ജെകെവി

(ജോസഫ് കെ.വി. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ ചെറുകഥാകൃത്തും പത്രപ്രവർത്തകനുമായിരുന്നു ജെ.കെ.വി. എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ജോസഫ് കെ.വി.[1]

ജോസഫ് കെ.വി.
ജോസഫ് കെ വി
ജോസഫ് കെ വി
ജനനംജോസഫ് കെ വി
1 ഒക്ടോബർ 1930
കോട്ടയം, കേരളം
മരണം10 ജൂൺ 1999
ചങ്ങനാശ്ശേരി
അന്ത്യവിശ്രമംചെത്തിപ്പുഴ
തൊഴിൽഎഴുത്തുകാരൻ പത്രപ്രവർത്തകൻ അദ്ധ്യാപകൻ
ഭാഷമലയാളം
ദേശീയതഇന്ത്യ

ജീവിതരേഖ

തിരുത്തുക

കോട്ടയം ജില്ലയിൽ പാലായിലെ കടനാട്‌ പഞ്ചായത്തിൽ കർഷകദമ്പതികൾ ആയ ചുമ്മാർ  വർക്കിയുടെയും ത്രേസിയായുടെയും മകനായി 1930 ഒക്ടോബർ ഒന്നിനാണ് ജെ.കെ.വി. ജനിച്ചത്. ജോസഫ് കാഞ്ഞിരത്തിങ്കൽ വർക്കി എന്നായിരുന്നു മുഴുവൻ പേര്. തേവര സേക്രഡ് ഹാർട്ട് കോളജിൽ നിന്ന് ബിരുദവും മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ശേഷം അദ്ദേഹം കൽക്കട്ടയിൽ നിന്ന് നിയമവും ജേണലിസവും പഠിച്ചു. ദി സ്റ്റേറ്റ്സ്മാൻ പത്രത്തിൽ സ്പോർട്സ് റിപ്പോർട്ടർ ആയി ജോലി നോക്കവേ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ആദ്യ കഥ പ്രസിദ്ധീകരിക്കപ്പെട്ടത്. കൽക്കട്ടയിലെ ഔദ്യോഗിക ജീവിതത്തിനു ശേഷം പാലായിലെ സെന്റ് ജോസഫ്‌സ് കോളജിൽ ഇംഗ്ലീഷ് അധ്യാപകനായി ചേർന്ന അദ്ദേഹം പന്ത്രണ്ടു നോവലുകളും ഇരുനൂറോളം ചെറുകഥകളും ധാരാളം ലേഖനങ്ങളും എഴുതി.[2] മാതൃഭൂമി, കലാകൗമുദി, മലയാളനാട്, കുങ്കുമം, ചിത്രകാർത്തിക, ദീപിക, മലയാള മനോരമ എന്നിവയിൽ ജെ.കെ.വി.യുടെ കൃതികൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. Adventures of an Elephant Hunter എന്ന ഇംഗ്ലീഷ് ഗ്രന്ഥവും അദ്ദേഹം രചിച്ചു. ജെ.കെ.വി.യുടെ അഷ്ടമംഗല്യം എന്ന കഥ ചലച്ചിത്രമായിട്ടുണ്ട്.[3] ഡിസി ബുക്‌സ് സംഘടിപ്പിച്ച നോവൽ കാർണിവലിൽ വിദേശ പശ്ചാത്തലത്തിൽ എഴുതപ്പെട്ട മികച്ച മലയാളം നോവലായി അദ്ദേഹത്തിന്റെ ഹംസഗാനം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.[അവലംബം ആവശ്യമാണ്]

ലേഖകൻ, പത്രപ്രവർത്തകൻ, അധ്യാപകൻ എന്നീ നിലകളിൽ ജെ.കെ.വി. അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ജഡത്തിന്റെ പരിമിതികൾ എന്ന കൃതിയെ മലയാളത്തിലെ മികച്ച പത്തു കഥകളിൽ ഒന്ന് എന്നാണു പ്രശസ്ത എഴുത്തുകാരൻ പോൾ സക്കറിയ വിശേഷിപ്പിച്ചത്.[അവലംബം ആവശ്യമാണ്] സാഹിത്യരംഗത്ത് ഏറെ പ്രവർത്തിക്കുകയും വേണ്ടത്ര അംഗീകരിക്കപ്പെടാതെ കഥാവശേഷനാവുകയും ചെയ്ത വ്യക്തിയാണ് ജെകെവി എന്ന് സി രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. [അവലംബം ആവശ്യമാണ്]

1999 ജൂൺ 1999 ജൂൺ 10 ന് ചങ്ങനാശ്ശേരിയിൽവെച്ച് അന്തരിച്ചു.

  • ധ്യാനത്തിന്റെ അരുവിയിൽ (നോവൽ)
  • ഭക്ഷ്യക്ഷാമം (നോവൽ)
  • വലിച്ചാൽ നീളുന്ന പ്രതിഭാസം (നോവൽ)
  • ഇവിടെയും അവിടെയും അപ്പുറവും (നോവൽ)
  • ചെന്നു കണ്ടു കീഴടക്കി (നോവൽ)
  • സെക്സുണ്ട് സ്റ്റണ്ട് ഉണ്ട് (നോവൽ)
  • ആഴമില്ലാത്ത മണ്ണിൽ (നോവൽ)
  • നിന്നവരും വന്നവരും (നോവൽ)
  • മനം പോലെ മംഗല്യം (നോവൽ)
  • മാമഹാഭാരതം (നോവൽ)
  • ഹംസഗാനം (നോവൽ)
  • സഹാറയുടെ വിലാപം (ചെറുകഥാസമാഹാരം)
  • നൂറു വർഷം നൂറു കഥ
  • തെരഞ്ഞെടുത്ത കഥകൾ
  • ജെകെവി കഥകൾ ഒന്നാം ഭാഗം
  • ജെകെവി കഥകൾ രണ്ടാം ഭാഗം
  • കഥ ജെകെവി

ചലച്ചിത്രം

തിരുത്തുക
  • അഷ്ടമംഗല്യം (കഥ)

ജെകെവി അവാർഡ്

തിരുത്തുക

മലയാളത്തിലെ മികച്ച സാഹിത്യരചനകൾക്ക് ജെ.കെ.വി. അവാർഡ് നൽകിവരുന്നുണ്ട്.[4] ജോസ് പനച്ചിപ്പുറം, വിജയലക്ഷ്മി, എം.കെ. മുനീർ, ബാബു കുഴിമറ്റം, എബ്രഹാം മാത്യു, പ്രഭാവർമ്മ, പി കെ പാറക്കടവ് എന്നിവർ ഈ പുരസ്കാരം നേടിയിട്ടുണ്ട്.

  1. "ജെകെവി : അതിരുകൾ ലംഘിച്ച് സ്വാതന്ത്ര്യത്തിന്റെ മേടുകളിൽ അലഞ്ഞ മാൻ". Retrieved 2021-09-13.
  2. "J.K.V. - Books". Retrieved 2021-09-13.
  3. "Profile of Malayalam Story Writer JKV". Retrieved 2021-09-13.
  4. "ജെ കെ വി അവാർഡ് പ്രഭാവർമയ‌്ക്ക‌്". Retrieved 2021-09-13.
"https://ml.wikipedia.org/w/index.php?title=ജെകെവി&oldid=3714094" എന്ന താളിൽനിന്ന് ശേഖരിച്ചത്