ശ്രീകൃഷ്ണ ജന്മാഷ്ടമി

ശ്രീകൃഷ്ണന്റെ ജന്മദിവസം
(ജന്മാഷ്ടമി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയി ഹിന്ദുക്കൾ ആഘോഷിക്കുന്നത്. (Devanagari कृष्ण जन्माष्टमी kṛṣṇa janmāṣṭamī).[4] ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ പുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ വിവിധ പേരുകളിലും അറിയപ്പെടുന്നു. ഹൈന്ദവതയിൽ വൈഷ്ണവ പാരമ്പര്യത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു സുപ്രധാന ഉത്സവമാണ്.[5] ജന്മാഷ്ടമി ദിവസം അർധരാത്രിയാണ് ശ്രീകൃഷ്ണൻ പിറന്നത് എന്നാണ് വിശ്വാസം. അതിനാൽ അഷ്ടമിരോഹിണി ദിവസം അർദ്ധരാത്രി ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രാർത്ഥനയും നടക്കുന്നു. ഗ്രിഗോറിയൻ കലണ്ടറിൽ ആഗസ്ത്, സെപ്തംബർ മാസങ്ങളിലാണ് ശ്രീകൃഷ്ണ ജയന്തി വരിക.

ശ്രീകൃഷ്ണ ജന്മാഷ്ടമി
കൃഷ്ണൻ
ഇതരനാമംജന്മാഷ്ടമി/ ശ്രീകൃഷ്ണ ജയന്തി
തരംReligious
ആഘോഷങ്ങൾ2-8 ദിവസങ്ങൾ
അനുഷ്ഠാനങ്ങൾഉപവാസം, പ്രാർഥനകൾ
തിയ്യതിചിങ്ങം, കൃഷ്ണപക്ഷം, രോഹിണി
  1. "Holiday Calendar - August 2014". India.gov. Archived from the original on 2014-10-22. Retrieved 3 August 2014.
  2. "Krishna Janmashtami 2014". Drik Panchang. Retrieved 16 August 2014.
  3. "Gaurabda Calendar". International Society for Krishna Consciousness. Retrieved 16 August 2014.
  4. "Sri Krishna Janamashtami celebrated in the city". The Hindu. 24 August 2008. Archived from the original on 2013-09-21. Retrieved 12 August 2009.
  5. J. Gordon Melton (2011). Religious Celebrations: An Encyclopedia of Holidays, Festivals, Solemn Observances, and Spiritual Commemorations. ABC-CLIO. p. 396. ISBN 978-1-59884-205-0.


"https://ml.wikipedia.org/w/index.php?title=ശ്രീകൃഷ്ണ_ജന്മാഷ്ടമി&oldid=3965965" എന്ന താളിൽനിന്ന് ശേഖരിച്ചത്