ജോസഫ് ഗീബൽസ്

നാസി ജർമ്മനിയുടെ പ്രൊപഗണ്ടമന്ത്രി

ഒരു ജർമ്മൻ രാഷ്ട്രീയപ്രവർത്തകനും നാസി ജർമ്മനിയുടെ പ്രൊപഗണ്ടമന്ത്രിയുമായിരുന്നു പോൾ ജോസഫ് ഗീബൽസ്(German: [ˈɡœbəls]  ( listen)(ജനനം:ഒക്ടോബർ 1897 -മരണം:മെയ് 1, 1945). ജർമ്മൻ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്‌ലറുടെ ഏറ്റവും അടുത്ത സഹകാരിയും അനുയായിയുമായിരുന്ന ഗീബൽസ് ജർമ്മനിയുടെ ഒരു ദിവസത്തെ ചാൻസലറുമായിരുന്നിട്ടുണ്ട്. ജൂതവിരോധത്തിനും പ്രസംഗപാടവത്തിനും പേരുകേട്ട ആളായിരുന്നു ഗീബൽസ്. ജൂതർക്കെതിരായ ക്രിസ്റ്റൽനൈറ്റ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ഗീബൽസായിരുന്നു. ജർമ്മൻ ജനതയെ അക്രമോൽസുകമായ യുദ്ധത്തിന്‌ മാനസികമായി ഒരുക്കുന്നതിന്‌ വേണ്ടി ആധുനികപ്രചരണതന്ത്രങ്ങൾ ഗീബൽസ് ഉപയോഗിച്ചു. ജർമ്മനിയിലെ വംശീയവിഭാഗങ്ങളെയും ദേശീയന്യൂനപക്ഷങ്ങളേയും അവർ രാജ്യത്തെ തകർക്കുകയാണെന്ന് ആരോപിച്ച് അപഹസിച്ചു. കടുത്ത ജൂതവിരോധിയായിരുന്ന ഗീബൽസ് ഹോളോകോസ്റ്റിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായിരുന്നു. ആദ്യ കാലങ്ങളിൽ ഹിറ്റ്‌ലറിന്റെ വിമർശകനിൽ നിന്നു ഹിറ്റ്‌ലറിന്റെ വിശ്വസ്തനിലേക്കുള്ള മാറ്റം വിശ്വസിക്കാവുന്നതിലും അപ്പുറത്ത് ആയിരുന്നു .

ജോസഫ് ഗീബൽസ്
Paul Joseph Goebbels
ജർമൻ ചാൻസലർ
ഓഫീസിൽ
1945 ഏപ്രിൽ 30 – 1945 മെയ് 1
രാഷ്ട്രപതികാൾ ഡോണിറ്റ്‌സ്
മുൻഗാമിഅഡോൾഫ് ഹിറ്റ്‌ലർ
പിൻഗാമിആരുമില്ല (ലുട്സ് ഗാഫ് ഷ്വെറിൻ വൺ ക്രോസിഗ് മുഖ്യ മന്ത്രിയായി)
പ്രബോധയ- ആശയപ്രചാരണ മന്ത്രി
ഓഫീസിൽ
1933 മാർച്ച് 13 – 1945 ഏപ്രിൽ 30
മുൻഗാമിപദവി നിർമ്മിക്കപ്പെട്ടു
പിൻഗാമിവെർണർ ന്യൂമാൻ
വ്യക്തിഗത വിവരങ്ങൾ
ജനനം(1897-10-29)ഒക്ടോബർ 29, 1897
റെയ്‌ഡ്‌റ്റ്, പ്രഷ്യൻ സാമ്രാജ്യം, ജർമൻ സാമ്രാജ്യം
മരണം1 മേയ് 1945(1945-05-01) (പ്രായം 47)
ബെർളിൻ, ജർമനി
രാഷ്ട്രീയ കക്ഷിനാസിപ്പാർട്ടി (NSDAP)
പങ്കാളിമാഗ്‌ദ ഗീബൽസ്
അൽമ മേറ്റർ
ജോലിരാഷ്ട്രീയക്കാരൻ

ഒരു എഴുത്തുകാരനാകണമെന്നു മോഹിച്ചിരുന്ന ഗീബൽസ് 1921 -ൽ ഹെയ്‌ഡൽബർഗ് സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കി. 1924 -ൽ നാസി പാർട്ടിയിൽ ചേർന്ന അയാൾ ഗ്രിഗർ സ്ട്രാസ്സറിനൊപ്പം പാർട്ടിയുടെ വടക്കൻ മേഖലയിലാണ് പ്രവർത്തിച്ചത്. 1926 -ൽ ബെർളിന്റെ ജില്ലാനേതാവായി അവരോധിക്കപ്പെട്ട ഇയാൾ പാർട്ടിയുടെ നയങ്ങളും നടപടികളെയും പ്രചരിപ്പിക്കാൻ ആശയപ്രചാരണം എന്ന രീതി അവലംബിക്കുന്നതിൽ പ്രത്യേകപരീക്ഷണങ്ങൾ നടത്തി. 1933 -ൽ നാസികൾ അധികാരം പിടിച്ചെടുത്തപ്പോൾ ഗീബൽസ് പ്രചരണമന്ത്രിയായി നിയമിക്കപ്പെട്ടു. ഉടൻ തന്നെ മാധ്യമം, കല, തുടങ്ങിയ മേഖലകളിൽ ഏകാധിപത്യപരമായ നിയന്ത്രണം ഗീബൽസ് കൊണ്ടുവന്നു. നാസി ആശയപ്രചാരണം നടത്താൻ താരതമ്യേന നവമാധ്യമങ്ങളായ റേഡിയോയെയും ചലച്ചിത്രത്തെയും അയാൾ ഉപയോഗപ്പെടുത്തി. പാർട്ടി പ്രചാരണത്തിനു പ്രധാനമായി ഉപയോഗിച്ചിരുന്നത് ജൂതവിരോധം, ക്രിസ്ത്യാനികളുടെ പള്ളികൾ ആക്രമിക്കൽ എന്നിവയായിരുന്നു.

1943 -ൽ ഗീബൽസ് ഹിറ്റ്‌ലറെക്കൊണ്ട് സമ്പൂർണ്ണയുദ്ധമുണ്ടാക്കാൻ നിർബന്ധിച്ചു. ഇതിനായി യുദ്ധാവശ്യത്തിനുള്ളതല്ലാത്ത ബിസിനസ്സുകൾ പൂട്ടാനും, സ്ത്രീകളെ ജോലിചെയ്യാനും, നേരത്തെ സൈനികസേവനങ്ങളിൽ നിന്നും ഒഴിവാക്കിയ പുരുഷന്മാരെ വീണ്ടും സേനയിലേക്ക് ചേർക്കാനും തുടങ്ങി. ഒടുവിൽ 1944 ജൂലൈ 23 -ന് ഹിറ്റ്‌ലർ ഗീബൽസിനെ യുദ്ധകാര്യമന്ത്രിയാക്കി നിയമിച്ചു. തുടർന്ന് ഗീബൽസ് കൂടുതൽ ആൾക്കാരെ സൈനികസേവനത്തിനും ആയുധമുണ്ടാക്കാനുള്ള ശാലകളിലും നിയമിക്കാൻ ശ്രമിച്ചെങ്കിലും അതു വിജയമായിരുന്നില്ല. യുദ്ധത്തിനൊടുവിൽ ജർമനിയുടെ പരാജയം ഉറപ്പായതോടെ 1945 ഏപ്രിൽ 22 -ന് ഗീബൽസിന്റെ ഭാര്യ മഗ്‌ദയും അവരുടെ ആറു കുട്ടികളും ബെർളിനിൽ ഗീബൽസിന്റെ അടുത്തേക്ക് എത്തി. ഹിറ്റ്‌ലറുടെ ബങ്കറിന്റെ ഒരു ഭാഗമായ വോർബങ്കറിലാണ് അവർ താമസിച്ചത്. ഏപ്രിൽ 30 -ന് ഹിറ്റ്‌ലർ ആത്മഹത്യ ചെയ്തപ്പോൾ ഹിറ്റ്ലറുടെ വില്പത്രപ്രകാരം ഗീബൽസ് ജർമനിയുടെ ചാൻസലർ ആയി. ഒരു ദിവസം മാത്രം ആ സ്ഥാനത്തിരുന്ന ഗീബൽസും അയാളുടെ ഭാര്യ മഗ്ദയും ചേർന്ന് അവരുടെ ആറ് കുഞ്ഞുങ്ങളെ സയനൈഡ് നൽകി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു.

ആദ്യകാല ജീവിതം

തിരുത്തുക

1897 ഒക്ടോബർ 29 -ന് ജർമനിയിൽ ഒരു സാധാരണ കത്തോലിക്ക കുടുംബത്തിലാണ് പോൾ ജോസഫ് ഗീബൽസ് ജനിച്ചത്.[1] കുട്ടിക്കാലത്ത് ആരോഗ്യം കുറഞ്ഞനിലയിലായിരുന്ന ഗീബൽസിന്റെ വൽതുകാൽ ഇടതുകാലിനേക്കാൾ നീളം കുറഞ്ഞതായിരുന്നു,[1] അതു ശരിയാക്കാനായി നടത്തിയ ശസ്ത്രക്രിയ വിജയിച്ചുമില്ല.[2] ഇതു പരിഹരിക്കാൻ ഒരു പ്രത്യേകതരം ഷൂസ് ധരിച്ചുനടന്ന ഗീബൽസിനു നടക്കുമ്പോൾ മുടന്ത് ഉണ്ടാവുകയും അക്കാരണത്താൽ ഒന്നാം ലോകമഹായുദ്ധത്തിൽ സൈന്യത്തിൽ ചേരാൻ കഴിയാതെ വരികയും ചെയ്തു.[3] ഒരു ക്രിസ്ത്യൻ സ്കൂളിൽ പഠിച്ച ഗീബൽസ് 1917 -ൽ സർവ്വകലാശാല പ്രവേശനപരീക്ഷയിൽ ഒന്നാമൻ ആവുകയും[4] തൽഫലമായി അതിന്റെ സമ്മാനദാനചടങ്ങിൽ പ്രസംഗിക്കാൻ അവസരം നേടുകയും ചെയ്തു.[5] ഗീബൽസ് ഒരു കത്തോലിക്ക പുരോഹിതൻ ആകണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം, അയാളും അത് ഗൗരവമായിത്തന്നെ എടുത്തിരുന്നുവെങ്കിലും[6] ഗീബൽസ് സ്കോളർഷിപ്പുകളോടെ വിവിധ സർവ്വകലാശാലകളിൽ[7] ചരിത്രവും സാഹിത്യവും[8] അഭ്യസിക്കുകയും പതിയെ കത്തോലിക്കരീതിയിൽ നിന്നും സ്വയം അകന്നുനിൽക്കുകയും ചെയ്തു.[9]

റിചാർഡ് ജെ ഇവാൻസും റോജർ മാൻവെലും ഉൾപ്പെടെയുള്ള ചരിത്രകാരന്മാർ തന്റെ ശാരീരികപോരായ്മകളെ മറികടക്കാനാവണം ജീവിതകാലം മുഴുവൻ സ്ത്രീകളെ അന്വേഷിച്ച് ഗീബൽസ് നടന്നിരുന്നത് എന്ന് വ്യാഖ്യാനിക്കുന്നുണ്ട്.[10][11] ഫ്രീബർഗിൽ ആയിരുന്നപ്പോൾ ഗീബൽസ് തന്നെക്കാൾ മൂന്നുവയസ്സിനു മുതിർന്ന ആങ്ക സ്റ്റാൽഹെമുമായി സ്നേഹത്തിൽ ആവുകയും ഉപരിപഠനത്തിന് അവർ വൂസ്‌ബർഗ്ഗിലേക്കു പോയപ്പോൾ അവരെ പിൻതുടരുകയും ചെയ്തു.[12][3] മൈക്കൾ എന്ന പേരിൽ 1921 -ൽ ഗീബൽസ് മൂന്നുഭാഗങ്ങളുള്ള ഒരു അർദ്ധ-ആത്മകഥ എഴുതുകയുണ്ടായെങ്കിലും ഒന്നും മൂന്നും ഭാഗങ്ങളെ പിന്നീടു ലഭിച്ചുള്ളൂ.[13] തന്റെ തന്നെ കഥയാണ് അതെന്നു ഗീബൽസ് കരുതി.[13] അതിലെ ജൂതവിരുദ്ധതയും വ്യക്തിപ്രഭാവമുള്ള നേതാവിനെപ്പറ്റിയുമുള്ള പരാമശങ്ങളും 1929 ആ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു തൊട്ടുമുൻപ് ഗീബൽസ് കൂട്ടിച്ചേർത്തതാവാമെന്നു കരുതുന്നു. നാസികളുടെ പ്രസാധകശാലയായ എഹെർ -വെർലാഗ് ആണ് ആ പുസ്തകം പ്രസിദ്ധീകരിച്ചത്.[14] 1920 -ഓടെ ആങ്കയുമായുള്ള ബന്ധം തീരുകയും ഗീബൽസിൽ ആത്മഹത്യയെപ്പറ്റിയുള്ള ചിന്തകൾ നിറയുകയും ചെയ്തു.[15][a]

19 -ആം നൂറ്റാണ്ടിലെ അത്രപ്രശസ്തനൊന്നും അല്ലാത്ത ഒരു നാടകകൃത്ത് ആയ വില്യം വൺ ഷുൾസിനെപ്പറ്റി ഹെയ്‌ഡൽബർഗ് സർവ്വകലാശാലയിൽ ഗീബൽസ് തന്റെ PhD പ്രബന്ധം സമർപ്പിച്ചു.[16] അന്നത്തെ പ്രശസ്ത സാഹിത്യചരിത്രകാരനായ ഫ്രെഡറിക് ഗുണ്ടോൾഫിന്റെ കീഴിൽ ആവണം അതുസമർപ്പിക്കേണ്ടതെന്ന് ഗീബൽസ് വിചാരിച്ചു. ഗുണ്ടോൾഫ് ജൂതനാണെന്നതൊന്നും ഗീബൽസിനെ സ്വാധീനിച്ചിരുന്നില്ല.[17] എന്നാൽ അക്കാലത്ത് അധ്യാപനത്തിലൊന്നും സജീവമല്ലാതിരുന്ന ഗുണ്ടോൾഫ് ഗീബൽസിനെ അസോസിയേറ്റ് പ്രഫസറായ മാക്സ് ഫ്രീഹെർ വൺ വാൽഡ്‌ബർഗിന്റെ സമീപത്തേക്ക് അയയ്ക്കുകയാണ് ഉണ്ടായത്. അദ്ദേഹവും ജൂതവംശജനായിരുന്നു.[17] വാൾഡ്‌ബർഗാണ് ഗീബൽസിനോട് വില്ല്യം വൺ ഷൂൾസിനെപ്പറ്റി പ്രബന്ധം തയ്യാറാക്കിക്കൊള്ളാൻ ഉപദേശിച്ചത്. തിസീസ് സമർപ്പിച്ച് വാചാപരീക്ഷയും കഴിഞ്ഞ ഗീബൽസിന് 1921 -ൽ പിഎച്ച്ഡി ലഭിച്ചു.[18]

നാട്ടിലേക്കു മടങ്ങിയ ഗീബൽസ് ഒരു സ്വകാര്യ അധ്യാപകജോലി ചെയ്യാൻ തുടങ്ങി. ഒരു പ്രാദേശിക പത്രപ്രവർത്തനജോലിയും അയാൾ ചെയ്തുതുടങ്ങി. ആധുനികസംസ്കാരത്തോടുള്ള ഇഷ്ടക്കേടും ജൂതവിരുദ്ധതയും അയാളുടെ അന്നത്തെ എഴുത്തുകളിൽ കാണാം.[19] 1922 വേനലിൽ കണ്ടുമുട്ടിയ ഒരു സ്കൂൾ അധ്യാപികയായ എൽസെ ജാങ്കെയുമായി അയാൾ പ്രണയത്തിലായി.[20] താൻ പകുതി ജൂതയാണെന്ന് അവൾ പറഞ്ഞതോടെ പ്രണയം നഷ്ടമായിത്തുടങ്ങിയെന്ന് ഗീബൽസ് പറയുകയുണ്ടായെങ്കിലും[20] 1927 വരെ അവരെ ഗീബൽസ് കണ്ടുകൊണ്ടുതന്നെയിരുന്നു.[21]

അറിയപ്പെടുന്ന ഒരു എഴുത്തുകാരനാവാൻ ഗീബൽസ് വർഷങ്ങളോളം ശ്രമിച്ചു.[22] 1923 മുതൽ പിൽക്കാലം മുഴുവൻ അയാൾ എഴുതിപ്പോന്ന ഡയറികൾ അയാളുടെ എഴുതുവാനുള്ള ത്വരയുടെ ബഹിർഗമനമായിരുന്നു.[23] എഴുത്തിൽ നിന്നും വരുമാനമൊന്നും ലഭിക്കാതിരുന്നതിനാൽ (1923 -ൽ അയാൾ രണ്ടു നാടകങ്ങൾ രചിച്ചിരുന്നെങ്കിലും രണ്ടും വിറ്റുപോയില്ല[24]) ഒരു ഓഹരിവിപണിയിലും കൊളോണിലെ ഒരു ബാങ്കിലും യാതൊരു ഇഷ്ടവും കൂടാതെ ക്ലാർക്കുജോലി ചെയ്യാൻ അയാൾ നിർബന്ധിതനായി.[25][26] 1923 -ൽ ബാങ്കിൽ നിന്നും പുറത്താക്കപ്പെട്ട ഗീബൽസ് റെയ്റ്റിലേക്ക് മടങ്ങി.[27] ഇക്കാലത്ത് ധാരാളമായി വായിച്ച ഗീബൽസ് ഒസ്‌വാൾഡ് സ്പെങ്ലർ, ദസ്തയേവ്‌സ്കി, ബ്രിട്ടനിൽ ജനിച്ച ജർമൻകാരനായ ഹൂസ്റ്റൺ സ്റ്റീവാഡ് ചേമ്പർലെയിൻ (ഇയാളുടെ ഫൗണ്ടേഷൻസ് ഓഫ് നൈൻറ്റീന്ത് സെഞ്ചുറി (1899) എന്ന ഗ്രന്ഥം ജർമനിയിലെ തീവ്ര വലതുപക്ഷ നിലപാടുകളുടെ അംഗീകൃതഗ്രന്ഥമായിരുന്നു).എന്നിവരുടെ പുസ്തകങ്ങൾ വായിച്ചു.[28] സാമൂഹികപ്രശ്നത്തെക്കുറിച്ച് പഠനമാരംഭിച്ച ഗീബൽസ് വായിച്ചവയിൽ കാൾ മാക്സ്, ഏംഗൽസ്, റോസ ലക്സംബർഗ്, ആഗസ്ത് ബേബൽ, ഗുസ്താവ് നോസ്കെ എന്നിവരുടെ പുസ്തകങ്ങളും ഉൾപ്പെടുന്നു.[29][30] ജർമൻ ചരിത്രകാരനായ പീറ്റർ ലോംഗറിക്കിന്റെ അഭിപ്രായപ്രകാരം 1923-24 കാലയളവിലെ ഗീബൽസിന്റെ ഡയറി പരിശോധിച്ചാൽ ഒരു ഒറ്റപ്പെട്ടവനായ, മത-തത്വചിന്ത സംഘർഷനിലപാടുകളുള്ള, ലക്ഷ്യമില്ലാത്ത ഒരു മനസായിരുന്നു ഗീബൽസിന് ഉണ്ടായിരുന്നത് എന്നു മനസ്സിലാവും.[31] 1923 മുതൽ മുന്നോട്ടുള്ള കാലത്തെ ഡയറികളിൽ നിന്നും അയാൾ അയാൾ വോൾക്കിഷ് ദേശീയവാദത്തിലേക്കു മാറുന്നതുകാണാം.[32]

