നയതന്ത്ര വിദഗ്ദ്ധനും വ്യോമസേനയിലെ ആദ്യ മലയാളി പൈലറ്റും, റിട്ടയേഡ് വിങ് കമാൻഡറുമാണ്‌ മൂർക്കോത്ത് രാമുണ്ണി(സെപ്റ്റംബർ 15 1915 - ജൂലൈ 9 2009)[1][2]

മൂർക്കോത്ത് രാമുണ്ണി
Ramunni.jpg
മൂർക്കോത്ത് രാമുണ്ണി
ജനനം1915 സെപ്റ്റംബർ 15
മരണം2009 ജൂലൈ 9
ദേശീയത ഇന്ത്യ
തൊഴിൽനയതന്ത്ര വിദഗ്ദ്ധനും വ്യോമസേനയിലെ ആദ്യ മലയാളി പൈലറ്റും
അറിയപ്പെടുന്നത്എഴുത്തുകാര‍ൻ, ഭരണതന്ത്രജ്ഞൻ, സാമൂഹ്യ പ്രവർത്തകൻ

ജീവിതരേഖതിരുത്തുക

പ്രശസ്ത സാഹിത്യകാരനും ശ്രീനാരായണഗുരുവിന്റെ ശിഷ്യനുമായിരുന്ന മൂർക്കോത്ത്‌ കുമാരന്റെയും യശോദയുടേയും മകനായി 1915 സെപ്റ്റംബർ 15-ന്‌ ജനിച്ചു. സെന്റ്‌ ജോസഫ്‌സ്‌ സ്‌കൂൾ, തലശ്ശേരി, ബി.ഇ.എം.പി സ്‌കൂൾ, ബ്രണ്ണൻ കോളേജ്, മദ്രാസ്‌ പ്രസിഡൻസി കോളേജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പ്രസിഡൻസി കോളേജിൽ നിന്നുള്ള ഉപരിപഠനത്തിന് ശേഷം മദ്രാസ് ഫ്ലയിങ് ക്ലബിൽ ചേർന്ന് ലൈസൻസ് നേടിയ കേരളത്തിലെ ആദ്യ എയർ ഫോഴ്സ് പൈലറ്റായി.[3] കാപ്റ്റൻ ടിൻഡൽ ബിസ്‌കോ എന്ന ഒന്നാം ലോക മഹായുദ്ധകാലത്തെ പൈലറ്റായിരുന്നു പരിശീലകൻ.[4] രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനെതിരെ ഇന്ത്യൻ എയർ ഫോഴ്സ് വിമാനം പറത്തിയ എക മലയാളിയും രാമുണ്ണിയാണ്.[3] സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷ് റോയൽ എയർ ഫോഴ്‌സിൽ ചേർന്ന അദ്ദേഹം സെക്കന്ദരാബാദിലെയും അംബാലയിലെയും പെഷവാറിലെയും പരിശീലനങ്ങൾക്കും ശേഷം വ്യോമസേനയുടെ 2, 4, 6 സ്‌ക്വാഡ്രണുകൾക്കു വേണ്ടി പോർ വിമാനങ്ങൾ പറത്തുകയുണ്ടായി.[4] ഭാരതീയ വായുസേനയിലും വൈമാനികനായ രാമുണ്ണിയെ ഭാരത സർക്കാർ ഐ.എ.എസ്. നൽകി അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ഓഫീസിൽ നിയമിച്ചു.[5]

എഴുത്തുകാര‍ൻ, ഭരണതന്ത്രജ്ഞൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മൂർക്കോത്ത്‌ രാമുണ്ണി നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്‌. ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററായിരുന്ന അദ്ദേഹം തൻ്റെ തലശ്ശേരിയിലെ വീടിന് നൽകിയ പേര് ലക്ഷദ്വീപിലെ ഒരു ചെറിയ ദ്വീപിൻ്റെ പേര് ആയ "ബിത്ര" ആണ്.[3]

ഔദ്യോഗിക പദവികൾതിരുത്തുക

കൃതികൾതിരുത്തുക

ഇംഗ്ലീഷ്തിരുത്തുക

 • അറ്റ്‌ലസ്‌ ഓഫ്‌ ലക്ഷദ്വീപ്‌
 • യൂണിയൻ ടെറിട്ടറി ഓഫ്‌ ലക്ഷദ്വീപ്‌
 • ദ വേൾഡ്‌ ഓഫ്‌ നാഗാസ്‌
 • ഏഴിമല
 • ദ സ്‌കൈ വാസ്‌ ദി ലിമിറ്റ്‌
 • ഇന്ത്യാസ്‌ കോറൽ ഐലൻഡ്‌സ്‌ ഇൻ ദ അറേബ്യൻ സീ-ലക്ഷദ്വീപ്‌.

മലയാളംതിരുത്തുക

 • പൈലറ്റിന്റെ ദിനങ്ങൾ
 • എന്റെ ഗോത്രലോകം.

അവലംബംതിരുത്തുക

 1. "മൂർക്കോത്ത്‌ രാമുണ്ണി അന്തരിച്ചു" (ഭാഷ: Malayalam). Mathrubhumi. ശേഖരിച്ചത് 2009-07-09.CS1 maint: unrecognized language (link)
 2. "മൂർക്കോത്ത് രാമുണ്ണി അന്തരിച്ചു" (ഭാഷ: Malayalam). Malayalam Manorama. ശേഖരിച്ചത് 2009-07-09.CS1 maint: unrecognized language (link)
 3. 3.0 3.1 3.2 3.3 "നെഹ്റു അയച്ച ദ്വീപുരക്ഷകൻ; ഇങ്ങനെയും ഉണ്ടായിരുന്നു ഒരു അഡ്‌മിനിസ്ട്രേറ്റർ അവിടെ!". ശേഖരിച്ചത് 2021-06-04.
 4. 4.0 4.1 4.2 "ഇന്ത്യയുടെ ആദ്യ മലയാളി ഫൈറ്റർ പൈലറ്റ്; മൂർക്കോത്ത് രാമുണ്ണിയുടെ ത്രസിപ്പിക്കുന്ന പോരാട്ടങ്ങളുടെ കഥ". ശേഖരിച്ചത് 2021-06-04.
 5. 5.0 5.1 5.2 "മൂർക്കോത്ത് രാമുണ്ണി ജന്മശതാബ്ദി ഇന്ന്" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-06-04."https://ml.wikipedia.org/w/index.php?title=മൂർക്കോത്ത്_രാമുണ്ണി&oldid=3571273" എന്ന താളിൽനിന്ന് ശേഖരിച്ചത്