ബിഗ് ബി (ചലച്ചിത്രം)
അമൽ നീരദ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ബിഗ് ബി. 2007 ഏപ്രിലിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ നായകൻ മമ്മൂട്ടിയാണ്. 2005-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ഫോർ ബ്രദേഴ്സിനെ ആധാരമാക്കി ഒരുക്കിയിരിക്കുന്ന ബിഗ് ബി, ബോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന സാങ്കേതികത്തികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ടു.[അവലംബം ആവശ്യമാണ്]
ബിഗ് ബി | |
---|---|
സംവിധാനം | അമൽ നീരദ് |
നിർമ്മാണം | ഷാഹുൽ ഹമീദ് മരിക്കാർ ആന്റോ ജോസഫ് |
രചന |
|
അഭിനേതാക്കൾ | മമ്മൂട്ടി മനോജ് കെ. ജയൻ നഫീസ അലി ബാല സുമിത് നവൽ |
സംഗീതം |
|
ഛായാഗ്രഹണം | സമീർ താഹിർ |
ചിത്രസംയോജനം | വിവേക് ഹർഷൻ |
സ്റ്റുഡിയോ | മരയ്ക്കാർ ഫിലിംസ് |
വിതരണം | മരയ്ക്കാർ ഫിലിംസ് |
റിലീസിങ് തീയതി | 2007 ഏപ്രിൽ 13 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ചിത്രത്തിന്റെ രണ്ടാം ഭാഗം ബിലാൽ എന്ന പേരിൽ ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു.
ഇതിവൃത്തം
തിരുത്തുകകൊച്ചിയിലെ സാമൂഹ്യ പ്രവർത്തകയായ മേരി ടീച്ചർ എന്ന് അറിയപ്പെടുന്ന മേരി ജോൺ കുരിശിങ്കലിന്റെ(നഫീസ അലി) കൊലപാതകത്തോടെയാണ് കഥ ആരംഭിക്കുന്നത്. മേരി ടീച്ചർ ദത്തെടുത്ത് വളർത്തിയ നാലു മക്കൾ അവരുടെ സംസ്കാരച്ചടങ്ങിനായി എത്തുന്നു. കൊച്ചിയിൽ കൂലിത്തല്ലും ഗുണ്ടായിസവുമായി നടന്ന ബിലാൽ(മമ്മൂട്ടി) ആണ് മൂത്ത മകൻ. മറ്റൊരു ഗുണ്ടയെ കൊലപ്പെടുത്തിയതിനെ തുടർന്ന് ബിലാലും മേരി ടീച്ചറും തമ്മിൽ അകന്നു. രണ്ടാമനായ എഡ്ഡി(മനോജ് കെ. ജയൻ) ആണ് മേരി ടീച്ചറെ സംരക്ഷിക്കുന്നത്. എഡ്ഡിക്ക് ഭാര്യയും(ലെന) രണ്ടു കുട്ടികളുമുണ്ട്. റസ്റ്റോറൻറ് നടത്തിയാണ് എഡ്ഡി ഉപജീവനത്തിന് വഴി തേടുന്നത്. മൂന്നാമത്തിയാൾ മുരുഗൻ(ബാല)സിനിമയിൽ അസിസ്റ്റൻറ് സ്റ്റണ്ട് ഡയറക്ടറായി പ്രവർത്തിക്കുന്നു. ഏറ്റവും ഇളയ മകൻ ബിജോ(സുമിത് നവൽ) ബാംഗ്ളൂരിൽ വിദ്യാർത്ഥിയാണ്. അമ്മയുടെ കൊലപാതകിയെ കണ്ടെത്താൻ സഹോദരൻമാർ നടത്തുന്ന നീക്കത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
അഭിനയിച്ചവർ
തിരുത്തുക- മമ്മൂട്ടി – ബിലാൽ ജോൺ കുരിശിങ്കൽ
- നഫീസ അലി – മേരി ജോൺ കുരിശിങ്കൽ (മേരി ടീച്ചർ)
- മനോജ് കെ. ജയൻ – എഡ്ഡി ജോൺ കുരിശിങ്കൽ
- ബാല – മുരുഗൻ ജോൺ കുരിശിങ്കൽ
- സുമിത് നവൽ – ബിജോ ജോൺ കുരിശിങ്കൽ
- മംമ്ത മോഹൻദാസ് – റിമി
- പശുപതി – അസി. കമ്മിഷണർ ബാലാജി ശക്തിവേൽ
- വിജയരാഘവൻ – സർക്കിൾ ഇൻസ്പെക്ടർ ജോർജ്ജ്
- ഷെർവീർ വകിൽ – 'സായിപ്പ്' ടോണി
- രമേഷ് വർമ – മേയർ
- ഇന്നസെന്റ് – ടോമി പാറേക്കാടൻ
- മണിയൻപിള്ള രാജു – ഡോ. വേണു
- ലെന – സെലീന
- വിനായകൻ – 'പാണ്ടി' അസ്സി
- ശ്രീജിത്ത് രവി – 'അന്ധകാരം' ബാബു (പൊലീസ് സാക്ഷി)
- മാനസ – ഗൗരി
സംഗീതം
തിരുത്തുകജോഫി തരകൻ, സന്തോഷ് വർമ്മ എഴുതിയ ഗാനങ്ങൾക്ക് അൽഫോൻസ് ജോസഫ് ആണ് സംഗീതം പകർന്നിരിക്കുന്നത്. ഗോപി സുന്ദർ ആണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.
- ഗാനങ്ങൾ
- ഓ ജനുവരി – സയനോര ഫിലിപ്പ്
- ഒരു വാക്കും – അൽഫോൻസ് ജോസഫ്, മൃദുല
- ഹിപ് ഹോപ് – ഷെൽട്ടൺ പിനേരോ, ഷിർദ്ദിൻ തോമസ് (ഗാനരചന: സന്തോഷ് വർമ്മ)
- മുത്തുമഴ – വിനീത് ശ്രീനിവാസൻ, ജ്യോത്സ്ന
- വിട പറയുകയാണോ – ശ്രേയ ഘോഷാൽ (ഗാനരചന: സന്തോഷ് വർമ്മ)
- ഒരു വാക്കും – അൽഫോൻസ് ജോസഫ്
- തീം സോങ്ങ്
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | സമീർ താഹിർ |
ചിത്രസംയോജനം | അജിത് കുമാർ |
കല | ജോസഫ് നെല്ലിക്കൽ |
ചമയം | സലീം കടയ്ക്കൽ, ജോർജ്ജ് |
വസ്ത്രാലങ്കാരം | റസാഖ് തിരൂർ |
നൃത്തം | ദിനേശ്, പ്രസന്ന |
സംഘട്ടനം | അനൽ അരശ് |
നിശ്ചല ഛായാഗ്രഹണം | ഷാനി |
നിർമ്മാണ നിയന്ത്രണം | ഡിക്സൺ പൊഡുഡാസ് |
ലെയ്സൻ | അഗസ്റ്റിൻ |
ശബ്ദലേഖനം | വിനോദ് രവി |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ബിഗ് ബി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ബിഗ് ബി – മലയാളസംഗീതം.ഇൻഫോ
- ബിഗ് ബി, നിരൂപണം 2[പ്രവർത്തിക്കാത്ത കണ്ണി]