നാസി പ്രവർത്തകൻ

തിരുത്തുക

1924 -ലാണ് ആദ്യമായി ഗീബൽസിന് ഹിറ്റ്‌ലറിലും നാസിസത്തിലും താല്പര്യമുണ്ടായത്.[33] 1923 നവമ്പർ 8 നും 9 നും അട്ടിമറിയിലൂടെ ഭരണം പിടിക്കാനായി ഹിറ്റ്‌ലറുടെ നേതൃത്ത്വത്തിൽ നടന്ന ബിയർ ഹാൾ പുസ്ത്തിന്റെ വിചാരണ 1924 ഫെബ്രുവരിയിൽ ആണ് തുടങ്ങിയത്.[34] വലിയതോതിലുള്ള മാധ്യമശ്രദ്ധപിടിച്ചുപറ്റിയ ആ വിചാരണ ഹിറ്റ്‌ലർക്ക് തന്റെ ആശയപ്രചരണങ്ങൾക്കുള്ള നല്ലൊരു വേദിയായി മാറി.[35] അഞ്ചുവർഷത്തേക്കുള്ള ജയിൽശിക്ഷയാണു വിധിക്കപ്പെട്ടതെങ്കിലും കേവലം ഒരുവർഷത്തിനുശേഷം 1924 ഡിസംബർ 24 -ന് ഹിറ്റ്‌ലറെ ജയിലിൽ നിന്നും വിട്ടയച്ചു.[36] തന്റെ വിശ്വാസത്തോടുള്ള ഹിറ്റ്‌ലറുടെ അചഞ്ചലമായ സമർപ്പണവും അയാളുടെ വ്യക്തിപ്രഭാവവും ഗീബൽസിനെ നാസിപ്പാർട്ടിയിലേക്ക് ആകർഷിച്ചു.[37] ഈ സമയത്തു തന്നെ നാസിപ്പാർട്ടിയിൽ ചേർന്ന ഗീബൽസിന്റെ പാർട്ടി അംഗത്ത്വസംഖ്യ 8762 ആയിരുന്നു.[25] റൈൻ-റുർ ജില്ലയിലെ നാസിപ്പാർട്ടി തലവനായിരുന്ന കാൾ ഹോഫ്മാന്, 1924 അവസാനത്തോടെ ഗീബൽസ് തന്റെ സേവനം ലഭ്യമാക്കി. കോഫ്‌മാൻ ഗീബൽസിനെ വടക്കൻ ജർമനിയിലെ ഒരു പ്രമുഖ നാസി സംഘാടകനായ ഗിഗർ സ്റ്റ്രോസറിനു പരിചയപ്പെടുത്തിക്കൊടുക്കുകയും അയാൾ ഗീബൽസിനെ അവരുടെ ആഴ്‌ച്ചപ്പത്രത്തിലെ ജോലിചെയ്യുവാനും കൂടെ പ്രാദേശികപാർട്ടി ഓഫീസുകളിൽ ജോലി ചെയ്യുവാനും ഏർപ്പാടാക്കി.[38] റൈൻലാന്റ്-വെസ്റ്റ്‌ഫാലിയയുടെ പ്രതിനിധിയായും പാർട്ടിക്കുവേണ്ടി സംസാരിക്കുന്നയാളുമായി ഗീബൽസ് നിയമിതനായി.[39] മ്യൂണിക്കിൽ ഉള്ള എതിരാളികളായ ഹിറ്റ്‌ലർ ഗ്രൂപ്പിനേക്കാളേറെ സാമൂഹികവീക്ഷണവും കാഴ്‌ച്ചപ്പാടുകളും ഉള്ളവരായിരുന്നു ഗീബൽസ് അടക്കമുള്ള സ്റ്റ്രോസ്സേഴ്‌സിന്റെ ഉത്തര നാസിഗ്രൂപ്പിൽ ഉള്ളവർ.[40] സ്റ്റ്രോസറിന് പലകാര്യങ്ങളിലും ഹിറ്റ്‌ലറുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു അങ്ങനെ 1926 നവമ്പറിൽ പാർട്ടിയിൽ മാറ്റങ്ങൾ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ അയാൾ തുടങ്ങി.[41]

സ്ട്രോസറുടെ നിലപാടുകൾ തന്റെ ആധിപത്യത്തിനു ഭീഷണിയാണെന്നു കണ്ട ഹിറ്റ്‌ലർ പ്രാദേശികഭരണനേതൃത്ത്വത്തിലെ അറുപതുപേരെയും ഗീബൽസ് അടക്കമുള്ള പാർട്ടി നേതാക്കളെയും ബാംബേർഗിലെ ഒരു പ്രത്യേകയോഗത്തിൽ വിളിച്ചുചേർത്തു. സ്ട്രോസ്സറുടെ ഭരണകേന്ദ്രമായ അവിടെ വച്ച് ഹിറ്റ്‌ലർ രണ്ടുമണിക്കൂർ നീണ്ടുനിന്ന ഒരു പ്രസംഗം നടത്തുകയും അതിൽ സ്ട്രോസ്സറുടെ പുതിയ രാഷ്ട്രീയരീതികളെ നിശിതമായി വിമർശിക്കുകയും ചെയ്തു.[42] വടക്കേമേഖല സോഷ്യലേറ്റ് ഭാഗത്തേക്ക് നീങ്ങുന്നതിനെ ഹിറ്റ്‌ലർ എതിർക്കുകയും അങ്ങനെ നീങ്ങുന്നപക്ഷം അത് ജർമനിയെ രാഷ്ട്രീയ ബോൽഷേവിസത്തിലേക്ക് നയിക്കുമെന്നും ഹിറ്റ്‌ലർ പറഞ്ഞു. ജർമനിയിൽ ഇനി രാജകുമാരന്മാർ ഉണ്ടാവില്ലെന്നും, നമ്മുടെ ജനങ്ങളെ ചൂഷണം ചെയ്യുന്ന ജൂതരീതികൾ ഉണ്ടാവില്ലെന്നും, ഭൂമി പിടിച്ചെടുത്ത് ഭാവി സുരക്ഷിതമാക്കുമെന്നും, എന്നാൽ അത് മുൻകാല പ്രഭുക്കളുടെ ഭൂമി പിടിച്ചെടുത്താവില്ലെന്നും മറിച്ച് കിഴക്കോട്ടുള്ള ഭാഗങ്ങളിലേക്ക് കുടിയേറിക്കൊണ്ടായിരിക്കും എന്നും ഹിറ്റ്‌ലർ പ്രസംഗിച്ചു.[41] സോഷ്യലിസം എന്നത് ജൂതരുടെ കണ്ടുപിടിത്തമാണെന്നും സ്വകാരസ്വത്തുക്കൾ നാസിഭരണത്തിൽ പിടിച്ചെടുക്കുകയില്ലെന്നും കേട്ടപ്പോൾ താൻ ഞെട്ടിപ്പോയെന്നും ഹിറ്റ്‌ലറെ ഇനി താൻ പൂർണ്ണമായി വിശ്വസിക്കുകയില്ലെന്നും തന്റെ ഉള്ളിലുള്ള പിന്തുണ നഷ്ടമായെന്നും ഗീബൽസ് തന്റെ ഡയറിയിൽ എഴുതി.[43]

എതിരാളികളെയും കൂടെ നിർത്തുന്നതിനായി ഗീബൽസ് അടക്കമുള്ള മൂന്നു വടക്കൻ നേതാക്കളുമായി ഹിറ്റ്‌ലർ യോഗങ്ങൾ നടത്തി.[44] തന്നെ കാണാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഗീബൽസിനായി സ്വന്തം കാർ തന്നെ അയച്ച ഹിറ്റ്‌ലറുടെ നടപടി ഗീബൽസിനെ അമ്പരപ്പിച്ചുകളഞ്ഞു. അന്നു വൈകീട്ട് ഹിറ്റ്‌ലറും ഗീബൽസും ബീയർഹാൾ റാലിയെ അഭിസംബോധന ചെയ്തു.[44] വ്യത്യാസങ്ങൾ മാറ്റി വച്ച് ഒത്തുപോകാൻ അടുത്ത ദിവസം മൂന്നുനേതാക്കളേയും ബോധ്യപ്പെടുത്താൻ ഹിറ്റ്‌ലർക്ക് കഴിഞ്ഞു. സാമൂഹ്യപ്രശ്നത്തിൽ തന്റെ നിലപാടിൽ പുതിയവെളിച്ചം വീശാൻ ഹിറ്റ്‌ലർക്ക് കഴിഞ്ഞതായി ഗീബലിനു ബോധ്യമായി.[45] ഹിറ്റ്‌ലറുടെ പ്രഭാവത്തിൽ ഗീബൽസ് പൂർണ്ണമായും വീണുപോയി, ആ ആരാധനയും ബഹുമാനവും സത്യസന്ധമായ വിധേയത്വവും അയാളുടെ ജീവിതാന്ത്യം വരെ തുടർന്നു. ഞാൻ അയാളെ അത്രയ്ക്കും ഇഷ്ടപ്പെടുന്നു. ഒക്കെത്തിനെപ്പറ്റിയും ഗാഢമായി ചിന്തിച്ചുറപ്പിച്ച ആളാണ് അയാൾ. ഇത്തരത്തിൽ തിളങ്ങുന്ന മനസ്സുള്ള ഒരാൾ ആവണം എന്റെ നേതാവ്. ആ രാഷ്ട്രീയപ്രതിഭാശാലിക്കുമുന്നിൽ ഞാൻ നമിക്കുന്നു. പിന്നീട് അയാൾ എഴുതി: "അഡോൾഫ് ഹിറ്റ്‌ലർ, നിങ്ങൾ ഒരേ സമയം മഹാനും ലാളിത്യമുള്ളവനുമാണ്, അതിനാൽ ഞാൻ നിങ്ങളെ ഇഷ്ടപ്പെടുന്നു. എന്തൊരു പ്രതിഭാശാലി"."[46] ബാംബർഗിലെയും മ്യൂണിക്കിലെയും കൂടിച്ചേരലിനു ശേഷം പാർട്ടിയിൽ വരുത്താനുള്ള സ്ട്രോസ്സെഴ്‌സിന്റെ നിർദ്ദേശങ്ങളെല്ലാം പിന്തള്ളപ്പെട്ടു. 1920 -ലെ നാസി പദ്ധതിയുടെ യഥാർത്ഥതീരുമാനങ്ങൾ മാറ്റമില്ലാതെ തുടർന്നു. കൂടാതെ പാർട്ടിയിൽ ഹിറ്റ്‌ലറുടെ സ്ഥാനം വളരെയധികം ശക്തിപ്പെടുകയും ചെയ്തു.[46]

ആശയപ്രചാരകനായി ബെർളിനിൽ

തിരുത്തുക

ഹിറ്റ്‌ലറുടെ നിർദ്ദേശപ്രകാരം മ്യൂണിക്കിലെ പാർട്ടി സമ്മേളനങ്ങളിലും 1926 -ലെ വെയ്‌മർ പാർട്ടി കോൺഗ്രസ്സിലും ഗീബൽസ് പ്രസംഗിച്ചു.[47] അടുത്തവർഷത്തെ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിലും ആദ്യമായി ഗീബൽസ് പങ്കാളിയായി. റാലി ചിത്രീകരിക്കാൻ വേണ്ടകാര്യങ്ങൾ ഹിറ്റ്‌ലറും ഗീബൽസും കൂടിയാണു ചെയ്തത്.[48] ഈ പരിപാടികളുടെ വിജത്തെത്തുടർന്നു ലഭിച്ച അഭിനന്ദനങ്ങൾ അയാളെ വീണ്ടും ഹിറ്റ്‌ലറുടെ ആശയങ്ങളുമായി അടുപ്പിക്കുകയും കൂടുതലായി ഹിറ്റ്‌ലറെ ആരാധിക്കാൻ ഇടയാക്കുകയും ചെയ്തു.[49]

1926 ആഗസ്റ്റിൽ ഗീബൽസിനെ ബെർളിനിലെ പാർട്ടിയുടെ ജില്ലാതലവനാക്കി നിയമിച്ചു. സെപ്തംബർ പകുതിയോടെ അങ്ങോട്ടു തിരിച്ച അയാൾ ഒക്ടോബർ മധ്യത്തിൽ ആ സ്ഥാനം ഏറ്റെടുത്തു. അങ്ങനെ സ്ട്രോസ്സറുടെ കൂടെയുള്ള വടക്കൻ കൂട്ടത്തെ വിജയകരമായി ഒതുക്കാൻ ഹിറ്റ്‌ലർക്കു കഴിഞ്ഞു.[50] ആ ഭാഗത്തു സംഘടനയെ ശക്തിപ്പെടുത്താൻ വേണ്ടതെല്ലാം ചെയ്യാനുള്ള സമ്പൂർണ്ണ അധികാരമാണ് ഗീബൽസിനു ഹിറ്റ്‌ലർ നൽകിയത്. പ്രാദേശിക സ്റ്റുർമബ്‌റ്റീലംഗിന്റെയും (SA) ഷുട്സ്റ്റാഫ്ഫലിന്റെയും (SS) അധികാരവും ഗീബൽസിനായിരുന്നു. എന്നു മാത്രമല്ല, ഹിറ്റ്‌ലർ മാത്രമേ ഗീബൽസിനുമീതെ അധികാരത്തിൽ ഉണ്ടായിരുന്നുള്ളൂ.[51] ചുമതലയേക്കുമ്പോൾ ആയിരം പേരുണ്ടായിരുന്നു പാർട്ടി അംഗസംഖ്യ ഏറ്റവും മികച്ചവരെയും സജീവമായവരെയും മാത്രം നിലനിർത്തി ഗീബൽസ് 600 ആക്കി ചുരുക്കി. പണം ഉണ്ടാക്കാൻ അംഗസംഖ്യയും പാർട്ടിയോഗങ്ങളിലേക്ക് ടിക്കറ്റും അയാൾ ഏർപ്പെടുത്തി.[52] പ്രസിദ്ധിയുടെ വില (സുപ്രസിദ്ധിയും, കുപ്രസിദ്ധിയും) കൃത്യമായി അറിഞ്ഞിരുന്ന അയാൾ തെരുവുകലാപങ്ങളെയും വെള്ളമടിപാർട്ടികളെയും പ്രകോപ്പിച്ചിരുന്നു. കൂടാതെ ജർമനിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തു.[53] അക്കാലത്തു വികസിച്ചുവന്നിരുന്ന പരസ്യതന്ത്രങ്ങളെയും രാഷ്ട്രീയമേഖലകളിലേക്കും പരസ്യവാചകങ്ങളിലൂടെയും പരസ്യങ്ങളിൽ കൂടിയും വ്യാപിക്കാൻ അയാൾ ശ്രമിച്ചു.[54] വലിയ അക്ഷരങ്ങളും ചുവന്നനിറത്തിലുള്ള അച്ചടിയും വലിയ തലക്കെട്ടുകളും എല്ലാമുള്ള പോസ്റ്ററുകൾ അർത്ഥം മനസ്സിലാക്കേണ്ടവർക്ക് മുഴുവൻ വായിക്കാനുള്ള പ്രേരണ നൽകുന്ന തരത്തിലായിരുന്നു.[55]

1932 -ൽ ഗീബൽസ് ഒരു രാഷ്ട്രീയറാലിയിൽ പ്രസംഗിക്കുന്നു. ഇങ്ങനെ എളിക്കു കയ്യുംകൊടുത്തുകൊണ്ടുള്ള നിൽപ്പ്, അയാൾ ഒരു അധികാരസ്ഥാനത്താണ് ഉള്ളത് എന്നു കാണിക്കുന്നു.[56]
1934 -ൽ ബർളിനിൽ നടത്തിയ ഒരു പ്രസംഗം. കൈ പിടിച്ചിരിക്കുന്നരീതി ഒരു ഭീഷണിയുടെ രീതിയാണ്.[56]

ഹിറ്റ്‌ലറെപ്പോലെതന്നെ ഗീബൽസും പൊതുസ്ഥലത്തു പ്രസംഗിക്കുന്നതിനുള്ള പരിശീലനം കണ്ണാടിക്കുമുൻപിൽ വച്ചു നടത്തിയിരുന്നു. യോഗങ്ങൾക്കു മുൻപ് വർണ്ണാഭമായ ഘോഷയാത്രകൾ ഉണ്ടായിരുന്നു. മാർച്ചുകളും പാട്ടുകളും നിറഞ്ഞ ഇടങ്ങൾ പാർട്ടി ബാനറുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ടാകും. (മിക്കപ്പോഴും താമസിച്ച്) വേദിയിലേക്ക് പ്രത്യക്ഷപ്പെടുന്ന നിമിഷങ്ങൾ നാടകീയമായും പരമാവധി വികാരങ്ങൾ ഉത്തേജിപ്പിക്കുന്ന നിലയിലും ആയിരുന്നു. കൃത്യമായി മുൻകൂട്ടി തയ്യാർ ചെയ്ത പ്രസംഗങ്ങൾ വിചാരിച്ച രീതിയിൽ അംഗവിക്ഷേപങ്ങളോടെ അവതരിപ്പിക്കുന്നതിൽ അയാൾ സമർത്ഥനായിരുന്നു. അതോടൊപ്പം തന്നെ കാഴ്ചക്കാരെ കയ്യിലെടുക്കാൻ അപ്പപ്പോൾ വേണ്ടരീതിയിൽ പ്രസംഗങ്ങളിൽ മാറ്റം വരുത്താനും അയാൾ മിടുക്കുകാട്ടിയിരുന്നു.[57][56]

പാർട്ടിപ്പരിപാടികളിലെ പ്രകടനങ്ങളിലും യോഗങ്ങളിലും നാസിപ്പാർട്ടിക്ക് ശ്രദ്ധകിട്ടാനായി കലാപമുണ്ടാക്കാനുള്ള ഗീബൽസിന്റെ തന്ത്രങ്ങൾ കാരണം 1927 മെയ് 5-ന് ബെർളിൻ നഗരത്തിൽ നാസിപ്പാർട്ടിയെ നിരോധിച്ചു.[58][59] എന്നാൽ അക്രമസംഭവങ്ങൾ വർദ്ധിക്കുകയും ചെറുപ്പക്കാരായ നാസികൾ തെരുവിൽ ജൂതരെ വ്യാപകമായി അക്രമിക്കുകയും ചെയ്തു.[56] ഒക്ടോബർ അവസാനം വരെ പൊതുപ്രസംഗങ്ങളിൽ നിന്നും ഗീബൽസിനെ വിലക്കുകയുമുണ്ടായി.[60] ഇക്കാലത്താണ് ബെർളിൻ പ്രദേശങ്ങളിൽ നാസി ആശയപ്രചരണങ്ങൾക്കായി അയാൾ ദർ ആംഗ്രിഫ് (The Attack) എന്ന ഒരു പത്രം തുടങ്ങിയത്. ആക്രമസ്വഭാവമുള്ള ഭാഷാരീതിയിൽ പുറത്തിറക്കിയ ആധുനികരീതിയിൽ ഉള്ള ഒരു പത്രമായിരുന്നു അത്.[61] പക്ഷേ അയാളെ നിരാശനാക്കിക്കൊണ്ട് ആദ്യം അതിന് വെറും 2000 കോപ്പിയേ പുറത്തിറക്കാനായുള്ളൂ. തികച്ചും കമ്മ്യൂണിസ്റ്റ് വിരുദ്ധവും ജൂതവിരുദ്ധവുമായിരുന്നു അതിലെ ഉള്ളടക്കമെല്ലാം.[62] ബെർളിനിലെ പോലീസ് തലവനായ ജൂതമതക്കാരനായ ബെർണാഡ് വെയ്‌സ് ആയിരുന്നു ഗീബൽസിന്റെ അക്രമലക്ഷ്യങ്ങളിൽ ഒരാൾ. അയാളെ അപഹസിച്ചുകൊണ്ട് ഇസിഡോർ എന്നും വിളിച്ച് ജൂതരെ ആകെ പരിഹസിച്ച് എങ്ങനെയെങ്കിലും പ്രകോപനമുണ്ടാക്കി അയാളെ ഇടപെടുത്തി ഒരു കലാപമുണ്ടാക്കി അതിൽ നിന്നും മുതലെടുപ്പ് നടത്തുകയായിരുന്നു ഗീബൽസിന്റെ ലക്ഷ്യം.[63] സാഹിത്യലോകത്ത് ഒരു കൈ പരീക്ഷിക്കാനായി തന്റെ മൈക്കൾ എന്ന പുസ്തകത്തിന്റെ ഒരു പുതുരൂപം ഇറക്കുകയും, വിജയം വരിക്കാത്ത Der Wanderer എന്നും Die Saat (The Seed) എന്നും രണ്ടു നാടകങ്ങൾ ഇറക്കുകയും ചെയ്തു. ഇതിൽ രണ്ടാമത്തതോടെ അയാൾ തന്റെ നാടക-സാഹിത്യപ്രവൃത്തികൾ അവസാനിപ്പിക്കുകയും ചെയ്തു.[64] അന്നേക്കു വിവാഹിതയായി ഒരു ചെറിയ കുട്ടിയുടെ അമ്മയായ തന്റെ പഴയ കാമുകി ആങ്ക സ്റ്റാൽഹെം അടക്കം പല സ്ത്രീകളുമായി ഗീബൽസിന് അക്കാലത്തു ബന്ധങ്ങൾ ഉണ്ടായിരുന്നു. വളരെവേഗം പ്രണയത്തിൽ വീണുപോയിരുന്ന അയാൾ പെട്ടെന്നുതന്നെ അവ മടുക്കുകയും പുതിയ ആരിലേക്കെങ്കിലും നീങ്ങുകയും ചെയ്തു. ഒരു സ്ഥിരം ബന്ധം തന്റെ രാഷ്ട്രീയഭാവിയെ എങ്ങനെയെല്ലാം ബാധിച്ചേക്കുമെന്ന് അയാൾ സ്ഥിരമായി വേവലാതിപ്പെട്ടുകൊണ്ടിരുന്നു.[65]

മെയ് 20 നടക്കേണ്ട തെരഞ്ഞെടുപ്പിനു മുന്നോടിയായി 1928 ആദ്യം നാസിപ്പാർട്ടിക്കെതിരായ വിലക്ക് നീക്കി.[66] ലക്ഷത്തോളം വോട്ടുകൾ നഷ്ടപ്പെടുകയും രാജ്യമൊട്ടാകെ എടുത്താൽ കേവലം 2.6 ശതമാനം മാത്രം വോട്ടുകൾ നേടുകയും ചെയ്ത നാസിപ്പാർട്ടി ദയനീയമായ ഒരു പ്രകടനമാണ് കാഴ്‌ച്ച വച്ചത്. 1.4 ശതമാനം മാത്രം വോട്ടുകൾ ലഭിച്ച ബർളിനിലെ പ്രകടനം അതിലും കഷ്ടമായിരുന്നു.[67] വിജയിച്ച 12 നാസിപ്പാർട്ടി അംഗങ്ങളിൽ ഒരാൾ ഗീബൽസ് ആയിരുന്നു.[67] ജനപ്രതിനിധി ആയതിനാൽ പോലീസ് മേധാവിയെ അപമാനിച്ചതടക്കം പല കേസുകളിൽ നിന്നും അയാൾ രക്ഷപ്പെട്ടു.[68] 1931 ഫെബ്രുവരിയിൽ ജനപ്രതിനിധികൾക്കുള്ള സുരക്ഷയ്ക്കെതിരായ നിയമം വരികയും മുൻവർഷങ്ങളിൽ തന്റെ പത്രത്തിൽ വന്ന അപമാന-വാർത്തകൾക്ക് പ്രതിവിധിയായി പിഴയടക്കേണ്ടിവരികയും ചെയ്തു ഗീബൽസിന്.[69]

