ഗോവിന്ദ് പരമേശ്വരൻ നായർ (G.P. Nair) [1] ആദ്യമായി പൈലറ്റ് ലൈസൻസ് എടുത്തതും സ്വന്തമായി വിമാനം വാങ്ങിയതുമായ മലയാളി ആകുന്നു.[2][3]

ഗോവിന്ദ് പരമേശ്വരൻ നായർ
ജനനം
ഗോവിന്ദ് പരമേശ്വരൻ നായർ

(1905-10-02)2 ഒക്ടോബർ 1905
മരണം30 ജനുവരി 1937(1937-01-30) (പ്രായം 67)
അറിയപ്പെടുന്നത്ആദ്യ മലയാളി പൈലറ്റ്


ഒററപ്പാലത്തിനടുത്ത പനമണ്ണ ദേശക്കാരനും തിരുവിതാംകൂർ സർക്കാരിൽ രജിസ്ട്രാരുമായിരുന്ന ഗോവിന്ദൻ നായരുടെ മകനായി പരമേശ്വരൻ 1905 -ൽ തിരുവനന്തപുരത്തു ജനിച്ചു. 'അമ്മ ബാലാംബിക എന്ന അമ്മുക്കുട്ടി'യമ്മ. അമ്മയുടെ അച്ഛൻ തിരുവിതാംകൂറിലെ ജഡ്ജിയും പ്രസിദ്ധ കവിയുമായിരുന്ന ആററുകാൽ ശങ്കരപ്പിള്ള [4] ആയിരുന്നു. അമ്മയുടെ മുത്തച്ഛൻ ലാഹോർ മഹാരാജാവ് രൺജിത് സിംഗിൻറെ മന്ത്രിയും സ്വാതി തിരുനാളിൻറെ കാലത്തു തിരുവിതാംകൂറിലെ ജഡ്ജിയുമായിരുന്ന പണ്ഡിറ്റ് ശങ്കരനാഥ് ആയിരുന്നു. പരമേശ്വരൻറെ ജ്യേഷ്‌ഠൻ ജി.ശങ്കരൻ നായർ മലബാർ കുടിയാൻ നിയമത്തിന്റെ ശില്പിയായിരുന്നു [5].

തിരുവനന്തപുരത്ത്‌ പഠിച്ചുകൊണ്ടിരുന്നപ്പോൾ ഒരു വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ നാടു കടത്തപ്പെട്ടു. പിന്നീട് മലബാറിൽ വന്ന് പത്താംതരം പാസ്സായി. തുടർന്ന് ഡൽഹിയിൽ പൊയി ഇന്റർമീഡിയറ്റ് പൂർത്തീകരിച്ചു. പിന്നീട് ഇംഗ്ലണ്ടിലേക്കു പോയി. യൂണിവേഴ്സിറ്റി ഒഫ് കാർഡിഫിൽ നിയമ ബിരുദത്തിനു ചേർന്നു.

പത്രാധിപർ

തിരുത്തുക

ഡൽഹിയിലായിരുന്നപ്പോൾ പരമേശ്വരൻ ദ റിപ്പബ്ലിക് എന്ന പത്രത്തിൻറെയും ദ നെസ്റ്റ് എന്ന വാരികയുടെയും പത്രാധിപർ ആയിരുന്നു. രണ്ടു പ്രസിദ്ധീകരണങ്ങളുടെയും കോപ്പികൾ ഇന്നു ലഭ്യമല്ല. ഇതിനിടെ പരമേശ്വരൻ പലയിടത്തും യാത്ര ചെയ്തിരുന്നു. അവിടങ്ങളിലെ നാട്ടു രാജാക്കന്മാരുടെ വളരെ നല്ല സൗഹൃദം സ്ഥാപിക്കാൻ അദ്ദേഹത്തിനു സാധിച്ചിരുന്നു.

ലണ്ടനിലെ പഠനകാലം

തിരുത്തുക

ജോരയിലെ രാജാവിൻറെ സഹായത്താലാണ് പരമേശ്വരൻ ലണ്ടനിൽ എത്തിയത്. തുടർന്ന് സാമ്പത്തിക പരാധീനത വന്നു. ഒരു ചെറിയ കടംവാങ്ങൽ സങ്കീർണമായ പ്രശ്നമായി മാറി. അദ്ദേഹം അല്പകാലത്തേക്ക് ജയിലിൽ അടക്കപ്പെട്ടു. അപ്രതീക്ഷിതമായ ഈ അപകടം ജീവിതത്തിൽ വലിയ വഴിത്തിരിവിന്, മാനസിക പരിവർത്തനത്തിനു, കാരണമായി.

പൈലറ്റ്

തിരുത്തുക

ഇംഗ്ലണ്ടിൽ തുടർ പഠനത്തിനായി ശ്രമിച്ച പരമേശ്വരൻ അതിനു പണം കണ്ടെത്തുന്നതിനായി പിക്കാഡല്ലി സര്ക്കസ്സിൽ കോക്കനട് ഗ്രോവ് എന്ന ഒരു റസ്റ്റോറന്റ് തുടങ്ങിയെങ്കിലും അതും നിർത്തേണ്ടി വന്നു. പിന്നീട് ഒരു സുഹൃത്തിൻറെ സഹായത്താൽ പൈലറ്റ് ലൈസെൻസ് എടുത്തു. സ്വന്തമായി ഒരു വിമാനം വാങ്ങുകയും ചെയ്തു.

സ്വന്തം വിമാനത്തിൽ അത് ലാന്റിക് കടന്ന് അമേരിക്കയിൽ എത്താനുള്ള ശ്രമത്തിനിടെ ഗോവിന്ദ് പരമേശ്വരൻ നായർ 1937-ൽ മരണമടഞ്ഞു. അദ്ദേഹത്തിൻറെ ഭൗതിക ശരീരം ഫ്രാൻസിലെ റൂവനിൽ സംസ്കരിച്ചു. മുപ്പത്തി രണ്ടാമത്തെ വയസ്സിലായിരുന്നു ആ 'വീരമൃത്യു'. ഈ ശ്രമം വിജയിക്കുമായിരുന്നെങ്കിൽ സ്വന്തം വിമാനത്തിൽ സ്വയം പറത്തി ആദ്യമായി അമേരിക്കയിൽ കാൽ കുത്തുന്ന മലയാളിയായി, ഭാരതീയനായി, അദ്ദേഹം അറിയപ്പെടുമായിരുന്നു.

  1. ഗോവിന്ദ് പരമേശ്വരൻ നായർ, സാഹസികനായ ഭാരതീയ വൈമാനികൻ, എസ്. രാജേന്ദു, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, 2022
  2. "പറന്നുയർന്ന പരമേശ്വരൻ നായർ" (in ഇംഗ്ലീഷ്). Retrieved 2022-07-14.
  3. https://maddy06.blogspot.com/2014/04/gp-nair-and-spirit-of-india.html
  4. കേരള സാഹിത്യ ചരിത്രം, ഉള്ളൂർ, ആററുകാൽ ശങ്കരപ്പിള്ള കാണുക
  5. ജി. ശങ്കരൻ നായർ, മലബാർ കുടിയാൻ നിയമത്തിൻറെ ശില്പി, എസ്. രാജേന്ദു, 2022