപ്‌ഡേറ്റ് ചെയ്യാൻ കഴിയും, അതേ ഹോസ്റ്റ്നാമം ഉപയോഗിക്കുന്നത് തുടരുന്ന ഉപയോക്താക്കളെ ബാധിക്കാതെ നെറ്റ്‌വർക്കിലെ ഒരു സേവനത്തിന്റെ സ്ഥാനം മാറ്റാൻ അനുവദിക്കുന്നു. ഉപയോക്താക്കൾ അർത്ഥവത്തായ യൂണിഫോം റിസോഴ്‌സ് ലൊക്കേറ്ററുകളും(URL)ഇ-മെയിൽ വിലാസങ്ങളും ഉപയോഗിക്കുമ്പോൾ കമ്പ്യൂട്ടർ യഥാർത്ഥത്തിൽ സേവനങ്ങൾ എങ്ങനെ കണ്ടെത്തുന്നു എന്നറിയാതെ തന്നെ ഇത് പ്രയോജനപ്പെടുത്തുന്നു.

ക്ലൗഡ് സേവനങ്ങൾ, ഉള്ളടക്ക വിതരണ ശൃംഖലകൾ തുടങ്ങിയ ഡിസ്ട്രിബ്യൂട്ടഡ് ഇന്റർനെറ്റ് സേവനങ്ങളിൽ ഡിഎൻഎസിന്റെത് സുപ്രധാനവും സർവ്വവ്യാപിയുമായ പ്രവർത്തനമാണ്.[1]ഒരു ഉപയോക്താവ് ഒരു യുആർഎൽ ഉപയോഗിച്ച് ഒരു ഡിസ്ട്രിബ്യൂട്ടഡ് ഇന്റർനെറ്റ് സർവ്വീസിൽ ആക്സസ് ചെയ്യുമ്പോൾ, യുആർഎല്ലിന്റെ ഡൊമെയ്ൻ നെയിം ഉപയോക്താവിന് സമീപമുള്ള ഒരു സെർവറിന്റെ ഐപി അഡ്രസ്സിലേക്ക് മാറ്റുന്നു. ഇവിടെ ഉപയോഗപ്പെടുത്തുന്ന ഡിഎൻഎസിന്റെ പ്രധാന പ്രവർത്തനം, വ്യത്യസ്ത ഉപയോക്താക്കൾക്ക് ഒരേ ഡൊമെയ്‌ൻ നെയിമിനായി ഒരേസമയം വ്യത്യസ്ത ട്രാൻസലേഷൻസ് സ്വീകരിക്കാൻ കഴിയും എന്നതാണ്, ഇത് ഡിഎൻഎസിന്റെ പരമ്പരാഗത ഫോൺ-ബുക്ക് കാഴ്ചയിൽ നിന്നുള്ള ഒരു പ്രധാന പോയിന്റാണ്. ഉപയോക്താക്കൾക്ക് പ്രോക്‌സിമൽ സെർവറുകൾ നൽകുന്നതിന് ഡിഎൻഎസ് ഉപയോഗിക്കുന്ന ഈ പ്രക്രിയ ഇന്റർനെറ്റിൽ വേഗതയേറിയതും വിശ്വസനീയവുമായ പ്രതികരണങ്ങൾ നൽകുന്നതിന് പ്രധാനമാണ്, മിക്ക പ്രധാന ഇന്റർനെറ്റ് സേവനങ്ങളും ഇത് വ്യാപകമായി ഉപയോഗിക്കുന്നു.[2]

  1. J. Dilley, B. Maggs, J. Parikh, H. Prokop, R. Sitaraman, and B. Weihl. "Globally Distributed Content Delivery, IEEE Internet Computing, September/October 2002, pp. 50-58" (PDF).
  2. Nygren., E.; Sitaraman R. K.; Sun, J. (2010). "The Akamai Network: A Platform for High-Performance Internet Applications" (PDF). ACM SIGOPS Operating Systems Review. 44 (3): 2–19. doi:10.1145/1842733.1842736. S2CID 207181702. Retrieved November 19, 2012.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഡൊമെയിൻ_നെയിം_സിസ്റ്റം&oldid=3764419" എന്ന താളിൽനിന്ന് ശേഖരിച്ചത്