ബെർളിൻ വർക്കേഴ്സ് ന്യൂസ്പേപ്പർ (Berliner Arbeiterzeitung) എന്ന തന്റെ പത്രത്തിൽ ഗ്രിഗർ സ്ട്രോസർ നാഗരികവോട്ടുകൾ നഷ്ടപ്പെട്ടത് ഗീബൽസിന്റെ പരാജയമാണെന്ന് എഴുതുകയുണ്ടായി.[70] എന്നാൽ ഗ്രാമീണമേഖലകളിൽ പാർട്ടി താരതമ്യേന നന്നായിട്ടുതന്നെയും ചിലയിടങ്ങളിൽ 18 ശതമാനം വരെയും വോട്ടുനേടുകയുണ്ടായി.[67] നഷ്ടപരിഹാരം നൽകാതെ ഭൂമി ഏറ്റെടുക്കൽ ജൂതന്മാരായ ഊഹക്കച്ചവടക്കാരിൽ നിന്നും മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും മറ്റു പ്രഭുക്കന്മാരിൽ നിന്നും ഉണ്ടാവില്ലെന്നും തെരഞ്ഞെടുപ്പിനു തൊട്ടുമുന്നേയുള്ള പാർട്ടിയുടെ അജണ്ടയിലെ 17 -മതു ഇനത്തിന്റെ ഹിറ്റ്‌ലറുടെ പ്രഖ്യാപനം ഇതിനൊരു കാരണമായിരുന്നു.[71] തെരഞ്ഞെടുപ്പിനുശേഷം കർഷകവിഭാഗത്തിലെ വോട്ടുകൾ ആകർഷിക്കാനുള്ള പരിപാടികളിൽ പാർട്ടി ശ്രദ്ധവച്ചു.[72] തെരഞ്ഞെടുപ്പിനു ശേഷം ഉടൻതന്നെ മെയ് മാസത്തിൽ ഗീബൽസിനെ പാർട്ടിയുടെ ആശയപ്രചരണ (പ്രൊപഗാണ്ട) നേതാവായി നിയമിക്കാൻ ഹിറ്റ്‌ലർ വിചാരിച്ചു. എന്നാൽ ഈ സ്ഥാനത്തുനിന്നും ഗ്രിഗർ സ്ട്രോസറിനെ മാറ്റിയാൽ അതു പാർട്ടിയിൽ പിളർപ്പ് ഉണ്ടാക്കുമെന്ന് ഭയക്കുകയും ചെയ്തു. താൻതന്നെയാണ് ഈ സ്ഥാനത്തിന് ഏറ്റവും അനുയോജ്യൻ എന്നു ഉറപ്പിച്ച ഗീബൽസ് എങ്ങനെയാണ് ആശയപ്രചരണം സ്കൂളുകളിലും മീഡിയയിലും വിജയകരമായി നടപ്പാക്കാമെന്നതിനെക്കുറിച്ച് ആശയങ്ങൾ രൂപീകരിക്കാൻ തുടങ്ങി.[73]

 
uprightഹോർസ്റ്റ് വീസലിന്റെ 1930 -ലെ കൊലപാതകം ഗീബൽസ് കമ്യൂണിസ്റ്റ് പാതിമനുഷ്യർ ക്കെതിരെ [74] പ്രൊപഗണ്ടയ്ക്കുള്ള ഒരു ഉപകരണമാക്കി[75]

1930 -ഓടെ നാസികളും കമ്മ്യൂണിസ്റ്റുകളും തമ്മിലുള്ള പോര് മുറുകുകയും പ്രാദേശിക എസ് എ നേതാവായ ഹോർസ്‌റ്റ് വീസലിനെ രണ്ടു കമ്യൂണിസ്റ്റ് അംഗങ്ങൾ വെടിവച്ചുകൊല്ലുന്നതിൽ വരെ കാര്യങ്ങൾ എത്തുകയും ചെയ്തു.[76] ഈ മരണം ഉപയോഗപ്പെടുത്താനും അയാളെ നാസിരക്തസാക്ഷിയാക്കാനും ഗീബൽസ് തുനിഞ്ഞിറങ്ങി. വീസലിന്റെ ഗാനമായ Die Fahne hoch (കൊടിയുയർത്തുക) എന്നതിനെ പേരുമാറ്റി ഹോർസ്റ്റ് വീസൽ ഗാനം എന്നപേരിൽ നാസിപ്പാർട്ടിയുടെ ഔദ്യോഗികഗാനമാക്കുകയും ചെയ്തു.[75]

മഹാസാമ്പത്തികമാന്ദ്യം ജർമനിയെ പിടിച്ചുകുലുക്കുകയും 1930 -ഓടെ വലിയതോതിലുള്ള തൊഴിലില്ലായ്മ പെരുകുകയും ചെയ്തു.[77] ഇക്കാലത്ത് സ്ട്രോസ്സർ സഹോദരങ്ങൾ നാഷണൽ സോഷ്യലിസ്റ്റ് എന്ന പേരിൽ പുതിയൊരു ദിനപത്രം ബർളിനിൽ പുറത്തിറക്കുകയും ചെയ്തു.[78] അവരുടെ തന്നെ മറ്റു പ്രസിദ്ധീകരണങ്ങൾ പോലെ ഇവയിലും അവരുടെ രീതിയിലുള്ള നാസിസത്തിന്റെ ഒരു വകഭേദമായിരുന്നു ഉണ്ടായിരുന്നത്.[79] ഇതെപ്പറ്റി ഗീബൽസ് ഹിറ്റ്‌ലറോടു പരാതിപറയുകയും ഇവയുടെ വളർച്ച തന്റെ പ്രസിദ്ധീകരണങ്ങൾക്ക് തിരിച്ചടി ആയെന്നും പറയുകയുണ്ടായി.[78] 1930 ഏപ്രിൽ അവസാനത്തോടെ ഹിറ്റ്‌ലർ പരസ്യമായിത്തന്നെ സ്ട്രോസറിനെതിരെ രംഗത്തെത്തുകയും നാസിപ്പാർട്ടിയുടെ പ്രൊപഗണ്ട വിഭാഗം തലവനായി അയാളെ മാറ്റി ഗീബൽസിനെ നിയമിക്കുകയും ചെയ്തു.[80] ഗീബൽസ് ആദ്യം ചെയ്തത് നാഷണൽ സോഷ്യലിസ്റ്റിന്റെ വൈകുന്നേരത്തെ പ്രസിദ്ധീകരണം നിർത്തിവയ്പ്പിക്കുന്നതായിരുന്നു.[81] പാർട്ടിയുടെ ദേശീയ പത്രമായVölkischer Beobachter (പീപ്പിൾസ് ഒബ്സേർവർ) അടക്കം സകലപ്രസിദ്ധീകരണങ്ങളുടെയും ചുമതല ഗീബൽസിന്റെ കയ്യിലായി.[82]

1928 -ൽ അധികാരത്തിലെത്തിയ കൂട്ടുമുന്നണി സർക്കാരിന് സാമ്പത്തികമേഖലയുടെ തീവ്രമായ തകർച്ചയാൽ 1930 മാർച്ച് 27-ന് സ്ഥാനം ഒഴിയേണ്ടിവന്നു. ഒരു പുതിയ മന്ത്രിസഭ ഉണ്ടാക്കുകയും അതിന്റെ അധികാരമുപയോഗിച്ച് പ്രസിഡണ്ട് പോൾ വൺ ഹിൻഡൻബർഗ് അടിയന്തര വിധികൾ പുറപ്പെടുവിച്ചുകൊണ്ടിരിക്കുകയും ചെയ്തു.[83] അയാൾ ഹെൻറിക് ബ്രൂണിംഗിനെ ചാൻസലറായി നിയമിച്ചു.[84] 1930 സെപ്തംബർ 14 -ന് പ്രഖ്യാപിക്കപ്പെട്ട തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിന്റെ നേതൃസ്ഥാനത്ത് നാസിപ്പാർട്ടിയുടെ നേതാവായി ഗീബൽസ് അവരോധിക്കപ്പെട്ടു. ആയിരക്കണക്കിനു മീറ്റിംഗുകളും റാലികളുമായി വമ്പൻ തെരഞ്ഞെടുപ്പ് പ്രചരണമാണ് നാസികൾ നടത്തിയത്.[85] രാജ്യത്തെ സാമ്പത്തിക തകർച്ചയ്ക്ക് കാരണം വീമർ റിപ്പബ്ലിക്കിന്റെ നിലപാടുകളാണെന്നും, പ്രത്യേകമായി വേർസാലിസ് ഉടമ്പടിയാണ് ജർമനി സാമ്പത്തികമായി തകരാനുള്ള കാരണമെന്നുമെല്ലാം ഊന്നിയായിരുന്നു ഹിറ്റ്‌ലറുടെ പ്രസംഗങ്ങൾ. വർഗ്ഗത്തിലും ദേശീയഐക്യത്തിലും ഊന്നിയുള്ള ഒരു പുതിയ ജർമൻ സൊസൈറ്റി വേണമെന്നുള്ള നിർദ്ദേശങ്ങൾ ഹിറ്റ്‌ലർ മുന്നോട്ടുവച്ചു.[85] 65 ലക്ഷം വോട്ടുകളുമായി സഭയിൽ രണ്ടാം സ്ഥാനത്തോടെ 107 സീറ്റുകൾ കിട്ടിയത് ഹിറ്റ്‌ലറെയും ഗീബൽസിനെയും അമ്പരപ്പിച്ചുകളഞ്ഞു.[85]

 
ഗീബൽസും മകൾ ഹെൽഗയും ഹിറ്റ്‌ലറോടൊപ്പം

ഏതാനും നാളുകൾക്കു മുൻപേ നാസിപ്പാർട്ടിയിൽ ചേർന്ന, വിവാഹമോചിതയായ മാഗ്ഡ ക്വാന്റിനെ 1930 ഒടുക്കമാണ് ഗീബൽസ് കണ്ടുമുട്ടുന്നത്. ഗീബൽസിന്റെ സഹായിയായി ബെർളിനിലെ പാർട്ടി ഓഫീസിലാണ് അവർ ജോലിചെയ്തിരുന്നത്. റെയ്ക്കൻസ്ലെർപ്ലാറ്റ്സിലുള്ള അവരുടെ വസതി താമസിയാതെ ഹിറ്റ്‌ലറുടെയും മറ്റു നാസിനേതാക്കളുടെയും യോഗസ്ഥലമായി മാറി.[86] 1931 ഡിസംബർ 19 -ന് മാഗ്ഡയും ഗീബൽസും വിവാഹിതരായി, ഹിറ്റ്‌ലർ ആയിരുന്നു അതിന്റെ സാക്ഷി.[87]

1932 -ൽ നടന്ന മറ്റു രണ്ട് തെരഞ്ഞെടുപ്പുകളിൽ ഗീബൽസ് രാജ്യമെമ്പാടും വലിയ തെരഞ്ഞെടുപ്പുറാലികളും യോഗങ്ങളും പരേഡുകളും പ്രസംഗപരമ്പരകളും നടത്തി. രാജ്യം മുഴുവൻ വിമാനത്തിൽ സഞ്ചരിച്ച് ജർമനിക്ക് ഫ്യൂറർ എന്ന സ്ലോഗനുമായി ഹിറ്റ്‌ലർ പ്രചരണം നടത്തി.[88] ഗീബൽസും ധാരാളം പ്രസംഗങ്ങൾ ഈ തെരഞ്ഞെടുപ്പ് കാലത്ത് നടത്തി.[89] പലപ്രസംഗങ്ങളും ഗ്രാമഫോൺ റിക്കാർഡുകളായും ലഘുലേഖകളായും പുറത്തിറക്കി. പല നിശ്ശബ്ദചലച്ചിത്രങ്ങളും ഈ ആവശ്യത്തിന് ഗീബൽസ് പുറത്തിറക്കിയെങ്കിലും അവ പ്രദർശിപ്പിക്കാൻ വേണ്ടത്ര സ്ജ്ജീകരണങ്ങൾ പലനാടുകളിലും ഉണ്ടായിരുന്നില്ല.[90] പല പോസ്റ്ററുകളും അക്രമചിത്രങ്ങൾ നിറഞ്ഞതും അതിശക്തനായ ഒരാൾ ശത്രുക്കളെ നശിപ്പിക്കുന്ന ചിത്രങ്ങളും ഒക്കെ ചേർന്നതായിരുന്നു.[91] എതിരാളികളെ "നവമ്പർ കുറ്റക്കാർ" "ജൂത കരിങ്കാലികൾ", കമ്മ്യൂണിസ്റ്റ് ഭീഷണി എന്നെല്ലാം വിശേഷിപ്പിച്ചായിരുന്നു പോസ്റ്ററുകൾ.[92] നാസിപ്പാർട്ടിക്കുള്ള പിന്തുണ ഏറിവന്നെങ്കിലും രണ്ട് തെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷത്തിൽ എത്തിയില്ല. സാമ്പത്തിക നില ഭദ്രമാക്കാനും രാജ്യത്തിന്റെ നില സ്ഥിരമാക്കാനുമായി ഹിൻഡെർബർഗ് 1933 ജനുവരി 30-ന് ഹിറ്റ്ലറെ ചാൻസലർ ആയി വാഴിച്ചു.[93]

പ്രൊപഗാണ്ട മന്ത്രി

തിരുത്തുക

ഹിറ്റ്‌ലറിന്റെ വിജയം അഘോഷിക്കാൻ ഗീബൽസ് 1930 ജനുവരി 30 -ന് ബെർലിൻ നഗരത്തിൽ 60000 -ത്തോളം ആൾക്കാരുടെ ഒരു പന്തംകൊളുത്തി പ്രകടനം നടത്തി. അവരിൽ മിക്കവരും യൂണീഫോം ധാരികളായ എസ് എസ്, എസ് എ അംഗങ്ങൾ ആയിരുന്നു. ആ സംഭവം ലൈവ് ആയിത്തന്നെ റേഡിയോവിൽ കമന്ററിയായി വന്നിരുന്നു. ദീർഘനാൾ പാർട്ടി അംഗമായ പിന്നീട് വൈമാനിക മന്ത്രിയുമായ ഗോറിംഗ് ആയിരുന്നു കമന്ററി നൽകിയത്.[94] ഹിറ്റ്‌ലറുടെ പുതിയ മന്ത്രിസഭയിൽ അംഗമാക്കാതിരുന്നത് ഗീബൽസിനെ നിരാശപ്പെടുത്തി. താൻ പ്രതീക്ഷിച്ച സാംസ്കാരിക മന്ത്രാലയത്തിന്റെ ചുമതല ബേൺഹാഡ് റസ്റ്റിനാണ് ലഭിച്ചത്.[95] തന്റെ കീഴിലുള്ളവർക്ക് പരസ്പരവിരുദ്ധമായ ഉത്തരവുകൾ നൽകിവന്നിരുന്ന ഹിറ്റ്‌ലറുടെ രീതിയുമായി മറ്റു നാസിപ്പാർട്ടി അംഗങ്ങളെപ്പോലെ ഗീബൽസിനും പൊരുത്തപ്പെടേണ്ടിയിരുന്നു. ഇതിൽത്തന്നെ പലരുടെയും ചുമതലകളും ഉത്തരവാദിത്തങ്ങളും അന്യോന്യം കയറിയിറങ്ങിക്കിടന്നിരുന്നു.[96] ഈ തരത്തിൽ തന്റെ കീഴിലുള്ളവരിൽ പരസ്പരം അവിശ്വാസവും, മൽസരബുദ്ധിയും, ഉൾപ്പോരുകളും ഉണ്ടാക്കാനും അതുവഴി തന്റെ അധികാരം പരമാവധിയാക്കിവയ്ക്കാനും ഹിറ്റ്‌ലർക്കു കഴിഞ്ഞു.[97] 1933 ഫെബ്രുവരി 27- ന് ഉണ്ടായ പാർലമെന്റിലെ തീവയ്പ്പുസംഭവം വിഷയമാക്കി ഹിറ്റ്‌ലറിന്റെ നിർദ്ദേശത്താൽ പ്രസിഡണ്ടിനെക്കൊണ്ട് രാജ്യരക്ഷാനിയമത്തിൽ ഒപ്പുവയ്പ്പിച്ചു. ജർമൻ ചരിത്രത്തിൽ ജനാധിപത്യാവകാശങ്ങൾ മറികടന്ന് ഹിറ്റ്‌ലറിന്റെ ഏകാധിപത്ത്തിലേക്ക് ഭരണം കൊണ്ടുചെന്നെത്തിച്ച നിയമനിർമ്മാണങ്ങളുടെ തുടക്കമായിരുന്നു അത്.[98] മാർച്ച് 5 -ന് പാർലമെന്റിലേക്ക് മറ്റൊരു (നാസിഭരണക്കാലത്തെ അവസാന) തെരഞ്ഞെടുപ്പ് നടന്നു..[99] കൂടുതൽ സീറ്റുകളും വോട്ടുകളും ലഭിച്ചെങ്കിലും നാസികൾ വിചാരിച്ചത്ര ഭീമമായ ഒരു ഭൂരിപക്ഷം അതിൽ ലഭിച്ചില്ല.[100] മാർച്ച് 14 -ന് ഗീബൽസിനെ ഹിറ്റ്‌ലർ പുതുതായുണ്ടാക്കിയ പ്രബോധയ- ആശയപ്രചാരണ മന്ത്രാലയത്തിന്റെ ചുമതലയേൽപ്പിച്ചു.[101]

 
നാസികളുടെ പുസ്തകം കത്തിക്കൽ, 1933 മെയ് 10

ജർമനിയിലെ സംസ്കാരങ്ങളെയും ബൗദ്ധികമേഖലകളെയും മുഴുവനും നാസിവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ മന്ത്രാലയം ഒരു 18 -ആം നൂറ്റാണ്ട് നിർമ്മിതിയായ ഓർഡൻപാലൈസിൽ ആണ് പ്രവർത്തനം തുടങ്ങിയത്.[102] 1933 മാർച്ച് 25 -ന് നടന്ന തെരഞ്ഞെടുപ്പിൽ ലഭിച്ച 37 ശതമാനം ജനസമ്മതിയെ 100 ശതമാനമാക്കി മാറ്റലായിരുന്നു ഗീബൽസിന്റെ ലക്ഷ്യം. മറ്റൊന്നു നാസിപ്പാർട്ടിക്ക് ജനങ്ങളുടെയാകെ പിന്തുണയുണ്ടെന്ന് മറ്റു രാജ്യങ്ങളെ ബോധ്യപ്പെടുത്തുകയെന്നതും.[103] ഗീബൽസ് നടത്തിയ ആദ്യനാടകീയപ്രവൃത്തികളിൽ ഒന്ന് മാർച്ച് 21 -ന് പോട്‌സ്ഡാമിൽ ഹിൻടൻബർഗിൽ നിന്നു അധികാരം ഹിറ്റ്‌ലറിലേക്കു മാറുന്നതിനെ പോട്‌സ്ഡാം ദിനം എന്ന പേരിൽ കൊണ്ടാടുന്നത് ആയിരുന്നു.[104] ഏപ്രിൽ ഒന്നിന് ജൂത കച്ചവടഇടപാടുകളെയെല്ലാം വിലക്കുന്ന ഹിറ്റ്‌ലറുടെ പ്രഖ്യാപനം എഴുതിത്തയ്യാറാക്കിയത് ഗീബൽസ് ആയിരുന്നു.[105] ആ മാസം ഒടുക്കം റെയ്‌ഡ്റ്റിലേക്ക് യാത്രചെയ്ത ഗീബൽസിന് അവിടെ വമ്പനൊരു വരവേൽപ്പാണു ലഭിച്ചത്. നഗരത്തിലെ ജനങ്ങൾ എല്ലാം ഗീബൽസിന്റെ ബഹുമാനാർത്ഥം പേരിട്ട പ്രധാനതെരുവിൽ അണിനിരന്നു. അടുത്തദിവസം അയാളെ ഒരു പ്രാദേശിക നായകനായി പ്രഖ്യാപിച്ചു.[106]

ലോക തൊഴിലാളിദിനമായ മെയ് 1 -നെ ഗീബൽസ് നാസിവിജയങ്ങളുടെ ദിനമാക്കി ആചരിക്കാൻ ഏർപ്പാടാക്കി. സാധാരണ തൊഴിലാളിസംഘടനകളുടെ പരിപാടി ൻ നടന്നിരുന്നതിൽ നിന്നും വ്യത്യസ്തമായി ബെർളിനിൽ കൂറ്റൻ പാർട്ടി റാലി അയാൾ നടത്തി. അടുത്തദിവസം എസ് എസ്സും എസ് എ യും കൂടി രാജ്യത്തെ തൊഴിലാളി സംഘടനകളെയെല്ലാം നിർബന്ധപൂർവ്വം പിരിച്ചുവിട്ടു, ആ സ്ഥാനത്ത് നാസികളുടെ ജർമൻ ലേബർ ഫ്രണ്ട് സൃഷ്ടിച്ചു.[107] "ഞങ്ങളാണ് ജർമനിയുടേ ഉടമസ്ഥർ", എന്നാണ് അയാളുടെ മെയ് മൂന്നിന്റെ ഡയറിയിൽ എഴുതിയിട്ടുള്ളത്.[108] രണ്ടാഴ്‌ചയ്ക്കുള്ളിൽ മെയ് പത്തിന് ബെർളിനിൽ നാസികളുടെ പുസ്തകം കത്തിക്കൽ പരിപാടിയിൽ അയാൾ പ്രസംഗിച്ചു.[109]

