പെരും നുണ

നുണപറയുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്ന രീതി.

വസ്തുതാപരമായി തെറ്റാണെങ്കിലും സമർത്ഥിക്കുന്നരീതിയാൽ വ്യക്തമായ സത്യത്തേക്കാൾ നന്നായി ഫലിപ്പിക്കാൻ നുണയ്ക്കുകഴിയും എന്ന പ്രൊപഗണ്ട രീതിയെയാണ് പെരും നുണ (Big lie) എന്നു പറയുന്നത്.[1] അഡോൾഫ് ഹിറ്റ്‌ലർ തന്റെ ആത്മകഥയായ മെയി‌ൻ‌ കാംഫിൽ ഇതെപ്പറ്റി വിശദീകരിക്കുന്നു. നുണയാണെന്ന് അറിയാവുന്നകാര്യവും സത്യമാണെന്നരീതിയിൽ പലതവണ ആവർത്തിച്ചാൽ അതിനെ ചോദ്യം ചെയ്യുന്നതിലും എളുപ്പത്തിൽ, അതിനെ വിശ്വസിക്കാൻ ആൾക്കാർ തയ്യാറാവുമെന്നാണ് അയാൾ പറഞ്ഞത്.

ജർമനിയുടെ പ്രശ്നങ്ങൾക്കെല്ലാം കാരണം ജൂതന്മാരാണെന്ന കാര്യം നാസികൾ ആവർത്തിച്ചുകൊണ്ടിരുന്നത് ജനങ്ങൾ അങ്ങനെതന്നെ വിശ്വസിച്ചതാണ് പെരും നുണയുടെ ഏറ്റവും വലിയ ഉദാഹരണം. തൊഴിലാളികളുടെ എല്ലാ പ്രശ്നങ്ങളുടെയും കാരണം ബൂർഷാസിയാണെന്ന കമ്യൂണിസ്റ്റ് പ്രൊപഗണ്ടയാണ് മറ്റൊരു ഉദാഹരണം.

ഒന്നാം ലോകമഹായുദ്ധത്തിൽ ജർമനി തോൽക്കാനുണ്ടായ കാരണം എല്ലാത്തിനും ജർമനിയുടെ സൈനിക ഓഫീസറായ എറിക് ലുഡെന്ദ്രോഫിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ജൂതരുടെ പെരും നുണയാണെന്ന് ഹിറ്റ്‌ലർ ആരോപിച്ചിരുന്നു.

ഗീബൽസിന്റെ തന്ത്രങ്ങൾ തിരുത്തുക

ഹിറ്റ്‌ലറുടെ ഏറ്റവും വലിയ അനുയായിയായ ഗീബൽസ് ഹിറ്റ്‌ലറിന്റെ ആത്മകഥ ഇറങ്ങി 16 വർഷത്തിനുശേഷം പെരും നുണ എന്ന ആശയം സമർത്ഥമായി ഉപയോഗിച്ച ആളാണ്. ചർച്ചിലിന്റെ നുണഫാക്ടറിയിൽ നിന്നും എന്ന ലേഖനത്തിൽ അയാൾ ഇങ്ങനെ കുറിച്ചു.

ഇംഗ്ലീഷ് നേതൃത്വം വസ്തുതകൾ ശേഖരിക്കുന്നത് ഇന്റലിജൻസിൽ നിന്നല്ല, മറിച്ച് മണ്ടത്തരങ്ങളായ പ്രസ്താവനകളിൽ നിന്നുമാണ്. നുണ പറയുമ്പോൾ അത് പെരും നുണതന്നെയാവണം എന്നും അതിൽത്തന്നെ ഉറച്ചുനിൽക്കണമെന്ന തത്ത്വത്തിനെയുമാണ് ഇംഗ്ലീഷുകാർ പിൻതുടരുന്നത്. മണ്ടന്മാരാണെന്ന് മറ്റുള്ളവരുടെ മുന്നിൽ തോന്നപ്പെടുമ്പോഴും നുണയിൽ അവർ ഉറച്ചുനിൽക്കുന്നു.[2]

