മലബാർ കുടിയാൻ നിയമത്തിൻ്റെയും [1] മരുമക്കത്തായ നിയമ ഭേദഗതിയുടെയും ശില്പിയാണ് ജി. ശങ്കരൻ നായർ.

ജി.ശങ്കരൻ നായർ
കേരളചരിത്ര ശില്പികൾ
ജി. ശങ്കരൻ നായർ
ജി. ശങ്കരൻ നായർ
ആധുനിക രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം

ജനനം തിരുത്തുക

ഒററപ്പാലത്തിനടുത്ത പനമണ്ണ ദേശക്കാരനും തിരുവിതാംകൂർ സർക്കാരിൽ രജിസ്ട്രാരുമായിരുന്ന ഗോവിന്ദൻ നായരുടെ മകനായി ജി. ശങ്കരൻ നായർ 1891 ജൂൺ 28 -ന് തിരുവനന്തപുരത്തു കോതപ്പുറത്ത് എന്ന ഭവനത്തിൽ ജനിച്ചു. 'അമ്മ ബാലാംബിക എന്ന അമ്മുക്കുട്ടിയമ്മ. അമ്മയുടെ അച്ഛൻ തിരുവിതാംകൂറിലെ ജഡ്ജിയും പ്രസിദ്ധ കവിയുമായിരുന്ന ആററുകാൽ ശങ്കരപ്പിള്ള [2] ആയിരുന്നു. അമ്മയുടെ മുത്തച്ഛൻ ലാഹോർ മഹാരാജാവ് രൺജിത് സിംഗിൻറെ മന്ത്രിയും സ്വാതി തിരുനാളിൻറെ കാലത്തു തിരുവിതാംകൂറിലെ ജഡ്ജിയുമായിരുന്ന പണ്ഡിറ്റ് ശങ്കരനാഥ് ആയിരുന്നു. അനുജൻ ഗോവിന്ദ് പരമേശ്വരൻ നായർ ആദ്യമായി പൈലറ്റ് ലൈസൻസ് നേടുന്നതും സ്വന്തമായി വിമാനം വാങ്ങിയതുമായ മലയാളി ആകുന്നു [3]. കൂടാതെ കാർത്യായനി 'അമ്മ, കുഞ്ഞുലക്ഷ്മി 'അമ്മ എന്നീ സഹോദരിമാരും ഉണ്ട്.

പഠനകാലം തിരുത്തുക

ബാല്യം തിരുവനന്തപുരത്തു ചെലവഴിച്ച ജി. ശങ്കരൻ നായർ, ഇടക്കിടെ അച്ഛൻറെ കൂടെഒററപ്പാലത്തു വന്നുപോകുമായിരുന്നു. തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്നും 1911-ൽ ഇന്റർമീഡിയേറ്റ് പാസ്സായി. മദിരാശി ക്രിസ്ത്യൻ കോളേജിൽ നിന്നും 1913-ൽ ബി.എ.-യും, 1920 -ൽ തിരുവനന്തപുരം ലോ കോളേജിൽ നിന്നും ബി.എൽ. ബിരുദവും കരസ്ഥമാക്കി.

എൻ.എസ്.എസ്. സ്‌കൂൾ തിരുത്തുക

മന്നത്തു പദ്മനാഭൻ കറുകച്ചാലിൽ ആദ്യ സ്കൂൾ തുടങ്ങിയപ്പോൾ കേളപ്പജിയെയാണ് പ്രഥമ പ്രധാനാധ്യാപകനായി നിയമിച്ചത്. അധികം വൈകാതെ കേളപ്പൻ തൻ്റെ പ്രവർത്തന മേഖലയിലേക്കു തിരിച്ചുപോയി. അതിനാൽ അന്ന് ബി.എ. പാസ്സായിരുന്ന ജി. ശങ്കരൻ നായർ ഉടനെ വന്ന് പ്രധാനാധ്യാപകനായി ചുമതലയേൽക്കണമെന്ന് മന്നത്തു പദ്മനാഭൻ, അച്ഛൻ ഗോവിന്ദൻ നായരോട് ആവശ്യപ്പെട്ടു. ജി. ശങ്കരൻ നായർ കറുകച്ചാൽ സ്‌കൂളിലെ പ്രധാനാധ്യാപകനായി. 1914 മുതൽ 1919 വരെ അദ്ദേഹം അവിടെ തുടർന്നു.

വക്കീൽ തിരുത്തുക

തുടർന്ന് മലബാറിൽ വന്ന് പയ്യോളി കോടതിയിൽ വക്കീലായി പ്രാക്ടീസ് തുടങ്ങി. 1921 -ലായിരുന്നു ഇത്. അല്പകാലം കഴിഞ്ഞു അദ്ദേഹം പ്രാക്ടീസ് കോഴിക്കോട്ടേക്കു മാററി.