ഇതിനിടയിൽ ജൂതരെ ജർമനിയിൽ പരമാവധി മുഖ്യധാരയിൽ നിന്നും ഒറ്റപ്പെടുത്താനും ജർമൻ സമൂഹത്തിൽ നിന്നും ഒഴിവാക്കാനും നാസികൾ നിയമനിർമ്മാണം നടത്തിത്തുടങ്ങി. 1933 ഏപ്രിൽ 7 -ൻ പാസാക്കിയ പ്രൊഫഷണൽ സിവിൽ സർവീസ് തിരിച്ചാക്കൽ നിയമം അനുസരിച്ച് ആര്യന്മാർ അല്ലാത്തവരെയെല്ലാം സിവിൽ സർവീസിൽ നിന്നും നിയമ-ഉദ്യോഗങ്ങളിൽ നിന്നും വിരമിക്കാൻ നിർബന്ധിതരാക്കി.[110] അതുപോലെതന്നെയുണ്ടാക്കിയ മറ്റു നിയമങ്ങൾ ജൂതരെ മറ്റു പല തൊഴിൽ മേഖലകളിൽ നിന്നും വിലക്കി.[110] ഹിറ്റ്‌ലർ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ തന്നെ ആദ്യ നാസി കോൺസൻട്രേഷൻ ക്യാമ്പുകൾ രൂപീകൃതമായി (ആദ്യമാദ്യം അവ രാഷ്ട്രീയ എതിരാളികളെ തടവിലിടാനായിട്ടാണു രൂപകൽപ്പന ചെയ്തിരുന്നത്).[111] ഗ്ലീച്‌സ്ഷോൽടംഗ് (ഏകീകരണം) എന്ന പേരിട്ട ഒരു പരിപാടി വഴി ജീവിതത്തിലെ എല്ലാക്കാര്യങ്ങളും പാർട്ടിയുടെ ആധിപത്യത്തിൽ കീഴിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ വേഗത്തിൽ മുന്നോട്ടുനീങ്ങി. കർഷകരുടേതടക്കം എല്ലാ സംഘടനകളുടെയും ക്ലബ്ബുകളുടെയും നേതൃത്ത്വങ്ങൾ പാർട്ടി അനുഭാവികളുടെയോ പാർട്ടി അംഗങ്ങളുടെയോ കൈപ്പിടിയിൽ ഒതുക്കി. 1933 ജൂൺ ആയപ്പോഴേക്കും ആർമിയും പള്ളിയും അല്ലാതെയുള്ള എല്ലാ സംഘടനകളുടെയും നേതൃസ്ഥാനം നാസികളുടെ കയ്യിലായി.[112] മാധ്യമങ്ങളെ വരുതിയിൽ നിർത്തി സാധാരണക്കാരുടെ അഭിപ്രായങ്ങൾ നാസിപ്പാർട്ടിക്ക് അനുകൂലമായി രൂപികരിക്കുന്നതിനായുള്ള ശ്രമത്തിന്റെ ഭാഗമായി 1933 ഒക്ടോബർ 4 -ന് കൊണ്ടു വന്ന ഷിഫ്‌റ്റ്‌ലേർഗെസെറ്റ്സ് നിയമം (പത്രാധിപ നിയമം) പിന്നീട് പൊതുജനമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നാസിപ്പാർട്ടിയുടെ ഔദ്യോഗികനയമായി മാറി.[113] ഇറ്റലിയിലെ മുസോളിനിയുടെ പത്രനിയമത്തിന്റെ മാതൃകയിൽ പടച്ച നിയമപ്രകാരം പത്രമാധ്യമങ്ങളിൽ എഴുതുന്നവനും വാർത്തകൾ തെരഞ്ഞെടുക്കുന്നവനും വരയ്ക്കുന്നവനുമെല്ലാം അവരുടെ പരിചയത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും വംശീയതയുടെയുമെല്ലാം അടിസ്ഥാനത്തിൽ ആയിരുന്നു തെരഞ്ഞെടുക്കപ്പെടേണ്ടത്.[114] ഈ നിയമപ്രകാരം മാധ്യമപ്രവർത്തകർ അവരുടെ പ്രവൃത്തികൾ നാസിസത്തെ ഒരു ജീവിത ദർശനശാസ്ത്രമായും സർക്കാരിന്റെ നയമായും വേണമായിരുന്നു അവതരിപ്പിക്കാൻ.[115]

1934 ജൂൺ ഒടുക്കമായപ്പോഴേക്കും എസ് എയുടെ നേതാക്കളെയും ഗിഗർ സ്ട്രോസർ അടക്കം നാസി എതിരാളികളെ മുഴുവൻ പിന്നീട് വലിയ കഠാരകളുടെ രാത്രി എന്ന് അറിയപ്പെട്ട ഒരു ശുദ്ധീകരണത്തിലൂടെ നാസികൾ അറസ്റ്റുചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തു. മ്യൂണിക്കിൽ എസ് എ നേതാവായ ഏണസ്റ്റ് റോമിനെ അറസ്റ്റ് ചെയ്യുമ്പോൾ ഗീബൽസ് അവിടെയുണ്ടായിരുന്നു.[116] 1934 ആഗസ്റ്റ് 2-ന് പ്രസിഡണ്ട് വൺ ഹിൻടൺബർഗ് മരണമടഞ്ഞു. ഒരു റേഡിയോ ടെലകാസ്റ്റിൽ പ്രസിഡണ്ടിന്റെയും ചാൻസലറുടെയും സ്ഥാനങ്ങൾ ഒന്നാക്കിയെന്നും ആ സ്ഥാനത്ത് ഹിറ്റ്‌ലർ ആയിരിക്കുമെന്നും അയാൾ ഫ്യൂററും റീക്സ്കാൻസ്ലർ (നേതാവും ചാൻസലറും) എന്നു അറിയപ്പെടുമെന്നും ഗീബൽസ് പ്രഖ്യാപിച്ചു.[117]

മന്ത്രാലയത്തിന്റെ പ്രവർത്തനം

തിരുത്തുക

പ്രൊപഗണ്ട മന്ത്രാലയത്തിന് ഏഴു വിഭാഗങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. ഭരണകാര്യങ്ങളും നിയമകാര്യങ്ങളും; വലിയ റാലികൾ; പൊതുജനാരോഗ്യം; യുവജനക്ഷേമവും വംശ-വർഗ്ഗകാര്യങ്ങളും; റേഡിയോ; ദേശീയ-വിദേശമാധ്യമങ്ങൾ; സിനിമകളും സിനിമ-സെൻസർഷിപ്പും; കല, സംഗീതം, നാടകം; സ്വദേശവും വിദേശവുമായand എതിർ പ്രൊപഗണ്ടകളെ നേരിടൽ എന്നിവയായിരുന്നു അവ.[118] നൈമിഷികമായി മാറുന്നതരവും പ്രവചനാതീതവുമായിരുന്നു ഗീബൽസിന്റെ നേതൃ‌രീതികൾ. മുതിർന്ന സഹപ്രവർത്തകരെ മാറിമാറി പിന്തുണയ്ക്കുകയും പെട്ടെന്ന് പെട്ടെന്നു അഭിപ്രായം മാറ്റുകയും ചെയ്യും. കൈകാര്യം ചെയ്യാൻ വളർ വിഷമുള്ള ഒരു നേതാവായിരുന്ന ഗീബൽസ് തന്റെ ജീവനക്കാരെ പരസ്യമായി കൊച്ചാക്കുമായിരുന്നു.[119] തന്റെ ജോലിയിൽ അയാൾ വൻവിജയമായിരുന്നു. 1938 -ൽ ലൈഫ് മാഗസിൻ എഴുതിയത് അയാൾ ആരെയും ഇഷ്ടപ്പെടുന്നില്ല, അയാളെ ആരും ഇഷ്ടപ്പെടുന്നില്ല, എന്നാൽ ഏറ്റവും മികവോടെ നയിക്കപ്പെടുന്ന നാസി വകുപ്പ് ആണ് അയാളുടേത് എന്നാണ്.[120]

ചലച്ചിത്രശാഖയിൽ പ്രവർത്തിക്കുന്നവർ എല്ലാവരും നിർബന്ധിതമായി ചേരേണ്ട റെയ്ക്ക് ഫിലിം ചേമ്പർ 1933 ജൂണിൽ സൃഷ്ടിക്കപ്പെട്ടു.[121] നാസി ചായ്‌വുള്ളതും പ്രൊപഗാണ്ട സന്ദേശങ്ങളുമുള്ള ചലച്ചിത്രങ്ങൾ നിർമ്മിക്കന്നതിനെ ഗീബൽസ് പ്രോൽസാഹിപ്പിച്ചു.[122] സെപ്തംബറീൽ സൃഷ്ടിച്ച രെയ്‌ഷ്കൽച്ചർക്രാമറിന്റെ (ജർമൻ സാംസ്കാരിക ചേമ്പർ) ആഭിമുഖ്യത്തിൽ പ്രക്ഷേപണത്തിനും കലകൾക്കും സാഹിത്യത്തിനും സംഗീതത്തിനും സാഹിത്യത്തിനുമെല്ലാം ഗീബൽസ് പ്രത്യേകം പ്രത്യേകം വിഭാഗം ഉണ്ടാക്കി.[123] ചലച്ചിത്രമേഖലയിൽ എന്നപോലെതന്നെ മറ്റേതു മേഖലകളിലും പ്രവർത്തിക്കണമെന്ന് ആഗ്രഹമുള്ളവർ അതത് വിഭാഗങ്ങളിൽ ചേരേണ്ടതുണ്ട്, അങ്ങനെ നാസിവീക്ഷണത്തിന് വിരുദ്ധമായ നിലപാടുകൾ ഉള്ളവർ അതിൽ നിന്ന് ഒഴിവാക്കപ്പെടുകയും വൈകാതെ നിശ്ശബ്ദരാക്കപ്പെടുകയും ചെയ്തിരുന്നു.[124] ഇവ കൂടാതെ മാധ്യമപ്രവർത്തകർ (അവർ രാഷ്ട്രത്തിന്റെ തൊഴിലാളികളായാണ് കണക്കാക്കപ്പെട്ടത്) 1800 മുതൽ എങ്കിലും ആര്യൻ പിന്മുറക്കാർ ആയിരിക്കേണ്ടതുണ്ടായിരുന്നു, മാത്രമല്ല, വിവാഹിതർ ആണെങ്കിൽ അവരുടെ പങ്കാളികൾക്കും ഈ നിബന്ധനകൾ ബാധകമായിരുന്നു. അംഗങ്ങളാരും അവരുടെ പ്രവൃത്തികൾക്ക് ചേമ്പറിന്റെ മുൻകൂർ അനുവാദം കൂടാതെ രാജ്യം വിടാൻ പാടില്ലായിരുന്നു. പുസ്തകങ്ങൾ പ്രസിദ്ധീകരിക്കണമെങ്കിൽ ഒരു കമ്മറ്റിയുടെ അനുവാദം വാങ്ങേണ്ടതുണ്ടായിരുന്നു. മറ്റു കലാരൂപങ്ങൾക്കും ഇത്തരം നിബന്ധനകൾ ബാധകമായിരുന്നു.[125] ഇത്തരം നിരീക്ഷണങ്ങളിലും നിർബന്ധങ്ങളിലും ജീവിക്കാനാവാതെ ധാരാളം കലാകാരന്മാർ യുദ്ധത്തിനുമുന്നേ തന്നെ ജർമനി വിട്ടിരുന്നു.[126]

 
1938 -ൽ ഗീബൽസിന്റെ ജന്മദിനത്തിന് സൗജന്യ റേഡിയോകൾ വിതരണം ചെയ്തു
 
1934 -ലെ ന്യൂറംബർഗ് റാലിയിൽ ഹിറ്റ്‌ലർ ആയിരുന്നു മുഖ്യശ്രദ്ധാകേന്ദ്രം. ലെനി റീഫൻസ്റ്റാളിനെയും അവരുടെ ജോലിക്കാരെയും സദസ്സിനു മുന്നിൽ കാണാം

അന്നത്തെ പുതുമാധ്യമമായ റേഡിയോയെ നിയന്ത്രിക്കുന്നതിൽ ഗീബൽസ് പ്രത്യേക തൽപ്പരനായിരുന്നു.[127] 1934 ജൂലൈയിൽ ഗീബൽസ് രാജ്യത്താകമാനമുള്ള റേഡിയോ നിലയങ്ങളെ റെയ്‌ഷ് റുണ്ട്‌ഫങ്ക് ഗെസ്സെൽഷാഫ്റ്റ് (ജർമൻ ദേശീയ പ്രക്ഷേപണ കോർപ്പറേഷൻ) എന്ന സംവിധാനത്തിന്റെ നിയന്ത്രണത്തിലാക്കി.[128] ചെലവുകുറഞ്ഞ റേഡിയോ ഉണ്ടാക്കിനൽകാൻ ഗീബൽസ് അതിന്റെ നിർമ്മാതാക്കളെ പ്രേരിപ്പിച്ചു. 1938 ആയപ്പോഴേക്കും വോക്‌സെംഫാംഗർ (ജനങ്ങളുടെ റേഡിയോ) എന്ന പേരിൽ ഒരു കോടിയോളം റേഡിയോകൾ വിറ്റഴിച്ചിരുന്നു. റേഡിയോ കേൾക്കാൻ ഉച്ചഭാഷിണികൾ പൊതുസ്ഥലങ്ങൾ, വ്യവസായശാലകൾ, എന്നിവിടങ്ങളിൽ സ്ഥാപിക്കുകകവഴി പ്രധാനപ്പെട്ട പാർട്ടി പ്രഖ്യാപനങ്ങൾ എല്ലാ ജർമൻകാരും കേൾക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.[127] യുദ്ധം ആരംഭിച്ചതിന്റെ പിറ്റേന്ന് 1939 സെപ്തംബർ 2-ന് വിദേശറേഡിയോ പ്രക്ഷേപണങ്ങൾ കേൽക്കുന്നത് നിയമവിരുദ്ധമാക്കി. വിദേശനിലയങ്ങളിൽ നിന്നും വരുന്ന വാർത്തകൾ പ്രചരിപ്പിച്ചാൽ വധശിക്ഷയ്ക്ക് കാരണമാകുമായിരുന്നു.[129] ഹിറ്റ്‌ലറുടെ വാസ്തുശിൽപ്പിയും പിന്നീട് യുദ്ധോപകരണങ്ങളുടെ നിർമ്മാണമന്ത്രിയുമായ ആൽബർട്ട് സ്പീയർ പിന്നീട് പറഞ്ഞത് "നാസികൾ തങ്ങളുടെ തന്നെ രാജ്യത്തെ വരുതിയിലാക്കാൻ സാങ്കേതികവിദ്യ സകലരീതിയിലും ഉപയോഗിച്ചിരുന്നു എന്നാണ്. റേഡിയോയും ഉച്ചഭാഷിണികളും വഴി എട്ടുകോടി ജനങ്ങളുടെ സ്വതന്ത്രചിന്തകളാണ് തടയപ്പെട്ടത്" എന്നാണ്.[130]

നാസി പ്രൊപഗണ്ടയുടെ മുഖ്യലക്ഷ്യം ഹിറ്റ്‌ലറെ ഒരിക്കലും തെറ്റുപറ്റാത്ത വീരനായകനായി അവതരിപ്പിക്കുക എന്നതു തന്നെയായിരുന്നു. അയാളെ ഒരു കൾട്ട് പേഴ്‌സണാലിറ്റി ആയി അവതരിപ്പിച്ചിരുന്നു.[131] ഇതിൽ മിക്കവാറും സ്വയമേവതന്നെ അങ്ങനെയായതാണെങ്കിലും ഗീബൽസിന്റ്ഗെ പ്രൊപഗണ്ട ഇതിന് വളരെ സഹായമായിട്ടുണ്ട്.[132] 1934 -ലെ ന്യൂറംബർഗ് റാലിയുടെ പ്രത്യേകത ഹിറ്റ്‌ലറോടുള്ള ആരാധനയായിരുന്നു, കൃത്യമായി മുൻകൂട്ടി തയ്യാറാക്കിയായിരുന്നു അതു നടത്തിയത്. ട്രയംഫ് ഓഫ് ദ വിൽ എന്ന ചലച്ചിത്രത്തിന്റെ വിഷയം ആ റാലിയായിരുന്നു. ലെനി റീഫൻസ്റ്റാൾ സംവിധാനം ചെയ്ത നിരവധി നാസി പ്രൊപഗണ്ട ചലച്ചിത്രങ്ങളിൽ ഒന്നായിരുന്നു അത്. 1935 -ലെ വെനീസ് ചലച്ചിത്രോൽസവത്തിൽ അതിന് സ്വർണ്ണമെഡൽ ലഭിച്ചു.[133] 1935 -ലെ നാസി പാർട്ടി കോൺഗ്രസ്സിൽ ബോൾഷെവിസം എന്നത് ജൂതന്മാരാൽ നിയന്ത്രിതമായ അന്താരാഷ്ട്ര-നികൃഷ്ടർ മനുഷ്യസംസ്കാരത്തിനെതിരെ നടത്തുന്ന യുദ്ധമാണ് എന്നാണ് ഗീബൽസ് പ്രഖ്യാപിച്ചത്.[134]

1936 -ൽ ബെർലിനിൽ നടന്ന ഒളിമ്പിക്സിന്റെ തയ്യാറെടുപ്പുകളിൽ ഗീബൽസും പങ്കാളിയായിരുന്നു. ഏതാണ്ട് ഇക്കാലത്ത് തന്നെയാണ് നടിയായ ലിഡ ബാറോവയുമായി അയാൾ ബന്ധം തുടങ്ങുന്നത്. ആ ബന്ധം 1938 വരെ തുടർന്നു.[135] മ്യൂണിക്കിൽ ജൂലൈ മുതൽ നവംബർ വരെ നടന്ന ഡിജെനെറേറ്റ് കലാപ്രദർശനം 1937 -ൽ ഗീബൽസ് സംഘടിപ്പിച്ച ഒരു പ്രധാനപരിപാടിയായിരുന്നു. വളരെ ജനകീയമായ ആ പ്രദർശനം കാണാൻ 20 ലക്ഷത്തിലേറെ ആൾക്കാർ എത്തിച്ചേർന്നു.[136] ഒരു ഡിജെനെറേറ്റ് സംഗീതപ്രദർശനം അടുത്തവർഷവും നടന്നു.[137] എന്നാൽ നാസി കലകളിലെയും ചലച്ചിത്രങ്ങളിലെയും സാഹിത്യത്തിൽ വന്ന നിലവാരത്തകർച്ച അയാളെ നിരാശനാക്കി.[138]

വത്തിക്കാനുമായുള്ള പ്രശ്നങ്ങൾ

തിരുത്തുക

1933 -ൽ ഹിറ്റ്‌ലർ വത്തിക്കാനുമായി ഒപ്പുവച്ച കരാർ പ്രകാരം കാത്തോലിക് സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം നാസികൾ മാനിക്കണമെന്നും പുരോഹിതർ രാഷ്ട്രീയത്തിൽ ഇടപെടുന്നതിനെ വിലക്കണമെന്നും പ്രഖ്യാപനമുണ്ടായി.[139] എന്നാൽ നാസികൾ കത്തോലിക്കരെ ലക്ഷ്യം വയ്ക്കുകയും അവരു പ്രഭാവം കുറയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. 1935-36 വർഷങ്ങളിൽ മുഴുവൻ തന്നെ പുരോഹിതരും കന്യാസ്ത്രീകളും വ്യാപകമായി അറസ്റ്റുചെയ്യപ്പെട്ടു, പലപ്പോഴും നോട്ടുകള്ളക്കടത്ത്, ലൈംഗികകുറ്റകൃത്യം എന്നിവ ആരോപിച്ചായിരുന്നു അറസ്റ്റ്.[140][141] തന്റെ പ്രൊപഗണ്ട പരിപാടിയുടെ ഭാഗമായി വിചാരണകളെല്ലാം വളരെ പരസ്യമായും അവഹേളനപരമായും ചെയ്യാൻ ഗീബൽസ് ശ്രദ്ധ വച്ചിരുന്നു.[140] പൊതുയോഗം കൂടുന്നതിനും കത്തോലിക് പ്രസിദ്ധീകരണങ്ങൾ ഇറക്കുന്നതിനും നിയന്ത്രണം ഉണ്ടായിരുന്നു. മതപാഠങ്ങളുടെ അളവു കുറയ്ക്കാനും സർക്കാർ സ്ഥാപനങ്ങളിൽ നിന്നും കുരിശുരൂപം മാറ്റാനും നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു.[142][b] പലപ്പോഴും പള്ളിയുമായി ശണ്ഠ എന്ന കാര്യത്തിൽ ഹിറ്റ്‌ലർ തുറന്ന അഭിപ്രായം പറഞ്ഞിരുന്നില്ലെങ്കിലും വല്ലപ്പോഴുമുള്ള അയാളുടെ കമന്റുകൾ മാത്രം മതിയായിരുന്നു ഗീബൽസിന് തന്റെ പ്രവൃത്തിയുടെ കാഠിന്യം വർദ്ധിപ്പിക്കാൻ;[143] തനിക്ക് പ്രൊട്ടസ്റ്റന്റുകാരെ ഇല്ലായ്മ ചെയ്യണമെന്ന് 1937 ഫെബ്രുവരിയിൽ ഗീബൽസ് പറയുകയുണ്ടായി.[144]