ഹോളോകോസ്റ്റിൽ തിരുത്തുക

ഏറെക്കാലമായി യൂറോപ്പിൽ നിലനിന്നിരുന്ന ജൂതവിരോധത്തെ ജൂതരുടെ കൂട്ടക്കൊലയിലേക്ക് എത്തിക്കാൻ സഹായിച്ചത് നാസികളുടെ പെരും നുണയാണെന്ന് ജെഫ്രി ഹെർഫ് പറയുന്നു.[3] നിസ്സഹായരും നിഷ്കളങ്കരുമായ ജർമനിയെ ഒന്നാം ലോകമഹായുദ്ധത്തിലേക്ക് വലിച്ചിഴച്ച അന്താരാഷ്ട്ര ജൂതസമൂഹമാണ് ജർമനിയുടെ തോൽവികൾക്കെല്ലാമുള്ള കാരണമെന്ന് നാസികൾ കുറ്റപ്പെടുത്തി. ബ്രിട്ടനിലും റഷ്യയിലും അമേരിക്കയിലുമെല്ലാം യഥാർത്ഥ അധികാരങ്ങൾ കയ്യാളുന്നത് ഇതേ ജൂതന്മാരാണെന്നും അതിനാൽത്തന്നെ ജർമനിയ്ക്കുള്ളിലെ ജൂതന്മാർ രാഷ്ട്രസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അന്താരാഷ്ട്രസഹായത്തോടെ ജൂതന്മാർ ജർമനിയെ ഇല്ലായ്മചെയ്യാൻ ശ്രമിക്കുകയാണെന്നുമെല്ലാം നാസികൾ പ്രൊപഗണ്ട നടത്തുകയും ജർമനിയിലുള്ളവരെല്ലാം തങ്ങളുടെ ശത്രുക്കൾ ജൂതന്മാരാണെന്ന് വിശ്വസിക്കാൻ ഇടവരികയും ചെയ്തു. അതിനാൽത്തന്നെ ജൂതന്മാരെ മുച്ചൂടും മുടിക്കാൻ ജർമനിക്ക് അവകാശമുണ്ടെന്നും അത് അവരുടെ ഉത്തരവാദിത്തമാണെന്നുമുള്ള പെരും നുണകൾ ജനങ്ങൾ വിശ്വസിക്കുകയും ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയ്ക്ക് പെരും നുണ എന്ന ആശയം കാരണമാവുകയും ചെയ്തു.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-27. Retrieved 2018-03-17.
  2. Joseph Goebbels, 12 January 1941. Die Zeit ohne Beispiel. Munich: Zentralverlag der NSDAP. 1941, pp. 364-369 [original German: Das ist natürlich für die Betroffenen mehr als peinlich. Man soll im allgemeinen seine Führungsgeheimnisse nicht verraten, zumal man nicht weiß, ob und wann man sie noch einmal gut gebrauchen kann. Das haupt-sächlichste englische Führungsgeheimnis ist nun nicht so sehr in einer besonders hervorstechenden Intelligenz als vielmehr in einer manchmal geradezu penetrant wirkenden dummdreisten Dickfelligkeit zu finden. Die Engländer gehen nach dem Prinzip vor, wenn du lügst, dann lüge gründlich, und vor allem bleibe bei dem, was du gelogen hast! Sie bleiben also bei ihren Schwindeleien, selbst auf die Gefahr hin, sich damit lächerlich zu machen.]
  3. Jeffrey Herf (2006). The Jewish Enemy: Nazi Propaganda During World War II And the Holocaust. Harvard University Press. p. 211.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പെരും_നുണ&oldid=3637673" എന്ന താളിൽനിന്ന് ശേഖരിച്ചത്