ജൂലി 2
ദീപക് ശിവദാസനി സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ത്രില്ലർ ചലച്ചിത്രമാണ് ജൂലി 2.[1] വിജയ് നായറും ദീപക് ശിവദാസനിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റായ് ലക്ഷ്മി നായികയായി അഭിനയിക്കുന്ന ആദ്യത്തെ ബോളിവുഡ് ചലച്ചിത്രമാണിത്.[2][3] 2004-ൽ പുറത്തിറങ്ങിയ ജൂലി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന വിശേഷണത്തോടെയാണ് ചിത്രം പ്രദർശനത്തിനെത്തിയത്. സമീർ റെഡ്ഡി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് വിജു ഷാ ആണ് സംഗീതം നൽകിയിരിക്കുന്നത്. 2015 സെപ്റ്റംബറിൽ ജൂലി 2-വിന്റെ ചിത്രീകരണം ആരംഭിച്ചു. മുംബൈ, ഹൈദ്രാബാദ്, ദുബായ് എന്നിവയായിരുന്നു പ്രധാന ലൊക്കേഷനുകൾ. 2016 ഫെബ്രുവരി 14-ന് പ്രണയദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. 2017 നവംബർ 24-ന് ചിത്രം പ്രദർശനത്തിനെത്തി.[4]
Julie 2 | |
---|---|
സംവിധാനം | Deepak Shivdasani |
നിർമ്മാണം | Vijay Nair Deepak Shivdasani Pahlaj Nihalani |
രചന | Faheem Chaudhry (Dialogue) |
കഥ | Deepak Shivdasani |
തിരക്കഥ | Deepak Shivdasani |
അഭിനേതാക്കൾ | Raai Laxmi |
സംഗീതം | Viju Shah Rooh Band Atif Ali Javed-Mohsin |
ഛായാഗ്രഹണം | Sameer Reddy |
ചിത്രസംയോജനം | Asif Ali Sheik's |
സ്റ്റുഡിയോ | Triumph Talkies |
വിതരണം | Pahlaj Nihalani |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Hindi |
സമയദൈർഘ്യം | 159 minutes |
അഭിനയിച്ചവർ
തിരുത്തുക- Shakil Akhtar as Director Rohan
- Raai Laxmi as Julie / Sumitra Devi
- Gulshan Kumar nandani as Film Director Mohit
- Ravi Kishan as Ravi Kumar
- Asad Raza Khan as Ambani
- Aditya Srivastava as ACP Devdutt
- Pankaj Tripathy
- Rati Agnihotri
- Yuri Suri
നിർമ്മാണം
തിരുത്തുക2004-ൽ പുറത്തിറങ്ങിയ ജൂലി എന്ന ബോളിവുഡ് ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒരു ചിത്രം നിർമ്മിക്കുവാൻ സംവിധായകൻ ദീപക് ശിവദാസനി തീരുമാനിച്ചിരുന്നു. റായ് ലക്ഷ്മിയെയാണ് ചിത്രത്തിലെ നായികയായി അദ്ദേഹം തിരഞ്ഞെടുത്തത്.[5] റായ് ലക്ഷ്മിയുടെ സിനിമാ ജീവിതത്തിലെ 50-ാമത്തെ ചലച്ചിത്രവും ആദ്യത്തെ ബോളിവുഡ് ചിത്രവുമാണ് ജൂലി 2. [6]
2016 ഫെബ്രുവരി 14-ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.[7] ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിൽ ചിത്രം പുറത്തിറങ്ങുമെന്ന് 2016 ഒക്ടോബറിൽ ഒരു അഭിമുഖത്തിനിടെ റായ് ലക്ഷ്മി അറിയിച്ചിരുന്നു.[8][9]
ഗാനങ്ങൾ
തിരുത്തുകTrack listing | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | Singer(s) | ദൈർഘ്യം | |||||||
1. | "Mala Seenha" | Mamta Sharma, Shabab Sabri, & Danish Sabri | 4:45 | |||||||
2. | "Oh Julie" | Anupam Nair | 4:11 | |||||||
3. | "Kabhi Jhoota Lagta Hai" | Mistu Bardhan | 5:45 | |||||||
4. | "Kharama Kharama" | Pavni Pandey | 4:47 | |||||||
5. | "Koi Hausla Toh Hoh" | Anupam Nair | 4:20 | |||||||
ആകെ ദൈർഘ്യം: |
23:08 |
Julie 2 | |
---|---|
Soundtrack album by Viju Shah, Rooh Band, Atif Ali and Javed Mohsin | |
Released | November 10, 2017 |
Genre | Feature film Soundtrack |
Length | 23:08 |
Language | Hindi |
Label | Triumph Talkies |
അവലംബം
തിരുത്തുക- ↑ "Julie 2 trailer: Pahlaj Nihalani presents India's first sanskari erotic thriller".
- ↑ "'Julie 2' teaser: Southern siren Raai Laxmi's bold, beautiful and blessed Bollywood debut".
- ↑ "Julie 2 teaser: Raai Laxmi is 'bold, beautiful and blessed' in her first Bollywood film. Watch video".
- ↑ "BREAKING: Case against Julie 2 settled, film to release on November 24".
- ↑ "JULIE, "ONCE MORE".[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.thehindu.com/entertainment/movies/raai-laxmi-heads-to-bollywood-with-julie-2/article20635781.ece
- ↑ "Raai "Laxmi's bold poster of 'Julie 2' revealed".
- ↑ "Bollywood "likes skinny heroines, down south plump is the rule: Laxmi Raai".
- ↑ "Julie 2 to Hit Screens on August 12". The New Indian Express. 14 September 2015. Archived from the original on 2016-09-22. Retrieved 14 February 2016.
{{cite web}}
: Italic or bold markup not allowed in:|publisher=
(help)
പുറം കണ്ണികൾ
തിരുത്തുക- ജൂലി 2 ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Julie 2 at Bollywood Hungama