തങ്ങൾക്കെതിരെയുള്ള കടന്നുകയറ്റത്തിനെതിരെ പള്ളികളിൽ വായിക്കാൻ പിയൂസ് പതിനൊന്നാമൻ മാർപ്പാപ്പ തീവ്രദുഃഖത്തോടെ ജർമനിയിലെ പള്ളികളിൽ പാഷൻ ഞായറാഴ്‌ച്ച വായിക്കാൻ 1937-ൽ ഒരു ലഘുലേഖ അയയ്ക്കുകയുണ്ടായി. നാസികളുടെ മതസ്വാതന്ത്ര്യവിരുദ്ധതയ്ക്കെതിരെ അതിൽ രോഷം പ്രകടിപ്പിച്ചിരുന്നു.[145][146] ഇതിൽ കോപാകുലനായ ഗീബൽസ് അതിശക്തിയോടെ തിരിച്ചടിക്കുകയും പള്ളിക്കെതിരെയുള്ള പ്രൊപഗണ്ട ശക്തിപ്പെടുത്തുകയും ചെയ്തു. [147] 20000 പാർട്ടി അംഗങ്ങൾക്കു മുൻപിലും റേഡിയോയിലൂടെയും മെയ് 28 ന് അയാൾ നടത്തിയ പ്രസംഗത്തിൽ പള്ളി സദാചാരമില്ലാത്ത അഴിമതി കേന്ദ്രമാണെന്ന് പറഞ്ഞ് ആക്രമിക്കുകയുണ്ടായി. അയാളുടെ പ്രൊപഗണ്ടയുടെ ഭാഗമായി മതങ്ങൾ നടത്തുന്ന സ്വകാര്യവിദ്യാലയങ്ങളിൽ ചേരുന്നവരുടെ എണ്ണം കുത്തനെ ഇടിയുകയും 1939 -ഓടെ അത്തരം വിദ്യാലയങ്ങൾ പിരിച്ചുവിടുകയോ പൊതുസ്ഥാപനങ്ങൾ ആയി മാറ്റുകയോ ചെയ്യപ്പെട്ടു. ഉപദ്രവങ്ങളും പുരോഹിതരെ ജയിലിലാക്കലും വർദ്ധിച്ചപ്പോൾ നാസികളെ വിമർശിക്കുന്നതിൽ അവർ അതീവശ്രദ്ധപുലർത്തിയിരുന്നു.[148] വിദേശനയത്തിന്റെ വേവലാതികളെത്തുടർന്ന് ഹിറ്റ്‌ലർ ഇത്തരം പല തീരുമാനങ്ങളും 1937 ജൂലൈ അവസാനത്തോടെ തിരിച്ചാക്കി.[149]

രണ്ടാം ലോകമഹായുദ്ധം

തിരുത്തുക

1933 ഫെബ്രുവരി കാലത്ത് തന്നെ രാഷ്ട്രം ആയുധങ്ങൾ നിറയെ നിർമ്മിക്കണമെന്ന് ഹിറ്റ്‌ലർ പ്രഖ്യാപിച്ചു. വെർസാലിസ് ഉടമ്പടിക്ക് വിരുദ്ധമാകുമെന്നതിനാൽ ആദ്യമാദ്യം നിയമവിരുദ്ധമായ ഇക്കാര്യം രഹസ്യമായിട്ടാണ് ചെയ്തിരുന്നത്. അടുത്തവർഷം, കിഴക്കോട്ടുള്ള യുദ്ധത്തിന് 1942 ആകുമ്പോഴേക്കും തയ്യാറാവണമെന്ന് സൈനികനേതൃത്ത്വത്തിന് ഹിറ്റ്‌ലർ നിർദ്ദേശം നൽകി.[150] ജർമനിയുടെ ഭൂവിസ്തൃതിവികസനത്തിന് യുദ്ധം ചെയ്യുന്നതിൽ ഏറ്റവും പിന്തുണ ഗീബൽസിന്റെ പക്ഷത്തുനിന്നുമായിരുന്നു.1936 -ൽ റൈൻലാന്റ് തിരിച്ചുപിടിക്കുന്ന സമയത്ത് ഗീബൽസ് തന്റെ ഡയറിയിൽ ഇങ്ങനെ എഴുതി: “ഇതാണ് യുദ്ധത്തിനുപറ്റിയ സമയം, ധൈര്യശാലികൾക്കേ വിജയം ഉണ്ടാവുകയുള്ളൂ. ഒന്നിനും ശ്രമിക്കാത്തവന് ഒന്നും ലഭിക്കില്ല”.[151] 1938 -ലെ സുഡേറ്റൻലാന്റ് പ്രശ്നകാലത്ത് ഗീബൽസ് ചെക്ക് സർക്കാരിനെതിരെ യുദ്ധകാലത്ത് സുഡേറ്റൻ ജർമൻ‌കാർക്ക് അനുകൂലമായി അനുതാപം ഉണ്ടാക്കാൻ വീണ്ടും പ്രൊപഗണ്ടയെ തനെ ഉപയോഗിച്ചു.[152] ജർമനിയിൽ യുദ്ധഭീതി വർദ്ധിക്കുകയാണെന്നു ബോധ്യപ്പെട്ട ഗീബൽസ് ജൂലൈ ആയപ്പോഴേക്കും പ്രൊപഗണ്ടയുടെ തീവ്രത ഒന്നു കുറച്ചു.[153] ചെക്കോസ്ലൊവാക്യയെക്കുറിച്ചുള്ള ഹിറ്റ്‌ലറുടെ ആവശ്യങ്ങൾക്ക് പശ്ചിമശക്തികൾ 1938 -ൽ വഴങ്ങിയപ്പോൾ ഉടൻതന്നെ ഗീബൽസ് തന്റെ പ്രൊപഗണ്ട യന്ത്രങ്ങൾ പോളണ്ടിനെതിരെ തിരിച്ചു. ജർമൻ വംശജർക്കെതിരെ പോളണ്ടിലെ നഗരങ്ങളിൽ ആക്രമണം നടക്കുകയാണെന്നു കള്ളക്കഥകളുണ്ടാക്കി ഗീബൽസ് മെയ് മുതൽ പോളണ്ടിനെതിരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. അപ്പോൾപ്പോലും അയാൾക്ക് ഭൂരിഭാഗം ജർമൻകാരുടെയും പിന്തുണ യുദ്ധാനുകൂലമാക്കിയെടുക്കാൻ കഴിഞ്ഞില്ല.[154] പോളണ്ടിനെ ആക്രമിച്ച് ബ്രിട്ടനും ഫ്രാൻസുമായി ദീർഘകാലം യുദ്ധം നിലനിർത്തുന്നതിന്റെ സാധുതയെപ്പറ്റിയുള്ള ശങ്കകൾ അപ്പോൾപ്പോലും അയാൾ രഹസ്യമായി പങ്കുവച്ചിരുന്നു.[155]

1939 -ലെ പോളണ്ട് അധിനിവേശത്തിനു ശേഷം നാട്ടുകാർക്ക് ലഭിക്കുന്ന വിവരങ്ങൾ നിയന്ത്രിക്കാൻ തന്റെ പ്രൊപഗണ്ട മന്ത്രാലയത്തെയും ജർമൻ ചേംബെഴ്‌സിനെയും ഉപയോഗിച്ചു. തന്റെ അധികാരപരിധിയിൽ കടന്നുകയറിപ്പെട്ട് അപമാനിതനായെന്നു തോന്നിയ വിദേശകാര്യമന്ത്രി റിബൺട്രോപ് ഇതിനുള്ള ഗീബൽസിന്റെ അധികാരത്തെ നിരന്തരം ചോദ്യം ചെയ്തിരുന്നു. ഇതെപ്പറ്റി ഉറപ്പിച്ചൊരു അഭിപ്രായം ഹിറ്റ്‌ലറും പറയാതിരുന്നതിനാൽ ഇവർ രണ്ടുപേരും പിൽക്കാലം മുഴുവൻ എതിരാളികളായിത്തന്നെ തുടർന്നു.[156] സൈനികതീരുമാനങ്ങൾ എടുക്കുന്നകാര്യങ്ങളിൽ ഗീബൽസ് പങ്കെടുത്തിരുന്നില്ല അതുപോലെ നയതന്ത്രതീരുമാനങ്ങൾ എടുത്തതിനുശേഷമേ അയാളെ അറിയിക്കാറുമുണ്ടായിരുന്നുള്ളൂ.[157]

 
1941 ജനുവരിയിൽ യുദ്ധമുന്നണിയിൽ ഒരു ന്യൂസ്റീൽ നിർമ്മിക്കുന്നു

മറ്റുരാജ്യങ്ങൾ കീഴടക്കിയ ഉടൻതന്നെ നാട്ടുകാരുടെ വിശ്വാസം പിടിച്ചുപറ്റാൻ അവിടത്തെ റേഡിയോനിലയങ്ങൾ പിടിച്ചെടുത്ത് മുൻകൂട്ടി തയ്യാറാക്കിയ വിവരങ്ങളും വാർത്തകളും അവിടെ നിലവിലുള്ള അവതാരകരെക്കൊണ്ട് തന്നെ പ്രഖ്യാപിപ്പിക്കുന്ന രീതിയാണ് പ്രൊപഗണ്ട മന്ത്രാലയം സ്വീകരിച്ചിരുന്നത്.[158] നാട്ടിലെയും കീഴടക്കിയ ഇടങ്ങളിലെയും മാധ്യമങ്ങളെയും അവരുടെ നിലപാടുകളെയുമെല്ലാം ഗീബൽസും അയാളുടെ മന്ത്രാലയവും തന്നെയാണ് നിയന്ത്രിച്ചിരുന്നത്.[159][c] ആഭ്യന്തരമന്ത്രാലയവും, സൈനിക പരിപാടികളും ജർമനിയുടെ യൂറോപ്യൻ വിഭാഗവും എല്ലാം തന്നെ കൃത്യമായ രീതിയിൽ എന്തുവാർത്തകൾ പുറത്തുവിടണമെന്നും ഏതുസംഗീതം വയ്ക്കണമെന്നും നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു.[160] പാർട്ടി റാലികളും പ്രസംഗങ്ങളും പ്രകടനങ്ങളും തുടർന്നു. പ്രൊപഗണ്ടകൾ റേഡിയോയിൽക്കൂടിയും ചെറിയ വീഡിയോ വഴി 1500 -ഓളം സഞ്ചരിക്കുന്ന വാനുകളിൽക്കൂടിയും അനുസ്യൂതം നടന്നു.[161] യുദ്ധം മുന്നോട്ടുപോകുന്തോറും ഹിറ്റ്‌ലർ പുറത്തേക്കുവരുന്നതും പ്രഖ്യാപനങ്ങൾ നടത്തുന്നതും കുറച്ചു. ജർമൻ ജനതയ്ക്ക് നാസിഭരണകൂടത്തിന്റെ ശബ്ദമെന്നത് ഗീബൽസിന്റെയായി മാറി.[160] 1940 മെയ് മുതൽ അയാൾ ദ റീഷ് എന്ന പത്രത്തിൽക്കൂടി തുടർച്ചയായി എഡിറ്റോറിയലുകൾ എഴുതുകയും അവ റേഡിയോ മാർഗ്ഗം സംപ്രേഷണം ചെയ്യുകയും ചെയ്തു.[162] റേഡിയോ കഴിഞ്ഞാൽ ചലച്ചിത്രങ്ങളാണ് ഏറ്റവും ഫലപ്രദമായ പ്രൊപഗണ്ട മീഡിയം എന്ന് അയാൾ മനസ്സിലാക്കി.[163] അയാളുടെ നിർബന്ധപ്രകാരം തുടക്കത്തിൽ യുദ്ധകാല ജർമനിയിൽ ഉണ്ടാക്കിയ ചലച്ചിത്രങ്ങളിൽ പാതിയും, പ്രത്യേകിച്ച് ജൂതവിരോധം കാണിക്കുന്ന, പ്രൊപഗണ്ട സിനിമകൾ ആയിരുന്നു, കൂടാതെ ചരിത്രയുദ്ധങ്ങളും എങ്ങനെയാണ് ജർമൻ ജനത ചൂഷണം ചെയ്യപ്പെട്ടതെന്നുമെല്ലാമുള്ള വിഷയങ്ങൾ ഉൾപ്പെട്ടവയും.[164]

യുദ്ധസമയത്ത് നാട്ടുകാരുടെ ആത്മവീര്യത്തെപ്പറ്റിയായിരുന്നു ഗീബൽസിന്റെ ചിന്തകൾ. കൂടുതൽ കൂടുതൽ ആൾക്കാർ യുദ്ധകാര്യങ്ങളിൽ മുഴുകിയാൽ അതിനനുസരിച്ച് അവരുടെ ആത്മവീര്യം കൂടുമെന്ന് അയാൾ കണക്കുകൂട്ടി.[165] ഉദാഹരണത്തിന് കിഴക്ക് യുദ്ധം ചെയ്യുന്നവർക്ക് മഞ്ഞുകാലത്തേക്ക് വസ്ത്രങ്ങളും സ്കീ ചെയ്യാനുള്ള ഉപകരണങ്ങളും ശേഖരിക്കാൻ ഒരു പരിപാടി അയാൾ തയ്യാറാക്കി.[165] ഇതിനൊപ്പം തന്നെ ജനങ്ങൾക്കുള്ള ചലച്ചിത്രങ്ങളിലും റേഡിയോവിലും പ്രൊപഗണ്ട കുറച്ച് ആസ്വാദനത്തിന് ഇടനൽകുന്ന കാര്യങ്ങൾ ഉൾപ്പെടുത്താൻ അയാൾ നിർദ്ദേശം നൽകി. 1942 അവസാനം ചലച്ചിത്രങ്ങളിൽ 20 ശതമാനം ഭാഗം പ്രൊപഗണ്ടയും 80 ശതമാനം ആസ്വാദകരമായ കാര്യങ്ങളും ആകാമെന്ന് അയാൾ പറഞ്ഞു.[166] ബെർളിൻ ഭരണാധികാരിയെന്ന നിലയിൽ ഗീബൽസ് പുതിയപ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരുന്നു. ഭക്ഷണത്തിനും വസ്ത്രത്തിനും ക്ഷാമം നേരിട്ടു, ആത്മവീര്യം നിലനിർത്താൻ അത്യാവശ്യമായ ബിയറിനും പുകയിലയ്ക്കും റേഷൻ ഏർപ്പെടുത്തേണ്ടിവന്നു. അളവുകൂട്ടി നൽകാനായി ബിയറിൽ വെള്ളം ചേർത്തുനേർപ്പിക്കാാനും സിഗരറ്റിന്റെ ഗുണം കുറയ്ക്കാനും ഹിറ്റ്‌ലർ നിർദ്ദേശിച്ചെങ്കിലും അപ്പോൾത്തന്നെ കുറഞ്ഞ നിലവാരത്തിലുള്ള സിഗരറ്റുകൾ ഇനിയും ഗുണംകുറച്ചുനൽകാനാവില്ലെന്നും പറഞ്ഞ് ഗീബൽസ് ആ നിർദ്ദേശം നിരസിച്ചു.[167] തന്റെ പ്രൊപഗണ്ടകളിൽക്കൂടി സൈനിക-യുദ്ധഅവസ്ഥകളുടെ യഥാർത്ഥരൂപം അവതരിപ്പിക്കാൻ അയാൾ പാടുപെട്ടു.[168] ഇക്കാലത്ത് പലയിടത്തും സൈനികമായി ഗൗരവമായ തിരിച്ചടികൾ ജർമൻ സൈന്യം നേരിടേണ്ടിവന്നു. 1942 മെയ്‌മാസത്തിൽ കൊളോണിലെ ആയിരം ബോമർ ആക്രമണം, 1942 നവംബറിലെ സഖ്യസേനയുടെ രണ്ടാം എൽ അലമീൻ യുദ്ധം, 1943 ഫെബ്രുവരിയിൽ സംഭവിച്ച സ്റ്റാലിൻഗ്രാഡ് യുദ്ധത്തിലെ ഭീകരതോൽവി എന്നിവ അപ്പോൾത്തന്നെ യുദ്ധം ജയിക്കാനുള്ള സാധ്യത കുറവാണെന്നു ഭയന്നിരിക്കുന്ന ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ പ്രയാസമുണ്ടാക്കി.[169] 1943 ജനുവരി 15 -ന് അപ്പോൾ പുതുതായി ഉണ്ടാക്കിയ വ്യോമാക്രമണ-നഷ്ടപരിഹാര മന്ത്രാലയത്തിന്റെ ചുമതല ഹിറ്റ്‌ലർ ഗീബൽസിനെ ഏൽപ്പിച്ചു. അതുപ്രകാരം രാജ്യമെങ്ങും വ്യോമാക്രമത്തെ പ്രതിരോധിക്കുന്നതിനും ആക്രമണം കൊണ്ടുള്ള നഷ്ടങ്ങൾക്ക് പരിഹാരം നൽകുന്നതിനുമുള്ള ചുമതല ഗീബൽസിന്റേതായി.[170] പക്ഷേ യാഥാർത്ഥത്തിൽ ബെർളിൻ ഒഴികെയുള്ള സ്ഥലങ്ങളിലെ വ്യോമാക്രമണങ്ങളിൽ നിന്നും സംരക്ഷിക്കേണ്ട ചുമതല അതതിടത്തെ ഭരണാധികാരികളിൽത്തന്നെയായിരുന്നു. ആക്രമണം നേരിട്ട ഇടങ്ങളിലെ ജനങ്ങൾക്ക് നഷ്ടപരിഹാരം നൽകലും പ്രൊപഗണ്ട വഴി അവരുടെ മനോവീര്യം ഉയർത്തിനിർത്തലുമായിരുന്നു ഗീബൽസിന്റെ കടമ.[171][172]

1943 തുടക്കമായപ്പോഴേക്കും നാസിസാമ്രാജ്യത്തിന് യുദ്ധം വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിത്തുടങ്ങി. യുദ്ധത്തിന്റെ സാമ്പത്തികകാര്യങ്ങളിൽ ഏകോപനം ഉണ്ടാക്കാൻ രാജ്യത്തിന്റെയും സൈന്യത്തിന്റെയും പാർട്ടിയുടെയും മൂന്ന് പ്രതിനിധികളെ ഉൾപ്പെടുത്തി ഹിറ്റ്‌ലർ ഒരു കമ്മിറ്റി രൂപീകരിച്ചു. കമ്മറ്റിയിൽ രാഷ്ട്രത്തെ പ്രതിനിധീകരിച്ച് ഹാൻസ് ലാമേഴ്‌സും, സൈനികത്തലവനായ ഫീൽഡ് മാർഷൽ വില്യം കീറ്റലും, പാർട്ടി പ്രതിനിധിയായി മാർട്ടിൻ ബോർമനും ആയിരുന്നു ഉണ്ടായിരുന്നത്. സ്വതന്ത്രമായി പ്രവർത്തിച്ച് മറ്റു മന്ത്രാലയങ്ങളുടെ ചൊൽപ്പടിയായല്ലാതെ നേരിട്ട് ഹിറ്റ്‌ലർക്ക് വേണ്ട നിർദ്ദേശം നൽകലായിരുന്നു അവരുടെ ചുമതല, മിക്കവയുടെയും അന്തിമതീരുമാനം ഹിറ്റ്‌ലറുടെ തന്നെയായിരുന്നു. മൂവർ കമ്മറ്റി എന്നറിയപ്പെട്ട അവർ 1943 ജനുവരി - ആഗസ്ത് കാലയളവിൽ പതിനൊന്നുതവണ യോഗം ചേരുകയുണ്ടായി. എന്നാൽ കമ്മറ്റിയിൽ നിന്നും ഒഴിവാക്കപ്പെട്ടത് തങ്ങൾക്ക് ഹിറ്റ്‌ലറുടെ മേലുള്ള സ്വാധീനം കുറഞ്ഞതുകൊണ്ടാണെന്നും ഹിറ്റ്‌ലറുടെ അടുത്ത് വിശ്വാസ്യത നഷ്ടപ്പെട്ടു എന്നു തോന്നൽ ഉണ്ടാവുകയും ചെയ്ത ഹിറ്റ്‌ലറുടെ മന്ത്രിമാർക്കിടയിൽ നിന്നും അവർ വലിയ എതിർപ്പ് ആണ് നേരിട്ടത്. തങ്ങളുടെ അധികാരത്തിനു ഭീഷണി ആകുമെന്നു തോന്നിയ ഗീബൽസും ഗോറിംഗും സ്പീയറും ഈ കമ്മറ്റിയെ പൊളിക്കാൻ ഒറ്റക്കെട്ടായി നിൽക്കുകയും നിർജ്ജീവമായി മാറിയ കമ്മറ്റി 1943 സെപ്തംബർ ആകുമ്പോഴേക്കും അപ്രസക്തമായി മാറുകയും ചെയ്തു.[173]