വിവാഹം തിരുത്തുക

1924 സെപ്റ്റംബർ 1 -ന് ഒററപ്പാലം കണ്ണിയംപുറം ചെമ്പൊള്ളി കുഞ്ഞിമാളു അമ്മയെ വിവാഹം കഴിച്ചു. തൻ്റെ ഭർത്താവിൻ്റെ സകല സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിച്ചു സദാ ഉത്തരവാദിത്വത്തോടെ കുടുംബഭാരം ഉൾകൊണ്ട ഒരു സാധ്വിയായിരുന്നു അവർ. അവർക്ക് ശങ്കരനാഥ്, അംബികാദേവി, ഡോക്ടർ സി.എസ്. മോഹൻദാസ്, അശോകൻ എന്നീ നാല് മക്കൾ ജനിച്ചു.

 
ചെമ്പൊള്ളി കുഞ്ഞിമാളു അമ്മ

സുഹൃദ് വലയം തിരുത്തുക

രാജഗോപാലാചാരി, ബി.ആർ. അംബേദ്‌കർ, കെ. കേളപ്പൻ, ദിവാൻ ഷൺമുഖം ചെട്ടി, മന്നത്തു പദ്മനാഭൻ, കെ.പി. കേശവ മേനോൻ, പുത്തേഴത്തു രാമൻ മേനോൻ, കെ.പി.എസ്. മേനോൻ തുടങ്ങി അനേകം പ്രഗത്ഭരുമായി അദ്ദേഹം നിരന്തരം ആശയ വിനിമയം നടത്തി. പലരും ചെമ്പൊള്ളി തറവാട്ടിൽ സ്ഥിരം സന്ദർശകരായിരുന്നു.

പ്രധാന പ്രവർത്തനങ്ങൾ തിരുത്തുക

ജി. ശങ്കരൻ നായരുടെ പ്രധാന പ്രവർത്തനങ്ങൾ എങ്ങിനെ വർഗ്ഗികരിക്കാം.

  • 1922 - മലബാർ കുടിയാൻ സമ്മേളനത്തിൽ പങ്കെടുത്തത്
  • 1923 - കുടിയാൻ കോൺഫെറെൻസിൻ്റെ സെക്രെട്ടറി
  • 1925 - മലബാർ കുടിയാൻ ബില്ലിൻറെ ശില്പി, അത് അവതരിപ്പിക്കുന്നു
  • 1928 - ഗാന്ധിജിയെ കാണുന്നു
  • 1930 - കുടിയാൻ ബിൽ വൈസ് റോയ് ഒപ്പുവെച്ചു
  • 1931 - സർ സി.പി. ക്കെതിരായി പ്രസംഗിച്ചതിനു തിരുവിതാംകൂറിൽ നിന്നും നാടുകടത്തപ്പെട്ടു
  • 1931 - തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് സ്ഥാപക പ്രവർത്തനങ്ങൾ
  • 1931 - ടാഗോറുമായി കൂടിക്കാഴ്ച നടത്തുന്നു
  • 1932 - മദിരാശി മരുമക്കത്തായ ബിൽ പാസ്സാക്കി
  • 1938 - സുഭാഷ് ചന്ദ്ര ബോസിൻറെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചത്
  • 1945 - കുടിയായ്മ ഭേദഗതി നിയമം
  • 1950 - മദിരാശി ഭൂപരിഷ്കരണ കമ്മിററി മെമ്പർ
  • 1955 - രണ്ടാമത്തെ പഞ്ചവത്സര പദ്ധതിയിൽ പ്ലാനിങ് മെമ്പർ
  • 1955 - മൂന്നാമത്തെ പഞ്ചവത്സര പദ്ധതിയിൽ പ്ലാനിങ് മെമ്പർ

    മരണം തിരുത്തുക

    ആദരണീയ ജി. ശങ്കരൻ നായർ 1982 ഏപ്രിൽ 11-ന് അന്തരിച്ചു. അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം ഒററപ്പാലം കണ്ണിയംപുറം ചെമ്പൊള്ളി തറവാട്ടിൽ സംസ്കരിച്ചു.

    പ്രമാണങ്ങൾ തിരുത്തുക

    ഡൽഹിയിലെ നെഹ്‌റു മ്യൂസിയം ലൈബ്രറിയിൽ ജി. ശങ്കരൻ നായരുടെ ശബ്ദ രേഖയും കൂടാതെ പത്തു കൊല്ലത്തെ ഡയറികളും സൂക്ഷിച്ചിട്ടുണ്ട്.

    അവലംബം തിരുത്തുക

    1. ജി. ശങ്കരൻ നായർ, മലബാർ കുടിയാൻ നിയമത്തിൻറെ ശില്പി, എസ്. രാജേന്ദു, 2022
    2. കേരള സാഹിത്യ ചരിത്രം, ഉള്ളൂർ, ആററുകാൽ ശങ്കരപ്പിള്ള കാണുക
    3. ഗോവിന്ദ് പരമേശ്വരൻ നായർ, സാഹസികനായ ഭാരതീയ വൈമാനികൻ, എസ്. രാജേന്ദു, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, 2022
  • "https://ml.wikipedia.org/w/index.php?title=ജി.ശങ്കരൻ_നായർ&oldid=3750373" എന്ന താളിൽനിന്ന് ശേഖരിച്ചത്