ടൈം (ചലച്ചിത്രം)
ഷാജി കൈലാസ് സംവിധാനം ചെയ്ത് 2007 ൽ പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ് ടൈം. സുരേഷ് ഗോപി പ്രധാനവേഷത്തിൽ അഭിനയിച്ച ഈ ചിത്രം ഭാഗ്യചിത്ര റിലീസിന്റെ ബാനറിൽ, ഗോപൻ ആണ് നിർമ്മിച്ചിരിക്കുന്നത്.
ടൈം | |
---|---|
സംവിധാനം | ഷാജി കൈലാസ് |
നിർമ്മാണം | ഗോപൻ |
കഥ | രാജേഷ് ജയരാമൻ |
തിരക്കഥ | രാജേഷ് ജയരാമൻ |
അഭിനേതാക്കൾ | സുരേഷ് ഗോപി സിദ്ദിഖ് മനോജ് കെ. ജയൻ സായി കുമാർ വിമലാ രാമൻ പത്മപ്രിയ പി. ശ്രീകുമാർ വിജയ കുമാർ മോഹൻ കുമാർ ഗീത സലാം ടി. പി. മാധവൻ ബാബുരാജ് ബിജു പപ്പൻ കൊല്ലം തുളസി ബേബി നീരജ മാസ്റ്റർ അരുൺ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | രാജരത്നം |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
വിതരണം | ഭാഗ്യചിത്ര റിലീസ് |
റിലീസിങ് തീയതി | 2007 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാമ്പത്തികവിജയം നേടിയ ചിന്താമണി കൊലക്കേസിന് ശേഷം ഷാജി കൈലാസും സുരേഷ് ഗോപിയും ഒരുമിച്ച ടൈംഇൽ സുരേഷ് ഗോപി ഇരട്ട വേഷത്തിലാണ് എത്തിയത് - സൂപ്രണ്ട് ഓഫ് പോലീസ് വിശ്വനാഥ മേനോൻ എന്ന കഥാപാത്രമായും അദ്ദേഹത്തിന്റെ മകൻ ഐ. പി. എസ്. ഓഫീസർ അപ്പൻ മേനോൻ എന്ന കഥാപാത്രമായും.
രചന
തിരുത്തുകകഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രാജേഷ് ജയരാമൻ ആണ്.
അഭിനയിച്ചവർ
തിരുത്തുകഈ ചിത്രത്തിലെ കഥാപാത്രങ്ങളായി വെള്ളിത്തിരയിൽ സുരേഷ് ഗോപി, സിദ്ദിഖ്, മനോജ് കെ. ജയൻ, സായി കുമാർ, വിമലാ രാമൻ, പത്മപ്രിയ, പി. ശ്രീകുമാർ, വിജയ കുമാർ, മോഹൻ കുമാർ, ഗീത സലാം, ടി. പി. മാധവൻ, ബാബുരാജ്, ബിജു പപ്പൻ, കൊല്ലം തുളസി, ബേബി നീരജ, മാസ്റ്റർ അരുൺ എന്നിവർ അഭിനയിച്ചിരിക്കുന്നു.
സംഗീതം
തിരുത്തുകഈ ചിത്രത്തിലെ പാട്ട് എഴുതിയത് ഗിരീഷ് പുത്തഞ്ചേരി ആണ്. പശ്ചാത്തലസംഗീതം രാജാമണി ചെയ്തിരിക്കുന്നു. ഈ ചിത്രത്തിന്റെ സംഗീതസംവിധായകൻ രാഹുൽ രാജ് ആണ്.
ഗാനങ്ങൾ
തിരുത്തുക- തീം മ്യൂസിക്
- ഒരു രാപ്പൂ
മറ്റ് അണിയറ പ്രവർത്തകർ
തിരുത്തുക- രാജരത്നം - ഛായാഗ്രഹണം
- എൽ. ഭൂമിനാഥൻ - ചിത്രസംയോജകൻ
- ഭാഗ്യചിത്ര റിലീസ് - വിതരണം
- പി. എൻ. മണി - ചമയം
- ബോബൻ - കലാസംവിധാനം
- മുരുകേഷ് - ശബ്ദ മിശ്രണം
- കുമാർ ശാന്തി - നൃത്തം
- മാഫിയ ശശി - സംഘട്ടനം
- വാഴൂർ ജോസ് - പി. ആർ. ഒ.