 
സ്പോർട്ട്‌പലാസ്റ്റ് പ്രസംഗം, 1943 ഫെബ്രുവരി 18

മൂവർ കമ്മറ്റിയിൽ നിന്നും ഒഴിവാക്കപ്പെട്ടതിന്റെ പ്രതികരണമായി "സമ്പൂർണ്ണയുദ്ധത്തിലേക്കു" നീങ്ങുമ്പോഴുള്ള സ്ഥിതിഗതികൾ നേരിടാനുള്ള മാർഗനിർദ്ദേശങ്ങൾ ഇറാക്കാൻ ഗീബൽസ് ഹിറ്റ്‌ലറെ നിർബന്ധിച്ചു, അവയിൽ യുദ്ധത്തിനായിട്ടുള്ളതല്ലാത്ത ബിസിനസുകൾ പൂട്ടാനും, സ്ത്രീകളെ പടക്കോപ്പുകൾ ഉണ്ടാക്കനുള്ള തൊഴിലുകൾ ചെയ്യിക്കാനും മുൻപ് പലകാരണങ്ങളാൽ സൈന്യത്തിൽ നിന്നു ഒഴിവാക്കപ്പെട്ടവരെ വീണ്ടും യുദ്ധാവശ്യത്തിനുവിളിക്കാനുമുള്ള നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു.[174] ഇതിലേക്കുള്ള ചില ഉത്തരവുകൾ ജനുവരി 13 -ന്റെ ഉത്തരവിൽ ഉണ്ടായിരുന്നെങ്കിലും ബെർളിനിലുള്ള തന്റെ പ്രിയപ്പെട്ട ഹോട്ടലുകൾ അടപ്പിക്കരുതെന്ന ഗോറിംഗിന്റെ നിർദ്ദേശവും കുട്ടികളെനോക്കാൻ മറ്റാൾക്കാർ ഉള്ളപ്പോൾപ്പോലും കുട്ടികൾ ഉള്ള സ്ത്രീകളെ ജോലികളിൽ നിന്നും ഒഴിവാക്കണമെന്ന് ലാമേഴ്‌സിന്റെ നിർദ്ദേശവും വിജയകരമായി ഹിറ്റ്‌ലറുടെ അടുത്തു നിന്നും അവർ നേടിയെടുത്തതും ഗീബൽസിനെ നിരാശനാക്കി.[175] തന്റെ1943 ജനുവരി 30-ന്റെ പ്രസംഗത്തിനുലഭിച്ച വൻ സ്വീകരണം സമ്പൂർണ്ണയുദ്ധത്തിനുള്ള ജർമൻ ജനങ്ങളുടെ പിന്തുണയായി ഗീബൽസ് കരുതി.[176] 1943 ഫെബ്രുവരി 18 -ന് അയാൾ നടത്തിയ പ്രസിദ്ധമായ സ്പോർട്‌സ്പലാസ്റ്റ് പ്രസംഗത്തിൽ കേൾവിക്കാരോട് സമ്പൂർണ്ണ1യുദ്ധത്തിനു പിന്തുണ നൽകാൻ ഗീബൽസ് ആവശ്യപ്പെടുകയുണ്ടായി. അതുമാത്രമേ ഒരു ബോൾഷെവിക് കടന്നുകയറ്റത്തിൽ നിന്നു ജർമനിയെ രക്ഷിക്കാൻ ഉതകുകയുള്ളു എന്നയാൾ പറഞ്ഞു. ആ പ്രസംഗത്തിൽ ജൂതരെ ഇല്ലായ്മ ചെയ്യണമെന്നതടക്കമുള്ള കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഗീബൽസ് പ്രഖ്യാപിച്ചു.[177] റേഡിയോയിൽ തൽസമയം സമ്പ്രേഷണം ചെയ്ത ആ പ്രസംഗം വീഡിയോറിക്കോഡ് ചെയ്യുകയുമുണ്ടായി.[178] ഹിറ്റ്‌ലറും സമ്പൂർണ്ണയുദ്ധത്തിനു അനുകൂലമായിരുന്നെങ്കിലും തന്റെ മന്ത്രാലയങ്ങളുടെ പരിപാടികളിൽ വ്യത്യാസം വരുത്താൻ താല്പര്യം കാണിക്കാതിരുന്നതിനാൽ ആ സമയത്ത് ഗീബൽസിന്റെ പ്രസംഗത്തിന് പ്രത്യേകസമ്മർദ്ദമൊന്നും ഉണ്ടാക്കാനായില്ല.[179] സോവിയറ്റ് സേന 1940 -ൽ നടത്തിയ പോളിഷ് സൈനിക ഓഫീസർമാരെ കൂട്ടക്കൊലചെയ്ത സംഭവം ഏതാണ്ട് ഇക്കാലത്ത് വെളിയിൽ വരികയും കാറ്റിൻ കൂട്ടക്കൊല എന്നറിയപ്പെട്ട ഈ സംഭവത്തെ ഗീബൽസ് തന്റെ പ്രൊപഗണ്ടയിലൂടെ സഖ്യകക്ഷികളിലെ പശ്ചിമവിഭാഗത്തെയും സോവിയറ്റ് യൂണിയനെയും തമ്മിലടിപ്പിച്ച് സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തു.[180]

സമ്പൂർണ്ണയുദ്ധവും അതിന്റെ ചുമതലയും

തിരുത്തുക
 
1945 മാർച്ച് 9: 16 വയസ്സുള്ള ഹിറ്റ്‌ലർ യൂത് വില്ലി ഹബ്‌നർക്ക് ലോബൻ സംരക്ഷിച്ചതിന് ഗീബൽസ് അയൺ ക്രോസ് നൽകുന്നു

1943 ജൂലൈയിൽ സഖ്യകക്ഷികൾ സിസിലി പിടിച്ചെടുത്തതും, 1943 ജൂലൈ-ആഗസ്തിലെ കുർസ്ക് യുദ്ധത്തിൽ സോവിയറ്റ് യൂണിയനും വിജയിച്ചതോടെ യുദ്ധം ഒരിക്കലും വിജയിക്കാൻ പോകുന്നില്ലെന്ന് ഗീബൽസിനു ബോധ്യമായി.[181] സെപ്തംബറിൽ സഖ്യകക്ഷികൾ ഇറ്റലി പിടിച്ചെടുത്ത് മുസോളിനിയെ പരാജയപ്പെടുത്തിയതോടെ സോവിയറ്റു യൂണിയനുമായോ ബ്രിട്ടനുമായോ സമാധാനസന്ധികളിൽ ഏർപ്പെടാമെന്ന സാധ്യത ഗീബൽസ് ഉയർത്തിയെങ്കിലും രണ്ടും ഹിറ്റ്‌ലർ അപ്പാടെ തള്ളിക്കളഞ്ഞു.[182]

നിരന്തമായി ജർമനിയുടേ സൈനിക-സാമ്പത്തിക ശക്തി ക്ഷയിച്ചു വന്നപ്പോൾ 1943 ആഗസ്ത് 25 -ന് ആഭ്യന്തരമന്ത്രാലയത്തിനെ ചുമതല വില്യം ഫ്രിക്കിൽ നിന്നും ഹിം‌ലർ ഏറ്റെടുത്തു.[183] ബെർളിന്റെയും മറ്റു നഗരങ്ങളുടെയും മുകളിൽ ഇടതടവില്ലാതെ വർഷിക്കപ്പെട്ട ബോംബുകൾ ആയിരക്കണക്കിന് ആൾക്കാരുടെ ജീവൻ എടുത്തു.[184] ഗോറിംഗിന്റെ വായുസേന ലണ്ടനുമുകളിൽ ബോംബുകൾ ഇടാൻ 1944 ആദ്യകാലത്ത് ശ്രമങ്ങൾ നടത്തിയെങ്കിലും ആവശ്യത്തിനു വിമാനങ്ങൾ ഇല്ലാത്തതിനാൽ അതു വേണ്ടത്ര ഫലപ്രദമായില്ല.[185] വലിയ തോതിലുള്ള തിരിച്ചടികൾ നടക്കുകയാണെന്ന് ഇക്കാലത്തെ ഗീബൽസിന്റെ പ്രൊപഗണ്ടകൾ പറഞ്ഞിരുന്നെങ്കിലും ബ്രിട്ടനിലേക്കയച്ച കേവലം 20 ശതമാനം മാത്രം ലക്ഷ്യത്തിലെത്തിയ വി -1 പറക്കും ബോംബുകൾക്ക് കാര്യമായ ഫലമൊന്നും ഉണ്ടാക്കാനായില്ല.[186] എന്നാലും ജർമൻകാരുടെ മനോവീര്യം ഉയർത്താനായി, പരിഷ്കാരം വരുത്തി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആയുധങ്ങൾ യുദ്ധത്തിന്റെ ഗതിമാറ്റിമറിക്കുമെന്ന് പ്രൊപഗണ്ടകൾ ഗീബൽസ് ഇറക്കിക്കൊണ്ടിരുന്നു.[187] അപ്പോഴേക്കും 1944 ജൂൺ 6 ന് നോർമണ്ടിയിൽ ഇറങ്ങിയതോടെ സഖ്യകക്ഷികൾ വിജയകരമായി ഫ്രാൻസിൽ നിലയുറപ്പിച്ചിരുന്നു.[188]

 
ഗീബൽസ് (മധ്യത്തിൽ) ആയുധകാര്യമന്ത്രിയായ സ്പീയർ (ഗീബൽസിന്റെ ഇടത് പീനെമുണ്ടെ ആർമി റിസർച്ച് സെന്ററിൽ, 1943 ആഗസ്ത്

ജൂലൈ മുഴുവൻ ഗീബൽസും സ്പീയറും സാമ്പത്തികരംഗം മൊത്തം യുദ്ധാവശ്യത്തിനായി നൽകണമെന്ന് ഹിറ്റ്‌ലറോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു.[189] കിഴക്കേ പ്രഷ്യയിൽ ഹിറ്റ്‌ലർക്കെതിരെ നടന്ന വധശ്രമത്തെത്തുടർന്ന്, കാര്യങ്ങൾക്ക് മാറ്റം വേണമെന്ന് ആവശ്യപ്പെടുന്ന സ്പ്പീയറിന്റെയും ബോർമാന്റെയും ഗീബൽസിന്റെയും ഹിംലറുടെയും കയ്യിലേക്ക് കാര്യങ്ങൾ നീങ്ങിത്തുടങ്ങി. ഗോറിംഗിന്റെഎതിർപ്പിനെ മറികടന്ന് സമ്പൂർണ്ണയുദ്ധത്തിന്റെ ചുമതല ജൂലൈ 23 -ന് ഹിറ്റ്‌ലർ ഗീബൽസിനെ ഏൽപ്പിച്ചു. യുദ്ധാവശ്യത്തിനല്ലാതെയുള്ള എല്ലാപരിപാടികളും നിർത്തി അവയുടെ സമ്പത്തെല്ലാം യുദ്ധാവശ്യത്തിലേക്ക് എത്തിക്കുകയായിരുന്നു അയാളുടെ ഉത്തരവാദിത്തം.[190] അങ്ങനെ ഗീബൽസ് മറ്റിടങ്ങളിൽ നിന്നും അഞ്ചു ലക്ഷത്തോളം ആൾക്കാരെ സൈനികാവശ്യത്തിന് നിയോഗിച്ചു.[191] ഇവരിൽ മിക്കവരെയും ആയുധോൽപ്പാദനവിഭാഗത്തിൽ നിന്നും എടുത്തുമാറ്റിയതാകയാൽ അതിന്റെ മന്ത്രിയായ സ്പീയറുമായി സംഘർഷത്തിന് അത് ഇടയാക്കി.[192] പരിശീലനം ലഭിക്കാതെ മറ്റിടങ്ങളിൽ നിന്നും വന്നവരെ ആയുധോൽപ്പാദനത്തിന് ഉപയോഗിക്കുവാനും ആകുമായിരുന്നില്ല. അതുപോലെ പരിശീലനം ലഭിക്കാനുള്ള ഊഴവും കാത്ത് ബാരക്കിൽ മറ്റുള്ളവരും കാത്തിരുന്നു.[193]

ഹിറ്റ്‌ലറുടെ ആവശ്യപ്രകാരം ഒരു ജനസേന ഉണ്ടാക്കി. രാജ്യത്തെമ്പാടുനിന്നും സൈനികസേവനത്തിന് അനുയോജ്യരെന്നു വിചാരിച്ചിരുന്നവരെ കൂട്ടിച്ചേർത്തുകൊണ്ട് 1944 ഒക്ടോബർ 18-ന് ഉണ്ടാക്കിയ ഒരു വിഭാഗമായിരുന്നു ഇത്.[194] അയാളുടെ ഗോ പ്രവിശ്യയിൽ നിന്നും മാത്രം ഒരു ലക്ഷം ആൾക്കാരെ ഇതിൽ ചേർത്തുവെന്ന് ഗീബൽസ് തന്റെ ഡയറിയിൽ കുറിച്ചിരുന്നു. 45-60 വയസ്സുകാരായ പരിശീലനമൊന്നും കാര്യമായി ലഭിക്കാത്ത ഇത്തരം ആൾക്കാർക്ക് വേണ്ടവിധം ആയുധവും ലഭ്യമായിരുന്നില്ല. സോവിയറ്റ് ടാങ്കുകളെയും ആർട്ടിലറിയെയും പ്രതിരോധിക്കാൻ ഇങ്ങനെയുള്ളവർക്ക് ആകുമെന്ന് ഗീബൽസ് കരുതിയത് തീർത്തും യാഥാർത്ഥ്യബോധമില്ലാത്ത കാര്യമായിരുന്നു. ഈ പരിപാടി ഒട്ടും ജനകീയവും അല്ലായിരുന്നു.[195][196]

പരാജയവും മരണവും

തിരുത്തുക

യുദ്ധത്തിന്റെ അന്ത്യമാസങ്ങളിൽ ഗീബൽസിന്റെ പ്രസംഗങ്ങൾ ഒക്കെ നഷ്ടമാവുന്ന ഒരു വെളിപാടിന്റെ രൂപം കൈവരിച്ചു.[197] 1945 തുടക്കത്തിൽ സോവിയറ്റുസേന ഓഡർ നദിക്കരയിൽ എത്തിയതും പടിഞ്ഞാറൻ സേന റൈൻ നദി കടക്കാൻ തുടങ്ങിയതും ഉറപ്പായ പരാജയം ഒളിച്ചുവയ്ക്കാൻ ആവാത്തവിധം ആക്കി കാര്യങ്ങൾ.[198] എല്ലാ വിഭവങ്ങളും മുൻനിരയിലേക്ക് മാറ്റിയതിനാൽ ബെർളിനെ രക്ഷിക്കാൻ യാതൊന്നും ബാക്കിയുണ്ടായിരുന്നില്ല.[199] ലക്ഷക്കണക്കിനു ജർമൻകാർ പടിഞ്ഞാറോട്ടു പലായനം ചെയ്യുന്നതായി ഗീബൽസ് തന്റെ ജനുവരി 21 -ന്റെ ഡയറിയിൽ കുറിച്ചു.[200] സഖ്യസേനയോടു സന്ധിചെയ്യുന്നതിനെപ്പറ്റി അയാൾ വീണ്ടും ഹിറ്റ്‌ലറോടു സൂചിപ്പിച്ചെങ്കിലും അതു പിന്നീടും നിരസിക്കപ്പെട്ടു. എന്നാൽ തന്റെ നേതാവിന് തന്നിലുള്ള വിശ്വാസം നഷ്ടപ്പെടരുതെന്നു നിർബന്ധമുള്ള അയാൾക്ക് ഈ വിഷയം അത്രയ്ക്കങ്ങോട്ടു മുന്നോട്ടു വയ്ക്കാനും ആവില്ലായിരുന്നു.[201]

മറ്റു പലനേതാക്കളും ഹിറ്റ്‌ലറോടു ബെർളിൻ വിട്ട് പുതിയൊരു സമരമുഖം ബവേറിയയിലെ നാഷണൽ റീഡൗട്ടിൽ തുടങ്ങാമെന്ന് അഭിപ്രായപ്പെട്ടപ്പോഴും അവസാനനിൽപ്പ് ബെർളിനിൽ തന്നെയാവണമെന്ന് ഉറപ്പിച്ച് ഗീബൽസ് അതിനെ എതിർത്തു.[202] മാഗ്‌ദയുടെ, സഖ്യസേനയുടെ പിടിയിലായ മകൻ ഹരാൾഡ് ഒഴിയെയുള്ള കുടുംബം അനിവാര്യമായ അന്ത്യത്തെ നേരിടാൻ ബർളിനിൽ എത്തിച്ചേർന്നു.[199] ജനുവരി 27 -ലെ അവരുടെ നീണ്ട യോഗത്തിൽ ഗീബൽസും മാഗ്‌ദയും ആത്മഹത്യയെക്കുറിച്ചും അവരുടെ ചെറിയ കുട്ടികളുടെ ഭാവിക്കെറിച്ചും ചർച്ച ചെയ്തിരിക്കാം.[203] നാസിഭരണത്തിന്റെ ചെയ്തികളെ പുറംലോകം എങ്ങനെയാണ് നോക്കിക്കാണുക എന്നതെപ്പറ്റി കൃത്യമായ അറിവുണ്ടായിരുന്ന ഗീബൽസ് അത്തരം ഒരു വിചാരണയ്ക്ക് നിന്ന് കൊടുക്കാൻ തയ്യാറല്ലായിരുന്നു.[204] തന്റെ സ്വകാര്യകുറിപ്പുകളും പേപ്പറുകളും അയാൾ ഏപ്രിൽ 18 -ന് രാത്രിയിൽ കത്തിച്ചുകളഞ്ഞു.[205]

ഹിറ്റ്‌ലറുടെ മനോരാജ്യങ്ങളെ എങ്ങനെ സുഖിപ്പിക്കാം എന്നതെക്കുറിച്ച് ഗീബൽസിനു നന്നായി അറിയാമായിരുന്നു. ദൈവത്തിന്റെ ഇടപെടൽ മൂലമാണ് ഏപ്രിൽ 12 -ന് പ്രസിഡണ്ട് റൂസ്‌വെൽറ്റ് മരിച്ചതെന്ന് അയാൾ പറഞ്ഞു.[206] ഗീബൽസ് വിവരിച്ചപോലെ അതൊരു മാറ്റത്തിന്റെ തുടക്കമാകുമോ എന്ന് ഹിറ്റ്‌ലർ കരുതിയിരുന്നോ എന്നത് വ്യക്തമല്ല.[207] എല്ലാക്കാലത്തും താൻ ഏറ്റവും മോഹിച്ച ഇടത്ത് ഗീബൽസ് അപ്പോൾ എത്തിച്ചേർന്നു: ഹിറ്റ്‌ലറിന്റെ അടുത്ത്. ഏപ്രിൽ 23 വരെ റാങ്കുകൾ എടുത്തുകളഞ്ഞിരുന്നില്ലെങ്കിലും ഗോറിംഗിനെ ഹിറ്റ്‌ലർ ഒഴിവാക്കിയിരുന്നു.[208] ഹിംലർ ആവട്ടെ, വിസ്റ്റുല ഗ്രൂപ്പിന്റെ കമാണ്ടർ എന്ന നിലയിൽ വളരെ മോശം പ്രകടനം കാഴ്‌ചവച്ച് ഹിറ്റ്‌ലറുടേ അപ്രീതി സമ്പാദിച്ചുകഴിഞ്ഞിരുന്നു.[209] ഹിറ്റ്‌ലറുടെ ഏറ്റവും അടുത്ത ആൾക്കാരായ ഗോറിംഗ്, ഹിംലർ, റിബൺട്രോപ്, സ്പീയർ എന്നിവരെല്ലാം ഏപ്രിൽ 20 -ന് ഹിറ്റ്‌ലറുടെ ജന്മദിനാഘോഷം കഴിഞ്ഞ ഉടൻതന്നെ ബർളിൻ വിടാൻ തീരുമാനിച്ചുകഴിഞ്ഞിരുന്നു.[210] ഹിറ്റ്‌ലറുടെ കൂടെത്തന്നെ നിന്ന് ജീവിതം അവസാനിപ്പിക്കണമെന്ന് ബോർമാനും ആകാംഷ ഉണ്ടായിരുന്നില്ല.[211] അവസാനം വരെ ബർളിനിൽ തന്നെ ഉണ്ടാവുമെന്നും അതിനുശേഷം സ്വയം വെടിവച്ചുമരിക്കുമെന്നും ഏപ്രിൽ 22-ന് ഹിറ്റ്‌ലർ പ്രഖ്യാപിച്ചു.[212] അന്നുതന്നെ er ഫ്യൂറർബങ്കറിനടുത്തുള്ള വോർബങ്കറിലേക്ക് ഗീബൽസും കുടുംബവും താമസം മാറ്റി.[213] വൈസ് അഡ്‌മിറൽ ഹാൻസ് എറിക് വോസ്സിനോട് കീഴടങ്ങുകയോ രക്ഷപ്പെടുകയോ ചെയ്യുന്നത് താൻ പ്രോൽസാഹിപ്പിക്കില്ലെന്ന് ഗീബൽസ് പറഞ്ഞു.[214] ബെർളിനിലെ ജനങ്ങളോട് ഏപ്രിൽ 23 -ന് ഗീബൽസ് ഇങ്ങനെ പ്രഖ്യാപിച്ചു:

