എൻ. ആർ. പചീഷ്യയുടെ നിർമ്മാണത്തിൽ ദീപക് ശിവദാസനി സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ചലച്ചിത്രമാണ് ജൂലി. ഈ ചിത്രത്തിൽ നേഹ ധൂപ്പിയ, പ്രിയാംശു ചാറ്റർജി, യാഷ് ടോങ്ക്, സഞ്ജയ് കപൂർ, അചിന്ത് കൗർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.[1] ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിൽ 2017-ൽ പുറത്തിറങ്ങിയ ജൂലി 2 എന്ന ചിത്രം സംവിധാനം ചെയ്തതും ദീപക് ശിവദാസനിയാണ്. ഇതിൽ റായ് ലക്ഷ്മിയാണ് കേന്ദ്രകഥാപാത്രമായ ജൂലിയെ അവതരിപ്പിച്ചത്.[2][3]

ജൂലി
സംവിധാനംദീപക് ശിവദാസനി
നിർമ്മാണംജയ് അഗർവാൾ
രചനനിശാന്ത് കാമത്ത്(തിരക്കഥ)
സഞ്ജയ് പവാർ (സംഭാഷണം)
അഭിനേതാക്കൾനേഹ ധൂപിയ
പ്രിയാംശു ചാറ്റർജി
യഷ് ടോങ്ക്
സംഗീതംഹിമേഷ് രേഷമ്യ
റിലീസിങ് തീയതി23 ജൂലൈ 2004 (2004-07-23)
രാജ്യംഇന്ത്യ
ഭാഷഹിന്ദി

കഥാസാരംതിരുത്തുക

ഗോവയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന ജൂലി (നേഹ ധൂപിയ) എന്ന പെൺകുട്ടിയെ ഒരു ദിവസം അവളുടെ കാമുകൻ നീൽ (യഷ് ടോങ്ക്) ഉപേക്ഷിക്കുന്നു. അതോടെ ജൂലി മുംബൈയിലേക്കു താമസം മാറുന്നു. അവിടെ വച്ച് ജൂലിയുടെ ബോസ് റോഹൻ (സഞ്ജയ് കപൂർ) അവളെ ശാരീരികമായി ചൂഷണം ചെയ്യുന്നു. രണ്ടു പുരുഷൻമാരിൽ നിന്നുണ്ടായ വിശ്വാസവഞ്ചന ജൂലിയെ മാനസികമായി തളർത്തുന്നു. പ്രണയത്തിൽ വിശ്വാസം നഷ്ടപ്പെട്ടതോടെ അവൾ ഒരു അഭിസാരികയായി മാറുന്നു.

ധനികനും നഗരത്തിലെ അറിയപ്പെടുന്ന ചെറുപ്പക്കാരനുമായ മിഹിർ ഷാൻഡില്യ (പ്രിയാംശു ചാറ്റർജി) ജൂലിയെ പരിചയപ്പെടുന്നു. വൈകാതെ തന്നെ ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നു. ജൂലിയുടെ സൗന്ദര്യത്തിൽ മയങ്ങിപ്പോയ മിഹിർ അവളെ വിവാഹം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. ധനികരെ സംതൃപ്തിപ്പെടുത്തുന്ന ഒരു അഭിസാരികയാണ് ജൂലിയെന്ന കാര്യം മിഹിറിനോ അവന്റെ കുടുംബത്തിനോ അറിവില്ലായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് ജൂലിയെന്ന് ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ മിഹിർ വെളിപ്പെടുത്തുന്നു. മിഹിറിന്റെ ആത്മാർത്ഥ പ്രണയത്തെത്തുടർന്ന് ജൂലിയും ധർമ്മസങ്കടത്തിലാകുന്നു. തന്റെ ജോലിയെക്കുറിച്ച് മിഹിറിനോടു തുറന്നുപറയണമോ വേണ്ടയോ എന്ന് അവൾ ചിന്താക്കുഴപ്പത്തിലാകുന്നതാണ് കഥയുടെ പിന്നീടുള്ള ഗതിയെ നിയന്ത്രിക്കുന്നത്.

അഭിനയിച്ചവർതിരുത്തുക

ഗാനങ്ങൾതിരുത്തുക

സമീർ രചിച്ച ഗാനങ്ങൾക്കു ഹിമേശ് രേഷമ്യ സംഗീതം നൽകിയിരിക്കുന്നു.

# ഗാനം ആലാപനം
1 "ഹം തുംസേ ദിൽ" ഉദിത് നാരായൺ, അനുരാധ പൗധ്വാൾ
2 "ദഡ്കൻ ഹോ ഗയി" അൽക്ക യാഗ്നിക്, ഉദിത്ത് നാരായൺ
3 "ആയേ ദിൽ ബടാ" സോനു നിഗം, അൽക്ക യാഗ്നിക്
4 "ജൂലി" സോനു നിഗം, ജയേഷ് ഗാന്ധി
5 "ബീഗി ബീഗി" അൽക്ക യാഗ്നിക്
6 "ഇഷ്ക് തേസാബ്" സുനീതി ചൗഹാൻ, ജയേഷ് ഗാന്ധി

അവലംബംതിരുത്തുക

  1. "Julie Featuring Neha Dhupia". www.PureFilmy.com. മൂലതാളിൽ നിന്നും 2018-09-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-09-12.
  2. "അർദ്ധനഗ്നയായി റായി ലക്ഷ്മി; ജൂലി 2വിന്റെ ചൂടൻ ടീസർ". ManoramaOnline. ശേഖരിച്ചത് 2018-09-12.
  3. "Raai Laxmi goes bold in 'Julie 2' trailer". mid-day (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2017-09-22.

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ജൂലി_(2004-ലെ_ചലച്ചിത്രം)&oldid=3804461" എന്ന താളിൽനിന്ന് ശേഖരിച്ചത്