നിങ്ങളുടെ നഗരത്തിനായി യുദ്ധം ചെയ്യുവാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങളുടെ ഭാര്യമാർക്കും മക്കൾക്കും മാതാപിതാക്കൾക്കും വേണ്ടി കയ്യിലുള്ള എന്തും ഉപയോഗിച്ചു പൊരുതുക. നമ്മുടെ ഭാവിതലമുറയ്ക്കുവേണ്ടി നമ്മുടെ അരുമയായി നമ്മൾ കരുതിവച്ചതൊക്കെയും നിങ്ങളുടെ കൈകൾ രക്ഷിക്കട്ടേ. അഭിമാനവും ധൈര്യവും ഉള്ളവരായിരിക്കുക. പുത്തൻ ആശയങ്ങളും സൂത്രങ്ങളും ആയി പോരാടുക. നിങ്ങളുടെ നേതാവ് നിങ്ങളോടൊപ്പമുണ്ട്. അയാളും അയാളുടെ സഹപ്രവർത്തകരും നിങ്ങളോടൊപ്പം തുടരും. അയാളുടെ ഭാര്യയും കുട്ടികളും ഇവിടെയുണ്ട്. ഈ നഗരം 200 ആൾക്കാരോടോപ്പം ഒരിക്കൽ പിടിച്ചടക്കിയ അയാൾ തലസ്ഥാനം സംരക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്യും. ബെർളിൻ യുദ്ധം നിവർന്നുനിന്നു യുദ്ധം ചെയ്യാൻ ഈ രാഷ്ട്രത്തിനു മൊത്തം മാതൃകയാവണം ..."[215]

ഏപ്രിൽ 29 -ന് അർദ്ധരാത്രിക്കുശേഷം ബങ്കർ കോപ്ലക്സിന്റെ അടുത്തേക്കു സോവിയറ്റ് സേന എത്തിയതോടെ ഫ്യൂറർബങ്കറിൽ നടന്ന ഒരു ചെറിയ ചടങ്ങിൽ വച്ച് ഹിറ്റ്‌ലർ ഈവ ബ്രൗണിനെ വിവാഹം ചെയ്തു.[216][d] അതിനുശേഷം തന്റെ ഭാര്യയുമൊത്ത് ഒരു ചെറിയ പ്രഭാതഭക്ഷണം ഹിറ്റ്‌ലർ ഏവർക്കും നൽകി.[217] പിന്നീട് ഹിറ്റ്‌ലർ തന്റെ അവസാന വിൽപ്പത്രം എഴുതാൻ സെക്രട്ടറിയായ ട്രോഡ്‌ൽ ജഡ്ജുമൊത്ത് മറ്റൊരു മുറിയിലേക്കു പോയി.[218][d] ഗീബൽസും ബോർമാനുമായിരിന്നു അതിന്റെ സാക്ഷികൾ.[219]

തന്റെ അവസാന വില്ലിൽ ഹിറ്റ്‌ലർ ആരെയും തന്റെ പിന്തുടർച്ചാവകാശിയായി ഫ്യൂറർ എന്ന നിലയിലോ നാസിപ്പാർട്ടിയുടെ നേതാവ് എന്ന നിലയിലോ അവരോധിച്ചിരുന്നില്ല. ഗീബൽസിനെ രാഷ്ട്രത്തിന്റെ ചാൻസലറായും ആ സമയത്ത് ഡാനിഷ് അതിർത്തിയിലുള്ള ഗ്രാന്റ് അഡ്‌മിറൽ കാൾ ഡോണിറ്റ്‌സിനെ പ്രസിഡണ്ടായും ബോർമാനെ പാർട്ടി നേതാവായും നിയോഗിച്ചു.[220] മനുഷ്യത്തപരമായ കാരണങ്ങളാലും വ്യക്തിപരമായ കൂറിനാലും ബർളിൻ വിടാനുള്ള ഹിറ്റ്‌ലറുടെ നിർദ്ദേശം അനുസരിക്കില്ലെന്ന് ഗീബൽസ് അതിന്റെ അടിയിൽ കൂട്ടിച്ചേർത്തു.[221] കൂടാതെ തന്റെ ഭാര്യയും കുട്ടികളും അവിടെത്തന്നെ ഹിറ്റ്‌ലറോടൊപ്പം തുടരുമെന്നും അയാൾ എഴുതിച്ചേർത്തു..[221]

ഏപ്രിൽ 30 -ന് ഉച്ചയ്ക്ക് ഹിറ്റ്‌ലർ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു.[222] ഹിറ്റ്‌ലറുടെ മരണശേഷം ഗീബൽസ് ആകെ വിഷണ്ണനായി. ഗീബൽ പറഞ്ഞത് പിന്നീട് വോസ്സ് പറഞ്ഞതുപ്രകാരം: ഇത്തരം ഒരു മനുഷ്യൻ നമ്മോടൊപ്പം ഇല്ലെന്നുള്ളത് എത്ര പരിതാപകരമാണ്. പക്ഷേ ഒന്നും ചെയ്യാനില്ല. ഹിറ്റ്‌ലർ തെരഞ്ഞെടുത്ത വഴിമാത്രമേ ഇനി നമുക്കും മുന്നിലുള്ളൂ. ആ വഴിതന്നെ ഞാനും തെരഞ്ഞെടുക്കുന്നു.[223]

ചാൻസലർ എന്ന നിലയിൽ ഗീബൽസ് ചെയ്ത ഏകകാര്യം മെയ് ഒന്നാം തിയതി ജർമൻ ജനറലായ ഹാൻസ് ക്രെബ്സിനോട് ഒരു വെള്ളക്കൊടിക്കീഴിൽ അപ്പോഴേക്കും മധ്യബർളിനിൽ എത്തിയ സോവിയറ്റ് ഐയ്ത് ഗാർഡ്‌സ് ആർമി ജനറൽ വാസിലി കുയിക്കോവിനു നൽകാനുള്ള ഒരു കത്ത് തയ്യാറാക്കൽ ആയിരുന്നു. അതിൽ ഹിറ്റ്‌ലറുടെ മരണവും വെടിനിർത്തലിനുള്ള അപേക്ഷയുമായിരുന്നു ഉണ്ടായിരുന്നത്. ഇനിയങ്ങോട്ടുള്ള പ്രവൃത്തികൾ എല്ലാം വൃഥാവിലാണെന്ന് ഗീബൽസിനു മനസ്സിലായി.[224]

മെയ് ഒന്നിന് തന്നെ വൈസ് അഡ്‌മിറൽ വോസ് ഗീബൽസിനെ അവസാനമായി കണ്ടു, “വിട പറയുമ്പോൾ ഞങ്ങളോടൊപ്പം പോരാൻ ഞാൻ ഗീബൽസിനോടു പറഞ്ഞു. അയാൾ പറഞ്ഞത്: ‘മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പൽ ക്യാപ്റ്റൻ ഉപേക്ഷിക്കാൻ പാടില്ല. ഞാൻ ഇതേപ്പറ്റിയെല്ലാം ചിന്തിച്ചതാണ്, ഇവിടെ തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. ചെറിയകുട്ടികളെയും കൊണ്ട് എനിക്ക് പോകാൻ ഇടങ്ങളൊന്നുമില്ല. മാത്രമല്ല എന്റെ കാലുകൊണ്ട് എനിക്ക് രക്ഷപ്പെടാനുമാവില്ല...’”[225]

 
ഗീബൽസ് കുടുംബം. ഈ കൃത്രിമമായി നിർമ്മിച്ച ചിത്രത്തിൽ, അപ്പോൾ സ്ഥലത്തില്ലാതിരുന്ന ഗീബൽസിന്റെ വളർത്തുമകനായ ഹരൾഡ് ക്വാന്റിനെ കുടുംബചിത്രത്തിൽ കൂട്ടിച്ചേർത്തിരിക്കുന്നു

1945 മെയ് 1 -ന് വൈകീട്ട് എസ് എസ്സ് ദന്തഡോക്ടർ ഹെൽമുട്ട് കുൻസിനോട് തന്റെ ആറുകുട്ടികൾക്കും മോർഫിൻ ഇഞ്ചക്ഷൻ നൽകാനും അങ്ങനെ അബോധാവസ്ഥയിൽ ഉള്ളപ്പോൾ അവരുടെ വായകളിലേക്ക് ഓരോ ആംപ്യൂൾ സയനൈഡ് പൊട്ടിച്ച് ഒഴിക്കാനും നിർദ്ദേശം നൽകി.[226] പിന്നീട് കുൻസ് പറഞ്ഞതുപ്രകാരം മോർഫീൻ നൽകിയത് താൻ തന്നെയാണെങ്കിലും സയനൈഡ് നൽകിയത് മാഗ്‌ദയും ഹിറ്റ്‌ലറുടെ പേർസണൽ ഡോക്ടറായ ലുഡ്‌വിഗ് സ്റ്റമ്പ്ഫെഗറും ചേർന്ന് ആണെന്നാണ്.[226]

രാത്രി എട്ടരയോടേ ബങ്കർ വിട്ട ഗീബൽസും മാഗ്‌ദയും ഉദ്യാനം വരെ നടക്കുകയും അവിടെ വച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തു.[227] ഇതിനെപ്പറ്റി പലതരം കഥകൾ പ്രചാരത്തിലുണ്ട്. അതിലൊന്നു പ്രകാരം ആദ്യം ഗീബൽസ് മാഗ്‌ദയെ വെടിവയ്ക്കുകയും തുടർന്ന് സ്വയം വെടിവയ്ക്കുകയാണ് ഉണ്ടായതെന്നുമാണ്. മറ്റൊരു കഥപ്രകരം രണ്ടുപേരും ഓരോ സയനൈഡ് കാപ്സൂൾ കഴിക്കുകയായിരുന്നെന്നും ഉടൻതന്നെ വെടിവച്ച് ദയാവധം നൽകുകയായിരുന്നു എന്നുമാണ്.[228] ഗീബൽസിന്റെ എസ് എസ്സ് അസ്സിസ്റ്റന്റ് ഗുന്തർ ഷ്വാജർമൻ പറഞ്ഞതുപ്രകാരം ഗീബൽസും മാഗ്‌ദയും തങ്ങളെക്കാൾ മുന്നേ ഉദ്യാനത്തിലേക്ക് പടികൾ കയറിപ്പോയെന്നും തുടർന്ന് വെടിയൊച്ച കേട്ടു എന്നുമാണ്.[227] പിന്നെ കയറിച്ചെന്ന ഷ്വാസ്ജർമൻ കണ്ടത് മരിച്ചുകിടക്കുന്ന ഗീബൽസിനെയും ഭാര്യയേയുമാണ്. മുന്നേ തന്നെ ഗീബൽസ് ആജ്ഞാപിച്ച പ്രകാരം അനങ്ങാതെ കിടന്ന ആ ശരീരങ്ങളിലേക്ക് ഒരു എസ് എസ്സ് ഉദ്യോഗസ്ഥനെക്കൊണ്ട് വീണ്ടും നിറയൊഴിപ്പിച്ചു.[227]

ആ ശരീരങ്ങൾ പിന്നീറ്റ് പെട്രോൾ ഒഴിച്ചു കത്തിച്ചുവെങ്കിലും സംസ്കരിച്ചിരുന്നില്ല.[228] ഏതാനും ദിവസങ്ങൾക്കുശേഷം ഗീബൽസിന്റെയും മാഗ്‌ദയുടെയും കുട്ടികളുടെയും മൃതശരീരങ്ങൾ തിരിച്ചറിയാനായി വോസിനെ സോവിയറ്റുകൾ ബങ്കറിലേക്കു കൊണ്ടുവന്നു. ഗീബൽസിന്റെയും കുടുംബത്തിന്റെയും ഹിറ്റ്‌ലറിന്റെയും ബ്രൗണിന്റെയും ക്രെബ്‌സിന്റെയും ഹിറ്റ്‌ലറുടെ പട്ടികളുടെയും മൃതദേഹങ്ങൾ പലതവണ പുറത്തെടുക്കുകയും മറവുചെയ്യുകയും ചെയ്തു.[229] ഒടുവിലത്തെ സംസ്കാരം 1946 ഫെബ്രുവരി 21 -ന് മാഗ്‌ദർബർഗിലെ സ്മെർഷിൽ ആയിരുന്നു. 1970 -ൽ കെജിബി ഡിറക്ടർ ആയിരുന്ന യൂറി ആന്ദ്രോപോവ് ആ ശേഷിപ്പുകൾ നശിപ്പിച്ചുകളയാൻ ഉത്തരവിട്ടു.[230] 1970 ഏപ്രിൽ 4 -ന് ഒരു സോവിയറ്റ് കെജിബി ടീം വിശദമായ സംസ്കാരചാർട്ടുകളുടെ സഹായത്തോടെ അഞ്ചു മരപ്പെട്ടികൾ കുഴിച്ചെടുത്ത് കത്തിച്ച് പൊടിച്ച് എൽബെ നദിയുടെ ഒരു കൈവഴിയായ ബീദെറിറ്റ്‌സിൽ ഒഴുക്കി.[231]

ജൂതവിരോധവും ഹോളോകോസ്റ്റും

തിരുത്തുക
 
ക്രിസ്റ്റൽനൈറ്റിനു തകർത്ത മ്യൂനിക്കിലെ ഒരു ജൂതപ്പള്ളി

അക്കാലത്തെ പല ജർമൻകാരെപ്പോലെ ഗീബൽസും കുട്ടിക്കാലം മുതലേ ഒരു ജൂതവിരോധിയായിരുന്നു.[232] നാസിപ്പാർട്ടിയിൽ ചേരുകയും ഹിറ്റ്‌ലറെ കാണുകയും ചെയ്തതോടെ അതിന്റെ തീവ്രത വർദ്ധിക്കുകയും ചെയ്തു. ജർമൻ സാമൂഹ്യഇടങ്ങളിലെ പിൻതിരിപ്പന്മാരായ നശീകരണവിഭാഗമായും അയാൾ ജൂതന്മാരെ കണ്ടു.[233] നാസികൾ ഭരണം പിടിച്ചശേഷം ജൂതർക്കെതിരെ നടപടിയെടുക്കാൻ അയാൾ പലതവണ ഹിറ്റ്‌ലറെ പ്രേരിപ്പിച്ചു.[234] ജൂതവിരോധത്തിന്റെ പരകോടിയിൽ ഉള്ളപ്പോൾത്തന്നെ ഗീബൽസ് വംശീയചിന്തകൾ മണ്ടത്തരമാണെന്നും നാസിസത്തിന് ജീവശാസ്ത്രപരമായ വംശീയത അനാവശ്യമാണെന്നെല്ലാം അയാൾ പ്രഖ്യാപിക്കാറുണ്ടായിരുന്നു.[235] പല കാര്യങ്ങളിലും ഹിറ്റ്‌ലറുടെ തത്ത്വശാസ്ത്രങ്ങൾ ഭ്രാന്തമാണെന്നും റോസൻബർഗിന്റെ തിയറികൾ മണ്ടത്തരമാണെന്നുമെല്ലാം അയാൾ പറഞ്ഞിരുന്നു.[235]

ജർമനിയിലെ സാംസ്കാരിക രംഗത്തുനിന്നും സാമ്പത്തികരംഗത്തുനിന്നും ജൂതന്മാരെ മാറ്റിനിർത്താനും ആത്യന്തികമായി അവരെ ജർമനിയിൽനിന്നും തന്നെ പൂർണ്ണമായും ഇല്ലാതാക്കുക എന്നതായിരുന്നു നാസികളുടെ ലക്ഷ്യം.[236] പ്രൊപഗണ്ട കൂടാതെ ജൂതന്മാരെ ഇല്ലായ്മ ചെയ്യാൻ പോഗ്രാമുകളും നിയമനിർമ്മാണവും മറ്റുപരിപാടികളും അയാൾ നടത്തി.[237] നാസിഭരണത്തിന്റെ ആദ്യനാളുകളിൽ വിവേചനപരമായി അയാൾ കൊണ്ടുവന്നകാര്യങ്ങളിൽ പൊതുഗതാഗതം ഉപയോഗിക്കുന്നതിൽ നിന്നും ജൂതന്മാരെ തടയലും ജൂതന്മാരുടെ കടകൾ പ്രത്യേകമായി അടായാളപ്പെടുത്തലും ഉൾപ്പെടുന്നു.[238]

ജർമൻ നയതന്ത്രജ്ഞനായ ഏണസ്റ്റ് വൊം റാത് 1938 നവംബറിൽ പാരീസിൽ വച്ച് ഒരു ജൂതനായ ചെറുപ്പക്കാരനാൽ കൊല്ലപ്പെട്ടിരുന്നു. അതിനു തിരിച്ചടിയായി വികാരതീവ്രമായ ഭാഷയിൽ ജൂതവിരുദ്ധത ആളിക്കത്തിക്കുന്ന ഒരു കുറിപ്പ് മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഒരു പോഗ്രോമാണ് അതേത്തുടർന്നു സംഭവിച്ചത്. ജർമനിയിലെങ്ങും ജൂതരെ ആക്രമിക്കുകയും സിനഗോഗുകൾ തകർക്കപ്പെടുകയും ചെയ്തു. നവംബർ 8 -ന് ഒരു പാർട്ടിയോഗത്തിൽ ഗീബൽസ് നടത്തിയ പ്രസംഗം പ്രക്ഷോഭം രൂക്ഷമാക്കി. നൈസർഗ്ഗികമായിത്തന്നെ ഉണ്ടായതെന്ന പോലെ പാർട്ടി അംഗങ്ങളോട് ജൂതരെ ജർമനി മുഴുവൻ ആക്രമിക്കാൻ പരോക്ഷമായി അയാൾ ആഹ്വാനം ചെയ്തു. ആ സംഭവത്തിൽ നൂറോളം ജൂതന്മാർ കൊല്ലപ്പെടുകയുണ്ടായി. നൂറുകണക്കിനു സിനഗോഗുകൾ തകർക്കപ്പെട്ടു. ക്രിസ്റ്റൽനൈറ്റ് എന്ന് അറിയപ്പെട്ട ആ സംഭവത്തിൽ ആയിരക്കണക്കിന് ജൂത കച്ചവടസ്ഥാപനങ്ങൾ അടിച്ചുതകർത്തു. ഏതാണ്ട് 30000 -ത്തോളം ജൂതരെ പീഡനക്യാമ്പുകളിലേക്ക് അയച്ചു.[239] നവമ്പർ 12 -ന് ഗോറിംഗിന്റെ ഒരു പ്രസ്ഥവനയോടെയാണ് കലാപൊഅം നിയന്ത്രണവിധേമായത്. ജൂതസമ്പത്തുകൾ നശിപ്പിക്കുന്നത് ഒരു തരത്തിൽ ജർമൻ സമ്പത്തുനശിപ്പിക്കുന്നതിനു തുല്യമാണെന്നും ഒരിക്കൽ അവയെല്ലാം പിടിച്ചെടുത്തു മുതൽക്കൂട്ടാനുള്ളതുതന്നെയാണെന്നും ആണ് അയാൾ പ്രസംഗിച്ചത്.[240]

തന്റെ ജൂതവിരോധപ്രചരണങ്ങൾ ഗീബൽസ് അനുസ്യൂതം തുടർന്നു. ഗീബൽസ് കൂടി എഴുതിത്തയ്യാറാക്കിയ 1930 ജനുവരി 30-ലെ ഹിറ്റ്‌ലറുടെ റെയ്ക്സ്റ്റാഗ് പ്രസംഗം അതിന്റെ പരിസമാപ്തിയായിരുന്നു.[241]

എങ്ങാനും ജർമനിക്ക് അകത്തോ പുറത്തോ ഉള്ള ജൂതന്മാർ സാമ്പത്തികമായി സഹായിച്ച് രാഷ്ട്രങ്ങളെ മറ്റൊരു ലോകയുദ്ധത്തിലേക്കു തള്ളിവിട്ടാൽ, ഭൂമിയിൽ ബോൾഷേവിസം വന്ന് അതുവഴി ഒരു ജൂതവിജയം ആവില്ല ഉണ്ടാവുക, മറിച്ച് യൂറോപ്പിലെ ജൂതവശത്തിന്റെ അന്ത്യമായിരിക്കും അത്![242]

ബെർലിനിൽ നിന്നു ജൂതരെ പുറത്താക്കൻ 1935 മുതൽ തന്നെ ഗീബൽസ് ശ്രമിച്ചിരുന്നെങ്കിലു, 1940 കാലത്ത് അവിടെ ഏതാണ്ട് 62000 ജൂതന്മാർ ഉണ്ടായിരുന്നു. ആയുധനിർമ്മാണ വ്യവസായത്തിൽ ജോലിക്കാരായി അവരെ ആവശ്യമുണ്ടായിരുന്നതിനാലാണ് ജൂതന്മാരെ പുറത്താക്കാൻ കാലതാമസമുണ്ടായത്.[243] 1941 ഒക്ടോബറിലാണ് ജർമനിയിലെ ജൂതന്മാരെ പുറത്താക്കൽ ആരംഭിച്ചത്, ഒക്രോബർ 18-ന് ആദ്യവണ്ടി ബെർലിനിൽ നിന്നും പുറപ്പെട്ടു. റിഗയിലും കോനാസിലും എത്തുമ്പോൾത്തന്നെ പല ജൂതരും വെടിയേറ്റു കൊല്ലപ്പെട്ടു.[244] പുറത്താക്കലിന്റെ മുന്നൊരുക്കമായി 1941 സെപ്തംബർ 5 ആവുമ്പോഴേക്കും എല്ലാ ജൂതന്മാരും അവരെ തിരിച്ചറിയാൻ ഒരു മഞ്ഞബാഡ്‌ജ് ധരിക്കണമെന്ന് ഗീബൽസ് നിയമമുണ്ടാക്കി.[245] 1942 മാർച്ച് ആറിന് ഗീബൽസിന് വാൻസീ കോൺഫറൻസിന്റെ മിനുട്‌സിന്റെ പകർപ്പ് ലഭിച്ചു.[246] അതിൽ നാസികളുടെ നയം വ്യക്തമായിരുന്നു: യൂറോപ്പിലെ ജൂതരെ മുഴുവൻ കീഴടക്കിയ പോളണ്ടിലെ കൂട്ടക്കൊലാകേന്ദ്രങ്ങളിലേക്ക് അയയ്ക്കുകയും കൊന്നുതീർക്കുകയും ചെയ്യുക എന്നതായിരുന്നു അത്.[247] ജൂതരുടെ വിധിയെപ്പറ്റി ഗീബൽസിനു ശരിക്കും അറിയാമായിരുന്നെന്ന് അയാളുടെ അക്കാലത്തെ ഡയറിയിൽ നിന്നും വ്യക്തമാണ്. "60 ശതമാനം ജൂതരെ കൊന്നുതീർക്കുക, ബാക്കിയുള്ളവരെക്കൊണ്ട് പണിയെടുപ്പിക്കുക... കിരാതമാണ് ഇതെന്നു തോന്നാം പക്ഷേ അവർ അത് അർഹിക്കുന്നതാണ്": 1942 മാർച്ച് 27 -ന്റെ ഗീബൽസിന്റെ ഡയറിയിൽ ഇങ്ങനെയായിരുന്നു എഴുതിയിരുന്നത്.[248]

കണ്ടുമുട്ടുമ്പോഴെല്ലാം ഹിറ്റ്‌ലറും ഗീബൽസും തമ്മിൽ ജൂതരുടെ ഭാവിയെപ്പറ്റി ചർച്ച ചെയ്തിരുന്നു.[249] ജൂതരെ കൊന്നുതീർക്കുകയാണെന്നുള്ള കാര്യം വളരെ വ്യക്തമായി അയാൾക്ക് അറിയാമായിരുന്നു. എന്നുമാത്രമല്ല അയാൾ അതിനെ പിന്തുണച്ചുമിരുന്നു. പരസ്യമായിത്തന്നെ അതു പുറത്തുപറഞ്ഞിരുന്ന അപൂർവ്വം നാസിനേതാക്കളിൽ ഒരാളായിരുന്നു ഗീബൽസ്.[250]

കുടുംബജീവിതം

തിരുത്തുക
 
ഗീബൽസ്-മാഗ്‌ദ വഴക്കു തീർത്ത് ഒരുമിച്ച് നിർത്തി ഹിറ്റ്‌ലർ പുറത്തുവിട്ട ചിത്രം, 1938[251]

മാഗ്‌ദയേയും കുട്ടികളെയും ഹിറ്റ്‌ലറിനു വലിയ ഇഷ്ടമായിരുന്നു.[252] ഗീബൽസിന്റെ ബെർളിനിലെ അപാർട്ട്മെന്റിൽ സമയം ചെലവഴിക്കുന്നത് ഹിറ്റ്‌ലർ ആസ്വദിച്ചിരുന്നു.[253] ഹിറ്റ്‌ലറുമായി വലിയ അടുപ്പം പുലർത്തിയിരുന്ന മാഗ്‌ദ അയാളുടെ ഒരു ചെറുകൂട്ടം സ്ത്രീസുഹൃത്തുക്കളുടെ ഗണത്തിൽ ഉണ്ടായിരുന്നു.[86]

1936 ൽ കണ്ടുമുട്ടിയ ചെക്ക് നടി ലിഡ ബാരോവാ 1937 -ലെ ശിശിരമായപ്പോഴേക്കും ഗീബൽസ് വളരെ അടുത്തു.[254] 1938 ആഗസ്ത് 15-ന് ഇതേപ്പറ്റി മാഗ്‌ഡ ഹിറ്റ്‌ലറുമായി ഒരു ദീർഘസംഭാഷണം നടത്തിയിരുന്നു.[255] തന്റെ മുതിർന്ന മന്ത്രി ഒരു വിവാദത്തിൽ ഉൾപ്പെട്ടുകാണുന്നതിൽ താത്‌പര്യമില്ലാതിരുന്ന ഹിറ്റ്‌ലർ ആ ബന്ധം അവിടെ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.[256] അതിനുശേഷം സെപ്തംബർ അവസാനം വരെ ഗീബൽസും മാഗ്‌ദയും യോജിപ്പിലാണു കഴിഞ്ഞിരുന്നത്.[255] വീണ്ടും അസ്വാരസ്യമുണ്ടായ ദമ്പതികളെ ഹിറ്റ്‌ലർ ഇടപെട്ട് ഒന്നിച്ചുതന്നെ കഴിയണമെന്ന് ആവശ്യപ്പെട്ടു.[257] അവർ ഒരുമിച്ചുതന്നെയാണുള്ളതെന്നു കാണിക്കാൻ ഹിറ്റ്‌ലർ തന്നെ അവരോടൊപ്പം നിന്നു ഫോട്ടോ ഏറ്റുത്തിരുന്നു ആ സമയത്ത്.[258] മാഗ്ദയ്ക്കും പലബന്ധങ്ങൾ ഉണ്ടായിരുന്നു, അവയിലൊന്ന് 1933 -ൽ കുർട്ട് ലുഡെക്കിയും[259] മറ്റൊന്ന് 1938 -ൽ കാൾ ഹാങ്കുമായും ആയിരുന്നു.[260]

ഗീബൽസ് കുടുംബത്തിൽ മാഗ്‌ദയുടെ ആദ്യവിവാഹത്തിൽ ഉള്ള ഹാരാൾഡ് ക്വാന്റ് (ജനനം 1921),[261] ഹെൽഗ (1932), ഹിൽഡ (1934), ഹെൽമുത്ത് (1935), ഹോൾഡെ (1937), ഹെഡ്ഡ (1938), ഹെയ്ഡ് (1940) എന്നിവരായിരുന്നു ഉണ്ടായിരുന്നത്.[262] ഇതിൽ യുദ്ധത്തെ അതിജീവിച്ചത് ഹാരാൾഡ് മാത്രമായിരുന്നു.[263]

ഇതും കാണുക

തിരുത്തുക

സഹായകഗ്രന്ഥങ്ങൾ

തിരുത്തുക
  1. 1.0 1.1 Longerich 2015, p. 5.
  2. Longerich 2015, p. 6.
  3. 3.0 3.1 Longerich 2015, p. 14.
  4. Manvell & Fraenkel 2010, p. 7.
  5. Longerich 2015, p. 10.
  6. Manvell & Fraenkel 2010, p. 6.
  7. Manvell & Fraenkel 2010, pp. 10–11, 14.
  8. Manvell & Fraenkel 2010, pp. 6–7.
  9. Manvell & Fraenkel 2010, p. 14.
  10. Evans 2003, p. 204.
  11. Manvell & Fraenkel 2010, p. 164.
  12. Longerich 2015, pp. 12, 13.
  13. 13.0 13.1 Longerich 2015, p. 16.
  14. Manvell & Fraenkel 2010, pp. 19, 26.
  15. Longerich 2015, pp. 20, 21.
  16. Manvell & Fraenkel 2010, p. 17.
  17. 17.0 17.1 Longerich 2015, p. 21.
  18. Longerich 2015, pp. 21, 22.
  19. Longerich 2015, pp. 22–25.
  20. 20.0 20.1 Longerich 2015, p. 24.
  21. Longerich 2015, pp. 72, 88.
  22. Manvell & Fraenkel 2010, pp. 32–33.
  23. Longerich 2015, p. 3.
  24. Longerich 2015, p. 32.
  25. 25.0 25.1 Manvell & Fraenkel 2010, p. 33.
  26. Longerich 2015, pp. 25–26.
  27. Longerich 2015, p. 27.
  28. Longerich 2015, pp. 24–26.
  29. Reuth 1994, p. 28.
  30. Longerich 2015, p. 43.
  31. Longerich 2015, pp. 28, 33, 34.
  32. Longerich 2015, p. 33.
  33. Longerich 2015, p. 36.
  34. Kershaw 2008, pp. 127–131.
  35. Kershaw 2008, pp. 133–135.
  36. Evans 2003, pp. 196, 199.
  37. Longerich 2015, pp. 36, 37.
  38. Manvell & Fraenkel 2010, pp. 40–41.
  39. Manvell & Fraenkel 2010, p. 46.
  40. Kershaw 2008, p. 167.
  41. 41.0 41.1 Kershaw 2008, p. 169.
  42. Kershaw 2008, pp. 168–169.
  43. Longerich 2015, p. 66.
  44. 44.0 44.1 Longerich 2015, p. 67.
  45. Longerich 2015, p. 68.
  46. 46.0 46.1 Kershaw 2008, p. 171.
  47. Manvell & Fraenkel 2010, pp. 61, 64.
  48. Thacker 2010, p. 94.
  49. Manvell & Fraenkel 2010, p. 62.
  50. Longerich 2015, pp. 71, 72.
  51. Longerich 2015, p. 75.
  52. Manvell & Fraenkel 2010, p. 75.
  53. Manvell & Fraenkel 2010, pp. 75–77.
  54. Longerich 2015, p. 81.
  55. Manvell & Fraenkel 2010, pp. 76, 80.
  56. 56.0 56.1 56.2 56.3 Longerich 2015, p. 82.
  57. Manvell & Fraenkel 2010, pp. 75–79.
  58. Manvell & Fraenkel 2010, p. 79.
  59. Longerich 2015, pp. 93, 94.
  60. Manvell & Fraenkel 2010, p. 84.
  61. Longerich 2015, p. 89.
  62. Manvell & Fraenkel 2010, p. 82.
  63. Manvell & Fraenkel 2010, pp. 80–81.
  64. Longerich 2015, pp. 95, 98.
  65. Longerich 2015, pp. 108–112.
  66. Longerich 2015, pp. 99–100.
  67. 67.0 67.1 67.2 Evans 2003, p. 209.
  68. Longerich 2015, p. 94.
  69. Longerich 2015, pp. 147–148.
  70. Longerich 2015, pp. 100–101.
  71. Kershaw 2008, p. 189.
  72. Evans 2003, pp. 209, 211.
  73. Longerich 2015, p. 116.
  74. Siemens 2013, p. 143.
  75. 75.0 75.1 Longerich 2015, p. 124.
  76. Longerich 2015, p. 123.
  77. Longerich 2015, p. 127.
  78. 78.0 78.1 Longerich 2015, pp. 125, 126.
  79. Kershaw 2008, p. 200.
  80. Longerich 2015, p. 128.
  81. Longerich 2015, p. 129.
  82. Longerich 2015, p. 130.
  83. Evans 2003, pp. 249–250.
  84. Kershaw 2008, p. 199.
  85. 85.0 85.1 85.2 Kershaw 2008, p. 202.
  86. 86.0 86.1 Manvell & Fraenkel 2010, p. 94.
  87. Longerich 2015, p. 167.
  88. Kershaw 2008, p. 227.
  89. Longerich 2015, pp. 172, 173, 184.
  90. Thacker 2010, p. 125.
  91. Evans 2003, pp. 290–291.
  92. Evans 2003, p. 293.
  93. Evans 2003, p. 307.
  94. Evans 2003, pp. 310–311.
  95. Longerich 2015, p. 206.
  96. Manvell & Fraenkel 2010, p. 131.
  97. Kershaw 2008, p. 323.
  98. Evans 2003, pp. 332–333.
  99. Evans 2003, p. 339.
  100. Longerich 2015, p. 212.
  101. Manvell & Fraenkel 2010, p. 121.
  102. Longerich 2015, pp. 212–213.
  103. Evans 2005, p. 121.
  104. Longerich 2015, p. 214.
  105. Longerich 2015, p. 218.
  106. Longerich 2015, p. 221.
  107. Manvell & Fraenkel 2010, p. 128–129.
  108. Evans 2003, p. 358.
  109. Longerich 2015, p. 224.
  110. 110.0 110.1 Longerich 2010, p. 40.
  111. Evans 2003, p. 344.
  112. Evans 2005, p. 14.
  113. Hale 1973, pp. 83–84.
  114. Hale 1973, pp. 85–86.
  115. Hale 1973, p. 86.
  116. Manvell & Fraenkel 2010, pp. 132–134.
  117. Manvell & Fraenkel 2010, p. 137.
  118. Manvell & Fraenkel 2010, pp. 140–141.
  119. Longerich 2015, p. 370.
  120. LIFE Magazine 1938.
  121. Longerich 2015, pp. 224–225.
  122. Thacker 2010, p. 157.
  123. Manvell & Fraenkel 2010, p. 142.
  124. Evans 2005, p. 138.
  125. Manvell & Fraenkel 2010, pp. 142–143.
  126. Manvell & Fraenkel 2010, p. 140.
  127. 127.0 127.1 Manvell & Fraenkel 2010, p. 127.
  128. Longerich 2015, p. 226.
  129. Longerich 2015, p. 434.
  130. Snell 1959, p. 7.
  131. Kershaw 2008, pp. 292–293.
  132. Evans 2005, pp. 122–123.
  133. Evans 2005, pp. 123–127.
  134. Goebbels 1935.
  135. Thacker 2010, pp. 184, 201.
  136. Evans 2005, pp. 171, 173.
  137. Longerich 2015, p. 351.
  138. Longerich 2015, pp. 346, 350.
  139. Evans 2005, pp. 234–235.
  140. 140.0 140.1 Thacker 2010, p. 189.
  141. Longerich 2015, p. 382.
  142. Evans 2005, pp. 239–240.
  143. Kershaw 2008, p. 382.
  144. Longerich 2012, p. 223.
  145. Shirer 1960, pp. 234–235.
  146. Evans 2005, pp. 241–243.
  147. Evans 2005, p. 244.
  148. Evans 2005, pp. 245–247.
  149. Longerich 2015, p. 334.
  150. Evans 2005, pp. 338–339.
  151. Kershaw 2008, pp. 352, 353.
  152. Longerich 2015, pp. 380–382.
  153. Longerich 2015, pp. 381, 382.
  154. Evans 2005, p. 696.
  155. Thacker 2010, p. 212.
  156. Manvell & Fraenkel 2010, pp. 155, 180.
  157. Longerich 2015, pp. 422, 456–457.
  158. Manvell & Fraenkel 2010, pp. 185–186.
  159. Longerich 2015, p. 693.
  160. 160.0 160.1 Manvell & Fraenkel 2010, p. 188.
  161. Manvell & Fraenkel 2010, p. 181.
  162. Longerich 2015, p. 470.
  163. Manvell & Fraenkel 2010, p. 190.
  164. Longerich 2015, pp. 468–469.
  165. 165.0 165.1 Longerich 2015, p. 509.
  166. Longerich 2015, pp. 510, 512.
  167. Thacker 2010, pp. 235–236.
  168. Longerich 2015, pp. 502–504.
  169. Thacker 2010, pp. 246–251.
  170. Longerich 2015, p. 567.
  171. Longerich 2015, p. 615.
  172. Thacker 2010, pp. 269–270.
  173. Kershaw 2008, pp. 749–753.
  174. Longerich 2015, pp. 549–550.
  175. Longerich 2015, pp. 553–554.
  176. Longerich 2015, p. 555.
  177. Thacker 2010, p. 255.
  178. Thacker 2010, p. 256.
  179. Longerich 2015, p. 577.
  180. Thacker 2010, pp. 256–257.
  181. Longerich 2015, p. 594.
  182. Longerich 2015, pp. 607, 609.
  183. Longerich 2015, p. 611.
  184. Thacker 2010, pp. 268–270.
  185. Longerich 2015, pp. 627–628.
  186. Longerich 2015, p. 634.
  187. Longerich 2015, p. 637.
  188. Evans 2008, pp. 623–624.
  189. Longerich 2015, pp. 637–639.
  190. Longerich 2015, p. 643.
  191. Thacker 2010, p. 282.
  192. Longerich 2015, p. 651.
  193. Longerich 2015, pp. 660.
  194. Evans 2008, p. 675.
  195. Thacker 2010, p. 284.
  196. Evans 2008, p. 676.
  197. Thacker 2010, p. 292.
  198. Kershaw 2008, pp. 892, 893, 897.
  199. 199.0 199.1 Thacker 2010, p. 290.
  200. Thacker 2010, p. 288.
  201. Kershaw 2008, pp. 897, 898.
  202. Kershaw 2008, pp. 924, 925, 929, 930.
  203. Thacker 2010, p. 289.
  204. Thacker 2010, p. 291.
  205. Thacker 2010, p. 295.
  206. Kershaw 2008, p. 918.
  207. Kershaw 2008, pp. 918, 919.
  208. Kershaw 2008, pp. 913, 933.
  209. Kershaw 2008, pp. 891, 913–914.
  210. Thacker 2010, p. 296.
  211. Kershaw 2008, p. 932.
  212. Kershaw 2008, p. 929.
  213. Thacker 2010, p. 298.
  214. Vinogradov 2005, p. 154.
  215. Dollinger 1967, p. 231.
  216. Beevor 2002, pp. 342, 343.
  217. Beevor 2002, p. 343.
  218. Beevor 2002, pp. 343, 344.
  219. Kershaw 2008, p. 950.
  220. Kershaw 2008, pp. 949, 950.
  221. 221.0 221.1 Longerich 2015, p. 686.
  222. Kershaw 2008, p. 955.
  223. Vinogradov 2005, p. 157.
  224. Vinogradov 2005, p. 324.
  225. Vinogradov 2005, p. 156.
  226. 226.0 226.1 Beevor 2002, pp. 380, 381.
  227. 227.0 227.1 227.2 Joachimsthaler 1999, p. 52.
  228. 228.0 228.1 Beevor 2002, p. 381.
  229. Vinogradov 2005, pp. 111, 333.
  230. Vinogradov 2005, p. 333.
  231. Vinogradov 2005, pp. 335, 336.
  232. Longerich 2015, pp. 24–25.
  233. Longerich 2015, pp. 39–40.
  234. Thacker 2010, p. 145.
  235. 235.0 235.1 Michael 2006, p. 177.
  236. Kershaw 2008, pp. 454–455.
  237. Manvell & Fraenkel 2010, p. 156.
  238. Kershaw 2008, p. 454.
  239. Kershaw 2008, pp. 455–459.
  240. Longerich 2015, pp. 400–401.
  241. Thacker 2010, p. 205.
  242. Kershaw 2008, p. 469.
  243. Longerich 2015, pp. 464–466.
  244. Thacker 2010, p. 236.
  245. Thacker 2010, p. 235.
  246. Longerich 2015, p. 513.
  247. Longerich 2010, pp. 309–310.
  248. Longerich 2015, p. 514.
  249. Thacker 2010, p. 328.
  250. Thacker 2010, p. 326–329.
  251. Longerich 2015, p. 391.
  252. Longerich 2015, pp. 159, 160.
  253. Longerich 2015, p. 160.
  254. Longerich 2015, pp. 317, 318.
  255. 255.0 255.1 Longerich 2015, p. 392.
  256. Manvell & Fraenkel 2010, p. 170.
  257. Longerich 2015, pp. 392–395.
  258. Longerich 2015, pp. 391, 395.
  259. Longerich 2015, p. 317.
  260. Thacker 2010, p. 204.
  261. Longerich 2015, p. 152.
  262. Manvell & Fraenkel 2010, p. 165.
  263. Thacker 2010, p. 149.

വിശദമായ കുറിപ്പുകൾ

തിരുത്തുക
  1. 2012 -ൽ ലേലത്തിനു വച്ച ഗീബൽസിന്റെ കടലാസുകളിൽ ഗീബൽസും സ്റ്റാൽഹെമും കൈമാറിയ നൂറിലേറെ എഴുത്തുകൾ ഉണ്ടായിരുന്നു. The Telegraph 2012.
  2. മാനോവീര്യം തകർക്കും എന്ന കാരണം പറഞ്ഞ് കുരിശ് എടുത്തുമാറ്റണമെന്ന നിയന്ത്രണം ഹിറ്റ്‌ലർ പിന്നീട് നീക്കിയിരുന്നു. Rees & Kershaw 2012.
  3. റൊസൻബർഗിന്റെ വിദേശമന്ത്രാലയം വിദേശപ്രൊപഗണ്ടയുടെ ഒരുഭാഗം നിയന്ത്രിച്ചിരുന്നു. പട്ടാളത്തിന് അവരുടെയും സ്വന്തമായ ഒരു പ്രൊപഗണ്ടരീതി ഉണ്ടായിരുന്നു. പലപ്പോഴും ഗീബൽസിന്റെ പ്രൊപഗണ്ട വിഭാഗം മാധ്യമനേതാവായ ഓട്ടോ ഡീറ്റ്രിക്കിന്റെ ചുമതലയുമായി കയറിയിറങ്ങിക്കിടന്നിരുന്നു. Longerich 2015, p. 693.
  4. 4.0 4.1 : എം ഐ 5 വെബ്‌സൈറ്റ് ഹൂഗ് ട്രെവർ-റോപരിന്റെ (ഹിറ്റ്‌ലറിന്റെ അവസാന നാളുകൾ എന്ന ഗ്രന്ഥമെഴുതിയ ഒരു എം ഐ 5 ഏജന്റ്), റിക്കാർഡുകളിൽ നിന്നും വില്പത്രം എഴുതിയതിനുശേഷമാണ് ഹിറ്റ്‌ലർ വിവാഹിതനായതെന്നു പറയുന്നുണ്ട്. MI5, Hitler's Last Days

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ ജോസഫ് ഗീബൽസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ജോസഫ്_ഗീബൽസ്&oldid=4107289" എന്ന താളിൽനിന്ന് ശേഖരിച്ചത്